Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാനു മാഷ് ചിതലുപിടിച്ച തേക്കുതടി പോലെ; വിദ്യാസാഗർ ഗവർണർ ആകാൻ തന്റെ സഹായം അഭ്യർത്ഥിച്ചയാൾ; ഗോകുലം ഗോപാലൻ കൊള്ളപ്പലിശക്കാരൻ; അധികാരക്കൊതിയന്മാർ ചേർന്നുണ്ടാക്കിയ ശ്രീനാരായണ സഹോദരസംഘത്തിന് തന്നെ ഒരു ചുക്കും ചെയ്യാനില്ല: വെള്ളപ്പള്ളി നടേശൻ മറുനാടനോട്

സാനു മാഷ് ചിതലുപിടിച്ച തേക്കുതടി പോലെ; വിദ്യാസാഗർ ഗവർണർ ആകാൻ തന്റെ സഹായം അഭ്യർത്ഥിച്ചയാൾ; ഗോകുലം ഗോപാലൻ കൊള്ളപ്പലിശക്കാരൻ; അധികാരക്കൊതിയന്മാർ ചേർന്നുണ്ടാക്കിയ ശ്രീനാരായണ സഹോദരസംഘത്തിന് തന്നെ ഒരു ചുക്കും ചെയ്യാനില്ല: വെള്ളപ്പള്ളി നടേശൻ മറുനാടനോട്

ആലപ്പുഴ: തനിക്കും മൈക്രോഫിനാൻസിനുമെതിരായി പുതുതായി രൂപീകരിക്കപ്പെട്ട ശ്രീനാരായണ സഹോദരസംഘം എസ് എൻ ഡി പിയെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ലെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആ സംഘടന രൂപീകരിച്ചിട്ടുള്ളത് അധികാരക്കൊതിയന്മാർ ചേർന്നാണെന്നു വെള്ളാപ്പള്ളി മറുനാടൻ മലയാളിയോടു പറഞ്ഞു.

സാനു മാഷ് സ്വബോധം നഷ്ടപ്പെട്ടയാൾ. ഗുരു ദൈവമാണെന്ന് പറഞ്ഞ അയാൾ പിന്നീടതു മാറ്റി പറഞ്ഞു. മുൻ യുഡിഎഫ് എൽഎൽഎ ഉമേഷ് ചള്ളിയിലിന്റെ വിഷയത്തിൽ മാഷിന്റെ നിലപാട് പരിശോധിച്ചാൽ ഇതു വ്യക്തമാണ്. വിദ്യാസാഗർ ഗവർണർ ആകാൻ തന്റെ സഹായം അഭ്യർത്ഥിച്ചയാൾ. അയാൾ സമർപ്പിച്ച അപേക്ഷ എന്റെ കൈയിലുണ്ട്. വിദ്യാസാഗറിന്റെ പിന്നാമ്പുറം അന്വേഷിച്ചപ്പോൾ അപേക്ഷ തള്ളി. പ്രേമാനന്ദൻ ഞാൻ കൊടുത്ത അപ്പക്കഷ്ണം കൊണ്ട് ഞെളിഞ്ഞു നടക്കുന്നവൻ. അയാളെ യോഗത്തിലേക്ക് നോമിനേറ്റ് ചെയ്തത് ഞാനാണ്. ഗോകുലം ഗോപാലൻ കൊള്ളപ്പലിശ വാങ്ങുന്നവൻ.

ഈ സംഘത്തിന് സി പി എമ്മുമായി ബന്ധമില്ല. പിണറായി അത്ര മണ്ടനല്ലെന്നു വെള്ളാപ്പള്ളി മറുനാടനോട് മനസ് തുറന്നു. സംസ്ഥാനത്തൊട്ടാകെ 154 യൂണിയനുകൾ എസ് എൻ ഡി പിക്കുണ്ട്. ഇതിൽ പത്തെണ്ണമെങ്കിലും ഒപ്പം നിർത്താൻ ഗോപാലനും സംഘത്തിനും ആയിട്ടുണ്ടോ? ധർമ്മവേദിയുമായി രാജ്യത്തുടനീളം പരക്കം പാഞ്ഞ ഗോപാലൻ ഇപ്പോൾ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ്. ഈ അധികാരക്കൊതിയന്മാരുടെ സംഘം എസ് എൻ ഡി പിക്ക് ബദലല്ല. എസ് എൻ ഡി പി യെ ലിക്വിഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ പോയ ആളാണ് ഗോപാലൻ. ഇയാളുടെ പണിയെന്താണ്? നാട്ടുകാരുടെ കഴുത്തറുത്തുകൊള്ളപ്പലിശ വാങ്ങുക.

സംസ്ഥാനത്തും പുറത്തും ചിട്ടിക്കമ്പനികളുണ്ടാക്കി നാട്ടുകാരുടെ പണം കൈക്കലാക്കുക. ഇത് നാട്ടിലുള്ളവർക്ക് മനസിലാകുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇവന്മാർക്ക് യാതൊരു ജനപിന്തുണയും ഇല്ല. ഇയാൾക്ക് മണി പവർ ഉണ്ട് എന്നാൽ മാൻ പവർ ഇല്ല എന്തുകൊണ്ടാണ് ഇവർ യോഗത്തിലുള്ളപ്പോൾ അകത്തുനിന്ന് തന്നെ എതിർക്കാതിരുന്നത്. ഒരാളുടെ പോലും പിന്തുണ ഇവർക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്.

സാനു മാഷിന്റെ കഥ ഞാൻ പറയുന്നില്ല. അദ്ദേഹം നല്ലൊരു സാഹിത്യകാരനാണ്. പക്ഷെ ഇപ്പോൾ ഒരു ബിംബം മാത്രമാണ്. മറ്റുള്ളവരുടെ ആജ്ഞയ്ക്കനുസരിച്ച് തുള്ളുന്ന ഒരു പാവ . ഇനിയും താൻ ജീവിച്ചിരിക്കുന്നുവെന്ന് ലോകം അറിയാൻ വേണ്ടി മാത്രമാണ് ഇദ്ദേഹം യോഗത്തിനെതിരെയുള്ള കൂട്ടായ്മയിൽ പങ്കാളിയായത്. ഇദ്ദേഹം പുസ്തകമെഴുതി വിറ്റ് കാലം കഴിച്ചാൽ പോരേ. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്തിനെയും കുറിച്ച് എഴുതിപ്പിടിപ്പിക്കുകയല്ലേ. മറിച്ച് നാട്ടിലിറങ്ങി പ്രവർത്തിച്ചിട്ടുണ്ടോ. ഇപ്പോൾ ഇദ്ദേഹം ചിതലു പിടിച്ച തേക്കു തടിപോലെയാണ്. അവസാനം കത്തിച്ചു കളയുകയെന്നതാണ് പരിഹാരം.

താൻ ജനങ്ങൾക്കിടിയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന ആളാണ്. സുമദായത്തിലെ ഓരോ ഈഴവാംഗത്തെയും തനിക്ക് നല്ലതുപോലെ അറിയാം. ഏത്രകാലമായി വെള്ളാപ്പള്ളിക്കെതിരെ ഒളിഞ്ഞു തെളിഞ്ഞും ഇവർ കൂടുകയും ചിതറുകയും ചെയ്യുന്നു. എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?

കാൽ നൂറ്റാണ്ടായി ഞാൻ ഈ പണി തുടങ്ങിയിട്ട്. ഇതൊന്നും തന്റെ മാർഗം മുടക്കില്ല. കഴിഞ്ഞദിവസങ്ങളിൽ യോഗത്തിനെതിരെ കൂടിച്ചേർന്ന ഉച്ഛിഷ്ടങ്ങളെ കുറിച്ച് പത്രവാർത്തകൾ പുറത്തുവന്നു. ഇതോടെ ഈ സംഘത്തിലുള്ളവർ ജീവിച്ചിരിപ്പുള്ളതായി നാട്ടുകാർ മനസിലാക്കിയില്ലേ. അതാണവരുടെ ലക്ഷ്യം. ഇനി സംഘത്തെ കുറിച്ച് യാതൊരു അനക്കവും കാണില്ല.

ഗോകുലം ഗോപാലൻ മുഖ്യമന്ത്രിയുടെ അടുത്ത ആളാണ്. പക്ഷെ യോഗത്തെ നശിപ്പിക്കാൻ സി പി എമ്മോ പിണറായിയോ ശ്രമിക്കില്ലെന്ന് തനിക്ക് നല്ലതുപോലെ അറിയാം. മാത്രമല്ല സംഘം ചേർന്നവർ വിവിധ പാർട്ടികളിൽനിന്ന് അവയെല്ലാം നശിപ്പിച്ച് കുളംതോണ്ടി വന്നവരാണ്. വിദ്യാസാഗർ അഞ്ചോളം പാർട്ടികളിലാണ് ചേക്കേറിയത്. പക്ഷെ എവിടെയും ക്ലച്ച് പിടിച്ചില്ല. കാരണം മറ്റൊന്നുമല്ല. അധികാരമാണ് അയാളുടെ ലക്ഷ്യം. എസ് എൻ ഡി പിയിലുണ്ടായിരുന്നപ്പോൾ തന്നെ വളച്ച് ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറാകാൻ ശ്രമിച്ച ആളാണ്. ഞാൻ അതിന് സമ്മതവും നൽകിയിരുന്നു. ഇതിനായി അയാൾ തനിക്ക് ഒരു അപേക്ഷയും നൽകിയിരുന്നു.

റെക്കമെന്റേഷനുവേണ്ടി. പക്ഷെ അയാളുടെ പിന്നാമ്പുറ കഥകൾ അയാൾക്ക് വിനയായി. അങ്ങനെ അപേക്ഷ തള്ളുകയും ചെയ്തു. ഇതോടെ എസ് എൻ ഡി പി യുമായി അകന്നു തുടങ്ങി. ഇപ്പോൾ സംഘവുമായി ചേർന്നിട്ടുള്ള ചില ആളുകൾ വയറും ഉന്തി നടക്കുന്നുണ്ട്. യാതൊരു കാര്യവുമില്ല. ഞാൻ വലിച്ചെറിഞ്ഞു നൽകിയ അധികാരമാണ് പ്രേമാനന്ദനെ ഇത്തരത്തിലാക്കിയത്. ഇപ്പോൾ വലിയ ആളായി. ഇവന്മാരൊക്കെ ഇവന്റെയൊക്കെ പൂർവ്വ ചരിതങ്ങൾ തിരയുന്നത് നല്ലതാണ്. ഇത്തരം ഉമ്മാക്കികൾ കാണിച്ച് വെള്ളാപ്പള്ളിയെയും എസ് എൻ ഡി പി യോഗത്തെയും നശിപ്പിക്കാമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതുവെറും വ്യാമോഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP