Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ സൗന്ദര്യം അതുല്യം.. ഇസ്ലാമിക ശേഷിപ്പുകൾ തനത് രൂപത്തിൽ തന്നെ ഇവിടെ കാണാനാവുന്നു; കേരളീയ പൈതൃകത്തിൽ മനംനിറഞ്ഞ് യമനിൽനിന്നെത്തിയ വിദേശിസംഘം

കേരളത്തിന്റെ സൗന്ദര്യം അതുല്യം.. ഇസ്ലാമിക ശേഷിപ്പുകൾ തനത് രൂപത്തിൽ തന്നെ ഇവിടെ കാണാനാവുന്നു; കേരളീയ പൈതൃകത്തിൽ മനംനിറഞ്ഞ് യമനിൽനിന്നെത്തിയ വിദേശിസംഘം

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിന്റെ സമ്പന്നമായ പൈതൃക മാഹാത്മ്യത്തിൽ മനം നിറഞ്ഞ് വിവിധ രാജ്യാന്തര സർവകലാശാലകളിൽ നിന്നുള്ള വിദേശിസംഘം. ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഖുർആൻ ഡിപ്പാർട്‌മെന്റ് സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ഖുർആൻ കോൺഫറൻസിന് സമാപനം കുറിച്ചു നടന്ന കൾച്ചറൽ വിസിറ്റ് മാപ്പിള സംസ്‌കാരത്തെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതായിരുന്നു. കേരളത്തിന്റെ സൗന്ദര്യം അതുല്യമാണെന്നും ഇസ്ലാമിക ശേഷിപ്പുകൾ തനത് രൂപത്തിൽ തന്നെ ഇവിടെ കാണാനാവുന്നുവെന്നും സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു.

യമനിലെ ഹദ്റമൗത്തിൽ നിന്ന് കേരളത്തിലെത്തി മലബാറിലെ സാമൂഹ്യജീവിതത്തിന്റെ നായകത്വമേറ്റെടുത്ത മമ്പുറം തങ്ങളുടെ ഖബറിട സന്ദർശനത്തോടെയാണ് കൾച്ചറൽ വിസിറ്റിനു തുടക്കമായത്. കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സഭ, മിഠായി തെരുവ്, മാനാഞ്ചിറ സ്‌ക്വയർ, ബീച്ച് എന്നിവിടങ്ങളിലെ സന്ദർശന ശേഷം യമനിൽ നിന്നെത്തിയ കപ്പൽവ്യാപാരി നിർമ്മിച്ച ചിരപുരാതനമായ മിശ്കാൽ പള്ളിയും സന്ദർശിച്ചു. കേരളത്തിലെ യമനി സ്വാധീനം കൗതുകമുണർത്തുന്നതാണെന്നും ഒരു യമനിയാണെന്നതിൽ അഭിമാനം തോന്നിയ മുഹൂർത്തങ്ങളാണ് കൾച്ചറൽ വിസിറ്റ് പകർന്നുതന്നതെന്നും യമനിലെ തായിസ് സ്വദേശിയും മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. നശ് വാൻ അബ്ദുൽ ഖാലിദ് പറഞ്ഞു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പര്യടന ശേഷം വയനാടിലെത്തിയ സംഘം കാരാപ്പുഴ ഡാം, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവയും സന്ദർശിച്ചു. പ്രകൃതിരമണീയതയും സാംസ്‌കാരിക വൈവിധ്യവും സ്വഭാവ വൈശിഷ്ട്യവും സമ്മേളിക്കുന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ബംഗ്ലാദേശ് ഇസ് ലാമിക് യൂനിവേഴ്സിറ്റിയിലെ ഡോ. അബൂയാസീൻ പറഞ്ഞു.

വൈകിട്ടു നടന്ന ക്യാംപ് ഫയറോടെ കൾച്ചറൽ വിസിറ്റിനു സമാപനമായി. ക്യാംപ് ഫയറിൽ ഡോ. നശ് വാൻ അബ്ദുൽ ഖാലിദ്, ഡോ. അബൂയാസീൻ, ഡോ. ത്വരീഖുൽ ഇസ്ലാം, ഡോ. ഹാശിം നദ് വി, ഡോ. സുഹൈൽ ഹിദായ ഹുദവി, പി റശീദ് ഹുദവി എന്നിവർ സംസാരിച്ചു. വിവിധ രാജ്യക്കാരുടെ കലാപ്രകടനങ്ങളും നടന്നു. അന്താരാഷ്ട്ര ഖുർആൻ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളും ദാറുൽ ഹുദാ ഖുർആൻ പഠനവകുപ്പിലെ ഗവേഷണ വിദ്യാർത്ഥികളും കൾച്ചറൽ വിസിറ്റിൽ പങ്കെടുത്തു. യാത്രയ്ക്കു നിസാം എപി വളാഞ്ചേരി, മുഫീദ് കല്ലുങ്ങൽ, സഈദ് കുറ്റിക്കാട്ടൂർ, ഹംസ കൊടിയമ്മ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP