Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും എത്തിയോ? കഫേ കോഫി ഡേ ഉടമ വി.ഡി.സിദ്ധാർഥയുടെ തകർച്ച ഇന്ത്യയുടെ സാമ്പത്തിക നയത്തിന്റെ ഫലമാണോയെന്ന ചോദ്യമുയർത്തി മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം; കോടികളുടെ ആസ്തിയുണ്ടായിരുന്ന കഫേ കോഫി ഡേയുടെ തകർച്ച സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമാണോയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും എത്തിയോ? കഫേ കോഫി ഡേ ഉടമ വി.ഡി.സിദ്ധാർഥയുടെ തകർച്ച ഇന്ത്യയുടെ സാമ്പത്തിക നയത്തിന്റെ ഫലമാണോയെന്ന ചോദ്യമുയർത്തി മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം; കോടികളുടെ ആസ്തിയുണ്ടായിരുന്ന കഫേ കോഫി ഡേയുടെ തകർച്ച സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമാണോയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ബിസിനസ് ലോകത്തെ ഞെട്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു, കോടികളുടെ ആസ്തിയുണ്ടായിരുന്ന കഫേ കോഫി ഡേയുടെ ഉടമ വി.ഡി സിദ്ധാർത്ഥയുടെ തകർച്ച. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാർത്ഥിനെ കാണാതാകുമ്പോൾ ഞെട്ടലോടെയാണ് ഇന്ത്യൻ വ്യവസായ ലോകം ആ വാർത്തയെ ഉൾക്കൊള്ളുന്നത്. മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കാണാതായ ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

പക്ഷേ അപ്പോഴും ഇത്രയും കോടികൾ ആസ്തികളുള്ള ഒരു ഗ്രൂപ്പ് എങ്ങനെ കടക്കാരായി എന്നകാര്യത്തിൽ ചർച്ചകൾ പുരോഗമിക്കയാണ്. ഇത് ഇന്ത്യയുടെ സാമ്പത്തിക നയത്തിന്റെ ഫലമാണോയെന്ന ചോദ്യമുയർത്തി മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ട്വിറ്ററിലൂടെ ഉയർത്തിയ പ്രതികരണം വലിയ ചർച്ചയാണ് നവമാധ്യമങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഇതൊക്കെ ബിസിനസ് ലോകത്ത് സാധാരണമാണെന്നും ഒരു കമ്പനിയുടെ തകർച്ചയെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി വിലയിരുത്തനാവില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

വിജയകരമായി ബിസിനസ് നടത്തിയിരുന്ന ഒരു വ്യക്തി സംരംഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടെന്ന് പറഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടി വന്നതെതെന്നാണ് സഞ്ജയ് നിരുപം തന്റെ ട്വീറ്റിൽ ചോദിക്കുന്നത്.
'കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും വലിയ വിജയകഥയായാണ് കഫേ കോഫി ഡേ ആഘോഷിക്കപ്പെട്ടത്. പക്ഷേ പെട്ടെന്ന് സ്ഥാപന ഉടമ പറയുന്നു താൻ സംരംഭകനെന്ന നിലയിൽ പരാജയപ്പെട്ടയാളാണെന്ന്. അദ്ദേഹത്തിനെ കാണാതാവുന്നു. എന്താണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്? സാമ്പത്തിക നയം? മാർക്കറ്റ് ശക്തികൾ അല്ലെങ്കിൽ ഉപഭോക്താക്കളുടെ പെരുമാറ്റം? അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഇങ്ങെത്തിയോ?' സഞ്ജയ് ചോദിക്കുന്നു.

മൂവായിരം കോടിയലധികം രൂപ വിറ്റുവരവുള്ള ഒരു കമ്പനി ഈ രീതിയിൽ എത്തിയത് സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കമാണെന്ന് വാദിക്കുന്നവരും നിരവധിയാണ്. ലോകവ്യാപകമായി സാമ്പത്തിക മാന്ദ്യം വരുന്നുണ്ടെന്നും ഇന്ത്യയും അതിൽ പെടുമെന്നും ആഷിക്ക് ബിശ്വാസിനെപ്പോലുള്ള സാമ്പത്തിക പത്രപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നതാണ് മാക്രോ മൈക്രോ സൂചികകൾ എല്ലാം സൂചിപ്പിക്കുന്നത് .ഇന്ത്യയിൽ ആകട്ടെ കൺസ്യൂമർ കോൺഫിഡൻസ് ഏറ്റവും താഴ്ന്ന നിലയിലുമാണ്. ഓട്ടോമൊബൈൽ സെയിൽസ് ഏറ്റവും മോശം അവസ്ഥയിൽ, പുതിയ തൊഴിൽ സാധ്യതകൾ ഒന്നും തന്നെ ഉയർന്നു വരുന്നില്ല. ഷെയർ മാർക്കറ്റിൽ മാത്രം പന്ത്രണ്ടു ലക്ഷം കോടിയുടെ നഷ്ടം ആണ് നിക്ഷേപകർക്ക് ഉണ്ടായത്. ഇതിന്റെയൊക്കെ പ്രതിഫലം വിപണിയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

കഫേ കോഫിഡേ ശൃംഖലകൾക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാർഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാർഥ്. മൈൻഡ്ട്രീ എന്ന സോഫ്‌റ്റ്‌വെയർ കമ്പനിയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെ സിദ്ധാർത്ഥ് വിറ്റിരുന്നു. കഫേ കോഫീ ഡേ ബ്രാൻഡ് കൊക്കൊ കോളയ്ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണെന്നും വാർത്തകളുണ്ടായിരുന്നു. ആയിരങ്ങൾക്ക് തൊഴിൽ നൽകിയ ബിസിനസുകാരനായിരുന്നു സിദ്ധാർത്ഥ്. ഏതാണ്ട് അയ്യായിരം കോടിയിൽ പരം ആസ്തിയുണ്ടെന്നായിരുന്നു കണക്ക്. ഇകർണാടകയിലെ ചിക്കമംഗരുവിൽ 140 വർഷങ്ങളായി കാപ്പിത്തോട്ടങ്ങൾ നടത്തിയിരുന്ന കുടംബത്തിലാണ് വിജെ സിദ്ധാർത്ഥയുടെ ജനനം. ഇന്ത്യയിലെ ഏറ്റവും വലിയ കോഫീ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്കുള്ള സിദ്ധാർത്ഥയുടെ യാത്ര അതിനാൽ തന്നെ യാദൃശ്ചികമായിരുന്നില്ല.

മാഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തരബിരുദ പഠനം പൂർത്തിയാക്കിയ സിദ്ധാർത്ഥ തന്റെ കരിയറിനു തുടക്കം കുറിച്ചത് സ്റ്റോക്ക് മാർക്കറ്റിലെ ഇടപെടലുകളിലൂടെയാണ്. മുംബൈയിലെ ജെഎം ഫിനാൽഷ്യൽ ലിമിറ്റഡ് എന്ന കമ്പനിയിൽ വൈസ് ചെയർമാൻ മാനേജ്‌മെന്റ് ട്രെയിനിയായി ചേർന്ന അദ്ദേഹം രണ്ട് കൊല്ലത്തിന് ശേഷം ബാഗളൂരിൽ തിരിച്ചെത്തി. അച്ഛൻ കൊടുത്ത തുകയ്ക്ക് സ്വന്തം സാമ്രാജ്യം കെട്ടിപെടുത്തു. കാപ്പിചിനോയും കേക്കും ഇന്ത്യയുടെ രുചി വിഭവങ്ങളായി. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നു. കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാർഥ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് സിദ്ധാർത്ഥിനെ കാണാതായത്. സംരംഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായതായും അദ്ദേഹം ജീവനക്കാർക്കെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. കഫേ കോഫി ഡേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും സിദ്ധാർത്ഥ് കത്തിൽ പറയുന്നു. ആരെയെങ്കിലും ചതിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ എന്റെ ലക്ഷ്യമായിരുന്നില്ല. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടു. ഇത് ആത്മാർത്ഥമായ തുറന്നു പറച്ചിലാണ്. ഒരു ദിവസം നിങ്ങൾ ഇത് മനസിലാക്കുമെന്നും എനിക്ക് മാപ്പു തരുമെന്നും പ്രതീക്ഷിക്കുന്നെന്നും സിദ്ധാർഥ് കത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP