Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷങ്ങൾ ശമ്പളമുള്ളവർക്ക് ആറു മാസത്തെ അഡ്വാൻസ്; കള്ളപ്പണം വെളുപ്പിക്കാൻ ടെക്കികളെ മറയാക്കി ഐടി കമ്പനികൾ; ഇൻഫോപാർക്കിനേയും ടെക്‌നോപാർക്കിനേയും സംശയത്തോടെ കണ്ട് ആദായനികുതി വകുപ്പ്; അക്കൗണ്ടെല്ലാം പരിശോധിക്കും

ലക്ഷങ്ങൾ ശമ്പളമുള്ളവർക്ക് ആറു മാസത്തെ അഡ്വാൻസ്; കള്ളപ്പണം വെളുപ്പിക്കാൻ ടെക്കികളെ മറയാക്കി ഐടി കമ്പനികൾ; ഇൻഫോപാർക്കിനേയും ടെക്‌നോപാർക്കിനേയും സംശയത്തോടെ കണ്ട് ആദായനികുതി വകുപ്പ്; അക്കൗണ്ടെല്ലാം പരിശോധിക്കും

അർജുൻ സി വനജ്

കൊച്ചി: കള്ളപ്പണം വെളുപ്പിക്കലിന് പുതിയ വഴി തേടുന്നവർ ടെക്കികളെയും വെറുതെ വിടുന്നില്ല. കൊച്ചി ഇൻഫോപാർക്കിലും തിരുവനന്തപുരം ടെക്നോപാർക്കിലുമാണ് കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള പുതിയ പരിപാടി അരങ്ങേറുന്നത്.

ടെക്കികൾക്ക് ചില കമ്പനികൾ അഡ്വാൻസ് ശമ്പളം എന്ന പേരിൽ കഴിഞ്ഞ ശമ്പള തീയതിയിൽ ലക്ഷങ്ങൾ അക്കൗണ്ടിൽ ഇട്ടുകൊടുത്തതോടെയാണ് സംഭവം തുടങ്ങുന്നത്. എന്നാൽ ഒരു ബാങ്കിന്റെ ബ്രാഞ്ച് മേധാവിക്ക് സംശയം തോന്നിയതോടെയാണ് സംഭവം ആദായനികുതി വകുപ്പ് അറിഞ്ഞതും അന്വേഷണം തുടങ്ങിയതും. കൊച്ചി ഇൻഫോപാർക്കിലേയും തിരുവനന്തപുരം ടെക്നോപാർക്കിലേയും സംശയം തോന്നുന്ന അക്കൗണ്ടുകൾ പരിശോധിച്ചുവരുകയാണെന്ന് ആദായനികുതി വകുപ്പ് മറുനാടൻ മലയാളിയെ അറിയിച്ചു.

സാധാരണയായി ടെക്കികൾക്ക് കമ്പനികൾ അഡ്വാൻസ് ശമ്പളം നൽകാറുണ്ട്. എന്നാൽ ഒരു മാസത്തെ ശമ്പളമാണ് ഇത്തരത്തിൽ പൊതുവിൽ നൽകാറ്. പക്ഷെ ഡിസംബർ ആദ്യം പലർക്കും ഇത്തരത്തിൽ കിട്ടിയ ശമ്പളം അഞ്ചുമാസത്തെ അഡ്വാൻസ് ആയിരുന്നു. പലർക്കും അക്കൗണ്ടിൽ ലക്ഷങ്ങളെത്തി. സാധാരണ അടിയന്തര സാഹചര്യങ്ങളിൽ ജോലിക്കാരൻ ആവശ്യപ്പെട്ടാൽ മാത്രമേ അഡ്വാൻസ് ശമ്പളം നൽകാറുള്ളു. കാക്കനാട് ഇൻഫോപാർക്കിൽ 500 ലധികം പേർക്കും തിരുവനന്തപുരം ടെക്നോപാർക്കിൽ 1200 പേർക്കും ഇത്തരത്തിൽ അഡ്വാൻസ് ശമ്പളത്തുക നൽകിയെന്നാണ് പ്രഥമിക വിവരം. 50,000 മുതൽ രണ്ടുലക്ഷം വരെ മാസശമ്പളം വാങ്ങുന്നവർക്കാണ് ആറ് മാസത്തെവരെ ശമ്പളം നൽകിയത്.

വിദേശത്തു വേരുകളുള്ള ചില ഇടത്തരം ടെക്നോളജി സ്ഥാപനങ്ങളാണ് ഇത്തരത്തിൽ അഡ്വാൻസ് ശമ്പളം നൽകിയത്. ജീവനക്കാരുടെ പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങളുടെ കമ്പനി വിഹിതം അടക്കുന്നതിൽ നിരവധി തവണ വീഴ്ചവരുത്തിയ കമ്പനികളാണ് ഇവ. അതേസമയം ഈ കമ്പനികളെല്ലാം പി.എഫിന്റേയും ഇ.എസ്.ഐയുടേയും കമ്പനി വിഹിതം കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൂർണ്ണമായും അടച്ചുതീർത്തു.

പക്ഷെ ഭൂരിപക്ഷം പേരും അഡ്വാൻസ് ശമ്പളം ലഭിക്കുന്നതിൽ സന്തോഷിക്കുന്നവരാണെന്ന് ഇത്തരത്തിൽ പണം ലഭിച്ച കൊച്ചി സ്വദേശിയായ ടെക്കി മറുനാടൻ മലയാളിയോട് പറഞ്ഞു. തങ്ങളുടെ കൈയിൽ നിന്ന് അഡ്വാൻസ് സാലറി റിക്വസ്റ്റ് ഇതിനായി കമ്പനി വാങ്ങിയെന്നും ടെക്കികൾ പറയുന്നു. സാലറി അക്കൗണ്ടുള്ള ന്യൂജനറേഷൻ ബാങ്കിൽ നിന്നും പൊതുമേഖലാ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തായിരുന്നു വൻ തുക നൽകുന്നത്. ഇതോടെ കള്ളപ്പണം വെളുപ്പിക്കാൻ ന്യൂജനറേഷൻ ബാങ്കുകളും കൂട്ടുനിൽക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.

കേരളത്തിന് പുറമേ ബാഗ്ലൂരിലും ടെക്കികൾക്ക് അഡ്വാൻസ് ശമ്പളം നൽകിയെന്നാണ് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കണ്ണൂർ സ്വദേശി അനീഷിന് ആറ് മാസത്തെ ശമ്പളം അഡ്വാൻസായി ലഭിച്ചുവെന്ന് ഇദ്ദേഹം മറുനാടനോട് വെളിപ്പെടുത്തി.

2100 പേർ ജോലി ചെയ്യുന്ന തന്റെ കമ്പനിയിൽ 100 ലധികം ജീവനക്കാർക്ക് സമാനമായി അഡ്വാൻസ് ശമ്പളം നൽകി. കേരളത്തിലും ബാഗ്ലൂരിലും മാത്രമല്ല, ഹൈദ്രബാദിലേയും മംഗളുരുവിലേയുമടക്കം രാജ്യത്തിന്റെ വിവിധ ഐടി ഹബ്ബുകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ടെക്കികളുടെ അക്കൗണ്ടുകൾ വഴി വൻ തുകയാണ് വെളുപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു. വാഹനങ്ങൾ വാങ്ങാനും വസ്തുക്കൾ വാങ്ങാനുമായി ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്തവർക്ക് ഇത് വലിയ അനുഗ്രഹമാണെന്ന് ഇവരും സാക്ഷ്യപ്പെടുത്തുന്നു.

ചില ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകൾ കൊച്ചിയിൽ ഇത്തരത്തിൽ പഴയ നോട്ടുകൾ ഉപയോഗിച്ച് അഡ്വാൻസ് ശമ്പളം നൽകുന്നതായി മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇടകൊച്ചിയിലേയും കോഴിക്കോട്ടേയും പ്രമുഖ ക്രി്‌സ്ത്യൻ മാനേജ്മെന്റ് കോളേജുകളാണ് ഇത്തരത്തിൽ അഡ്വാൻസ് ശമ്പളം നൽകി പണം വെളുപ്പിച്ചത്. തലവരിപ്പണമായി കോളേജുകൾ സ്വീകരിച്ച കോടികണക്കിന് തുകയാണ് അഡ്വാൻസ് ശമ്പളമായി നൽകിയതെന്നാണ് പ്രാഥമിക വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP