Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ചാനൽ പരസ്യം എന്തുകൊണ്ടാണ് സദാചാര പൊലീസിന്റെ കുരു പൊട്ടിക്കാത്തത്? കുടുംബങ്ങളിൽ കയറി വരുന്ന അശ്ലീല പരസ്യം നിരോധിക്കാൻ വഴിയൊന്നുമില്ലേ?

ഈ ചാനൽ പരസ്യം എന്തുകൊണ്ടാണ് സദാചാര പൊലീസിന്റെ കുരു പൊട്ടിക്കാത്തത്? കുടുംബങ്ങളിൽ കയറി വരുന്ന അശ്ലീല പരസ്യം നിരോധിക്കാൻ വഴിയൊന്നുമില്ലേ?

ആവണി ഗോപാൽ

രസ്യങ്ങൾ കൊച്ചു കുഞ്ഞുങ്ങളുടെ പേലും മാനസിക നിലയെയും വളർച്ചയെയും കാര്യമായി ബാധിക്കാറുണ്ട്. ചില പരസ്യ വാചകങ്ങളും ദൃശ്യങ്ങളും മനസിൽ മായാതെ കിടക്കുന്നത് പതിവാണ്. മുൻകാലത്ത് സിനിമയുടെയും മറ്റും ഇടവേളകളിൽ വരുന്ന പരസ്യങ്ങൾ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് മാറ്റുന്ന പതിവാണ്. കാലം മാറിയപ്പോൾ പ്രേക്ഷകരെ കാണാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു. വോഡാഫോണിന്റെ സൂസു പരസ്യങ്ങൾ ജനഹൃദയങ്ങളിലാണ് ഇടംപിടിച്ചത്. ഇങ്ങനെ പരസ്യങ്ങൾ വിനോദ മാർഗ്ഗങ്ങളികൂടി മാറുന്ന കാലത്താണ് പരസ്യത്തിൽ അശ്ലീലത കുത്തി നിറക്കാനും പരസ്യ നിർമ്മാതാക്കൾ ശ്രമം തുടങ്ങി.

അശ്ലീലത അതിരുവിട്ടതോടെ ചില പരസ്യങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. എന്നാലും അശ്ലീലത അതിരുവിട്ട പരസ്യങ്ങൾ കുടുംബങ്ങളിലേക്ക് ഇപ്പോഴും കടന്നുവരാറുണ്ട്. കുടുംബത്തോടൊപ്പം ടിവി കാണുമ്പോൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന അശ്ലീലചുവ കൂടുതലുള്ള പരസ്യങ്ങൾകണ്ട് കുഞ്ഞുങ്ങളുടെ കണ്ണുപൊത്തുകയാണ് മാതാപിതാക്കൾ. ഡിയോഡ്രിന്റുകളുടെയും ക്വാണ്ടത്തിന്റെയും ജീൻസുകളുടെയും പരസ്യങ്ങളാണ് പലപ്പോഴും പരിധിവിട്ടുപോകുന്നു എന്ന ആക്ഷേപത്തിന് ഇടയാക്കുന്നത്.

മലയാളത്തിലെ മുഖ്യധാര ചാനലുകളിൽ തന്നെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ മാതാപിതാക്കളെ തീർത്തും അലോസരപ്പെടുത്തുകയാണ്. ഇപ്പോൾ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ജീൻസ് ബ്രാൻഡിന്റെ പരസ്യമാണ് കൂടുതൽ വിവാദത്തിലാകുന്നത്. ജീൻസിന്റെ പരസ്യമാണെങ്കിലും ലൈംഗിക ചേഷ്ടകൾ അതിരുവിടുന്നുവെന്നാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. കുടുംബത്തോടൊപ്പം ടിവി പരിപാടികൾ കാണാൻ സാധിക്കാത്ത വിധമാണ് പരസ്യമെന്നാണ് ആക്ഷേപം.

കൊച്ചു കുഞ്ഞുങ്ങളെ പരസ്യങ്ങൾ കണ്ട് സംശയങ്ങൾ ചോദിക്കുമ്പോൾ എന്ത് മറുപടി പറയണം എന്നറിയാതെ ഉഴറുകയാണ് വീട്ടുകാർ. ടെലിവിഷൻ പരസ്യങ്ങൾക്ക് സെൻസറിങ് വേണമെന്ന ആവശ്യം തന്ന ഇതോടൊപ്പം ഉയരുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം അടുത്തിടെ ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം പരസ്യങ്ങളെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന ഭക്ഷ്യോൽപ്പന്ന പരസ്യങ്ങൾക്കാണ് ഇത്തരം നിയന്ത്രണമേർപ്പെടുത്തുന്നതിൽ മുൻഗണന നൽകാൻ സർക്കാർ ഒരുങ്ങുന്നത്. ഹെൽത്ത്, ഹൗസിങ്, വിദ്യാഭ്യാസം, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്യങ്ങളും ഇതനുസരിച്ച് കർശനമായ സ്‌ക്രീനിംഗിന് വിധേയമാക്കും. പരസ്യദാതാക്കൾ സ്വയം നിയന്ത്രണം പാലിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇതിന് മുൻകൈയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അച്ചടി, ഓഡിയോ, വിഷ്വൽ പരസ്യങ്ങൾക്കെല്ലാം ഈ നിയന്ത്രം ബാധകമായിരിക്കും. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യഹോർഡിങ്‌സുകൾക്കും നിയന്ത്രണമുണ്ടാകുമെന്നാണ് സർക്കാർ പറയുന്നത്.

ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി എടുക്കുന്നുണ്ടെങ്കിലും സെൻസറിങ് വേണ്ടവിധം നടത്താതെയാണ് പല ടിവി പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നത്. ആരെങ്കിലും പരാതിയുമായി എത്തിയാൽ മാത്രം നടപടി സ്വീകരിക്കുന്ന സംവിധാനമാണ് ഇപ്പോൾ നിലവിലുള്ളത്. അശ്ലീല ചുവയുള്ള പരസ്യങ്ങൾ വർധിച്ചുവരുമ്പോൾ അതിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

വിവാദമായ പരസ്യങ്ങളിൽ ഒന്ന്:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP