Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ കഴിഞ്ഞു വന്നാലുടൻ അമ്മയ്ക്കൊപ്പം കൂടും; പിന്നെ രാത്രി 11 മണി വരെ നീളുന്ന കച്ചവടം; പഠനം അതുകഴിഞ്ഞ് മാത്രം; ബാലതാരമായിട്ടും അവാർഡ് കിട്ടിയിട്ടും ഗോവിന്ദ് വി പൈക്ക് ജീവിത ദുരിതം തീരുന്നില്ല; ദൂൽഖർ സൽമാന്റെ 'പറവ'യിലെ മിടുക്കന് ഉപജീവനം ഇന്നും ചായക്കടയിൽ

സ്‌കൂൾ കഴിഞ്ഞു വന്നാലുടൻ അമ്മയ്ക്കൊപ്പം കൂടും; പിന്നെ രാത്രി 11 മണി വരെ നീളുന്ന കച്ചവടം; പഠനം അതുകഴിഞ്ഞ് മാത്രം; ബാലതാരമായിട്ടും അവാർഡ് കിട്ടിയിട്ടും ഗോവിന്ദ് വി  പൈക്ക് ജീവിത ദുരിതം തീരുന്നില്ല; ദൂൽഖർ സൽമാന്റെ 'പറവ'യിലെ മിടുക്കന് ഉപജീവനം ഇന്നും ചായക്കടയിൽ

പീയൂഷ് ആർ

കൊച്ചി: പ്രശസ്ത നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത 'പറവ'യെന്ന സിനിമയെ വിജയത്തിലേക്ക് പറപ്പിച്ചതിൽ മുഖ്യപങ്കുള്ള മിടുക്കനാണ് ഹസീബിനെ  അവിസ്മരണീയമാക്കിയ ഗോവിന്ദ് വി പൈ. എന്നാൽ സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിച്ചെന്നു പറഞ്ഞാൽ വീട്ടിൽ അരിവേവില്ലെന്ന് ഗോവിന്ദിനറിയാം. ഉപജീവനത്തിനായി ചായക്കട നടത്തുന്ന് അമ്മ ചിത്രയ്ക്കൊപ്പം സ്‌കൂൾ കഴിഞ്ഞുള്ള മുഴുവൻ സമയവും ഗോവിന്ദുണ്ട്.

സ്‌കൂൾ കഴിഞ്ഞു വന്നാലുടൻ ഗോവിന്ദ് അമ്മയ്ക്കൊപ്പം ചായക്കടയിൽ കൂടും. പിന്നെ രാത്രി 11 മണി വരെ നീളുന്ന കച്ചവടം കഴിഞ്ഞാണു പഠനം. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഇവരുടെ ചായക്കട. മുകളിൽ ഷീറ്റിട്ട് അരികു മറച്ചു ചെറിയൊരു കട. ടിഡി ക്ഷേത്രത്തിന്റെ സമീപത്തു തട്ടുകടയിലാണു രാത്രി കച്ചവടം. 16 വർഷം മുൻപു ഭർത്താവ് വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്കും മറ്റും പോയാണു ചിത്ര കുടുംബം നോക്കിയത്. പിന്നീടു ചായക്കച്ചവടം തുടങ്ങി. മൂന്നു മക്കളിൽ ഇളയ ആളാണു ഗോവിന്ദ്.

മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു പറവ സിനിമയിൽ അഭിനയിക്കാൻ അവസരം വീണുകിട്ടിയത്. സംവിധായകൻ സൗബിൻ ഷാഹിറും കൂട്ടുകാരും അമ്മയുടെ ചായക്കടയിൽ ചായ കുടിച്ചു നിൽക്കുന്ന സമയത്താണു സൈക്കിളിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ഗോവിന്ദ് അവരുടെ മുന്നിൽ സൈക്കിളുമായി വീഴുന്നത്. പിടിച്ചെഴുന്നേൽപിച്ച ശേഷം സിനിമയിൽ അഭിനയിക്കാമോ എന്ന ചോദ്യം സൗബിൻ ചോദിച്ചതാണ് സിനിമയിലേക്ക് കടന്നുവരാനുള്ള സാഹചര്യമെന്നു ഗോവിന്ദ് മറുനാടനോട് പറഞ്ഞു.

പ്രധാന റോളിലാണ് ഗോവിന്ദ് വി. പൈ പറവിയിൽ അഭിനയിച്ചത്. സിനിമ പുറത്തിറങ്ങിയപ്പോൾ കൊച്ചിക്കാരുടെ മുത്തായി മാറി ഗോവിന്ദ പൈ. തുറവൂർ ടിഡി ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിയാണു ഗോവിന്ദ്. പഠനവും അഭിനയവും ഒരുമിച്ചു കൊണ്ടുപോകാനാണു തീരുമാനം. പക്ഷം പറവിലെ മികവിന് അനുസരിച്ച് വേഷങ്ങൾ ഗോവിന്ദ് പൈയെ തേടിയെത്തിയില്ല. ഇതോടെയാണ് അമ്മയ്‌ക്കൊപ്പം കച്ചവടത്തിൽ കൊച്ചു മിടുക്കൻ സജീവമായത്.

അമ്മയ്ക്ക് ചെർളായിൽ ചായക്കടയാണ്. സൗബിക്ക ഒക്കെ അവിടെ ചായ കുടിക്കാൻ വരാറുണ്ട്. പക്ഷേ, ഒരിക്കൽ പോലും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ഞാൻ എപ്പോഴും കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയിരിക്കുക ആയിരിക്കും. ഒരു ദിവസം സൗബിക്ക ചായ കുടിക്കാൻ വന്നപ്പോൾ അമ്മയുടെ അടുത്ത് എത്ര മക്കളാണെന്ന് ചോദിച്ചു. മൂന്നു മക്കളാണെന്ന് അമ്മ പറഞ്ഞു. ഇളയവൻ എവിടെ എന്ന് അന്വേഷിച്ചു. അപ്പോളാണ് കളി കഴിഞ്ഞ് ഞാൻ വീട്ടിലെത്തിയത്. സൈക്കിളോടിച്ച് ആയിരുന്നു വന്നത്. അന്ന്, പക്ഷേ, വീടിന്റെ മുന്നിൽ എത്തിയപ്പോൾ സൈക്കിളിൽ നിന്ന് വീണു. സൈക്കിളിൽ നിന്ന് വീണു കിടക്കുമ്പോൾ ആണ് സൗബിക്കയെ ആദ്യമായി കണ്ടത്. അന്നൊന്നും സംസാരിച്ചില്ല, പിറ്റേദിവസം ലെനിൻ പ്രസാദും നിസാമുദ്ദീനും വന്ന് അമ്മയോട് സംസാരിച്ചു. ഞാൻ കളിക്കാൻ പോയേക്കുവായിരുന്നു, എന്നോട് ഫ്രഷ് ആയി കൂടെ ചെല്ലാൻ പറഞ്ഞു. അവരുടെ ഒപ്പം റൂമിൽ ചെന്നപ്പോൾ ഇച്ചാപ്പി അവിടെ ഉണ്ട്.

പ്രാവിനെ ഇണക്കാനും മറ്റും പരിശീലനം നൽകി. അഭിറാം പൊതുവാൾ ചേട്ടൻ ആയിരുന്നു പ്രധാനമായിട്ടും ഞങ്ങളെ ട്രയിൻ ചെയ്യിപ്പിച്ചത്. കുട്ടികളുടെ കുറേ സിനിമകൾ ഞങ്ങളെ കാണിച്ചു തന്നു. ഓരോ ദിവസം കഴിയുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ പഠിച്ചു. ഒന്നര വർഷത്തോളം ഉണ്ടായിരുന്നു. ഗോവിന്ദ് പറയുന്നു.ആദ്യത്തെ ദിവസം ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ അത് ശരിയായി. കലോൽസവത്തിൽ ഒന്നും മൽസരിച്ചിട്ടുണ്ടായിരുന്നില്ല. ഇതിന് മുമ്പ് ഒരു സ്റ്റേജിൽ പോലും കയറിയിട്ടുണ്ടായിരുന്നില്ല. ആദ്യമായിട്ട് അഭിനയിക്കുന്ന പടമായിരുന്നു പറവ. ക്യാമറയിൽ നോക്കണ്ട നീ എന്നെ നോക്കി അഭിനയിച്ചോ എന്ന് സൗബിക്ക പറയുമായിരുന്നു-ഇങ്ങനെയാണ് നേരത്തെ ഗോവിന്ദ് സിനിമാ പ്രവേശത്തെ ഓർത്തെടുത്തത്.

കലാപരമായ ഒരു പാരമ്പര്യവും ഇല്ലാതിരുന്നിട്ടും ആദ്യമായി സിനിമയിൽ അഭിനയിച്ചതിന് കടപ്പാട് സൗബിക്കയോടാണ്. ഒപ്പം, എല്ലാം ദൈവാനുഗ്രഹമാണെന്ന് പറയുന്നു. പക്ഷേ അതിനപ്പുറത്തേക്ക് ഈ മിടുക്കന്റെ ജീവിത ദുരിതങ്ങൾക്ക് ഇനിയും അവസാനമാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP