Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രിസഭ തീരുമാനിച്ചാൽ 48 മണിക്കൂറിൽ ഉത്തരിവിറങ്ങിയേ മതിയാകൂവെന്ന് ചീഫ് സെക്രട്ടറിയെ വിരട്ടിയത് മന്ത്രി ബാലൻ; ധനവകുപ്പ് ക്വറിയിട്ട 40 ലക്ഷത്തിന്റെ ആഡംബര വാഹനം വാങ്ങലിൽ മന്ത്രിസഭയിൽ പോലും അതൃപ്തി; പുതിയ കാർ വാങ്ങുന്നത് ബാലൻ മന്ത്രിക്ക് കറങ്ങാനെന്നും സൂചന; പ്രളയകാലത്തും ധൂർത്തിന് കുറവില്ല; തോമസ് ഐസക്കിന്റെ നിയന്ത്രണങ്ങൾക്ക് പുല്ലുവിലയെന്ന് തെളിയിച്ച് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങൽ; സാധാരണക്കാരിൽ നിന്ന് പ്രളയ സെസ് വാങ്ങുന്ന പിണറായി സർക്കാർ ഖജനാവ് മുടിക്കുമ്പോൾ

മന്ത്രിസഭ തീരുമാനിച്ചാൽ 48 മണിക്കൂറിൽ ഉത്തരിവിറങ്ങിയേ മതിയാകൂവെന്ന് ചീഫ് സെക്രട്ടറിയെ വിരട്ടിയത് മന്ത്രി ബാലൻ; ധനവകുപ്പ് ക്വറിയിട്ട 40 ലക്ഷത്തിന്റെ ആഡംബര വാഹനം വാങ്ങലിൽ മന്ത്രിസഭയിൽ പോലും അതൃപ്തി; പുതിയ കാർ വാങ്ങുന്നത് ബാലൻ മന്ത്രിക്ക് കറങ്ങാനെന്നും സൂചന; പ്രളയകാലത്തും ധൂർത്തിന് കുറവില്ല; തോമസ് ഐസക്കിന്റെ നിയന്ത്രണങ്ങൾക്ക് പുല്ലുവിലയെന്ന് തെളിയിച്ച് ഇന്നോവ ക്രിസ്റ്റ കാർ വാങ്ങൽ; സാധാരണക്കാരിൽ നിന്ന് പ്രളയ സെസ് വാങ്ങുന്ന പിണറായി സർക്കാർ ഖജനാവ് മുടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങുന്നതിനുള്ള നിയന്ത്രണം മറികടന്നു രണ്ടു പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങിയ സർക്കാർ നടപടി ചർച്ചയാകുമ്പോൾ നിർണ്ണായകമാകുന്നത് മന്ത്രി എകെ ബാലന്റെ ഇടപെടൽ. ധനവകുപ്പിന്റെ എതിർപ്പ് തള്ളിയാണ് ടൂറിസം വകുപ്പിന്റെ നിർബന്ധത്തിൽ 45 ലക്ഷം രൂപ ചെലവിട്ട് സർക്കാർ കാർ വാങ്ങിയത്. മന്ത്രിമാർക്കും വിവിഐപിമാർക്കുമുള്ള വാഹനമാണ് ടൂറിസം വകുപ്പ് വാങ്ങുന്നത്. എന്നാൽ പുതിയ കാർ ആർക്കാണെന്ന് വ്യക്തമല്ല. ഇനി ഏതെങ്കിലും മന്ത്രി വാഹനം മാറ്റുകയാണോ എന്നും വ്യക്തമല്ല. ഇതിനിടെയാണ് ചീഫ് സെക്രട്ടറിയിൽ കാറിന്റെ ഉത്തരവ് വേഗത്തിലാക്കാനുള്ള ബാലന്റെ ഇടപെടൽ വിവരങ്ങൾ മറുനാടന് നലഭിക്കുന്നത്.

ജൂലൈ 11നാണ് ടൂറിസം വകുപ്പ് ഡയറക്ടർ രണ്ടു പുതിയ കാർ വാങ്ങാനുള്ള അനുമതിക്കായി ധന വകുപ്പിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ധന വകുപ്പ് ആവശ്യം തള്ളി. പത്തു ലക്ഷത്തിനു മുകളിൽ ഉള്ള ബില്ലുകളിൽ ധനവകുപ്പിന്റെ പ്രത്യക അനുമതി ആവശ്യമാണ്. അനുമതി നിഷേധിച്ചതോടെ ടൂറിസം വകുപ്പ് രണ്ടാഴ്‌ച്ചമുൻപ് ക്യാബിനെറ്റിന്റെ പരിഗണനയിൽ കൊണ്ട് വന്നു ആവശ്യം നേടിയെടുത്തു. ഈ കുറിപ്പിൽ ധനവകുപ്പ് പിന്നേയും തീരുമാനം വൈകിപ്പിച്ചു. ഒടുവിൽ ഈ മാസം 20 ന് 44.91.000 രൂപ അനുവദിച്ചു. ഇതിന് പിന്നിൽ ബാലനാണെന്നാണ് സൂചന. ക്യാബിനറ്റ് അംഗീകരിച്ചിട്ടും ഉത്തരവ് ഇറക്കാൻ ധന വകുപ്പ് വിസമ്മതിച്ചപ്പോൾ ബാലൻ ഇടപെടുകയായിരുന്നു.

ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിക്കുകയായിരുന്നു ബാലൻ. എന്തുകൊണ്ട് മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങാൻ വൈകുന്നവെന്ന ചോദ്യമാണ് ബാലൻ ഉയർത്തിയത്. മന്ത്രിസഭ തീരുമാനിച്ചാൽ 48 മണിക്കൂറിന് അകം തീരുമാനം ഉത്തരവാകണം. അത് വൈകുന്നത് അനുവദിക്കില്ലെന്ന് ക്ഷോഭത്തോടെ ചീഫ് സെക്രട്ടറി ടോം ജോസിനോട് ബാലൻ പറഞ്ഞു. ഇതോടെ ഫയൽ ധനസെക്രട്ടറിയുടെ കൈയിലാണെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകി. ആരായാലും ഉടൻ തീരുമാനം വേണമെന്നും ബാലൻ ശഠിച്ചു. ഇതോടെ ധനവകുപ്പ് സെക്രട്ടറി മനോജ് ജോഷിയുടെ കൈയിലുണ്ടായിരുന്ന ഫയലിന് വേഗത വന്നു. ഖജനാവിൽ നിന്ന് അരകോടി രൂപ കൂടി വെറുതേ പോയി. ഈ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മന്ത്രിമാർ കൂട്ടത്തോടെ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയത് വാർത്തയായിരുന്നു. ഈ കാർ വാങ്ങിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. അതിനിടെയാണ് പുതിയ കാർ.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനവകുപ്പ് പുതിയ വാഹനം വാങ്ങുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ്. കഴിഞ്ഞ 2 മാസമായി 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. പ്രളയ മൂലം വീണ്ടും കടുത്ത തകർച്ച നേരിടുമ്പോൾ, പ്രളയ സെസ്സ് ജനങ്ങളിൽ അടിച്ചേൽപിച്ച സാഹചര്യത്തിൽ കൂടിയാണ് നിയന്ത്രണങ്ങൾ. മന്ത്രിമാർക്കും വിഐപി വിസിറ്റിനും ഉള്ള വാഹനങ്ങൾ ടൂറിസം വകുപ്പാണ് വാങ്ങുന്നത്. അതാത് വകുപ്പുകളിൽ ആവശ്യമുള്ളത് വകുപ്പുകൾക്ക് അനുവദിച്ചിട്ടുള്ള തുകയിൽ നിന്നും വാങ്ങും. ടൂറിസം വകുപ്പ് ഡയറക്ടർ 11-7.19 ന് വാഹനം വാങ്ങുന്നതിനുള്ള അനുമതിക്കായി ധനവകുപ്പിനെ സമീപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ധനവകുപ്പ് അനുമതി നിഷേധിച്ചു.

തുടർന്ന് ടൂറിസം വകുപ്പ് കാബിനറ്റിൽ വച്ച് ധനവകുപ്പിന്റെ തീരുമാനം മറികടന്ന് വാഹനം വാങ്ങുന്നതിനുള്ള അനുമതി വാങ്ങി. 13ന് ടൂറിസം വകുപ്പിൽ നിന്ന് ഇ ഫയൽ നമ്പർ 153/19 പ്രകാരം വാഹനം വാങ്ങുന്നതിന് ധന എക്‌സപെൻഡിച്ചർ സെക്ഷനിൽ ഫയൽ എത്തി. അവിടെ നിന്നും ബജറ്റ് വിംഗിലേക്ക് 19ന് എത്തിയ തൊട്ടടുത്ത ദിവസം 44,91,000 രൂപ ബജറ്റിൽ നിന്ന് അനുവദിച്ചു. ഉത്തരവിൽ ആർക്കു വേണ്ടിയാണ് വാഹനം വാങ്ങിക്കുന്നത് എന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ എന്ത് അടിയന്തിര സാഹചര്യത്തിലാണ് വാഹനം വാങ്ങുന്നതിന് കാബിനറ്റ് അപ്രൂവൽ നൽകിയതെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതിനിടെയാണ് മന്ത്രി ബാലന്റെ ഇടപെടൽ ചർച്ചയാകുന്നത്.

മന്ത്രിസഭയിലെ പല മന്ത്രിമാരും ഈ കാർ വാങ്ങലിന് എതിരാണ്. ഇത് അനാവശ്യ വിവാദമാകുമെന്ന് അവർക്കും അറിയാം. ധനമന്ത്രിക്കും താൽപ്പര്യമില്ല. ഇത്തരത്തിലൊരു തീരുമാനമാണ് മുഖ്യമന്ത്രിയുടെ പിന്തുണയോടെ ക്യാബിനറ്റിൽ വച്ച് പാസാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP