Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്ര ഇന്റലിജന്റിസിന്റെ കണക്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം; എൽഡിഎഫിന് ലഭിക്കുക നാല് സീറ്റുകൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമരയും വിരിയും; കേരളാ പൊലീസിന്റെ ഇന്റലിജൻസ് ബ്യൂറോയുടെ കണക്കു പ്രകാരം ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കുക 14 സീറ്റുകളിൽ; വോട്ടെല്ലാം പെട്ടിയിലായപ്പോൾ ഇന്റലിജന്റ്‌സ് റിപ്പോർട്ടുകളുടെ പേരിൽ മാധ്യമങ്ങളുടെ തള്ളു തുടങ്ങി; മോദിയെയും പിണറായിയെയും തൃപ്തിപ്പെടുത്താൻ ഏജൻസി കണക്കുകൾ എല്ലാം തോന്നിയപടി

കേന്ദ്ര ഇന്റലിജന്റിസിന്റെ കണക്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം; എൽഡിഎഫിന് ലഭിക്കുക നാല് സീറ്റുകൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമരയും വിരിയും; കേരളാ പൊലീസിന്റെ ഇന്റലിജൻസ് ബ്യൂറോയുടെ കണക്കു പ്രകാരം ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കുക 14 സീറ്റുകളിൽ; വോട്ടെല്ലാം പെട്ടിയിലായപ്പോൾ ഇന്റലിജന്റ്‌സ് റിപ്പോർട്ടുകളുടെ പേരിൽ മാധ്യമങ്ങളുടെ തള്ളു തുടങ്ങി; മോദിയെയും പിണറായിയെയും തൃപ്തിപ്പെടുത്താൻ ഏജൻസി കണക്കുകൾ എല്ലാം തോന്നിയപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെല്ലാം പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. മെയ് മാസം 23നാണ് ഫലം എന്താണെന്ന് എല്ലാവർക്കും വ്യക്തമാകുകയുള്ളൂ. വോട്ടു പെട്ടിയിലായതോടെ കണക്കു കൂട്ടലുകളുമായി നീങ്ങുകയാണ് മുന്നണികൾ. കോൺഗ്രസ് ആകട്ടെ ഇനി ഹിന്ദി മേഖലയിൽ ബിജെപിയെ ശക്തമായി നേരിടാൻ രംഗത്തുണ്ട് താനും. പോസ്റ്റ് പോൾ ഫലങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ളതിനാൽ പലരും ഫലങ്ങൾ പുറത്തുവിടാനും കഴിയില്ല. ഇതോടെ അടിയൊഴുക്കുകൾ ഉണ്ടായോ എന്നത് അടക്കമുള്ള കാര്യങ്ങൾ അറിയാൻ വോട്ടെണ്ണൽ ദിവസം വരെ കാത്തിരിക്കേണ്ടി വരും.

ഇതിനിടെ പതിവുപോലെ ഭരണക്കാരെ തൃപ്തിപ്പെടുത്തും വിധമുള്ള റിപ്പോർട്ടുകളുമായി മാധ്യമങ്ങളും രംഗത്തെത്തി. ഇതിനായി ഉദ്ധരിച്ചിരിക്കുന്നത് ആരും കാണാത്ത കേന്ദ്ര- സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ടുകളാണ്. റെക്കോർഡ് പോളിംഗാണ് ഇക്കുറി കേരളത്തിൽ നടന്നത്. അതുകൊണ്ട് തന്നെയാണ് ഈ പോളിങ് ശതമാനം തോന്നിയതു പോലെ വ്യാഖ്യാനിച്ചാണ് പത്രവാർത്തകൾ. കേരളത്തിൽ യുഡിഎഫ് മുൻതൂക്കം നേടുമെന്ന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഇന്റലിജൻസ് ബ്യൂറോ(ഐ.ബി)യുടെ റിപ്പോർട്ടുണ്ടെന്ന വാർത്തകൾ പുറത്തുവിട്ടത് കേരളാ കൗമുദിയാണ്. എൽ.ഡി.എഫിന് നാല് സീറ്റുകൾ ലഭിക്കുമ്പോൾ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിക്കുമെന്നതാണ് ഐ ബി റിപ്പോർട്ടെന്നാണ് വാർത്തകളിൽ പറയുന്നത്.

കേന്ദ്ര ഐബി മോദിയെ തൃപ്തിപ്പെടുത്തും വിധത്തിൽ രണ്ട് സീറ്റുകൾ ബിജെപിക്ക് നൽകുന്നുണ്ട്. അതേസമയം സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഇന്റലിജന്റ്‌സിന്റെ റിപ്പോർട്ട് മറിച്ചാണ് കണക്കുകൾ പറയുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തിൽ 14 സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കും. യു.ഡി.എഫിന് 4 സീറ്റുകൾ ലഭിക്കുകയും അതേസമയം ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തുമില്ലെന്നുമാണ് റിപ്പോർട്ട്. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോർട്ടിൽ തുടരുന്നു.

വയനാട്, മലപ്പുറം, പൊന്നാനി, കോട്ടയം എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും എറണാകുളത്ത് അവസാന നിമിഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് വിജയിക്കുമെന്ന വിധത്തിലാണ് റിപ്പോർട്ടെന്നാണ് കൗമുദിയുടെ വാർത്തകൾ. ഇന്റലിജന്റ്‌സ് ബ്യൂറോയുടെ പേരിൽ എന്തു നിലപാട് വേണമെങ്കിലും സ്വീകരിക്കാം എന്നതിനാൽ ആ വിധത്തിലാണ് പത്രവാർത്തകൾ.

സംസ്ഥാന ഇന്റലിൻസ് റിപ്പോർട്ടിൽ മാവേലിക്കരയിൽ തുടക്കത്തിലുണ്ടായിരുന്ന മുന്നേറ്റം അവസാനം വരെയും ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് നിലനിറുത്താനായെന്നാണ് പറയുന്നത്. ശക്തമായ മത്സരം നടന്ന വടകരയിൽ ബിജെപി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന് മറിക്കുമെങ്കിലും ഇടത് സ്ഥാനാർത്ഥി പി.ജയരാജൻ വിജയിക്കുമെന്ന സിപിഎം വാദം അനസരിച്ചാണ് ഇവിടത്തെ റിപ്പോർട്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോഴിക്കോട് യുഡിഎഫിന് മുൻതൂക്കം നൽകിയെങ്കിലും ഒളിക്യാമറാ വിവാദം തിരിച്ചടിയായി. ഇത് എൽഡിഎഫിന് ഗുണം ചെയ്യും. തൃശൂരിൽ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യുഡിഎഫ് വോട്ടായതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയസാധ്യതയുണ്ടെന്നാണ് കൗമുദി വാർത്ത.

എം പിയായിരിക്കെ താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ ഇന്നസെന്റ് വിജയിക്കും. കൊല്ലത്ത് അതിശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അവസാന നിമിഷം എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. ആറ്റിങ്ങൽ, ആലപ്പുഴ, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ തുടക്കം മുതൽ എൽഡിഎഫിന് മുൻതൂക്കമുണ്ടാകുമെന്നും റിപ്പോർട്ടിൽ തുടരുന്നു. എന്നാൽ ശക്തമായ അടിയൊഴുക്കുണ്ടായാൽ ഫലത്തിൽ കാര്യമായ മാറ്റങ്ങൾ വരാമെന്ന സൂചനയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

അതേസമയം, ഇന്റലിജൻസ് റിപ്പോർട്ട് തള്ളുന്ന രീതിയിലാണ് ഐ.ബിയുടെ കണ്ടെത്തലെന്നാണ് മാധ്യമ വാർത്തകൾ. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ അട്ടിമറി വിജയം നടത്തി ബിജെപി ലോക്സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐ.ബിയുടെ കണ്ടെത്തൽ. ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, കാസർകോട് എന്നിവയാണ് എൽ.ഡി.എഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യു.ഡി.എഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയർന്ന ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിച്ചേക്കില്ലെന്ന വിചിത്രമായ കാര്യവും ഐബി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വാർത്ത.

അതേസമയം, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഭരണകക്ഷികൾക്ക് അനുകൂലമായി തയ്യാറാക്കിയവയാണ് എന്നകാര്യം വ്യക്തമാണ്. ഈ റിപ്പോർട്ടുകൾ ആരു കണ്ടു എന്ന ചോദ്യത്തിനും ഉത്തരമില്ലാത്ത അവസ്ഥയിലാണ്. സ്ത്രീ വോട്ടർമാർ അടക്കം കൂട്ടത്തോടെ പോളിങ് ബൂത്തുകളിൽ എത്തുന്നത് അടക്കം ആർക്കു ഗുണം ചെയ്യുമെന്ന് വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം. തോന്നിയതു പോലുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ ഇടയ്ക്കിടെ മാധ്യമ വാർത്തകളായി പുറത്തുവരാറുണ്ട്. എന്നാൽ, ഈ റിപ്പോർട്ടുകളൊന്നും മാധ്യമ സ്ഥാപനങ്ങൾക്ക് നൽകാറില്ല. ഈ റിപ്പോർട്ട് സർക്കാർ തലത്തിൽ മാത്രം ചർച്ച ചെയ്യപ്പെടുന്നതാണെന്നതിനാൽ കിട്ടയ വിവരങ്ങൾ തള്ളുകളായി പുറത്തുവരികയുമാണ് ചെയ്യാറ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP