Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലബാറിലെ 'അക്രമ മാസങ്ങൾ' തുടങ്ങിയിട്ടും ഇന്റലിജൻസ് സംവിധാനത്തിൽ വീഴ്ച; ഫോൺ വഴി മാത്രം വിവരങ്ങൾ ശേഖരിക്കുന്ന സംഘമായി ഇന്റലിജൻസ് മാറിയെന്ന് ഒരു വിഭാഗം പൊലീസുകാർ; കണ്ണൂരിലും കോഴിക്കോടും സംഘർഷങ്ങൾ രൂക്ഷമാകുന്നത് ഒക്ടോബർ മാസംമുതൽ; ഭീതിയിൽ വിറങ്ങലിച്ച് നാട്ടുകാർ

മലബാറിലെ 'അക്രമ മാസങ്ങൾ' തുടങ്ങിയിട്ടും  ഇന്റലിജൻസ് സംവിധാനത്തിൽ വീഴ്ച; ഫോൺ വഴി മാത്രം വിവരങ്ങൾ ശേഖരിക്കുന്ന സംഘമായി ഇന്റലിജൻസ് മാറിയെന്ന് ഒരു വിഭാഗം പൊലീസുകാർ; കണ്ണൂരിലും കോഴിക്കോടും സംഘർഷങ്ങൾ രൂക്ഷമാകുന്നത് ഒക്ടോബർ മാസംമുതൽ; ഭീതിയിൽ വിറങ്ങലിച്ച് നാട്ടുകാർ

ടി പി ഹബീബ്

കോഴിക്കോട്: കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഏറ്റവും കൂടുതൽ അക്രമങ്ങളും സംഘർഷളുമുണ്ടാകുന്നത് ഒക്ടോബർ മാസം മുതലാണ്. അക്രമ മാസങ്ങൾ എന്നാണ് ഇവയെ  പൊലീസുപോലും രേഖപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ഇത് അവസാനിക്കുന്നത് ജനുവരിയിലാണ്.ഈ വർഷവും അതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങിയതായാണ് വിവരം. മൂന്നാഴ്ച മുമ്പ് വടകര ഭാഗത്ത് ആക്രമണങ്ങൾ ആരംഭിച്ചെന്നു സൂചനയുണ്ട്. നാല് ദിവസം കൊണ്ട് ആറ് വീടുകൾക്ക് നേരെയാണ് വടകര ഭാഗത്ത് അക്രമമുണ്ടായത്. സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് ബിജെപി.യുടെ നേത്യത്വത്തിൽ വടകരയിൽ ഒരു ദിവസം ഹാർത്താലും നടത്തുകയുണ്ടായി.

ഇതേ കാലയളവിൽ ഏറെ സെൻസിറ്റീവായ നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലും രണ്ട് അക്രമ സംഭവങ്ങളുണ്ടായി. കല്ലാച്ചി കുറ്റിപ്രത്ത് ഡിവൈഎഫ്ഐ.സ്ഥാപിച്ച സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് നേരെ ബോംബേറുണ്ടായി. തൊട്ടടുത്ത ദിവസം രാത്രിയിൽ വരിക്കോളിയിലെ അടച്ചിട്ട വീടിന് നേരെയാണ് അക്രമമുണ്ടായത്. വടകര,നാദാപുരം ഭാഗത്ത് ആസൂത്രിതമായ അക്രമത്തിനുള്ള അണിയറ നീക്കം സജീവമായതായാണ് പൊലീസിൽ നിന്ന് തന്നെ ലഭിക്കുന്ന വിവരം.

നേരത്തെ നാദാപുരം മേഖലയിൽ രക്തസാക്ഷിദിനാചരണം നടക്കുന്നത് ഒക്ടോബർ മാസങ്ങളിലാണ്.പലപ്പോഴും ഇത് അക്രമത്തിൽ കലാശിക്കാറാണ് പതിവ്.സിപിഎമ്മിന്റെ നേത്യത്വത്തിൽ വിപുലമായ തോതിലാണ് രക്തസാക്ഷി ദിനാചരണ പരിപാടികൾ നടത്താറുള്ളത്. ബഹുജന പ്രകടനങ്ങളോടെ നടത്തുന്ന പരിപാടിയിൽ സംസ്ഥാന തലത്തിലുള്ള നേതാക്കൾ നിർബന്ധമായും പങ്കെടുക്കാറുണ്ട്.

നാദാപുരം മേഖലയിൽ നടക്കുന്ന സിപിഎം രക്തസാക്ഷി ദിനാചരണ ചടങ്ങുകളിൽ കഴിഞ്ഞ വർഷം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് പങ്കെടുത്തിരുന്നു. പൊതു സമ്മേളനത്തിന് ശേഷം നാടകങ്ങളോ ഗ്രോത്ര വർഗ കലയെ അനുസ്മരിപ്പിക്കുന്ന ചടങ്ങുകളും നടത്താറുണ്ട്.

മറുഭാഗത്ത് ലീഗും കോൺഗ്രസും ബിജെപി.യും പേരിന് മാത്രമാണ് അനുസ്മരണ ചടങ്ങുകൾ നടത്താറുള്ളത്. ചില വർഷങ്ങളിൽ അനുസ്മരണങ്ങൾ പോലും നടത്താൻ നേത്യത്വത്തിന് സാധിക്കാറില്ല. കോൺഗ്രസും ബിജെപി.യുടെയും നേതാക്കൾ പേരിന് മാത്രം നടത്താറുള്ളപ്പോൾ ലീഗ് നേത്യത്വം ചില വർഷങ്ങളിൽ അവ നടത്താറേയില്ല.

അക്രമത്തിന് ക്രിമനൽ സംഘങ്ങൾ മുന്നൊരുക്കം നടത്തുമ്പോഴും ഇന്റലിജൻസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. ഫോൺ വഴി വിവരങ്ങൾ ശേഖരിക്കുന്ന സംഘമായി ഇന്റലിജൻസ് സംവിധാനം മാറിയതായി പൊലീസുകാർ തന്നെ പറയുന്നു. പ്രാദേശിക പത്രലേഖകന്മാരുമായി നല്ല ബന്ധം തുടരുന്നവരാണ് ഇന്റലിജന്റ് - സ്‌പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ പൊലീസുകാർ. ഇതുകൊണ്ട് തന്നെ പൊലീസിന്റെ വീഴ്ചകൾ പലതും പുറത്തുവരാറില്ല എന്നതാണ് വാസ്തവം.

പത്രപ്രവർത്തകർക്ക് വാർത്തകൾ ക്യത്യമായി അറിയിച്ച് കൊടുക്കുകയെന്ന ദൗത്യമാണ് ചില ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇപ്പോൾ ചെയ്യുന്നത്. അതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് വിഭാഗത്തെ കുറിച്ച് മറിച്ചൊരു അഭിപ്രായമില്ല. ഈയൊരു കൂട്ട് കെട്ട് നാട് കുട്ടിച്ചോറാക്കാൻ ഇടയാക്കുമെന്ന് പൊലീസിലെ തന്നെ ഒരു വിഭാഗം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP