1 usd = 71.30 inr 1 gbp = 93.63 inr 1 eur = 78.82 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.83 inr

Dec / 2019
07
Saturday

ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്

May 16, 2019 | 04:32 PM IST | Permalinkടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള  വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച ടെലിപ്പതിയെന്ന മനസ്സുവായിക്കലാണ്. അതിന് ഇടയാക്കിയത് ആവട്ടെ ഫ്ളവേഴ്സ് ടിവിയുടെ കോമഡി ഉൽസവത്തിൽ ഓട്ടിസ്റ്റിക്കായ കുട്ടിയുടെ പ്രകടനമാണ്. സിനിമതാരങ്ങളായ ടിനി ടോമിനെയും കലാഭവൻ പ്രജോദിനെയുമൊക്കെ ഞെട്ടിച്ച ഒരു പ്രകടനമായിരുന്നു കുട്ടി കാഴ്ച വെച്ചത്. അതായത് നമ്മുടെ മനസ്സിലുള്ള വാചകങ്ങൾ, കുട്ടി കമ്പ്യൂട്ടർ ടാബിന്റെ കീബോർഡിൽ കൃത്യമായി ടൈപ്പ് ചെയ്ത് കാണിക്കയാണ്. ആദ്യമായി അവതാരകൻ മിഥുൻ ക്യാറ്റ് എന്ന വാചകം എഴുതി ഓഡിയൻസിനെ കാണിക്കുന്നു. പക്ഷേ കുട്ടിയെ ഒന്നു അറിയിക്കുന്നില്ല. എന്നാൽ അവൻ അത് കൃത്യമായി ടൈപ്പ് ചെയ്യുന്നു. അതോടെ എല്ലാവരും അമ്പരന്നുപോയി. തുടർന്ന് നടനും കോമഡി ഉൽസവത്തിന്റെ വിധികർത്താക്കളിൽ ഒരാളായ നടൻ ടിനി ടോം തന്റെ പേരായ ടിനി എന്ന് എഴുതി. ഇതുപോലെ എഴുതിയത് കുട്ടിയെ മാത്രം കാണിക്കാതെ ഓഡിയൻസിനെ കാണിക്കുന്നു. ടിനി ടോമിന്റെ മൈൻഡ് റീഡ് ചെയ്തപോലെ കുട്ടി അതും ടൈപ്പ് ചെയ്ത് കാണിക്കുന്നതോടെ സദസ്സ് അത്ഭുതപ്പെടുകയാണ്.

ഈ വീഡിയോയാണ് ഫേസ്‌ബുക്കിൽ വൈറലായത്. പരിപാടിയുടെ തുടക്കത്തിൽ അവതാരകൻ മിഥുൻ ടെലിപ്പതി എന്ന കഴിവുള്ള കുട്ടിയാണ് ഇതെന്നാണ് പറയുന്നത്. 'ഈ കുട്ടി 50 വർഷം കഴിഞ്ഞ് ജനിക്കേണ്ടയാളാണ്, അപ്പോൾ ഒരു പക്ഷേ മനുഷ്യർക്ക് ഈ രീതിയിലുള്ള കഴിവ് ഉണ്ടാകുമെന്നും, ദൈവം ഇപ്പോാഴേ അനുഗ്രഹിച്ച് വിട്ടതാണെന്നുമാണ്' വിധികർത്താക്കളായ ടിനിടോമും, കലാഭവൻ പ്രജോദുമൊക്കെ അഭിപ്രായപ്പെട്ടത്. ഈ പ്രകടനം കണ്ട് ഇവരുടെയാക്കെ കണ്ണു നിറയുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ ടെലിപ്പതി എന്നത് ഒരു ശാസ്ത്ര സത്യമാണെന്നും ഇത് ഒരു അത്ഭുത ബാലനാണെന്നും അഭിപ്രായപ്പെട്ട് നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വന്നത്. അതോടെയാണ് ജനകീയ ശാസ്ത്ര പ്രചാരകർ ഈ വിഷയത്തിൽ ഇടപെട്ടത്. കുട്ടി തൊട്ടടുത്തുള്ള അമ്മയുടെ അംഗചലനങ്ങൾ അനുസരിച്ചാണ് കാര്യങ്ങൾ ഗ്രഹിക്കുന്നതെന്നും ടെലിപ്പതി ഒരു അന്ധവിശ്വാസം മാത്രമാണെന്നും അവർ വിശദീകരിക്കുന്നു.

മഞ്ഞുമനുഷ്യനും യതിയും പോലെ ടെലിപ്പതിയും ഒരു അന്ധവിശ്വാസം മാത്രം

ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ഈ സംഭവത്തെ ഇങ്ങനെ വിശദീകരിക്കുന്നു. 'ടെലിപ്പതി എന്നൊരു സംഭവം ഇല്ല. ഇന്നുവരെ അങ്ങനെയൊന്ന് വസ്തുനിഷ്ഠമായ രീതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. മഞ്ഞുമനുഷ്യൻ, യതി എന്നൊക്കെ പറയുന്നതുപോലെ മറ്റൊരു അന്ധവിശ്വാസം മാത്രമാണത്. കുട്ടിയുടെ പ്രകടനത്തിൽ അമ്മയുടെ റോൾ പ്രധാനമാണെന്ന് ആർക്കും മനസ്സിലാക്കാം. ഇത്തരം കേസുകളിലെ പൊതുപ്രവണതയാണിത്. മറ്റൊരാൾ എഴുതുന്ന വാക്ക് അമ്മയെ കാണിക്കുന്നു, ശേഷം അമ്മ കുട്ടിക്ക് നിർദ്ദേശം നൽകുന്നു, കുട്ടിയുടെ അടുത്തേക്ക് നീങ്ങിയിരിക്കുന്നു, തെറ്റുമ്പോൾ കോൺസെൻട്രേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു, കുട്ടി വാക്ക് തെറ്റിക്കുന്നതിന്റെ വിശദീകരണം നൽകുന്നു...ചുരുക്കത്തിൽ അമ്മ ഇല്ലെങ്കിൽ കുട്ടിക്ക് ഇതൊന്നും സാധിക്കുന്നില്ലെന്ന് വ്യക്തമാണ്. ഇവിടെ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലതന്നെ. ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരും മാതാപിതാക്കളും അനുഭവിക്കുന്ന മാനസികസമ്മർദ്ദം വളരെ വലുതാണ്. മിക്ക കേസുകളിലും മാതാപിതാക്കളുടെ താല്പര്യവും ആഗ്രഹവും അവകാശവാദങ്ങളും മൂലമാണ് ഇത്തരം കുട്ടികളിൽ ;അത്ഭുതശേഷികൾ' ആരോപിക്കപ്പെടുന്നത്. ഇതവർ സ്വയം സമാശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാവാം.'- അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്മാക്കി.

അതുപോലെതന്നെ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ ഡോ.ജിനേഷും ഈ വിഷയത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ടെലിപ്പതി അവകാശപ്പെടുന്ന കുട്ടിക്ക് രക്ഷിതാവിനെ സമീപത്തുനിന്ന് മാറ്റിയതോടെ ഒന്നും ചെയ്യാൻ ആയില്ല എന്ന മുൻ അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. 'നിങ്ങൾ തിരുവനന്തപരുത്ത് മാജിക്ക് പ്ലാനറ്റിൽ പോയവരില്ലേ ? അവിടെ അലി അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഉണ്ട്. ഗ്രേറ്റ് ഇന്ത്യൻ മാംഗോ ട്രീ അവതരിപ്പിക്കുന്ന അതേ അലി. മാജിക് കണ്ടുകൊണ്ടിരിക്കുന്നവരുടെ കയ്യിൽനിന്നും അലി നോട്ട് വാങ്ങി നോക്കും. അദ്ദേഹത്തിന് മുഖംതിരിഞ്ഞിക്കുന്ന ഒരാൾ ആ നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ ഉറക്കെ പറയും. നോട്ട് ആ വ്യക്തി കാണുന്നില്ല എന്ന് നിശ്ചയം. ടെലിപ്പതി ഒന്നുമല്ല. മാജിക് മാത്രമാണിത്. കാണാത്തവർ ഇനി പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കൂ.'- ജിനേഷ് തന്റെ പോസ്റ്റിൽ ഇങ്ങനെ കുറിക്കുന്നു. ബ്രയിൻ മാപ്പിങ്ങ്, മെൻഡലിസം തുടങ്ങിയവയും ഇതുപോലെത്തെ സമാനമായ കപട ശാസ്ത്രങ്ങൾ മാത്രമാണെന്നും ശാസ്ത്രപ്രചാരകർ ഓർമ്മിപ്പിക്കുന്നു.

സി രവിചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

ഓട്ടിസം പലപ്പോഴും ദുസ്സഹമായ അവസ്ഥയാണ്. അത്തരം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരമാവധി സഹായവും പിന്തുണയും ആവശ്യമുണ്ട്. ഈ ടി.വി ഷോയിൽ തീരെ ചില നിലവാരമില്ലാത്ത ചില അവകാശവാദങ്ങൾ ഉണ്ട്. മിക്കതും അവതാരകരുടെയും പാനലിസ്റ്റുകളുടെയും അന്ധവിശ്വാസങ്ങളാണ്. പരസ്യവേദികളിൽ 'നന്മമര'ങ്ങളായി പൂത്തുലയാനുള്ള വ്യഗ്രതയും അനുബന്ധമായ വൈകാരികപ്രകടനങ്ങളും അംഗീകരിക്കുന്നു. അതൊക്കെ ആരും അറിയാതെ ചെയ്തുപോകുന്നതാണ്. പക്ഷെ അതിനായി പറഞ്ഞൊപ്പിക്കുന്ന കാര്യങ്ങൾ സമൂഹത്തിന്റെ ചിന്താരീതിയെ തന്നെ അപായപ്പെടുത്തുന്ന തോതിൽ യുക്തിഹീനമാകുന്നത് ഖേദകരമാണ്.

''കുട്ടി 50 വർഷം കഴിഞ്ഞ് ജനിക്കേണ്ടയാളാണ്, ദൈവം ഇപ്പോഴേ അനുഗ്രഹിച്ച് വിട്ടതാണ് ....''എന്നൊക്കെ തട്ടിവിടുന്നത് വെളിവില്ലായ്മയുടെ ഉന്നതി ആണ്. എന്താണ് ഇവിടെ ലക്ഷ്യമിടുന്നത്? ടെലിപ്പതി എന്നൊരു സംഭവം ഇല്ല. ഇന്നുവരെ അങ്ങനെയൊന്ന് വസ്തുനിഷ്ഠമായ രീതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. മഞ്ഞുമനുഷ്യൻ, യതി എന്നൊക്കെ പറയുന്നതുപോലെ മറ്റൊരു അന്ധവിശ്വാസം മാത്രമാണത്. ഓട്ടിസ്റ്റിക് കുട്ടികൾക്ക് അപൂർവമായെങ്കിലും മനുഷ്യസാധ്യമായ പല കാര്യങ്ങളിലും മെച്ചപ്പെട്ട തലങ്ങൾ കണ്ടെത്താനാവും. അത്തരം അപൂർവം ചില പ്രതിഭകൾ (savants) അവർക്കിടയിലുണ്ട്. പക്ഷെ അത് മനുഷ്യസാധ്യമായ കാര്യങ്ങളുടെ കാര്യത്തിൽ മാത്രമാണ്. ഉദാഹരണമായി, ഓർമ്മ, കണക്കുകൂട്ടൽ, യാന്ത്രികമായ ആവർത്തനം, കൃത്യത ...തുടങ്ങിയ കാര്യങ്ങളിലൊക്കെ ചില ഓട്ടിസ്റ്റിക് കുട്ടികൾ സാധാരണ കുട്ടികളെ അതിശയിപ്പിക്കും. It is an extension of human faculties to higher levels. അപ്പോഴും നോർമലായ കുട്ടികളുമായി തട്ടിച്ചുനോക്കുമ്പോൾ പലതരം പിന്നാക്കാവസ്ഥകളും അവർക്കുണ്ടായിരിക്കും. അതുകൊണ്ട് തന്നെ പരാനോർമൽ കഴിവ് കുട്ടിക്ക് ഉണ്ടെന്നൊക്കെ തട്ടിവിടുന്നത് പച്ചയായ അന്ധവിശ്വാസപ്രചരണമാണ്.

കുട്ടിയുടെ പ്രകടനത്തിൽ അമ്മയുടെ റോൾ പ്രധാനമാണെന്ന് ആർക്കും മനസ്സിലാക്കാം. ഇത്തരം കേസുകളിലെ പൊതുപ്രവണതയാണിത്. മറ്റൊരാൾ എഴുതുന്ന വാക്ക് അമ്മയെ കാണിക്കുന്നു, ശേഷം അമ്മ കുട്ടിക്ക് നിർദ്ദേശം നൽകുന്നു, കുട്ടിയുടെ അടുത്തേക്ക് നീങ്ങിയിരിക്കുന്നു, തെറ്റുമ്പോൾ കോൺസെൻട്രേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു, കുട്ടി വാക്ക് തെറ്റിക്കുന്നതിന്റെ വിശദീകരണം നൽകുന്നു...ചുരുക്കത്തിൽ അമ്മ ഇല്ലെങ്കിൽ കുട്ടിക്ക് ഇതൊന്നും സാധിക്കുന്നില്ലെന്ന് വ്യക്തമാണ്. ഇവിടെ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലതന്നെ. ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരും മാതാപിതാക്കളും അനുഭവിക്കുന്ന മാനസികസമ്മർദ്ദം വളരെ വലുതാണ്. മിക്ക കേസുകളിലും മാതാപിതാക്കളുടെ താല്പര്യവും ആഗ്രഹവും അവകാശവാദങ്ങളും മൂലമാണ് ഇത്തരം കുട്ടികളിൽ 'അത്ഭുതശേഷികൾ' ആരോപിക്കപ്പെടുന്നത്. ഇതവർ സ്വയം സമാശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാവാം.

ഫിലോസഫി എന്ന പേരിൽ കമ്പ്യൂട്ടർ വഴി വായിച്ച മതസാഹിത്യം ഓർത്തുവെച്ചു എഴുതി എന്ന് മനസ്സിലാക്കാം. ആത്മാവ്, ദൈവം, സ്വർഗ്ഗം...എന്നൊക്കെ എഴുതുന്ന ഒരാൾ ഏത് രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കിയതെന്ന് വ്യക്തം. ഇതൊക്കെയാണ് ഫിലോസഫി എന്ന അവതാരകൻ ധരിച്ച് വെച്ചിട്ടുണ്ട്. ഈ ചാനൽഷോയിലെ അവതാരകനും പാനലിസ്റ്റുകളും തട്ടിവിട്ടത് നിരാശാജനകമായ കാര്യങ്ങളാണ്. സ്ഥിരമുള്ള സബാഷ്..വൗ... ഭാവങ്ങൾ, അമ്പരപ്പ്, അത്ഭുതം, വാക്കുകൾ കിട്ടുന്ന പതറുന്ന ഭാവം... ഇവയൊന്നും ഇവിടെ ഒട്ടും പൊരുത്തപ്പെടുന്നില്ല. യാഥാർത്ഥ്യവുമായി ഒട്ടും പൊരുത്തപ്പെടുന്ന കാര്യങ്ങളല്ല നാമിവിടെ കാണുന്നത്. കാര്യം ഇതൊരു കോമഡി ഷോ ആണെങ്കിലും അതൊന്നും കാട്ടിക്കൂട്ടലുകളുടെ ന്യായീകരണമാകുന്നില്ല.

ഓട്ടിസം ബാധിച്ച കുട്ടികളെ വെച്ച് ഇത്തരം ഷോകൾ സംഘടിപ്പിക്കുന്നത് ധാർമ്മികമായി ശരിയല്ല എന്നാണ് അഭിപ്രായം. ചികിത്സയും പരിചരണവും സാന്ത്വനവുമാണ് അത്തരം കുട്ടികൾക്ക് വേണ്ടത്. അതിലുപരിയായി അത്തരം കുട്ടികളുടെ മാതാപിതാക്കളെ സംരക്ഷിക്കാനും സാമ്പത്തിക-സാമൂഹിക പിന്തുണ നൽകാനും നമുക്ക് സാധിക്കണം. യു.കെ പോലുള്ള രാജ്യങ്ങൾ ഇത്തരം കുട്ടികളുടെ ക്ഷേമം പരിപാലിക്കുന്ന രീതി കാണുമ്പോഴാണ് നമ്മുടെ നാട്ടിൽ സമാന അവസ്ഥയിലുള്ള മാതാപിതാക്കളുടെ ദുരവസ്ഥ മനസ്സ് തകർക്കുന്നത്. ഓട്ടിസം ശാപമായും ദൈവവിധിയായുമൊക്കെ വിലയിരുത്തുന്നത് പ്രാകൃതമാണ്. അതിനെ ദൈവാനുഗ്രഹമായി കാണുന്നത് അതിലും വിലകുറഞ്ഞ ഏർപ്പാടാണ്. മത്സ്യത്തെ കരയിൽ പിടിച്ചിട്ടാൽ പ്രാണവായുവിനായി വാ പൊളിച്ച് പിടയ്ക്കും. അത് കണ്ട് അതൊരു ലാവണ്യം തുളുമ്പുന്ന നൃത്തമായൊക്കെ വാഴ്‌ത്തി മേനി നടിക്കുന്നത് ശരിയല്ല.

 ആയിരക്കണക്കിന് ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ആവേശമാണോ നിരാശയാണോ ഈ വീഡിയോ സമ്മാനിക്കുക എന്നതിൽ സംശയമുണ്ട്. ഭൂരിഭാഗം ഓട്ടിസ്റ്റിക് കുട്ടികൾക്കും കഴിയാറില്ല എന്നതാണ് വാസ്തവം. ഒരു ഓട്ടിസം കുട്ടിയെ ചൂണ്ടിക്കാട്ടി ദൈവംതന്ന വരമാണെന്നും 2050 ന് ശേഷം വരുന്ന മനുഷ്യരുടെ നിലവാരമാണ് എന്നൊക്കെ പക്വതയും കാര്യവിവരവുമില്ലാതെ വിളിച്ചു പറയുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ വളരെ വളരെ മോശമായ കാര്യമാണ്.

ഡോ ജിനേഷിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

ടെലിപ്പതി

നാല് ടെസ്റ്റുകളാണ് നടത്തിയത്.

മറ്റൊരാൾ ആലോചിക്കുന്നത് വായിക്കാൻ സാധിക്കും, മറ്റൊരാൾ എഴുതുന്നത് കാണാതെ തന്നെ എന്തെന്ന് പറയാൻ സാധിക്കും, ഇതുവരെ കേൾക്കാത്ത ഭാഷയിൽ മറുപടി പറയാൻ സാധിക്കും ഇതൊക്കെയായിരുന്നു അവകാശവാദങ്ങൾ. പറയില്ല, കുട്ടിക്ക് പറയാൻ സാധിക്കില്ല, പക്ഷേ ലാപ്ടോപ്പിൽ ടൈപ്പ് ചെയ്ത് മറുപടി നൽകും.

അഭിമുഖം നടത്തുന്ന ബോർഡിൽ ഞാനുമുണ്ട്.

രാവിലെ 10 മണിയോടുകൂടി അഭിമുഖം ആരംഭിച്ചു. ഒരു മേശയുടെ ഒരു വശത്ത് കമ്മിറ്റി അംഗങ്ങൾ. മറുവശത്ത് ഒരു കസേരയിൽ കുട്ടി, കുട്ടിയുടെ മുൻപിൽ മേശപ്പുറത്ത് ലാപ്ടോപ്പ്, അരികിലുള്ള കസേരയിൽ രക്ഷകർത്താക്കൾ.

1. ഒരു പേപ്പറിൽ 9 അക്കമുള്ള നമ്പർ എഴുതി. എഴുതിയത് രക്ഷകർത്താവോ കുട്ടിയോ കണ്ടിട്ടില്ല. കുട്ടിക്ക് നമ്പർ ടൈപ്പ് ചെയ്യാൻ സാധിച്ചില്ല. രക്ഷകർത്താവ് കുട്ടിയെ സ്പർശിക്കുന്നുണ്ടായിരുന്നു.

2. 'Vacuum' എന്ന വാക്ക് എഴുതി രക്ഷകർത്താവിനെ കാണിച്ചു.ഏകദേശം അര മണിക്കൂർ കൊണ്ട് കുട്ടി vaccum' എന്ന് ടൈപ്പ് ചെയ്തു. രക്ഷകർത്താവ് കുട്ടിയെ നിരന്തരം സ്പർശിക്കുന്നുണ്ടായിരുന്നു.

3. 'Crazy dog jumped over' എന്ന് എഴുതി ഒരു രക്ഷകർത്താവിനെ കാണിച്ചു. കുട്ടിയും ഈ രക്ഷകർത്താവും തമ്മിൽ പത്ത് സെന്റീമീറ്റർ അകലം ഇട്ടു, തമ്മിൽ സ്പർശിക്കാൻ സാധിക്കാത്ത രീതിയിൽ. കുട്ടി ഒന്നും ടൈപ്പ് ചെയ്തില്ല.അതുകൊണ്ട് കുട്ടിയുടെയും ഈ രക്ഷകർത്താവിന്റെയും ഇടയിൽ കുട്ടിയുടെ രണ്ടാമത്തെ രക്ഷകർത്താവിനെ നിർത്തി.അപ്പോഴും കുട്ടിക്ക് ടൈപ്പ് ചെയ്യാൻ സാധിച്ചില്ല.

ശേഷം ആദ്യ രക്ഷകർത്താവിന്റെ മടിയിൽ കുട്ടിയെ ഇരുത്തി. ഏതാണ്ട് മുക്കാൽ മണിക്കൂർ സമയം കൊണ്ട് കുട്ടി ടൈപ്പ് ചെയ്തു. പലപ്പോഴും കൈകൊണ്ടും കാലുകൊണ്ടും അമർത്തി തിരുമ്മുന്നത് കാണാൻ സാധിച്ചു. അക്ഷരങ്ങൾ തെറ്റി പോകുമ്പോൾ കുട്ടി കരയുന്നുണ്ട്. അതിനുശേഷമാണ് ലാപ്ടോപ്പിൽ ബാക്ക് അമർത്തുന്നത്.

4. ഓഗസ്റ്റ് 15 എന്തുകൊണ്ടാണ് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് എന്ന് ചോദ്യം ആസാമീസ് ഭാഷയിൽ ചോദിച്ചു.'Yearn 15' എന്നു മാത്രം ടൈപ്പ് ചെയ്തു.

സാമൂഹ്യസുരക്ഷാ വകുപ്പാണ് പ്രസ്തുത കമ്മിറ്റി രൂപീകരിച്ച് ടെസ്റ്റുകൾ നടത്തിയത്. സാമൂഹ്യ സുരക്ഷാ വിഭാഗം ഡയറക്ടർ മുഹമ്മദ് അഷീൽ ആണ് ആണ് കമ്മിറ്റിയിൽ പങ്കെടുക്കണം എന്ന് അറിയിച്ചത്. അക്കാദമി ഓഫ് മാജിക്കൽ സയൻസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ, മാനസിക ആരോഗ്യ വിഭാഗം വിദഗ്ധരായ ഡോക്ടർ ജയപ്രകാശ്, ഡോക്ടർ ജയ പ്രകാശൻ, ഡോക്ടർ റാണി എന്നിവരോടൊപ്പം ഞാനും. അഭിമുഖം പൂർണ്ണമായും വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഒരു വിദേശ യാത്രയിലായിരുന്നതിനാൽ ഡോക്ടർ കെ പി അരവിന്ദന് പങ്കെടുക്കാൻ സാധിച്ചില്ല. അതു പോലെ ഒരു ദീർഘദൂര യാത്രയിലായിരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോക്ടർ വർഗീസ് പുന്നൂസിനും പങ്കെടുക്കാൻ സാധിച്ചില്ല.

കുട്ടിയുടെയോ രക്ഷകർത്താവിന്റെയോ പേരോ വിവരങ്ങളോ ഒന്നും ഇവിടെ എഴുതുന്നില്ല. പറയണം എന്ന് ആഗ്രഹിക്കുന്ന കാര്യം ടെലിപ്പതി എന്ന ഒന്ന് പ്രായോഗികമല്ല എന്നാണ്. മറ്റൊരാൾ ചിന്തിക്കുന്ന കാര്യം എഴുതാൻ ഒരു വ്യക്തിക്കും ആവില്ല എന്നതാണ് പറയാൻ ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും ടെലിപ്പതി അവകാശവാദമുന്നയിച്ചവരുണ്ടായിരുന്നു. ആർക്കും ഇന്നേവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. കാരണം, അത് സംഭവ്യമല്ല എന്ന് തന്നെ. ഇതൊക്കെ വിശ്വസിച്ച പലരും പല കാലത്തും ഉണ്ടായിരുന്നു. സയൻസ് വളർച്ച പ്രാപിക്കുന്നതോടെ അതൊക്കെ ഇല്ലാതായതായി വരുന്നു എന്ന് കാണാം. ഒരു കാലത്ത് പ്രേതങ്ങളെ/പിശാചിനെ കണ്ടു എന്ന് പറയുന്നവർ എത്രയോ ഉണ്ടായിരുന്നു. വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെ, നാട്ടിലൊക്കെ വഴിവിളക്കുകൾ സ്ഥാപിച്ചതോടെ അതില്ലാതായി. അതുപോലെ സയൻസ് കൂടുതൽ കൂടുതൽ വളർച്ച പ്രാപിക്കുന്നതോടെ തെറ്റിദ്ധാരണകൾ മാറിക്കൊണ്ടേയിരിക്കും.

തിരുവനന്തപുരത്ത് മാജിക്ക് പ്ലാനറ്റിൽ പോയവരില്ലേ ? അവിടെ അലി അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ഉണ്ട്. ഗ്രേറ്റ് ഇന്ത്യൻ മാംഗോ ട്രീ അവതരിപ്പിക്കുന്ന അതേ അലി. മാജിക് കണ്ടുകൊണ്ടിരിക്കുന്നവരുടെ കയ്യിൽനിന്നും അലി നോട്ട് വാങ്ങി നോക്കും. അദ്ദേഹത്തിന് മുഖംതിരിഞ്ഞിക്കുന്ന ഒരാൾ ആ നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ ഉറക്കെ പറയും. നോട്ട് ആ വ്യക്തി കാണുന്നില്ല എന്ന് നിശ്ചയം. ടെലിപ്പതി ഒന്നുമല്ല. മാജിക് മാത്രമാണിത്. കാണാത്തവർ ഇനി പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കൂ.

ആദ്യം നടത്തിയ ടെസ്റ്റുകളിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് രക്ഷകർത്താവ് സ്പർശിക്കുമ്പോൾ മാത്രമാണ് കുട്ടിക്ക് കൃത്യമായി ടൈപ്പ് ചെയ്യാൻ സാധിക്കുന്നത് എന്നാണ്. അതായത് രക്ഷകർത്താവ് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കുട്ടി ടൈപ്പ് ചെയ്യുന്നു. അതും സ്പർശനത്തിലൂടെ സംവദിച്ചുകൊണ്ട്. എന്താണ് ടൈപ്പ് ചെയ്യുന്നത് എന്ന് കുട്ടി മനസ്സിലാക്കണമെന്നില്ല. അതിനപ്പുറം ഒന്നുമില്ല.

ഈ പോസ്റ്റിൽ ആരുടെയെങ്കിലും പേരെടുത്ത് പറയാനോ, കുറ്റപ്പെടുത്താനോ ആഗ്രഹിക്കുന്നില്ല. ആരെയും വേദനിപ്പിക്കാനല്ല എഴുതിയത്. സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അതിനുവേണ്ടി മാത്രമാണ് എഴുതിയത്. അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും പ്രോത്സാഹിപ്പിക്കപ്പെടരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ. ഒരു ശാസ്ത്രീയതയും ഇല്ലാതെ അബദ്ധ ധാരണകൾ പ്രചരിപ്പിക്കാൻ ഒരു ചാനൽ തുനിഞ്ഞിറങ്ങുന്ന സാഹചര്യത്തിൽ ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ ശരിയാവില്ല.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാറങ്കലിലെ ഇര പ്രണിത; എന്റെ കേസിൽ പ്രതികൾ കൊല്ലപ്പെട്ടെങ്കിൽ വെറ്റിനറി ഡോക്ടറുടെ കേസിൽ അത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത് രണ്ടുദിവസം മുമ്പ്; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സജ്ജനാറെ വാഴ്‌ത്തുന്നവർ നീതി എന്തെന്നറിയണമെങ്കിൽ പ്രണിതയുടെ വാക്കുകൾക്ക് ചെവി കൊടുക്കണം
ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത് തടഞ്ഞു തെലുങ്കാന ഹൈക്കോടതി; മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്‌കരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം; കോടതി ഇടപെടൽ പൊലീസ് വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായി ഉയരുന്നതിനിടെ; വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്‌ച്ച അവതരിപ്പിക്കും
നിത്യാനന്ദയുടെ 'കൈലാസ ഹിന്ദു സാമ്രാജ്യം' വെറും പൊയ് വെടി! വിവാദ ആൾദൈവത്തിന് 'രാജ്യം' നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ; നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോൾ എംബസി; സ്വാമി ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തൽ; ബലാത്സംഗ കേസിൽ അറസ്റ്റിലാകും മുമ്പ് രാജ്യംവിട്ട താന്ത്രിക സെക്‌സ് സ്വാമിക്കെതിരെ ഫ്രാൻസിലും അന്വേഷണം വന്നതോടെ വാലിന് തീപിടിച്ച് പരക്കം പാഞ്ഞ് നിത്യാനന്ദ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ