1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
19
Sunday

50,000 വോട്ടിന് ശശി തരൂർ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടി ജയരാജൻ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിൽ തള്ളുകൾ സ്ഥിരമായതോടെ യഥാർത്ഥ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്; യുഡിഎഫ് ക്യാമ്പുകളിൽ പ്രതീക്ഷ പൂക്കുന്നു

April 25, 2019 | 07:57 AM IST | Permalink



50,000 വോട്ടിന് ശശി തരൂർ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടി ജയരാജൻ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിൽ തള്ളുകൾ സ്ഥിരമായതോടെ യഥാർത്ഥ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്; യുഡിഎഫ് ക്യാമ്പുകളിൽ പ്രതീക്ഷ പൂക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തു താമര വിരിയില്ലെന്നും വടകരയിൽ പി. ജയരാജനു നേരിയ മുൻതൂക്കമെന്നും പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. വയനാട്ടിൽ സംസ്ഥാനത്തെ റെക്കോഡ് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ജയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ മുഴുവൻ സീറ്റുകളുടേയും ഫലം ഇന്റലിജൻസ് അവലോകനം ചെയ്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ല. തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന സൂചനയും ഇന്റലിജൻസ് നൽകുന്നുണ്ട്. പലവിധ റിപ്പോർട്ടുകൾ ഇന്റലിജൻസിന്റെ പേരിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് യഥാർത്ഥ റിപ്പോർട്ടിലെ വസ്തുത പുറത്തുവരുന്നത്. കേരളത്തിൽ യുഡിഎഫ് തരംഗമെന്ന വിലയിരുത്തലാണ് ഇന്റലിജൻസിനും ഉള്ളത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയപോരാട്ടം നടന്ന തിരുവനന്തപുരം, വയനാട്, വടകര മണ്ഡലങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. തിരുവനന്തപുരത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി ശശി തരൂർ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് തരൂരിന് ഗുണകരമാകുന്നത്. അഭിപ്രായ സർവ്വേകൾ കുമ്മനത്തിന് അനുകൂലമായോടെയാണ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തരൂർ ഉറപ്പാക്കിയത്. സിപിഐ നേതാവ് സി ദിവാകരന് എത്രമാത്രം വോട്ട് കിട്ടുമെന്ന വിലയിരുത്തൽ ഇന്റലിജൻസ് നടത്തുന്നില്ല. വളരെ കരുതലോടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കു വയനാട്ടിൽ ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. വോട്ടിങ് ശതമാനം വയനാട്ടിൽ ഉയർന്നത് രാഹുൽ തരംഗത്തിന്റെ ഫലമാണ്. സിപിഎം. അഭിമാനപ്പോരാട്ടം നടത്തുന്ന വടകരയിൽ പി. ജയരാജനു നേരിയ മുൻതൂക്കമാണുള്ളത്. ഇവിടെ കഷ്ടിച്ച് ആയിരം വോട്ടിനു യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരൻ തോൽക്കുമെന്നാണ് ഇന്റലിജൻസ് പ്രവചനം. ഇത് ഇടുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണ്. എൻ.ഡി.എയുടെ കുമ്മനം രാജശേഖരനും എൽ.ഡി.എഫിന്റെ സി ദിവാകരനും ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരത്ത് കോൺഗ്രസിൽ ഒരുവിഭാഗത്തിന്റെ എതിർപ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് അദ്ദേഹത്തിനു പാർട്ടി പിന്തുണ ഉറപ്പാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. മംഗളം തിരുവനന്തപുരം ബ്യൂറോ ചീഫ് നാരായണനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പൊലീസിൽ അടുത്ത ബന്ധങ്ങളുള്ള പത്രപ്രവർത്തകനാണ് നാരായണൻ. അതുകൊണ്ടാണ് ഈ വാർത്ത ഏറെ ചർച്ചയാകുന്നതും.

1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. ഏഴു നിയമസഭാമണ്ഡലങ്ങളിൽ കോവളം, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാർ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോർട്ടിൽ പറയുന്നു. നേമത്തും തിരുവനന്തപുരത്തും കഴക്കൂട്ടത്തും വട്ടിയൂർകാവിലും കുമ്മനം മുൻതൂക്കം നേടിയാലും പറാശ്ശാലയിലെ ഭൂരിപക്ഷം തരൂരിന് തുണയാകുമെന്നാണ് വിലയിരുത്തൽ. വടകരയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആർ എം പി വോട്ടുകൾ കോൺഗ്രസിന് കിട്ടിയെങ്കിലും സംഘടനാ തലത്തിലെ മികവാണ് ജയരാജന് തുണയായത്. കണ്ണൂരിലെ മണ്ഡലങ്ങളിൽ ജയരാജന് വോട്ടുറപ്പിക്കാൻ കഴിഞ്ഞെന്നും വിലയിരുത്തലുണ്ട്.

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടെല്ലാം പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. മെയ് മാസം 23നാണ് ഫലം എന്താണെന്ന് എല്ലാവർക്കും വ്യക്തമാകുകയുള്ളൂ. വോട്ടു പെട്ടിയിലായതോടെ കണക്കു കൂട്ടലുകളുമായി നീങ്ങുകയാണ് മുന്നണികൾ. ഇതിനിടെ പതിവുപോലെ ഭരണക്കാരെ തൃപ്തിപ്പെടുത്തും വിധമുള്ള റിപ്പോർട്ടുകളുമായി മാധ്യമങ്ങളും രംഗത്തെത്തുന്നുണ്ടായിരുന്നു. ഇതിനായി ഉദ്ധരിച്ചിരിക്കുന്നത് ആരും കാണാത്ത കേന്ദ്ര- സംസ്ഥാന ഇന്റലിജന്റ്സ് റിപ്പോർട്ടുകളാണ്. റെക്കോർഡ് പോളിംഗാണ് ഇക്കുറി കേരളത്തിൽ നടന്നത്. അതുകൊണ്ട് തന്നെയാണ് ഈ പോളിങ് ശതമാനം തോന്നിയതു പോലെ വ്യാഖ്യാനിച്ചാണ് വാർത്തകൾ. കേരളത്തിൽ യുഡിഎഫ് മുൻതൂക്കം നേടുമെന്ന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഇന്റലിജൻസ് ബ്യൂറോ(ഐ.ബി)യുടെ റിപ്പോർട്ടുണ്ടെന്ന വാർത്തകൾ പുറത്തുവിട്ടത് കേരളാ കൗമുദിയാണ്. എൽ.ഡി.എഫിന് നാല് സീറ്റുകൾ ലഭിക്കുമ്പോൾ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിക്കുമെന്നതാണ് ഐ ബി റിപ്പോർട്ടെന്നാണ് വാർത്തകളിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ഇന്റലിജൻസിന്റെ മൂന്ന് സീറ്റുകളിലെ വിലയിരുത്തൽ എത്തുന്നത്.

കേന്ദ്ര ഐബി മോദിയെ തൃപ്തിപ്പെടുത്തും വിധത്തിൽ രണ്ട് സീറ്റുകൾ ബിജെപിക്ക് നൽകുന്നുണ്ട്. അതേസമയം സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഇന്റലിജന്റ്സിന്റെ റിപ്പോർട്ട് മറിച്ചാണ് എന്നും റിപ്പോർട്ട് എത്തി. ഇന്റലിജൻസ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തിൽ 14 സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കും. യു.ഡി.എഫിന് 4 സീറ്റുകൾ ലഭിക്കുകയും അതേസമയം ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തുമില്ലെന്നുമാണ് റിപ്പോർട്ട്. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോർട്ടെന്നും വാർത്തകളെത്തി. ഇതിനിടെയാണ് മൂന്ന് മണ്ഡലങ്ങൾ മാത്രമേ കേരളാ പൊലീസ് വിശകലനം ചെയ്തിട്ടുള്ളൂവെന്ന് വ്യക്തമാകുന്നത്. കേരളത്തിൽ യുഡിഎഫ് തരംഗമുള്ളതു കൊണ്ടാണ് കരുതലോടെയുള്ള ഈ നീക്കം. മുഖ്യമന്ത്രിയെ പ്രകോപിതനാക്കാതിരിക്കാനാണ് ഇത്.

തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്രുദ്ധനായി മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറിയിരുന്നു. കേരളത്തിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ മാറി നിൽക്കങ്ങോട്ട് എന്ന് മാധ്യമങ്ങളെ നോക്കി പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. നേരത്തെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കാലമായതോടെ പിണറായി വീണ്ടും മാധ്യമങ്ങളുടെ പ്രിയങ്കരനായി മാറി. എന്നാൽ അപ്രതീക്ഷിതമായി പിണറായി വീണ്ടും പ്രകോപിതനാക്കി. ഇതിന് പി്ന്നിൽ കേരളത്തിൽ വലത് തരംഗമെന്ന ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് സൂചനയും പുറത്തു വന്നു. ഇന്റലിജൻസിന്റെ സൂചനകൾ മുഖ്യമന്ത്രിക്ക് രാവിലെ കിട്ടിയിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് ജയമുറപ്പുള്ളത് പാലക്കാട് മാത്രമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് വടകരയിലും ആയിരം വോട്ടിന്റെ വിജയം പ്രവചിക്കുന്നത്.

പാലക്കാട് എംബി രാജേഷിന് ജയം ഉറപ്പാണ്. വടകരയിലും ആലത്തൂരിലും കടുത്ത മത്സരം നടന്നു. എന്നാൽ കാസർഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും മലബാർ മേഖലയിൽ യുഡിഎഫ് മുന്നിലെത്തും. വയനാട്ടിലെ രാഹുൽ തരംഗമാണ് ഇതിനെല്ലാം കാരണം. തെക്കൻ കേരളത്തിൽ എല്ലായിടത്തും സിപിഎം പിന്നിലാണ്. തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. പത്തനംതിട്ടയിലും ഇത് തന്നെയാണ് സാഹചര്യം. പാലക്കടും തൃശൂരിലും ബിജെപിക്ക് നില മെച്ചപ്പെടുത്താൻ സാധ്യത ഏറെയാണ്. കൊല്ലത്തും കോട്ടയത്തും മാവേലിക്കരയിലും എറണാകുളത്തും യുഡിഎഫിന് മുൻതൂക്കമുണ്ട്. ആലപ്പുഴയിൽ കടുത്ത മത്സരമാണ്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് കഴിയുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വെല്ലുവിളിയെ കോൺഗ്രസ് ചെറുക്കുമെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ചാലക്കുടിയിലും ഇടുക്കിയിലും സിപിഎമ്മിന് കാര്യങ്ങൾ അത്ര അനുകൂലവുമല്ലെന്നാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിർന്ന മാധ്യമ പ്രവർത്തകരിലും അമ്പരപ്പുളവാക്കി. ഇതിന് ശേഷമാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിവരം പുറത്തെത്തിയത്. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നാണ്. എന്നാൽ 3 മണ്ഡലത്തിൽ ബിജെപിക്ക് ഇടത് സ്ഥാനാർത്ഥിയേക്കാൾ മുൻതൂക്കമുണ്ടെന്നാണ് റിപ്പോർട്ട്. സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലും ഏതാണ്ട് ഇതിന് സമാനമാണ്. പാലക്കാടും ആറ്റിങ്ങലും ആലത്തൂരും വടകരയിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നും വിലയിരുത്തുന്നു. എന്നാൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും ഇടത് സ്ഥാനാർത്ഥിക്ക് മുകളിൽ ബിജെപി മുന്നേറുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഒരേ ട്രെയിനിൽ സ്ലീപ്പറിലും എസിയിലും ടിക്കറ്റ് എടുത്ത് സ്ഥിരം യാത്ര; മാന്യമായി വസ്ത്രം ധരിച്ചുള്ള ട്രെയിൻ യാത്രയ്ക്കിടെ ആർക്കും സംശയം തോന്നാത്ത വിധത്തിൽ മോഷ്ടിക്കും; ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി യാത്രക്കാരുടെ ലിസ്റ്റ് നോക്കി ഗൂഗിളിൽ സെർച്ച് ചെയ്ത് മോഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കും; കുടുങ്ങിയത് വിവാഹഭ്രാന്ത് തലയ്ക്ക് പിടിച്ചപ്പോൾ: മലേഷ്യയിലെ ഹോട്ടൽ മുതലാളി കേരളത്തിലെ മോഷ്ടാവായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തപ്പോൾ മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തി കളത്തിലിറങ്ങി; കണ്ണൂരിലെ സിപിഎമ്മിന്റെ കൺകണ്ട ദൈവത്തിന് ഭീഷണി ഉയർത്തി 3000 വോട്ടുവരെ മറിയുമെന്ന് ഉറപ്പായപ്പോൾ മറ്റൊരു ഒഞ്ചിയം ആവർത്തിക്കാതിരിക്കാൻ തീർത്തുകളയാൻ തീരുമാനിച്ചു; തലങ്ങും വിലങ്ങും വെട്ടേറ്റ കണ്ണൂരിലെ സിപിഎമ്മിന്റെ മുൻ കണ്ണിലുണ്ണി ഗുരുതാവസ്ഥയിൽ തുടരുന്നു; സിപിഎമ്മിനോട് കളിച്ചാൽ തീർത്തുകളയുമെന്ന സന്ദേശത്തിന്റെ ഇരയായി വെട്ടേറ്റ് പുളഞ്ഞ് സിഒടി നസീർ
ഈ ബൂത്തുകളിൽ 100ശതമാനം പോളിങ് നടക്കുമെന്ന് സോഷ്യൽ മീഡിയ; താരമായി വീണ്ടുമൊരു പോളിങ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്; റീനയ്ക്ക് പിന്നാലെ യോഗേശ്വരിയുടെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയയിൽ പരക്കം പാച്ചിൽ; ബോളിവുഡ് നടിമാരെ വെല്ലുന്ന സുന്ദരിമാരുടെ ബൂത്തിൽ മണിക്കൂറുകൾ വരിനിന്ന് വോട്ടു ചെയ്ത് പുരുഷന്മാർ
ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാൽ മറ്റ് വഴികൾ; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിൻ മുതൽ കഞ്ചാവ് വരെ സാമ്പിൾ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പണമില്ലെങ്കിലും സാധനം നൽകി ആവശ്യങ്ങൾക്ക് ഉപയോഗിക്കും; സ്‌നിപ്പർ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്‌സൈസ്
നല്ല പ്രകാശം..ഫ്രഷാകാൻ..വാഷ്‌റൂം, ജനാല, 10 അടി ഉയരമുള്ള സീലിങ്, സദാസമയം നിരീക്ഷണത്തിന് സിസി ടിവി, കോളിങ് ബെൽ അടിച്ചാൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള പരിചാരകൻ; വിശ്രമിക്കാൻ ബെഡും ധ്യാനിക്കാൻ ശാന്തസുന്ദരമായ അന്തരീക്ഷവും; കവാടത്തിൽ നിന്നാൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് നോക്കി തൊഴാം; ട്രോളന്മാർ എന്തുപറഞ്ഞാലും മോദിയുടെ സന്ദർശനത്തോടെ, ആരും തിരിഞ്ഞുനോക്കാതിരുന്ന രുദ്ര ഗുഹയിലേക്ക് ഇനി ഉണ്ടാവുക സന്ദർശക പ്രവാഹം തന്നെ
മാലപൊട്ടിച്ച് ഓടുമ്പോൾ പൊലീസ് പിടിയിലാകാതിരിക്കാൻ മല മൂത്ര വിസർജനം നടത്തും; രക്ഷയില്ലെന്ന് കണ്ടാൽ ഗുഹ്യ ഭാഗത്ത് മുറിവുണ്ടാക്കി പരിശോധനയിൽ നിന്നും ഒഴിവാക്കും; ഹോസ്ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഊട്ടിയിൽ പഠിക്കുന്ന മക്കളുടേയും റസിഡൻഷ്യൽ ഏര്യകളിലെ ബഹുനില വീടുകളുടേയും കഥ; മുല്ലപ്പൂ വിൽപ്പനക്കാരുടെ വേഷത്തിലെത്തി മാല പൊട്ടിച്ച് കടന്ന് കളയുന്ന ജ്യോതിയുടേയും ജയന്തിയുടേയും ആഡംബര ജീവിതം കണ്ട് ഞെട്ടി പൊലീസ്
മാലിദ്വീപീൽ നിന്നോ ചെറുദ്വീപുകളിൽ നിന്നോ യുദ്ധവിമാനമോ മിസൈലോ പറന്നുപൊങ്ങിയാൽ ആകാശത്ത് വച്ച് തന്നെ നശിപ്പിക്കാൻ പ്രതിരോധ സംവിധാനം; പാക് ഭീഷണി നേരിടാൻ പൂർണമായും ഡിജിറ്റൽ രൂപത്തിലുള്ള നിരീക്ഷണം ഒരുക്കിയും വ്യോമസന; ഐസിസ് ഭീഷണി നിലനിൽക്കെ മാലിദ്വീപുകാർക്ക് വർഷങ്ങളോളം തങ്ങാൻ സംസ്ഥാന സർക്കാർ വഴിയൊരുക്കുന്നു; കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാനെന്ന പേരിൽ വിദേശ വിദ്യാർത്ഥികളെ കൊണ്ടുവരുമെന്ന മന്ത്രി ജലീലിന്റെ പ്രഖ്യാപനത്തിൽ ആശങ്ക
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
കുട്ടിക്കാലം മുതലുള്ള അയൽവക്കത്തെ കുട്ടികളുടെ സൗഹൃദം പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അതിരുവിട്ടു; വീട്ടുകാരുടെ വിലക്ക് മനസ്സ് കൊണ്ട് ഉൾക്കൊള്ളാനാവാതെ കുട്ടികൾ ബന്ധം തുടർന്നു; പാടത്തും ആളൊഴിയുമ്പോൾ വീടുകളിലും വീണ്ടും കണ്ടുമുട്ടി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പ്ലസ് വണ്ണുകാരിയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ അച്ഛനും അമ്മയും അറിഞ്ഞത് മകൾ ഗർഭിണിയെന്ന വിവരം; അറസ്റ്റിലായപ്പോൾ എല്ലാം സമ്മതിച്ച് 17കാരനും; കോട്ടയത്തെ ഞെട്ടിച്ച പോക്‌സോ കേസ് ഇങ്ങനെ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ