Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴയായതിനാൽ പള്ളിയിൽ നിന്ന എന്നെ കമ്പ്യൂട്ടർ ശരിയാക്കാനെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടികൊണ്ട് പോയി ആദ്യം ഉപദ്രവിച്ചു; പിന്നീടത് പതിവാക്കി; ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു; സഭയ്ക്ക് നാണക്കേടാവുമെന്ന് പറഞ്ഞ് ചിലർ ഉപദേശിച്ചതു കൊണ്ട് മറച്ചുവച്ചു; കൊട്ടിയൂരിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പറയാനുള്ളത്

മഴയായതിനാൽ പള്ളിയിൽ നിന്ന എന്നെ കമ്പ്യൂട്ടർ ശരിയാക്കാനെന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടികൊണ്ട് പോയി ആദ്യം ഉപദ്രവിച്ചു; പിന്നീടത് പതിവാക്കി; ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു; സഭയ്ക്ക് നാണക്കേടാവുമെന്ന് പറഞ്ഞ് ചിലർ ഉപദേശിച്ചതു കൊണ്ട് മറച്ചുവച്ചു; കൊട്ടിയൂരിൽ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്ന് ചിലർ നിർദ്ദേശിച്ചതിനാലാണു സംഭവം മറച്ചുവച്ചതെന്ന് കൊട്ടിയൂരിൽ പീഡനത്തിനിരയായ പെൺകുട്ടി പറയുന്നു. മംഗളം പത്രമാണ് ഈ അഭിമുഖം പുറത്തുവിട്ടത്.

സഹോദരനൊപ്പം പള്ളിയിൽ എത്തിയപ്പോഴാണു ആദ്യം ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാൽ സഹോദരൻ ആദ്യം പോയി. മഴ ശമിക്കാൻ പള്ളിയിൽ നിന്ന തന്നെ കമ്പ്യൂട്ടർ ശരിയാക്കാനെന്ന വ്യാജേന ഫാ: റോബിൻ വടക്കുംചേരി അദ്ദേഹത്തിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീടു വേദനയെ തുടർന്നു കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു പ്രസവം.

കുഞ്ഞിനെ കാണിച്ചിരുന്നു. തൽക്കാലം കുഞ്ഞിനെ വേറൊരു സ്ഥലത്തേക്കു മാറ്റുകയാണെന്ന് ഉറപ്പുനൽകിയതിനുശേഷമാണു കൈമാറിയത്.പതിനഞ്ച് ദിവസം കഴിഞ്ഞു സ്‌കൂളിൽ മോഡൽ പരീക്ഷയ്ക്ക് പോയി. സംഭവത്തെക്കുറിച്ചു പുറത്താരോടും പറഞ്ഞില്ല. മറ്റാരോ വിവരം അറിയിച്ചതിനെത്തുടർന്നാണ് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തിയത്. തന്നെ ഉപദ്രവിച്ച വൈദികനെതിരേ അതിരൂപതാ തലത്തിൽ നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു.

അതേസമയം പ്രതിയായ പള്ളി വികാരി വൈദികവൃത്തിയിലൂടെ സമ്പാദിച്ചതു കോടികളെന്ന് അന്വേഷണ സംഘം കണ്ടെത്തി. സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പത്രത്തിന്റെ മാനേജിങ് ഡയറക്ടർ തസ്തികയിലിരിക്കുമ്പോഴാണ് വടക്കുംചേരി വൻതുക കൈപ്പറ്റിയത്. വടക്കുംചേരി മാനേജിങ് ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോൾ പത്രം കോഴിക്കോട് ജില്ലയിലെ ഒരു വിവാദവ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളിൽ നിന്നും പത്രസ്ഥാപനം തിരികെ വാങ്ങി സഭയുടെ കൈകളിലേൽപിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും തുകപറഞ്ഞുറപ്പിച്ചതും വടക്കുംചേരിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സഭയിലെ മറ്റു വൈദികരിൽ നിന്നു വ്യത്യസ്തമായി സഭാവസ്ത്രത്തിനു പകരം ജീൻസും ടീഷർട്ടുമിട്ടാണ് വടക്കുംചേരി വിശ്വാസികൾക്കിടയിൽ പലപ്പോഴും വന്നത്. ഇടനിലക്കാരനായി നിന്നു ലഭിച്ച കോടികളുപയോഗിച്ച് ആർഭാട ജീവിതം നയിക്കവേയാണ് പൊലീസ് പിടിയിലാകുന്നതും. നഴ്സിങ് ജോലിക്ക് കാനഡ ഉൾപ്പടെ നിരവധി രാജ്യങ്ങളിലക്കു നിരവധിപേരെ അയച്ചതിലൂടെ കോടികളാണ് വടക്കുംചേരിയുടെ കൈകളിലെത്തിയതെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP