Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണായി മാറിയെങ്കിലും ഗർഭം ധരിക്കാൻ പറ്റുമായിരുന്നു; എന്നാൽ, അങ്ങനെ ചെയ്യാതിരുന്നത് സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടാതിരിക്കാൻ; എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയിൽ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്? അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങുമായിരുന്നു; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഇഷാൻ

ആണായി മാറിയെങ്കിലും ഗർഭം ധരിക്കാൻ പറ്റുമായിരുന്നു; എന്നാൽ, അങ്ങനെ ചെയ്യാതിരുന്നത് സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടാതിരിക്കാൻ; എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയിൽ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്? അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങുമായിരുന്നു; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഇഷാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാനും സൂര്യയും സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള പരിശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. കുഞ്ഞെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന് വേണ്ടി ശാസ്ത്രലോകത്തിന്റെ സഹായം തേടുകയാണ് ഇരുവരും. വൈദ്യശാസ്ത്രത്തിന്റെയും ഈശ്വരന്റെയും പിന്തുണയുണ്ടെങ്കിൽ ആ സ്വപ്നം അധികം വൈകാതെ സാക്ഷാത്കരിക്കും.ഇപ്പോഴിതാ ആണായി മാറിയിട്ടും തനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും എന്നാൽ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണവും ഒരു മാധ്യമത്തിന് നൽകിയ അഭിമുകത്തിൽ ഇഷാൻ വെളിപ്പടുത്തി.

'ഈ ലോകം മാറി ചിന്തിക്കുന്നിടത്താണ് ഞങ്ങളുടെ സ്വപ്നങ്ങൾ പൂവണിയുന്നത്. എനിക്ക് ഗർഭം ധരിക്കാനുള്ള സാധ്യത മുമ്പുണ്ടായിരുന്നു. എന്നാൽ ആണായി മാറിയിട്ടും ഞാൻ അതിന് തുനിഞ്ഞാൽ സമൂഹത്തിന് ഞങ്ങളോടുള്ള അവഗണന പിന്നെയും കൂടുകയേയുള്ളു. എന്നെ ശിഖണ്ഡിയെന്നും ഇവളെ ഹിജഡ എന്നും വിളിക്കുന്ന സമൂഹത്തിനിടയിൽ ഞാനത് എങ്ങനെയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവർ പൂർവാധികം ശക്തിയോടെ വീണ്ടും രംഗത്തിറങ്ങും'-ഇഷാൻ പറഞ്ഞു. ഞങ്ങളും മനുഷ്യരാണ് നിങ്ങളെപ്പോലെ ഈ ഭൂമിയിൽ പിറന്നവർ എന്നുമാത്രമാണ് ഈ ദമ്പതികൾ തങ്ങളെ പരിഹസിക്കുന്നവരോട് പറയാനുള്ളത്. വിവാഹം കഴിഞ്ഞ് ഒരു വർഷമായെന്നും ഭർത്താവ് എന്ന നിലയിൽ ഇഷാൻ എല്ലാ രീതിയിലുമുള്ള പിന്തുണ നൽകുന്നുണ്ടെന്നും സൂര്യ പറയുന്നു.

ആണായി പിറന്നശേഷം പിന്നീട് പെണ്ണായി ജീവിച്ചതാണ് സൂര്യ. പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ചയാളാണ് ഇഷാൻ കെ. ഷാൻ. അടുപ്പം വന്നപ്പോൾ വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് വഴിമാറിയത്. സൂര്യ ഹൈന്ദവ കുടുംബവും ഇഷാൻ ഇസ്ലാം സമുദായവുമായിരുന്നു. സൂര്യ 2014ലും ഇഷാൻ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.

തിരുവനന്തപുരത്ത് കഴിഞ്ഞവർഷം ജൂണിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇഷാനെ വിവാഹം കഴിച്ച ശേഷം സൂര്യയാണ് ഇപ്പോൾ ഒരു ഗർഭപാത്രം സ്വീകരിക്കാൻ തനിക്ക് കഴിയുമോ എന്ന് അന്വേഷിക്കുന്നത്. ഒരു കുഞ്ഞു വേണം എന്ന് തീരുമാനിച്ച ശേഷം ഒരു മെഡിക്കൽ യാത്ര തന്നെയായി ഇവരുടെ ജീവിതം മാറിയിട്ടുണ്ട്. അത്രയേറെ സങ്കീർണ്ണതകളാണ് ഇവരുടെ ജീവിതത്തിനു മുന്നിൽ ഇപ്പോൾ രൂപം പ്രാപിക്കുന്നത്. സൂര്യ പുറത്തു നിന്നും ഒരു യൂട്രസ് സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ കാത്ത് നിൽക്കേണ്ടതുണ്ട്. ട്രാൻസ് വുമണിന്റെ ശരീരം ഈ യൂട്രസ് ഉൾക്കൊള്ളുമോ എന്ന് നോക്കണം. അതിനായുള്ള കാത്തിരിപ്പ് ആദ്യം വേണം. അതിനു ശേഷം പിന്തുടരേണ്ടത് സങ്കീർണ്ണമായ ചികിത്സാ ക്രമങ്ങളും. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വപ്നം സഫലമാവുമോ എന്ന ആശങ്കയും ഇരുവർക്കുമുണ്ട്.

കുട്ടി വേണം എന്നാ ചിന്ത വന്നപ്പോൾ തന്നെ ചെലവ് ആണ് അന്വേഷിച്ചത്. മുപ്പത് ലക്ഷം രൂപ കടക്കും എന്നാണ് അറിഞ്ഞത്. പക്ഷെ കുട്ടിയുണ്ടാവുമോ എന്ന് ഉറപ്പുമില്ല. പരീക്ഷണം വിജയിക്കുമോ എന്ന് യാതൊരു ഉറപ്പും ഡോക്ടർമാർ പങ്ക് വെയ്ക്കുന്നുമില്ല. അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് ഇവരുടെ ജീവിതം കടന്നു പോകുന്നത്. ജീവൻ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ് ഇതെന്നു അറിയാവുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് ഈ ദമ്പതികൾ മുന്നോട്ടു നീങ്ങുന്നത്. കൊച്ചിയിലെ റിനെ മെഡിസിറ്റിയാണ് തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനായി ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. 'ഡോക്ടർമാരുമായി ബന്ധപ്പെട്ടു ഞങ്ങൾ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഇരുവരും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP