Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയ്ക്കു പിന്നാലെ നോർത്ത് പോളിൽ സ്വന്തം സ്‌റ്റേഷൻ സ്ഥാപിക്കാൻ ഇന്ത്യയും; ഐഎസ്ആർഒയുടെ റിമോട്ട് സെൻസിങ് സ്‌റ്റേഷൻ പ്രകൃതി ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പുകൾക്ക് മാത്രമല്ല സൈനികാവശ്യങ്ങൾക്കും ഗുണം ചെയ്യും; ഇന്ത്യക്ക് കൈവന്നിരിക്കുന്നത് അഭിമാനാർഹമായ അംഗീകാരമെന്ന് റിപ്പോർട്ടുകൾ

ചൈനയ്ക്കു പിന്നാലെ നോർത്ത് പോളിൽ സ്വന്തം സ്‌റ്റേഷൻ സ്ഥാപിക്കാൻ ഇന്ത്യയും; ഐഎസ്ആർഒയുടെ റിമോട്ട് സെൻസിങ് സ്‌റ്റേഷൻ പ്രകൃതി ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പുകൾക്ക് മാത്രമല്ല സൈനികാവശ്യങ്ങൾക്കും ഗുണം ചെയ്യും; ഇന്ത്യക്ക് കൈവന്നിരിക്കുന്നത് അഭിമാനാർഹമായ അംഗീകാരമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടുവർഷം മുമ്പാണ് ഉത്തരധ്രുവത്തിൽ ചൈന സ്വന്തമായി ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചൈനയെക്കാൾ ബഹുദൂരം മ്ുന്നിലുള്ള ഇന്ത്യയും ഉത്തരധ്രുവത്തിൽ ഗ്രൗണ്ട് സ്റ്റേഷൻ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഐഎസ്ആർഒയുടെ രാജ്യത്തിനുപുറത്തുള്ള ആദ്യ ഗ്രൗണ്ട് സ്റ്റേഷൻ കൂടിയാകുമിത്. നോർത്ത് പോളിൽ ഇന്ത്യൻ റിമോട്ട് സെൻസിങ് (ഐആർഎസ്) പ്രവർത്തനം തുടങ്ങുമ്പോൾ പ്രകൃതി ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകുന്നതിനും സൈനികാവശ്യങ്ങൾക്കും ഇതുപയോഗിക്കാനാവും.

നിലവിൽ ഇന്ത്യക്ക് മികച്ച ഐആർഎസ് കേന്ദ്രമുണ്ട്. നിരവധി ഭൗമ നിരീക്ഷ ഉപഗ്രഹങ്ങളുടെ പിന്തുണയോടെ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ആണിത്. ഉപഗ്രഹങ്ങളിൽനിന്നു ലഭിക്കുന്ന ഡേറ്റ സ്വീകരിക്കുകയും അത് വിലയിരുത്തി പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ ഉൾപ്പെടെ നൽകുന്നതും ഈ കേന്ദ്രമാണ്.

ഉത്തരധ്രുവത്തിൽ ഗ്രൗണ്ട് സ്റ്റേഷൻ ആരംഭിക്കുന്ന കാര്യത്തെ ഗൗരവത്തോടെയാണ് ഐഎസ്ആർഒ കാണുന്നതെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാലിതിന് കുറച്ച് സമയമെടുക്കും. വൻതോതിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ അതിനാവശ്യമുണ്ട്. മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ അനുമതി നേടുകയും മറ്റു രാജ്യങ്ങളുടെ സഹകരണം തേടുകയുമൊക്കെ ആവശ്യമാണ്. നോർത്ത് പോളിൽ സ്‌റ്റേഷൻ ആരംഭിക്കണമെന്നുതന്നെയാണ് ഐഎസ്ആർഒയുടെ തീരുമാനമെന്നും അധികൃതർ പറഞ്ഞു.

ദക്ഷിണധ്രുവത്തെക്കാൾ കടുപ്പമേറിയ സാഹചര്യങ്ങളാണ് ഉത്തരധ്രുവത്തിലുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹാർഡ്‌വേർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വളരെയേറെ ശ്രമകരമാണ്. എന്നാൽ, ഐആർഎസ് പ്രവർത്തനങ്ങളുടെ ആവശ്യകത ഏറിയതിനാൽ നോർത്ത് പോളിൽ ഗ്രൗണ്ട് സ്‌റ്റേഷൻ സ്ഥാപിക്കാതിരിക്കാനുമാവില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

2013-ൽ നാഷണൽ റിമോട്ട് സെൻസിങ് സ്‌റ്റേഷൻ ദക്ഷിണ ധ്രുവത്തിലെ അന്റാർട്ടിക്കയിൽ ഡേറ്റ റിസപ്ഷൻ സ്റ്റേഷൻ സ്ഥാപിച്ചിരുന്നു. ഇതും നോർവേയുടെ സഹകരണവുമാണ് നിലവിൽ ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾക്കായുള്ള അന്റാർട്ടിക്കയിലെ ഗ്രൗണ്ട് സ്റ്റേഷനിൽ (എജിയോസ്) അടുത്തവർഷം ഇന്ത്യ രണ്ടാമത്തെ ആന്റിന സ്ഥാപിക്കുമെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

അന്റാർട്ടിക്കയിലെ ലാഴ്‌സമാൻ ഹിൽസിലുള്ള ഭാരതി സ്റ്റേഷനിലാണ് റിസോഴ്‌സാറ്റ്-2, റിസാറ്റ് -2, കാർ്‌ട്ടോസാറ്റ് ഉപഗ്രങ്ങൾ തുടങ്ങിയവ അയക്കുന്ന ഡേറ്റ സ്വീകരിക്കുന്നതും അപഗ്രഥിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP