Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെക്കോർഡിങ് വർക്കു ചെയ്യുന്നില്ലെന്നായിരുന്നു കംപ്ലെയിന്റ്..! കുടക്കമ്പിയായി സിനിമയിലെത്തി അന്താരാഷ്ട്ര സിനിമാ വേദിയിലും താരമായ സകലകലാവല്ലഭൻ; ഈ തയ്യൽക്കാരനായ സിനിമാക്കാരൻ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തുടങ്ങിയിട്ട് നാലു ദശകം; മെലുഞ്ഞിണങ്ങിയ തന്റെ ശരീരം പോലും കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ചപ്പോൾ ചിരിച്ചുമറിഞ്ഞത് മലയാളികൾ; വൈകിവന്ന അംഗീകാരമായി 2017ൽ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും; ഷാങ്ഹായി അന്താരാഷ്ട്ര മേളയിൽ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ

റെക്കോർഡിങ് വർക്കു ചെയ്യുന്നില്ലെന്നായിരുന്നു കംപ്ലെയിന്റ്..! കുടക്കമ്പിയായി സിനിമയിലെത്തി അന്താരാഷ്ട്ര സിനിമാ വേദിയിലും താരമായ സകലകലാവല്ലഭൻ; ഈ തയ്യൽക്കാരനായ സിനിമാക്കാരൻ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തുടങ്ങിയിട്ട് നാലു ദശകം; മെലുഞ്ഞിണങ്ങിയ തന്റെ ശരീരം പോലും കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ചപ്പോൾ ചിരിച്ചുമറിഞ്ഞത് മലയാളികൾ; വൈകിവന്ന അംഗീകാരമായി 2017ൽ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും; ഷാങ്ഹായി അന്താരാഷ്ട്ര മേളയിൽ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ

എം എസ് ശംഭു

തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കുടക്കമ്പിയെന്ന് ഇരട്ടപേരിൽ ചുവടുവച്ചു കൊണ്ടാണ് മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതവുമായി ആ ചെറുപ്പക്കാരൻ അരങ്ങേറ്റം കുറിച്ചത്. ഒറ്റനോട്ടത്തിൽ ആരേയും ചിരിപ്പിക്കുന്ന ലോലനായ കഥാപാത്രം. വർഷങ്ങൾക്കപ്പുറം കടന്ന് നിൽക്കുമ്പോൾ അഭ്രപാളിയിലെ അതിശയിപ്പിക്കുന്ന താരമായി ഇന്ന് മലയാളികൾ അഭിമാനിക്കുന്ന വ്യക്തിത്വമായി ഇന്ദ്രൻസ് മാറിയിരിക്കുന്നു. ഷാങ് ഹായി ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കു്ന്ന താരം ലാളിത്യവും എളിമയും ഹാസ്യത്തിന്റെ വേറിട്ടഷശൈലിയും കൊണ്ട് നാലുപതിറ്റാണ്ടിലേക്ക് കടക്കുകയാണ്. സുരേന്ദ്രൻ കൊച്ചുവേലു എന്ന ഇന്ദ്രൻസ് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ അഭിമാനിക്കുന്നത് മലയാളികളാണ്. ആദ്യമായി ഷാങ് ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളത്തിനെന്നല്ല ഇന്ത്യൻ സിനിമയ്ക്ക് മത്സരിക്കാൻ വേദിയൊരുക്കിയത് ഡോ.ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങള്ൾ എന്ന ചിത്രവും ഇതിലെ ഇന്ദ്രൻസിന്റെ അഭിനയവുമാണ്. ചലച്ചിത്രമേളയിൽ ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് വെയിൽ മരങ്ങളിലെ അഭിനയത്തിന് ഇന്ദ്രൻസിനെ തേടിയെത്തിയത്.

മേളയിലെ പ്രധാന മത്സര വിഭാഗമായ 'ഗോൾഡൻ ഗോബ്ലറ്റ് ' പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ എത്തിയ മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്.'ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ്' നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരങ്ങൾ മാറുകയും ചെയ്തു. പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷവും ലാളിത്യവും വിനയവവും കൈവിടാതെ തന്റെ സ്വതസിന്ധമായ ശൈലിയിലൂടെയാണ് പ്രേക്ഷകരോട് സംസാരിച്ചത്. നാലാം കാല്സിൽ പഠിക്കുമ്പോൽ സിനിമ എന്ന മോഹം തലയ്ക്ക് പിടിച്ച് മലയാള സിനിമയിലേക്ക് നടന്നുകയറിയ പയ്യനാണ് ഇന്ദ്രൻസ്. തയ്യലാണ് സിനിമയിൽ തന്റെ റോലെങ്കിലും അണിയറയിൽ നിന്ന് അരങ്ങത്തേക്ക് അദ്ദേഹം ആദ്യം എത്തിയത് 1981ല്െ ചൂതാട്ടം എന്ന ചിത്രത്തിലൂടെയാണ്.

നിത്യഹരിത നായകൻ പ്രേം നസീർ, ജയഭാരതി എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനൊപ്പം ചെറിയ വേഷവും അദ്ദേഹം കൈകാര്യം ചെയ്തു. മലയാള സിനിമയിൽ തനിക്ക് ശ്രദ്ധേയമായ ഒരു വേഷം കിട്ടിയത് രാജസേനൻ- ജയാറാം കൂട്ടുകെട്ടിലെത്തിയ മേലേ പറമ്പിലെ ആൺവീട് എന്ന ചിത്രത്തിലൂടെയാണ്. കല്യാണ് ബ്രോക്കറായ വേഷത്തിലാണ് വെള്ളിത്തിരയിലെ വെള്ളിവെളിച്ചത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളും അദ്ദേഹം നേടിയെടുത്തു. പിന്നീട് അനിയൻബാവ ചേട്ടൻബാവ എന്ന ചിത്രത്തിലെ കാര്യക്കാരൻ റോളിലാണ് ഇന്ദ്രൻസ് വേറിട്ട കൊമേഡിയനായി മാറിയത്. കുടക്കമ്പി പോലെ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു ടേപ്പ് റിക്കോർഡിങ്ങിന്റെ നർമത്തിൽ തന്റെ റോൾ അദ്ദേഹം അനുസ്മരണീയമാക്കിയപ്പോൾ മലയാളികൾ മതിമറന്ന് ചിരിച്ചു.

പ്രേമം കുമാറുമായി ഇന്ദ്രൻസ് അഭിനയിച്ച ' ഇതിന്റെ ടേപ്പ് റെക്കോർഡിങ് കംപ്ലയിന്റാ' എന്ന കോമഡിയായിരുന്നു ചിത്രത്തിൽ ഹിറ്റായി മാറിയത്. പിന്നീട് ശരീരത്തിന്റെ രൂപമോ ഭംഗിയോ തന്റെ അഭിനയത്തെ ലവലേശം ബാധിക്കില്ലെന്ന് ഉറപ്പിച്ച് ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിൽ പോലും ഒരു കളസമിട്ട് വിവാഹവേദിയെ ഒന്നാകെ ചിരിപ്പിക്കുന്ന രംഗവും അദ്ദേഹം അഭിനയിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു.പിന്നീട് മലയാളത്തിൽ ഇ്ന്നോളം മുന്നൂറിലധികം ചിത്രങ്ങൾ. കള്ളൻവേഷത്തിലും കാര്യസ്ഥൻ വേഷത്തിലും, കാവൽക്കാരൻ വേഷത്തിലും കള്ളക്കാമുകൻ വേഷത്തിലുമൊക്കെ അദ്ദേഹം തകർത്ത് അഭിനയിച്ചു. അതിൽ എടുത്തു പറയേണ്ട പ്രകടനാണ് മാനത്തെ കൊ്ട്ടാരത്തിലെ ഇന്ദ്രൻസിന്റെ റൊമാന്റിക്ക് റോൾ. അതിഭാവുകത്വങ്ങളില്ലാത്ത ശരാശരി മെലിഞ്ഞ മലയാളി കാമുകൻ. പരിഹാസഭാഷയിൽ പറഞ്ഞാൽ ലോലൻ റോൾ!

പിന്നീട് സിഐ.ഡി ഉണ്ണികൃഷ്ണൻ എന്ന ജയറാം ചിത്രത്തിലും ഇന്ദ്രൻസ് മികച്ചറോൾ ചെയ്തു. രാജസേനൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ഇന്ദ്രൻ അക്കാലത്ത് പേരെടുത്തിരുന്നു. 90കളിലെ കോമഡി കഥാപാത്രങ്ങളിൽ ഇന്ദ്രൻസ് സ്ഥിരം ഘടകമായി. ഹാസ്യ നായകസങ്കൽപത്തിൽ നിന്ന് ഇന്ദ്രൻസിനെ മോചിതനാക്കിയത് ദിലീപ് നായകനായി എത്തിയ കഥാവശേഷൻ എന്ന ചിത്രമായിരുന്നു. അൽപം ഗൗരവം നിറഞ്ഞ ഇന്ദ്രൻസിന്റെ കഥാപാത്രവും ഒറ്റപാട്ട് സീനിൽ നടൻ കാട്ടിത്തന്ന അഭിനയത്തിന്റെ വേറിട്ട ഭാവവും അദ്ദേഹത്തിന് കരിയർ ബ്രേക്കിങ്ങായിരുന്നു. പിന്നീട് ഹാസ്യത്തിനൊപ്പം പല സീരിയസ് റോളുകളും അദ്ദേഹം ചെയ്തു.

പൊലീസ്റോൾ, രാഷ്ട്രീയക്കാരന്റെ റോൾ തുടങ്ങി പല റോളുകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്രപതിപ്പിച്ചു. ഇടയ്ക്ക് ന്യൂ ജനറേഷൻ തരംഗങ്ങൾ മലയാള സിനിമയിലേക്ക് അതിപ്രസരമായി കടന്നെത്തിയപ്പോൾ പോലും മലയാളത്തിലെ പഴയകാല നടന്മാരെല്ലാം ഷെഡ്ഡിലൊതുങ്ങുമെന്ന് കരുതി. എന്നാൽ ഇന്ദ്രൻസ് എന്ന നടനിലെ കഥാപാത്രത്തെ വീണ്ടും വീണ്ടും അമ്പരപ്പിച്ചത്. ജയസൂര്യ വീജയ്ബാബു കൂട്ടുകെട്ടിലൊരുങ്ങിയ ആട് എന്ന ചിത്രത്തിലെ വേറിട്ട രാഷ്ട്രീയ വേഷമായിരുന്നു. 2012ൽ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അഭിനയിച്ച 300 ചിത്രങ്ങളിൽ അവസാനം വൈറസിലെ റോൾ വരെ ഗംഭീരമായിരുന്നു.

പല സംവിധായകരുടെ കീഴിൽ ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ദ്രൻസിലെ നടനവൈഭവത്തിന് പുതിയ മാനങ്ങൾ നൽകിയത് 2017ൽ വി സി അഭിലാഷിന്റെ കഥയിലും സംവിധാനത്തിലുമൊരുക്കിയ ആളൊരുക്കത്തിലൂടെയാണ്. 2017ലെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഡോ.ബിജുവിന്റെ സംവിധാനത്തിലൊരുക്കിയ മെവയിൽ മരങ്ങൾ എന്ന ചിത്രം ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്‌കാരത്തിന് അർഹത നേടിയെടുത്തത്. ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തെരഞ്ഞെടുത്തത്. പ്രമുഖ ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാനായതും.

തയ്യൽ ചക്രത്തിൽ നിന്ന് മൈക്രോ ബയോളജി ബിരുദാനന്തര ബിരുദത്തിലേക്ക്

ഭദ്രൻ -മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ സ്ഫടികത്തിൽ തോമാച്ചന്റെ വസ്ത്രാലങ്കാരം ഒരുക്കിയത് നമ്മുടെ ഇന്ദ്രൻസ് ചേട്ടനാണെന്ന് എത്രപേർക്ക് അറിയാം. 1956ൽ തിരുവനന്തപുരം കുമാരപുരം സ്വദേശികളായ പാലവിള കൊച്ചുവേലു ഗോമതി എന്നീ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായിട്ടാണ് ഇന്ദ്രൻസിന്റെ ജനനം. കുമാരപുരം സർക്കാർ ഹയർസെക്കന്ററി സ്‌കൂളിൽ നിന്ന് ഹൈസ്സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് അ്മ്മാവനൊപ്പം തയ്യൽക്കടയിൽ സജീവമായപ്പോഴാണ് സിനിമയിലേക്കുള്ള അവസരം ഇന്ദ്രൻസിലേക്ക് നടന്നെത്തിയത്. ദൂരദർശനിലെ കളിവീട് എന്ന സീരിയലിലെ ചെറിയ വേഷത്തിൽ മിനി സ്‌ക്രീനിലേക്ക്. പിന്നീട് ബിഗ്സ്‌ക്രീനിന്റെ മുഖമായി മാറി. സിനിമയിൽ അഭിനയത്തിനൊപ്പം പഠനവും തുടർന്നു മൈക്രോ ബയോളജിയിൽ എം.എസ്.സി ബിരുദനാനന്തര ബിരുദവും അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. 1985ൽ ഫെബ്രുവരിയിൽ ശാന്തകുമാരിയെ വിവാഹം കഴിിച്ചു. രണ്ടുമക്കളിൽ മകൾ മഹിത, പുത്രൻ മഹേന്ദ്രൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP