Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

104 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചപ്പോൾ 101 എണ്ണവും അമേരിക്കയുടേത്; ഇന്നലെ രാത്രി പറന്നുയർന്ന പിഎസ് എൽവിയിൽ ബഹിരാകാശത്ത് എത്തിയത് 2 ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ; അടുത്ത മാസം 31 വിദേശ ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയരും; ബഹിരാകാശ ശാസ്ത്രം ഇന്ത്യയ്ക്ക് തുറന്നു കാട്ടുന്നത് വമ്പൻ വാണിജ്യ സാധ്യതകൾ; ഐഎസ് ആർഒ ചരിത്രമെഴുതുന്നത് ഇങ്ങനെ

104 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചപ്പോൾ 101 എണ്ണവും അമേരിക്കയുടേത്; ഇന്നലെ രാത്രി പറന്നുയർന്ന പിഎസ് എൽവിയിൽ ബഹിരാകാശത്ത് എത്തിയത് 2 ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ; അടുത്ത മാസം 31 വിദേശ ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയരും; ബഹിരാകാശ ശാസ്ത്രം ഇന്ത്യയ്ക്ക് തുറന്നു കാട്ടുന്നത് വമ്പൻ വാണിജ്യ സാധ്യതകൾ; ഐഎസ് ആർഒ ചരിത്രമെഴുതുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാത്രി ശ്രീഹരിക്കോട്ടയിൽ വാണിജ്യാടിസ്ഥാനത്തിൽ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആർഒയ്ക്കു ലഭിക്കുക. പിഎസ്എൽവിയുടെ 'സി 42' ദൗത്യത്തിലേറി 583 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. കഴിഞ്ഞവർഷം ഒന്നിച്ചു വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളിൽ 101 എണ്ണവും യുഎസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവയായിരുന്നു. വിദേശത്ത് വിക്ഷേപിക്കുന്നതിന്റെ പകുതി ചെലവിൽ ഐഎസ്ആർഒ ദൗത്യം നിർവഹിക്കും. അതിനാൽ സാമ്പത്തിക വരുമാനം വളർച്ച ഇതിലൂടെ ഇന്ത്യയ്ക്കു മുന്നിൽ തെളിയുന്നുണ്ട്.

യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ(എസ്എസ്ടിഎൽ) നോവ എസ്എആർ, എസ്14 എന്നീ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പിഎസ്എൽവി 'സി 42' തയാറാക്കിയത്. ഐഎസ്ആർഒയുടെ അടുത്ത ദൗത്യമായ പിഎസ്എൽവി 'സി 43'യും വാണിജ്യാടിസ്ഥാനത്തിലാണ്. 31 വിദേശ ഉപഗ്രഹങ്ങളും ഒരു ഇന്ത്യൻ ഉപഗ്രഹവും അടുത്തമാസം ഭ്രമണപഥത്തിലെത്തിക്കും.

ഏറെക്കാലത്തിനു ശേഷം ഒരു വിദേശ ഉപഗ്രഹവുമായി ശൂന്യാകാശത്തേക്ക് കുതിച്ചത് ഇന്ത്യയുടെ പ്രസ്റ്റീജ് റോക്കറ്റായ പിഎസ്എൽവി സി42 ആയിരുന്നു. കാലാവസ്ഥയും വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും അടക്കം ഒട്ടേറെ പഠനങ്ങളാണ് പുതിയ ഉപഗ്രഹങ്ങളായ നോവ എസ്എആറും എസ് 14 ഉം ഏറ്റെടുത്തിരിക്കുന്നത്. സറെ സാറ്റലൈറ്റ് ടെക്നോളജീസ് നിർമ്മിച്ച 889 കിലോ ഭാരമുള്ള ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തിയതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യ വീണ്ടും ചരിത്രമെഴുതി. മാത്രമല്ല, അടുത്ത ഏഴുമാസത്തിൽ ഓരോ മാസവും ഈരണ്ടു ഉപഗ്രഹങ്ങൾ വീതം വിക്ഷേപിക്കാൻ ഒരുങ്ങുന്ന ഇന്ത്യക്കു ഇന്നത്തെ ലോഞ്ചിങ് ഏറെ പ്രധാനവുമായിരുന്നു..

അതിനിടെ, കുതിപ്പിന്റെ പാതയിൽ നീങ്ങുന്ന ഇന്ത്യക്കു ബ്രിട്ടൻ വീണ്ടും 98 മില്യൺ പൗണ്ട് സഹായം നൽകിയതിൽ രാഷ്ട്രീയ കോലാഹലവും ഉയർന്നിട്ടുണ്ട്. ഇന്ത്യക്കു കിട്ടുന്നതിനേക്കാൾ കൂടുതൽ ധനസഹായം ആ രാജ്യം മറ്റുള്ളവർക്ക് നൽകുന്നതിനാൽ തികച്ചും അനാവശ്യമാണ് വീണ്ടും വീണ്ടും വാരിക്കോരി പണം നൽകുന്നത് എന്നാണ് വിമർശകരുടെ ആക്ഷേപം. ഈ വർഷം ഒടുവിൽ നടക്കുമെന്നു കരുതുന്ന ചന്ദ്രയാൻ പദ്ധതിക്കായി 95 മില്യൺ പൗണ്ട് ചെലവാക്കുന്ന ഇന്ത്യക്കു പട്ടിണി മാറ്റാൻ ഉള്ള കെൽപ്പുണ്ടെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്.

എന്നാൽ ഇന്ത്യ പോലൊരു രാജ്യത്തിന് ധനസഹായം നൽകുന്നത് ഒറ്റയടിക്ക് നിർത്തിയാൽ ജനലക്ഷങ്ങളെ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് കൊണ്ട് വന്ന ശേഷം വീണ്ടും ഇരുട്ടിൽ തള്ളിയിടുന്ന നടപടിയായി ലോകമനസാക്ഷി കണക്കാക്കും എന്നാണ് ഡിപ്പാർട്ടമെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ നിലപാട്. ഈ വർഷം 52 മില്യൺ പൗണ്ടും അടുത്ത വർഷം 46 മില്യൺ പൗണ്ടും ഇന്ത്യക്കു നൽകുമെന്ന ഡിപ്പാർട്ടമെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ അറിയിപ്പാണ് വീണ്ടും കോലാഹല കാരണമായി മാറിയിരിക്കുന്നത്. ഇത്തരം വിദേശ സഹായങ്ങളാക്കായി 13 ബില്യൺ പൗണ്ട് ആണ് ബ്രിട്ടൻ കരുതിവച്ചിരിക്കുന്നത്.

നോവ എസ്എആർ ഉപഗ്രഹം വഴി കാടുകളുടെ പഠനം, കാലാവസ്ഥ, പ്രളയം, മഞ്ഞുവീഴ്ച, പ്രകൃതി ദുരന്തങ്ങൾ എന്നിവയെല്ലാം സമയാസമയം കണ്ടെത്തി ജനജീവിതം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം. രണ്ടാമത്തെ ഉപഗ്രഹമായ എസ 1 4 വഴി പരിസ്ഥിതി പഠനം, ടൗൺ വികസനം എന്നിവക്ക് വേണ്ടിയും ഉപയോഗിക്കാനാണ് ബ്രിട്ടന്റെ പദ്ധതി. ഉപഗ്രഹം ഭൂമിയുടെ മധ്യരേഖാ കടക്കുന്നതും കൃത്യമായ ഇമേജുകൾ ലഭ്യമാക്കുന്നതിനും സഹായകമായ വിധത്തിലാണ് വിക്ഷേപണം രാത്രിയിലേക്ക് ക്രമപ്പെടുത്തിയത്.

സാധാരണ ഇന്ത്യൻ വിക്ഷേപണ സമയം അതിരാവിലെ എന്ന നിലപാടിന് പകരമാണ് ഇത്തവണ രാത്രി സമയം തിരഞ്ഞെടുത്തത്. ബ്രിട്ടനിലെ ശാസ്ത്രജ്ഞരുടെ സൗകര്യം കൂടി ഈ സമയക്രമം തിരഞ്ഞെടുക്കാൻ പരിഗണിച്ചു. ഭൗമ ഉപരിതലത്തിൽ നിന്നും 580 കിലോമീറ്റർ ഉയരത്തിലായിരിക്കും ഉപഗ്രഹങ്ങൾ സഞ്ചരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP