1 usd = 71.16 inr 1 gbp = 92.92 inr 1 eur = 78.88 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.35 inr

Jan / 2020
22
Wednesday

ചൈത്ര തെരേസ ജോണിനെ സിപിഎം നേതൃത്വം നോട്ടപ്പുള്ളിയാക്കിയത് എസ്‌ബിഐ ആക്രമണ കേസിൽ പ്രതികളായ യൂണിയൻ നേതാക്കളെ അകത്താക്കിയപ്പോൾ; എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാൻ നടത്തിയ ശ്രമം പ്രകോപിപ്പിച്ചതിന് പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് എത്തിയതോടെ മുഖ്യമന്ത്രി നേരിട്ടു വിളിപ്പിച്ചു ശാസിച്ചു; തിരിച്ചു ഓഫീസിൽ എത്തും മുമ്പ് പദവിയിൽ നിന്നും നീക്കി; വനിതാ മതിൽ തീർത്തു സ്ത്രീ ശാക്തീകരണം നടത്തുന്ന സിപിഎം ക്രിമിനലുകളെ നേരിട്ട ഒരു യുവ ഐപിഎസുകാരിയുടെ ചെയ്തത് ഇങ്ങനെ

January 26, 2019 | 01:10 PM IST | Permalinkചൈത്ര തെരേസ ജോണിനെ സിപിഎം നേതൃത്വം നോട്ടപ്പുള്ളിയാക്കിയത് എസ്‌ബിഐ ആക്രമണ കേസിൽ പ്രതികളായ യൂണിയൻ നേതാക്കളെ അകത്താക്കിയപ്പോൾ; എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാൻ നടത്തിയ ശ്രമം പ്രകോപിപ്പിച്ചതിന് പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് എത്തിയതോടെ മുഖ്യമന്ത്രി നേരിട്ടു വിളിപ്പിച്ചു ശാസിച്ചു; തിരിച്ചു ഓഫീസിൽ എത്തും മുമ്പ് പദവിയിൽ നിന്നും നീക്കി; വനിതാ മതിൽ തീർത്തു സ്ത്രീ ശാക്തീകരണം നടത്തുന്ന സിപിഎം ക്രിമിനലുകളെ നേരിട്ട ഒരു യുവ ഐപിഎസുകാരിയുടെ ചെയ്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിന് പിന്നാലെ ഡിസിപി സ്ഥാനത്തു നിന്നും ചൈത്ര തെരേസ ജോണിന് നീക്കിയതോടെ സ്ത്രീശാക്തീകരണത്തെ കുറിച്ചു സംസാരിക്കുന്ന മുഖ്യമന്ത്രിക്കെതിര് വിവിധ കോണുകളിൽ നിന്നും വിമർശനം കടുക്കുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ചൈത്ര. ഇതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് എൻജിഒ യൂണിയൻ നേതാക്കൾ എസ്‌ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്തപ്പോൾ മുഖം നോക്കാതെ പ്രതികളെ പൊക്കിയതും ജാമ്യമില്ലാ കിട്ടാത്ത വിധത്തിൽ അകത്താക്കിയതും ഈ യുവ വനിതാ ഐപിഎസുകാരിയായിരുന്നു.

ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ ചൈത്ര തേരസ ജോൺ കുറ്റക്കാർക്കെതിരെ കർശന നടപടിയാണെടുത്തത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്‌ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു. ഇത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചതിന് പിന്നാലെയാണ് ഇവർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തിയത്.

എൻജിഒ നേതാക്കളെ രക്ഷിക്കാൻ സിപിഎം നേതാക്കൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അത് ചൈത്രയുടെ കാർക്കശ്യത്തിന് മുന്നിൽ വിലപ്പോയില്ല. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ചൈത്ര സിപിഎം നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങാത്തവളാണെന്ന് വ്യക്തമായി. എസ്‌ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ടു നൽകിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജയിലിൽ കഴിയുന്ന എൻജിഒ നേതാക്കളായ 8 പ്രതികളുടെയും ജാമ്യഹർജികൾ തള്ളിയത്. ജാമ്യഹർജികൾ തള്ളിയ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ടി.മഞ്ജിത്തിന്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ജാമ്യഹർജികൾ തള്ളികൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

ഒന്നു മുതൽ എട്ടുവരെ പ്രതികളായ എൻജിഒ യൂണിയൻ ജില്ലാ നേതാക്കളായ അശോകൻ ( ജില്ലാ ട്രഷറി ), ഹരിലാൽ ( സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് ), എൻജിഒ യൂണിയൻ സംസ്ഥാന നേതാക്കളായ സുരേഷ് ബാബു ( ജി. എസ്. ടി വകുപ്പ് ഇൻസ്‌പെക്ടർ ), സുരേഷ് (നികുതി വകുപ്പ് ഇൻസ്‌പെക്ടർ), ശ്രീവത്സൻ (ട്രഷറി ഡയറക്ടറേറ്റ്) , ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനു കുമാർ (ആരോഗ്യ വകുപ്പ്), അനിൽ കുമാർ (ആരോഗ്യ വകുപ്പ് ) എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. ആദ്യ രണ്ടു പ്രതികൾ ജനുവരി 10 മുതലും മൂന്നു മുതൽ എട്ടുവരെയുള്ള പ്രതികൾ ജനുവരി 15 മുതലും റിമാന്റിൽ കഴിയുകയാണ്. ചൈത്രയുടെ കർശനമായ നിലപാടായിരുന്നു ഇവരെ അഴിക്കുള്ളിലാക്കിയത്.

തങ്ങൾ നിരപരാധികളാണെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നുമാണ് എല്ലാ പ്രതികളും സമർപ്പിച്ച ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്. അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ, അസഭ്യ വാക്കുകൾ വിളിക്കൽ, വധഭീഷണി എന്നീ ജാമ്യമില്ലാ വകുപ്പുകൾ ആണ് എഫ്‌ഐആറിൽ ചുമത്തിയിട്ടുള്ളത്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ ആഭ്യന്തര വകുപ്പിടപെട്ട് പ്രതികളെ സ്റ്റേഷനിൽ കീഴടങ്ങിയെന്ന വ്യാജേന എത്തിക്കുകയായിരുന്നു. ഭീഷണികൾക്ക് ചൈത്രക്ക് മുമ്പിൽ വിലപ്പോകില്ലെന്ന് ബോധ്യമായതോടെയാണ് കടുത്ത അമർഷത്തിലായിരുന്നു സിപിഎം നേതാക്കൾ. ഇതിന് പിന്നാലെയാണ് പൊലീസ് സ്‌റ്റേഷൻ ആക്രമണ കേസിലെ പ്രതികൾക്കെതിരേ മുഖം നോക്കാതെ നീങ്ങാൻ ചൈത്ര തീരുമാനിച്ചത്.

വുമൺസ് സെൽ എസ്‌പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന എസിപി ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ റെയിഡിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയനും ചൈത്ര തേരേസ ജോണിനെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈത്രയെ മാറ്റിയതും.

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരസെ ജോണിന്റ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ.വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചത്. ഉണ്ടായ കാര്യങ്ങൾ ഡിസിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് കമ്മീഷണർ അന്വേഷണം നടത്തുന്നത്. ആദ്യ പടിയായി ചൈത്ര തേരസ ജോണിനോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു.

സജീവ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തതാണു ഡിവൈഎഫ്ഐയെ പ്രകോപിച്ചത്. സജീവ ഡിവൈഎഫ്ഐ പ്രവർത്തകരായ മെഡിക്കൽ കോളേജ് ഈറോഡ് കളത്തിൽ വീട്ടിൽ സജീവ്, ഇയാളുടെ അയൽവാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവും അയൽവാസിയുമായ 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലാകുന്നത്.

പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പീഡനവിവരം വെളിപ്പെടുത്തി പരാതി നൽകിയത്. ഈ കേസിൽ അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പരാതിക്കാരി പരാതിയിൽ ഉറച്ചു നിന്നതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയിൽ ഡിവൈഎഫ് ഐ നേതാക്കൾക്ക് സംശയം ബാക്കി നിന്നിരുന്നു. പക്ഷെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പരാതിയിൽ കാമ്പുണ്ടെന്നു കണ്ടതോടെ പ്രതികൾ ആരെന്നു നോക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വൈകിക്കാൻ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കൾ ശ്രദ്ധിച്ചത്. പക്ഷെ പൊടുന്നനെയുള്ള അറസ്റ്റ് ഇവരെ കുപിതരാക്കി.

പ്രതികൾ അറസ്റ്റിലായതോടെ ഡിവൈഎഫ്ഐ നേതാക്കൾ പ്രതികളെ കാണാൻ രാത്രി സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഡിവൈഎഫ്ഐക്കാർ അധികം പേർ ഉള്ളതിനാൽ ഓരോരുത്തരെയാണ് പൊലീസ് കയറ്റിവിട്ടത്. ഇത് ഡിവൈഎഫ്ഐ നേതാക്കൾ ചോദ്യം ചെയ്യുകയായിരുന്നു. പ്രശ്നം ഉണ്ടാകുമെന്നു സൂചന കിട്ടിയ പൊലീസ് തള്ളിക്കയറിയ ആളുകളെ മെല്ലെ ഗെയ്റ്റിലേക്ക് മാറ്റി. അതോടെ ഡിവൈഎഫ്ഐ നേതാക്കൾ മുദ്രാവാക്യം വിളി തുടങ്ങി. തുടർന്ന് സ്റ്റേഷന് നേരെ കല്ലേറ് നടക്കുകയും ചെയ്തു. കല്ലേറിൽ സ്റ്റേഷന്റെ ജനാല ചില്ല് തകരുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികളെ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതികൾ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിവിൽ താമസിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാൻ ഡിസിപി . ചൈത്ര തെരേസ ജോൺ തയ്യാറായത്.

വൻ സമ്മർദ്ദം തന്നെ ഡിസിപിക്ക് നേരെ വന്നിരുന്നെങ്കിലും അവർ റെയ്ഡ് ഒഴിവാക്കാൻ തയ്യാറായില്ല. റെയ്ഡ് ഉറപ്പ് എന്നറിഞ്ഞതോടെ പ്രതികളെ സിപിഎം നേതൃത്വം രക്ഷപ്പെടുത്തി എന്നാണ് സൂചനകൾ. റെയ്ഡിൽ പക്ഷെ ആരെയും അറസ്റ്റ് ചെയ്യാൻ ഡിസിപിക്ക് കഴിഞ്ഞതുമില്ല. ഇതിനെ തുടർന്നാണ് സിപിഎം ജില്ലാ നേതൃത്വം നടപടികൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. റെയ്ഡ് കഴിഞ്ഞയുടൻ തന്നെ ഡിസിപിയെ മാറ്റാനുള്ള തീരുമാനവും പൊലീസ് നേതൃത്വം കൈക്കൊണ്ടു. മെഡിക്കൽ ലീവിലായിരുന്ന ഡിസിപി ആർ.ആദിത്യയെ ഉടൻ തന്നെ വിളിച്ചു വരുത്തിയാണ് ചൈത്ര തെരേസ ജോണിനു നൽകിയ ചുമതല ആദിത്യയ്ക്ക് തന്നെ തിരിച്ചേൽപ്പിച്ചത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ മെഡിക്കൽ അവധിയിലായിരുന്നു. ഈ അവധി റദ്ദാക്കി അദ്ദേഹത്തെ വിളിച്ചുവരുത്തിയാണ് ഡിസിപിയുടെ ചുമതല വീണ്ടും നൽകിയത്.

പക്ഷെ ഒരൊറ്റ റെയിഡിലൂടെ സിപിഎം നേതൃത്വത്തെ വിറപ്പിക്കാനും സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും ചൈത്ര തെരേസ ജോണിനു കഴിഞ്ഞു. റെയ്ഡ് വഴി സിപിഎം നേതൃത്വത്തിനും ഡിവൈഎഫ്ഐ നേതൃത്വത്തിനും ഡിസിപി ഉണ്ടാക്കിയ മാനക്കേട് വരും നാളുകളിൽ സിപിഎം രാഷ്ട്രീയത്തിൽ പുകയുകയും ചെയ്യും. പൊലീസിന്റെ മനോവീര്യം കെടുത്തില്ലെന്നാണ് മുഖ്യമന്ത്രി ഇടയ്ക്കിടെ പറയുന്നത്. എന്നാൽ, നേരിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ യുവ ഐപിഎസുകാരിക്കെതിരെ നടപടി കൈക്കൊണ്ടത് വനിതാ മുന്നേറ്റങ്ങളെ തടയിടൽ ആണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
എസി മെക്കാനിക്കെങ്കിലും പണിക്ക് പോകില്ല; പെൺകുട്ടികളെ ചതിച്ച് വലയിൽ വീഴ്‌ത്തുന്നത് മൊബൈൽ റീച്ചാർജ് ചെയ്യുന്ന കടകളിൽ നിന്ന് നമ്പർ സംഘടിപ്പിച്ച്; ഇടപെടൽ രീതിയിലൂടെ അതിവേഗം വലയിലാക്കും; ഇംഗിതത്തിന് വിധേയരാക്കിയാൽ പിന്നെ നഗ്ന വീഡിയോ മൊബൈൽ റിക്കോർഡിങ്; ഷെയർചാറ്റിൽ കുടുക്കുന്നത് എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥിനികളെ; തളിപ്പറമ്പിലെ വാഹിദ് സൈബർ സൈക്കോ
ദാരിദ്ര്യത്തിൽ നിറഞ്ഞ കുട്ടിക്കാലം; അച്ചനായപ്പോൾ വളച്ചെടുത്തത് ഇടവകയിലെ പുളിക്കൊമ്പിനെ; ഭർത്താവ് കൈയോടെ പിടികൂടിയപ്പോൾ ഒളിച്ചോട്ടം; ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകൻ എന്ന് യുവതി പറഞ്ഞപ്പോൾ കേസ് ഒഴിവാക്കി; പിന്നെ സെഹിയോൺ ധ്യാന കേന്ദ്രത്തിലെ ജപിക്കൽ; പാപമെല്ലാം കഴുകി കളഞ്ഞ് വീണ്ടും അച്ചൻ പള്ളിയിൽ എത്തും; സിഎംഐ സഭയെ രണ്ട് തട്ടിലാക്കാൻ വീണ്ടും ഫാ സോണി ആന്റണി; ചിയ്യാരം പള്ളിയിലെ പഴയ വൈദികനെ വെള്ള പൂശുന്നത് ആര്?
പെന്തകോസ്തിലേക്ക് മതം മാറിയെത്തിയ പഴയ ഇസ്ലാം; നുഴഞ്ഞു കയറ്റക്കാരനെതിരെ എതിരാളികൾ ചർച്ചയാക്കിയത് എൻഡിഎഫ് എന്ന ആരോപണം; എത്തുന്ന വീട്ടിലെ കമ്പ്യൂട്ടറിൽ കയറി ഡാറ്റ മോഷ്ടിച്ച് ബ്ലാക്‌മെയിൽ ചെയ്യുന്ന വിരുതൻ! ഷിബു പീടിയെക്കൽ എന്ന പാസ്റ്ററിനെ ആക്രമിക്കാൻ ശ്രീനാരയണീയരോട് ആഹ്വാനം ചെയ്ത വർഗ്ഗീയത; പ്രാർത്ഥിക്കാൻ സ്ഥലം നൽകാത്തതിനാലാണ് പുറ്റിങ്ങൽ അപകടം ഉണ്ടായതെന്ന് പ്രസംഗിച്ച സുവിശേഷകൻ; വനിതാ പൊലീസിനെ ട്യൂൺ ചെയ്ത് പൊല്ലപ്പിലായ പാസ്റ്റർ ഷമീറിന്റെ കഥ
വീടിന്റെ ടെറസിന് മുകളിൽ വെച്ചുള്ള മദ്യപാനത്തിനിടെ ഗ്ലാസിൽ മദ്യത്തിന് പകരം ഒഴിച്ചുനൽകിയത് വിഷം; മരണം ഉറപ്പാക്കിയ ശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലിൽ കിടത്തി ജെയ്‌മോൻ; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതും ഭാര്യ ഷാഹിറ; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തിയത് എങ്ങനെയെന്ന് ക്രൈംബ്രാഞ്ചിൽ മൊഴി നൽകി ഷാഹിറ; കേസിൽ വഴിത്തിരിവായത് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ
ഐപിഎസ് ചരിത്രത്തിലെ ഏറ്റവും നീണ്ട കാലത്തെ സസ്‌പെൻഷൻ കൊണ്ടും അപ്രധാന പദവിയിലെ നിയമനം കൊണ്ടുമൊന്നും പിണറായി വിജയന്റെ വിരോധം തീരുന്നില്ല; വ്യക്തിവിരോധം കൊണ്ടു നീറിപ്പുകഞ്ഞ പിണറായി വിജയൻ അഞ്ചു കൊല്ലം മുമ്പ് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കി ജേക്കബ് തോമസിനോട് പകവീട്ടുന്നു; റിട്ടയർ ചെയ്യാൻ നാലുമാസം കൂടി അവശേഷിക്കേ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറെ എഡിജിപി ആക്കി തരംതാഴ്‌ത്തും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ