Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്റെ ജനനേന്ദ്രിയം സർക്കാരിന്റേതല്ല'; വിവാഹത്തിനു മുമ്പുള്ള ലൈംഗികതയും ഗർഭഛിദ്രവും ക്രിമിനൽകുറ്റമാക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ; വിവാഹത്തിനു മുമ്പുള്ള ലൈംഗികകത ഒരു വർഷം വരെ തടവു ശിക്ഷയും ചാട്ടവാറടിയും ലഭിക്കാവുന്ന കുറ്റ; ലിവിങ്ങ് ടുഗദറിന് ആറുമാസം വരെ തടവ്; ഗർഭഛിദ്രം ചെയ്യുന്നത് നാലു വർഷം വരെ തടവ്; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നു; ഇസ്ലാമികവത്ക്കരണത്തിന്റെ ഭാഗമായ വിവാദ നിയമത്തിനെതിരെ ഇന്തോനേഷ്യയിൽ പ്രതിഷേധമിരമ്പുന്നു

'എന്റെ ജനനേന്ദ്രിയം സർക്കാരിന്റേതല്ല'; വിവാഹത്തിനു മുമ്പുള്ള ലൈംഗികതയും ഗർഭഛിദ്രവും ക്രിമിനൽകുറ്റമാക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ; വിവാഹത്തിനു മുമ്പുള്ള ലൈംഗികകത ഒരു വർഷം വരെ തടവു ശിക്ഷയും ചാട്ടവാറടിയും ലഭിക്കാവുന്ന കുറ്റ; ലിവിങ്ങ് ടുഗദറിന് ആറുമാസം വരെ തടവ്; ഗർഭഛിദ്രം ചെയ്യുന്നത് നാലു വർഷം വരെ തടവ്; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നു; ഇസ്ലാമികവത്ക്കരണത്തിന്റെ ഭാഗമായ വിവാദ നിയമത്തിനെതിരെ ഇന്തോനേഷ്യയിൽ പ്രതിഷേധമിരമ്പുന്നു

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: 'എന്റെ ജനനേന്ദ്രിയം സർക്കാരിന്റേതല്ല'- കഴിഞ്ഞ രണ്ടുദിവസമായി ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തലയും മറ്റും ഉയർന്നുകാണുന്നു ഒരു പ്ലക്കാർഡ് ആണിത്. വിവാഹത്തിനു മുമ്പുള്ള ലൈംഗികതയും ഗർഭഛിദ്രവും ക്രിമിനൽകുറ്റമാക്കുന്ന ബിൽ കൊണ്ടു വന്ന ഇന്തോനേഷ്യൻ സർക്കാരിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. ഇതിൽ ഏറെയും വിദ്യാർത്ഥികളാണ്്.പലയിടത്തും പ്രതിഷേധക്കാർ പൊലീസുമായി എറ്റവുമുട്ടിക്കൊണ്ടിരിക്കയാണ്. ഇവർ പൊലിസിനു നേരെ കല്ലെറിയുകയും പൊലീസ് തിരിച്ച് കണ്ണീർ വാതകവും ജലപീരിങ്കിയും പ്രയോഗിക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ പല പ്രധാന നഗരങ്ങളിലും രണ്ടാം ദിവസവും പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാനെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

പാർലമെന്റ് സ്പീക്കർ ബാംബാങ് സൊയിസാത്തിയോയെ കാണണമെന്ന ആവശ്യവുമായി ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലാണ് കൂടുതൽ പേർ പ്രതിഷേധിച്ചത്. 'എന്റെ ജനനേന്ദ്രിയം സർക്കാരിന്റെതല്ല' തുടങ്ങി നിരവധി പ്ലക്കാർഡുകളുമായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ബിൽ ചൊവ്വാഴ്ചയായിരുന്നു പാർലമെന്റിൽ വോട്ടെടുപ്പിന് നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ നിയമങ്ങൾക്ക് കൂടുതൽ പരിഗണന ആവശ്യമാണെന്ന് കാണിച്ച് പ്രസിഡന്റ് യോക്കോ വിഡോഡോ വോട്ടെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.ബിൽ പരിഗണിക്കുന്നതിൽ സർക്കാർ വൈകിപ്പിക്കുന്നുണ്ടെങ്കിലും ഇത് പാർലമെന്റിൽ പാസാക്കും എന്ന് പ്രതിഷേധക്കാർ ആശങ്കപ്പെടുന്നുണ്ട്.

അഴിമതി വിരുദ്ധ കമ്മീഷനെ ദുർബലപ്പെടുത്തി ബിൽ പാസാക്കുന്നതിലും പൊതുവിൽ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.വിവാഹത്തിനു മുമ്പുള്ള ലൈംഗികകത ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന തരത്തിൽ കുറ്റകരമാക്കുക, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നത് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കി പരിഗണിക്കുക, ലൈംഗികാതിക്രമത്തിനിരയവാകുയോ, മറ്റു അടിയന്തര ഘട്ടങ്ങളിലോ അല്ലാതെ ഗർഭഛിദ്രം ചെയ്യുന്നത് നാലു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഇന്തോനേഷ്യൻ സർക്കാർ പാസാക്കൊനൊരുങ്ങുന്ന ശിക്ഷാ നിയമാവലി.രാജ്യത്തിന്റെ കൊടി ഉൾപ്പെടുന്ന ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ, മതം, പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തുടങ്ങിയവരെ അപമാനിക്കുക തുടങ്ങിയവ നിയമവിരുദ്ധമാക്കുകയെന്നതും നിയമാവലിയിൽ ഉണ്ട്.

ഇന്തോനേഷ്യയിൽ നടപ്പാകുന്നത് ഇസ്ലാമികവത്ക്കരണം

അതേസമയം ഇന്തോനേഷ്യയിൽ നടപ്പാകുന്നത് ഘട്ടംഘട്ടമായുള്ള ഇസ്ലാമികവത്ക്കരണം തന്നെതാണെന്ന ശക്തമായ വിമർശനവും വിദേശമാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉയർത്തുന്നുണ്ട്. നേരത്തെ തന്നെ പ്രാകൃത ശിക്ഷാരീതികൾ നടപ്പാക്കുന്നതിൽ കുപ്രസിദ്ധമാണ് ഇന്തോനേഷ്യ. മുസിലിം ശരീയത്ത് നിയമത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ അവിവാഹിതരുടെ ലൈംഗിക ബന്ധങ്ങൾക്ക് ഒരുവർഷം തടവും ചാട്ടവാറടിയും ഉറപ്പാക്കുന്നതാണ് നിയമം വരുന്നത്. എന്നാൽ ഡച്ച് കൊളോണിയൽ കാലഘട്ടത്തിലെ ഒരു കൂട്ടം നിയമങ്ങളെ മാറ്റിസ്ഥാപിക്കുന്ന പുതിയ പീനൽ കോഡ് ഇന്തോനേഷ്യൻ സ്വാതന്ത്ര്യത്തിന്റെയും മതപരതയുടെയും ലക്ഷണമാമെന്നാണ് നിയമ നിർമ്മാതാക്കൾ പറയുന്നത്.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് മതപരമായ ഭക്തിയിലേക്കും യാഥാസ്ഥിതിക ഇസ്ലാമിക ആക്ടിവിസത്തിലേക്കുമുള്ള സമീപകാല പ്രവണതയ്ക്കിടയിലാണ് വീണ്ടും ഒരു പുതിയ നിയമം കൂടി അടിച്ചേൽപ്പിക്കുന്നത്. മാറ്റങ്ങൾ പരിഷ്‌കരിക്കാൻ മനുഷ്യാവകാശ ഗ്രൂപ്പുകൾ ഇന്തോനേഷ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ, എൽജിബിടിു സമൂഹം, എന്നിവർക്ക ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഗണ്യമായ ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പെടെ 260 ദശലക്ഷം ആളുകൾ താമസിക്കുന്ന രാജ്യം സന്ദർശിക്കുന്ന വിദേശികൾക്കും നിയമത്തിലെ മാറ്റങ്ങൾ ബാധകമാണ്. ഇതിനിടെ ബാലിയിലേക്കോ ഇന്തോനേഷ്യയിലെവിടേക്കെങ്കിലുമോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ രാജ്യത്ത് പുതുതായി നടപ്പാക്കാനൊരുങ്ങുന്ന ക്രിമിനൽ കോഡ് ബില്ലിനെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കുമെന്ന് പ്രമുഖ ടുർ ഓപ്പറേറ്റർമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ പുതിയ നിയമം രാജ്യത്തെ ടൂറിസം വ്യവസായത്തിനും വൻ ഭീഷണിയാണെന്ന് ഉറപ്പായിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP