Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറാൻ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർക്കിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു; ടെഹ്‌റാൻ മേയറും നിരീക്ഷണത്തിൽ; ചൈനക്ക് പുറത്തുകൊറോണ ദുരിതം വിതക്കുന്ന രാജ്യത്തെ മരണസംഖ്യ 15 ആയി; മരിച്ചവരുടെ കണക്കുകൾ സർക്കാർ മൂടിവെക്കുന്നു എന്നും ആരോപണം; ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചതുകൊറോണ ബാധിച്ച നാലുപേരും ഇറാനിൽ നിന്നും എത്തിയവരായതിനാൽ

ഇറാൻ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർക്കിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു; ടെഹ്‌റാൻ മേയറും നിരീക്ഷണത്തിൽ; ചൈനക്ക് പുറത്തുകൊറോണ ദുരിതം വിതക്കുന്ന രാജ്യത്തെ മരണസംഖ്യ 15 ആയി; മരിച്ചവരുടെ കണക്കുകൾ സർക്കാർ മൂടിവെക്കുന്നു എന്നും ആരോപണം; ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചതുകൊറോണ ബാധിച്ച നാലുപേരും ഇറാനിൽ നിന്നും എത്തിയവരായതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: കൊറോണ വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ ഇറാൻ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർക്കിക്കും വൈറസ് ബാധ എന്ന് സ്ഥിരീകരണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനാഫലം പോസിറ്റീവാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇറാനിലെ അർധ സർക്കാർ വാർത്താ ഏജൻസിയായ ഐഎൻഎൻഎയാണ് ആരോഗ്യ മന്ത്രിക്ക് രോഗം പിടിപെട്ടതായി റിപ്പോർട്ട് ചെയ്ത്. ടെഹ്‌റാനിലെ മേയറും വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്.

ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർക്കിക്ക് വൈറസ് ബാധിച്ചതായി ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യ മന്ത്രാലയ വക്താവ് സ്ഥിരീകരണം നടത്തിയത്. ചൈനയ്ക്ക് പുറത്തുകൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറാനിലാണ്. ചൊവ്വാഴ്ച മൂന്നുപേർ കൂടി മരിച്ചതോടെ ഇറാനിൽ മരണസംഖ്യ 15 ആയി. വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറാനിലെ സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. അയൽ രാജ്യങ്ങൾ ഇറാനുമായുള്ള അതിർത്തി അടച്ചു.

രാജ്യത്ത് 15 പേർ മരിച്ചതായും 50 ഓളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായുമാണ് ഔദ്യോഗിക കണക്ക്. എന്നാൽ മരിച്ചവരുടെ എണ്ണം 50 എങ്കിലുമായിട്ടുണ്ടാകുമെന്നാണ് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ഖ്വോം നഗരത്തിലാണ് വൈറസ് പടർന്നുപിടിക്കുന്നത്. തലസ്ഥനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലും ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അതേസമയം, ഇറാനിലെ മരണസംഖ്യയും രോഗികളുടെ എണ്ണവും സംബന്ധിച്ച് സർക്കാർ ശരിയായ കണക്കുകൾ പുറത്തുവിടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇറാൻ സർക്കാർ വൈറസ് ബാധയുടെ വിവരങ്ങൾ മൂടിവെക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

അതിനിടെ, ഒമാനിൽ കൊറോണ ബാധിച്ചവരുടെ എണ്ണം നാലായി. ഇന്ന് രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്ന് തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ടവർക്കു തന്നെയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാൻ സന്ദർശിച്ച് ഒമാനിലെത്തിയ രണ്ട് സ്ത്രീകളിൽ കൊറോണ വൈറസ് ബാധിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ഒമാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേരെ നിരീക്ഷിക്കുന്നു. കൊറോണ ബാധിത രാഷ്ട്രങ്ങളിൽ നിന്നു തിരിച്ചെത്തിയ 250 പേരെയാണ് നിരീക്ഷിച്ചുവരുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ ഒറ്റക്ക് പാർപ്പിക്കുന്ന ക്വാറന്റൈൻ സംവിധാനത്തിലാക്കിയിരിക്കുകയാണ്.

ഇറാനിലേക്കുള്ള വിമാന സർവീസുകൾ ഒമാൻ റദ്ദാക്കി. ഇറാൻ സന്ദർശിച്ച് തിരിച്ചെത്തിയ രണ്ടു സ്വദേശികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പുതിയ അറിയിപ്പുകൾ ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് ഒമാനിൽ നിന്നും ഇറാനിൽ നിന്ന് ഒമാനിലേക്കും വിമാന സർവീസുകൾ നിർത്തിവെച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അറിയിച്ചു. ടെഹ്റാൻ ഉൾപ്പടെ ഇറാൻ നഗരങ്ങളിലേക്ക് ദിനംപ്രതി ഒമാൻ എയർ സർവീസ് നിർത്തിവെച്ചിരുന്നു. ചൈനയിലേക്കുള്ള സർവീസുകൾ ആഴ്ചകൾക്ക് മുമ്പ് തന്നെ ഒമാൻ എയർ റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP