Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 കിലോ വീതമുള്ള രണ്ട് ചാക്ക് അരി വാങ്ങിയപ്പോൾ ബില്ലിൽ ചുമട്ടുകൂലി ഇനത്തിൽ എഴുതിയത് 12 രൂപ; വീട്ടിലേക്കുള്ള അരിക്ക് ചുമട്ടു കൂലി നൽകില്ലെന്ന് പറഞ്ഞപ്പോൾ 25 അല്ല 50 ആയാലും കൂലി തരണമെന്ന് പറഞ്ഞ് ചുമട്ടു തൊഴിലാളികളുടെ പ്രശ്‌നമുണ്ടാക്കൽ; പൊലീസ് എത്തിയിട്ടും പിന്മാറാതെ നോക്കുകൂലിക്കാർ; വിഡീയോ വൈറലായപ്പോൾ തെറ്റിധാരണയുടെ പേരിലുള്ള അധിക്ഷേപവും; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഇരിട്ടിയിലെ 'ചുമട് തർക്കത്തിന്റെ' പിന്നാമ്പുറം

25 കിലോ വീതമുള്ള രണ്ട് ചാക്ക് അരി വാങ്ങിയപ്പോൾ ബില്ലിൽ ചുമട്ടുകൂലി ഇനത്തിൽ എഴുതിയത് 12 രൂപ; വീട്ടിലേക്കുള്ള അരിക്ക് ചുമട്ടു കൂലി നൽകില്ലെന്ന് പറഞ്ഞപ്പോൾ 25 അല്ല 50 ആയാലും കൂലി തരണമെന്ന് പറഞ്ഞ് ചുമട്ടു തൊഴിലാളികളുടെ പ്രശ്‌നമുണ്ടാക്കൽ; പൊലീസ് എത്തിയിട്ടും പിന്മാറാതെ നോക്കുകൂലിക്കാർ; വിഡീയോ വൈറലായപ്പോൾ തെറ്റിധാരണയുടെ പേരിലുള്ള അധിക്ഷേപവും; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഇരിട്ടിയിലെ 'ചുമട് തർക്കത്തിന്റെ' പിന്നാമ്പുറം

ആർ പീയൂഷ്

കണ്ണൂർ: ഇരിട്ടിയിൽ വീട്ടിലേക്ക് അരി വാങ്ങാനെത്തിയ ഗൃഹനാഥനോട് ചുമട്ടു കൂലി ആവശ്യപ്പെട്ട് സിഐ.ടി.യു തൊഴിലാളികൾ. ചുമട്ടു കൂലി നൽകാനാവില്ല എന്ന് അറിയിച്ചതോടെ വാക്കേറ്റമാകുകയും ഒടുവിൽ പൊലീസെത്തി രംഗം ശാന്തമാക്കുകയുമായിരുന്നു. ഇരിട്ടി സ്വദേശിയായ അനൂപ് കളപ്പുരയ്ക്കലിനോടാണ് 25 കിലോ അരി കടയിൽ നിന്നും വാങ്ങിയപ്പോൾ ചിമട്ടു കൂലി ആവശ്യപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സിഐ.ടി.യുക്കാർക്ക് ഏറെ നാണക്കേടായിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് സംഭവം. ഇരിട്ടി പയഞ്ചേരി മുക്കിൽ തവക്കൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പ്രിൻസ് പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽ വീട്ടിലേക്ക് അരി വാങ്ങാനെത്തിയതായിരുന്നു അനൂപ്. ഒപ്പം പിതാവും സഹോദരനുമുണ്ടായിരുന്നു. രണ്ട് ചാക്ക് 25 കിലോ അരി വാങ്ങിയ ശേഷം കടയുടമ നൽകിയ ബില്ലിൽ ചുമട്ടു കൂലി ഇനത്തിൽ 12 രൂപ എഴുതിയിരുന്നു. ഇത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ അരി വാഹനത്തിലേക്ക് എടുത്ത് വയ്ക്കുന്നതിനുള്ള കൂലിയാണ് എന്ന് പറഞ്ഞു. അരി ഞങ്ങൾ തന്നെ എടുത്ത് വച്ചു കൊള്ളാം പണം തരാൻ പറ്റില്ല എന്ന് കടയുടമയോട് അനൂപ് പറഞ്ഞു. ചുമട്ടു തൊഴാലാളികൾ പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ അവരോട് സംസാരിക്കാമെന്ന് അനൂപ് പറയുകയും അവിടെയുണ്ടായിരുന്ന ചുമട്ടു തൊഴിലാളിയോട് വിവരം പറയുകയും ചെയ്തു.

അരി ആരെടുത്തു വച്ചാലും കൂലി തരണമെന്ന് സിഐ.ടി.യു തൊഴിലാളി പറയുകയായിരുന്നു. എന്നാൽ അങ്ങനെ കൂലി തരാൻ പറ്റില്ലെന്നും വീട്ടിലേക്ക് വാങ്ങുന്ന സാധനത്തിന് എന്തിനാണ് ചുമട്ടു കൂലി തരുന്നത് എന്നും അനൂപ് ചോദിച്ചു. അങ്ങനെ നിയമമുണ്ടെന്നും 25 അല്ല 50 ആയാലും കൂലി തരണമെന്നും പറഞ്ഞ് ചുമട്ടു തൊഴിലാളികൾ പ്രശ്നമുണ്ടാക്കി. ഇതോടെ അനൂപ് ഇരിട്ട് പൊലീസ് സ്റ്റേഷനിൽ വിവരം വിളിച്ചറിയിച്ചു. എസ്‌ഐ ഒരു സിവിൽ പൊലീസ് ഓഫീസറെ സംഭ സ്ഥലത്തേക്ക് വിട്ടു. പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും ചുമട്ടു തൊഴിലാഴികൾ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ പാർട്ടി ഓഫീസിൽ ബന്ധപ്പെട്ട് അവർ പറയുന്നതു പോലെ ചെയ്യാം എന്ന് തൊഴിലാളികൾ പറഞ്ഞു.

നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അനൂപ് അരിയുമായി വീട്ടിലേക്ക് പോയി. ഇവിടെ നടന്ന സംഭവങ്ങൾ അനൂപിന്റെ സഹോദരൻ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുകയുമായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിഐ.ടി.യു തൊഴിലാളികൾക്ക് നേരെ വ്യാപക പ്രതിഷേധം ഉയർന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി സിപിഎം ഏരിയാ കമ്മറ്റി രംഗത്ത് വന്നു. 25 കിലോ വീതമുള്ള രണ്ട് ചാക്കുകൾ എടുത്തപ്പോൾ കടകളിലേക്കാണ് എന്നാണ് കരുതിയത്. ഇക്കാര്യം പറയാതെയാണ് ഇവർ ചുമട്ടു തൊഴിലാളികളോട് തട്ടിക്കയറിയത്.

വീട്ടിലേക്ക് കൊണ്ടു പോകാനാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇത്തരം ഒരു വിഷയം ഉണ്ടാകില്ലായിരുന്നു എന്ന് സിപിഎം ഇരിട്ടി എരിയാകമ്മിറ്റി സെക്രട്ടറി സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇരിട്ടിയിലെ സിഐ.ടി.യു പ്രവർത്തകർ ഒരുപാട് സത്പ്രവർത്തികൾ ചെയ്യുന്നവരാണ്. അത് ഇരിട്ടിയിലെ ഓതൊരാളിനോട് ചോദിച്ചാലും അറിയാൻ കഴിയും. അതിനാൽ ഇത് ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ സംഭവമാണ്. ഈ സംഭവത്തിൽ ഇരിട്ടിയിലെ സിഐ.ടി.യു തൊഴിലാളികളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സുരേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP