Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

500 എംബിപിഎസും രണ്ടു ജിബിയുമൊക്കെ പടിക്ക് പുറത്ത്; ഏറെ വൈകാതെ ഇന്ത്യയിലെവിടെയും ഇന്റർനെറ്റ് സ്പീഡ് 100ജിബിയാകും; നാല് സാറ്റലൈറ്റുകൾകൂടി ലക്ഷ്യത്തിൽ എത്തിക്കുന്നതോടെ ഇന്ത്യയുടെ ഇന്റർനെറ്റ് സ്പീഡ് ലോകത്തെ ഏറ്റവും മികച്ചതായി മാറും; ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ലോകത്തിന് മാതൃകയാവാൻ ഒരുങ്ങി ഇന്ത്യ; ഐഎസ് ആർഒയുടെ സ്വപ്നപദ്ധതിക്ക് എങ്ങും കൈയടി

500 എംബിപിഎസും രണ്ടു ജിബിയുമൊക്കെ പടിക്ക് പുറത്ത്; ഏറെ വൈകാതെ ഇന്ത്യയിലെവിടെയും ഇന്റർനെറ്റ് സ്പീഡ് 100ജിബിയാകും; നാല് സാറ്റലൈറ്റുകൾകൂടി ലക്ഷ്യത്തിൽ എത്തിക്കുന്നതോടെ ഇന്ത്യയുടെ ഇന്റർനെറ്റ് സ്പീഡ് ലോകത്തെ ഏറ്റവും മികച്ചതായി മാറും; ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ലോകത്തിന് മാതൃകയാവാൻ ഒരുങ്ങി ഇന്ത്യ; ഐഎസ് ആർഒയുടെ സ്വപ്നപദ്ധതിക്ക് എങ്ങും കൈയടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിനിമയോ സംഗീതമോ ആസ്വദിക്കുമ്പോൾ അത് ഡൗൺലോഡാകാൻ സമയമെടുക്കുന്നത് ആരെയും അലോസരപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ, അത്തരം അസ്വസ്ഥതകൾ അധികകാലം തുടരില്ല. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഒരുക്കുന്ന നാല് സാറ്റലൈറ്റുകൾ പ്രവർത്തനസജ്ജമാകുന്നതോടെ, ലോകത്തുതന്നെ ഏറ്റവും വേഗമുള്ള ഇന്റർനെറ്റ് ഇന്ത്യയിലാകും. 2019-ഓടെ ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലല് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തുന്നതോടെ, രാജ്യത്തിന് സെക്കൻഡിൽ 100 ഗീഗാബൈറ്റ്‌സ് (ജിബിപിഎസ്) ഇന്റർനെറ്റ് വേഗം കൈവരിക്കാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ജി-സാറ്റ് 19 കഴിഞ്ഞവർഷം വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-29 ഇക്കൊല്ലം നവംബറിലും ജി-സാറ്റ് 11 ഡിസംബറിലും വിക്ഷേപിക്കും. ജിസാറ്റ്-20 അടുത്തവർഷമാകും വിക്ഷേപിക്കുക. ഐഎസ്ആർഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാര്ം കൂടിയ ഉപഗ്രഹമാകും ജിസാറ്റ്-11. ഫ്രഞ്ച് ഗയാനയിൽനിന്നാകും 5.7 ടൺ ഭാരമുള്ള ജി-സാറ്റ് 11 വിക്ഷേപിക്കുക.

നാല് ഉപഗ്രഹങ്ങളും പ്രവർത്തനസജ്ജമാകുന്നതോടെ, രാജ്യത്തെ ഇന്റർനെറ്റ് ശൃംഖല കണ്ണഞ്ചിക്കുന്ന വേഗം കൈവരിക്കുമെന്ന് കെ. ശിവൻ പറഞ്ഞു. ഗ്രാമപ്രദേശങ്ങലിലായിരിക്കും ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക. ഡിജിറ്റൽ സൗകര്യങ്ങളുടെ പേരിൽ രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വേർതിരിവ് ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകളുപയോഗിക്കുന്നതുകൊണ്ടാണ് ഈ ഉപഗ്രഹങ്ങൾ അതിവേഗ ഇന്റർനെറ്റിന് ഉപയോഗിക്കാനാകുന്നത്.

ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 50 കോടി ജനങ്ങളെങ്കിലും ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത. ചൈനയിലാണ് കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉള്ളത്. എന്നാൽ, സപീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡെകസിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് 109-ാം സ്ഥാനത്താണ്.. ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗതയിൽ 76-ാം സ്ഥാനത്തും.

ഇന്ത്യയിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗത 8.8 എംബിപിഎസാണ്. ബ്രോഡ്ബാൻഡ് സ്പീഡ് 18.82 എംബിപിഎസും. നോർവെയാണ് ലോകത്തേറ്റവും വേഗത്തിലുള്ള മൊബൈൽ ഇന്റർനെറ്റ് ലഭിക്കുന്ന രാജ്യം. ശരാശരി 62എംബിപിഎസാണ് അവിടുത്തെ മൊബൈൽ ഇന്റർനെറ്റ് വേഗം. ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗതയിൽ സിംഗപ്പുരാണ് മുന്നിൽ. ശരാശരി ഡൗൺലോഡ് വേഗത 153 എംബിപിഎസും. ഇതേനിലവാരത്തിലേക്ക് മുന്നേറാൻ ഇന്ത്യക്കാവുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP