1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

അടുത്ത 14 ദിവസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും വിക്രമിനെ കണ്ടെത്താനായേക്കും; പദ്ധതി പരാജയപ്പെട്ടു എന്ന് വിശ്വസിക്കാതെ ഐ എസ് ആർ ഒ മുമ്പോട്ട് തന്നെ; നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത് നാസ പോലും; ചന്ദ്രയാന്റെ അടുത്ത ഘട്ടം ജപ്പാന്റെ സഹകരണത്തോടെ; കണ്ടെത്തിയാലും ഇല്ലെങ്കിലും 95 ശതമാനം വിജയിച്ച പദ്ധതിയുമായി മുമ്പോട്ടെന്ന് തീർത്ത് പറഞ്ഞ് ഇന്ത്യൻ ശാസ്ത്രലോകം

September 08, 2019 | 06:53 AM IST | Permalinkഅടുത്ത 14 ദിവസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും വിക്രമിനെ കണ്ടെത്താനായേക്കും; പദ്ധതി പരാജയപ്പെട്ടു എന്ന് വിശ്വസിക്കാതെ ഐ എസ് ആർ ഒ മുമ്പോട്ട് തന്നെ; നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത് നാസ പോലും; ചന്ദ്രയാന്റെ അടുത്ത ഘട്ടം ജപ്പാന്റെ സഹകരണത്തോടെ; കണ്ടെത്തിയാലും ഇല്ലെങ്കിലും 95 ശതമാനം വിജയിച്ച പദ്ധതിയുമായി മുമ്പോട്ടെന്ന് തീർത്ത് പറഞ്ഞ് ഇന്ത്യൻ ശാസ്ത്രലോകം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ചന്ദ്രയാൻ 2ൽ ഇസ്രോ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. വിക്രം ലാൻഡറിനെ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ചന്ദ്രനെ ഉപേക്ഷിക്കാൻ ഇസ്‌റോ തയാറല്ല. ചന്ദ്രയാൻ 3 ദൗത്യം അണിയറയിൽ ഒരുങ്ങുന്നു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യതയാണ് മൂന്നാം ചാന്ദ്രദൗത്യം തേടുക. ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും. പ്രാഥമിക ചർച്ചകൾ തുടങ്ങി. 5 വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണു ശ്രമം.

ചന്ദ്രയാൻ 2 ദൗത്യം ഐഎസ്ആർഒയ്ക്ക് തിരിച്ചടിയല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ വ്യക്തമാക്കി കഴിഞ്ഞു. ചന്ദ്രയാന്റെ നാമമാത്രമായ ഘട്ടമാണ് നടക്കാതെ പോയത്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന അവസാന ഘട്ടത്തിൽ സംഭവിച്ചതെന്തെന്ന് പരിശോധിക്കുകയാണ്. അവസാനഘട്ടം ശരിയായ രീതിയിൽ നാടപ്പാക്കാനായില്ല. ആ ഘട്ടത്തിലാണ് ലാൻഡറിൽ നിന്നുള്ള സിഗ്‌നൽ നഷ്ടമായത്. അതിനു ശേഷം ആശയവിനിമയം പുനഃസ്ഥാപിക്കാനായില്ല. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ 14 ദിവസം കൂടി ശ്രമം തുടരും. ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറു വർഷം കൂടുതലാണിത്. ഓർബിറ്ററിൽ നിലവിൽ ഇന്ധനം അധികമായുള്ളതിനാലാണ് ഇതു സാധ്യമായത്. ഓർബിറ്ററിന്റെ അധിക കാലാപരിധി ചാന്ദ്രപഠനങ്ങൾക്കു കുതിപ്പേകും. ഒട്ടേറെ ദൗത്യങ്ങൾ മുന്നിലുണ്ട്. അതിനിടെ നാസ പോലും ഇന്ത്യയുടെ ദൗത്യത്തെ അഭിനന്ദിച്ചു കഴിഞ്ഞു. നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നാണ് ഇന്ത്യൻ ബിഹരാകാശ ശാസ്ത്രജ്ഞർക്ക് ട്വീറ്റിലൂടെ നാസ അഭിനന്ദനം അറിച്ചത്.

അതിനിടെ ചന്ദ്രയാൻ2 ദൗത്യം 90 മുതൽ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആർഒ വിശദീകരിച്ചു. ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറു വർഷം കൂടുതലാണിത്. ചന്ദ്രയാൻ2 ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയെ ഒപ്പം ചേർത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള പരിശ്രമത്തിലൂടെ മുൻ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാൻ2 നടത്തിയത്. ജൂലൈ 22ന് നടന്ന വിക്ഷേപണം മുതൽ ചന്ദ്രയാൻ2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവൻ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാൻ2 അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത ദൗത്യമാണ്.

ഏതെങ്കിലുമൊരു ചാന്ദ്രദൗത്യത്തിൽ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ റെസലൂഷൻ ക്യാമറയാണ് ചന്ദ്രയാൻ2ൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വർഷമെന്ന മുൻ തീരുമാനത്തിൽ നിന്നു വ്യത്യസ്തമായി ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. കൃത്യമായ വിക്ഷേപണവും തുടർപ്രവർത്തനങ്ങളുടെ മികവുമാണ് ഇത് സാധ്യമാക്കിയത്. 35 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് ചന്ദ്രനു രണ്ടു കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡർ എത്തി. അതു വരെ ലാൻഡറിന്റെ സെൻസറുകൾ കൃത്യതയോടെയാണ് പ്രവർത്തിച്ചത്. വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായതൊഴിച്ചാൽ ദൗത്യത്തിന്റെ 90 മുതൽ 95 ശതമാനം വരെ വിജയമാണെന്നും ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇതു സഹായകമാകുമെന്നും ഐഎസ്ആർഒ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ചന്ദ്രയാൻ2 ദൗത്യത്തെ വിജയമെന്നാണ് പ്രതികരിച്ചത്. പദ്ധതി 95 ശതമാനം വിജയമാണെന്നും അതിനാൽ തന്നെ ഈ ദൗത്യത്തെ ഒരിക്കലും പരാജയമായി കണക്കാക്കാനാകില്ലെന്നുമാണ് സോഷ്യൽമീഡിയ ഒന്നടങ്കം പ്രതികരിച്ചത്. ചന്ദ്രയാൻ2 ദൗത്യത്തിലെ പ്രധാന ഭാഗമായ ഓർബിറ്റർ ഇപ്പോഴും സജീവമാണ്. നേരത്തെ നിശ്ചയിച്ച പാതയിൽ നിന്ന് വ്യതിചലിച്ചാണ് വിക്രം ലാൻഡർ സഞ്ചരിച്ചത്. ചന്ദ്രോപരിതലത്തിൽ 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ ഒരു പക്ഷേ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കാം. മറ്റൊരു സാധ്യത ഇടിച്ചിറങ്ങാനാണ്. ഇറങ്ങുന്നതിനിടെ ചന്ദ്രനിലെ വലിയ ഗർത്തത്തിൽ പെട്ടുപോയതാകാനാണ് മൂന്നാമതൊരു സാധ്യത. വിക്രം ലാൻഡറിന് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ വൈകാതെ സിഗ്‌നൽ ലഭിക്കുമെന്ന് തന്നെയാണ് ഗവേഷർ പറയുന്നത്.

ലാൻഡിങ് ഘട്ടം ലക്ഷ്യം കാണാത്തതിനാൽ വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നീ ഭാഗങ്ങളുടെ സേവനം ലഭിക്കില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ദൗത്യത്തിലെത്തിയ ഓർബിറ്റർ ദൗത്യം നേരത്തേ തന്നെ വിജയത്തിന്റെ ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞു. പലതരം സ്‌പെക്ട്രോമീറ്ററുകൾ, റഡാറുകൾ, ക്യാമറകൾ തുടങ്ങിയവ അടങ്ങിയ ഓർബിറ്റർ ഒരുവർഷം ചന്ദ്രന്റെ ഉപരിതലത്തിന്റെ മാപ്പിങ്, ജലസാന്നിധ്യത്തിനുള്ള സാധ്യത, ധാതുസമ്പത്ത് എന്നിവയെല്ലാം വിലയിരുത്തും. വിലയേറിയ വിവരങ്ങളാകും ഓർബിറ്റർ നൽകുക. സാങ്കേതികത്തകരാർ മൂലം ആഗ്രഹിച്ച ഫലം കിട്ടിയില്ലെങ്കിലും ചന്ദ്രനിൽ തൊട്ടുതൊട്ടിറങ്ങുന്ന രീതിയിലുള്ള ലാൻഡറും, ചലനാത്മകമായ പര്യവേക്ഷണം സാധ്യമാക്കുന്ന റോവറുംചന്ദ്രയാൻ 2 ദൗത്യത്തിനു രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. യുഎസ്, റഷ്യ എന്ന വൻകിട ശക്തികൾക്കും ചൈനയ്ക്കും സാധിച്ച സോഫ്റ്റ് ലാൻഡിങ് ചന്ദ്രയാൻ 2 ദൗത്യത്തിൽ നടപ്പാക്കാനുള്ള തീരുമാനം, ഇന്ത്യൻ ബഹിരാകാശ സംഘടനയ്ക്കും (ഇസ്‌റോ) ലോകത്തിന്റെ ആദരം നേടിക്കൊടുത്തു.

സങ്കീർണ ബഹിരാകാശദൗത്യങ്ങൾ പ്രതിസന്ധികളെ അതിജീവിക്കുന്നത് എങ്ങനെയെന്ന കാര്യത്തിൽ ലോകത്തിനാകെ മാതൃകയാണ് ചാന്ദ്രപദ്ധതിയിലെ രണ്ടാം പതിപ്പായ ചന്ദ്രയാൻ 2. തുടക്കം മുതൽ പല ഘട്ടങ്ങളിലായി പല തടസ്സങ്ങളെ അതിജീവിച്ചാണ് ദൗത്യം അവസാനഘട്ടത്തിലെത്തിയത്. ഇസ്‌റോയുടെ ദൃഢനിശ്ചയത്തിന്റെയും സമർപ്പണത്തിന്റെയും രാജ്യം ഒറ്റക്കെട്ടായി നൽകിയ പിന്തുണയുടെയും ഫലമാണ് ചന്ദ്രയാന്റെ കുതിപ്പ്. ചന്ദ്രയാൻ 1 വിക്ഷേപണത്തിനു മുൻപുതന്നെ ചന്ദ്രയാൻ 2നുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 2008ൽ കേന്ദ്രസർക്കാർ അനുമതി നൽകി. 2011ൽ വിക്ഷേപിക്കാനായിരുന്നു ലക്ഷ്യം. 426 കോടി രൂപ ചെലവു കണക്കാക്കി. 2009ൽ പേടകത്തിന്റെ രൂപകൽപന പൂർത്തിയായി. എന്നാൽ, ലാൻഡർ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ ഇസ്‌റോയ്ക്ക് ഇല്ലാതിരുന്നതിനാൽ റഷ്യയുടെ റോസ്‌കോസ്‌മോസുമായി കരാർ ഒപ്പിട്ടു. എന്നാൽ, അവരുടെ ചൊവ്വാദൗത്യം പരാജയപ്പെട്ടതോടെ കരാറിൽനിന്നു റഷ്യ പിന്മാറി. അതോടെ ദൗത്യം നടക്കില്ലെന്ന ഘട്ടത്തിൽ ലാൻഡർ സ്വയം നിർമ്മിക്കാനുള്ള വെല്ലുവിളി ഇസ്‌റോയിലെ ശാസ്ത്രജ്ഞർ ഏറ്റെടുക്കുകയായിരുന്നു.

ലാൻഡറും റോവറും ഉൾപ്പെടെ എല്ലാ ഘടകങ്ങളും ഇന്ത്യയിൽത്തന്നെ നിർമ്മിച്ചു. പരീക്ഷണഘട്ടങ്ങളിൽ കണ്ടെത്തിയ സൂക്ഷ്മമായ പിഴവുകൾ കൂടി പരിഹരിക്കാനായി പലവട്ടം വിക്ഷേപണത്തീയതി മാറ്റി. ഒടുവിൽ ജിഎസ്എൽവി മാർക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർന്നതിനെത്തുടർന്ന് അവസാനനിമിഷം വിക്ഷേപണം മാറ്റി. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ വിജയകരമായി പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചാണ് ഇസ്‌റോ ലോകത്തിന് അദ്ഭുതമായത്. ജിഎസ്എൽവി മാർക് 3. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള, ബാഹുബലി എന്നു വിളിപ്പേരുള്ള ഈ കരുത്തൻ റോക്കറ്റ് ചന്ദ്രയാൻ 2 ദൗത്യത്തെ സുരക്ഷിതമായി ബഹിരാകാശ ഭ്രമണപഥത്തിൽ കൊണ്ടുചെന്നാക്കി. ഇടത്തരം സാങ്കേതികവിദ്യയുടെ പരാധീനതയിൽ നൈപുണ്യത്തിന്റെ മരുന്നു പുരട്ടിയാണ് ഇസ്‌റോ പല മുൻ ദൗത്യങ്ങളും സാധൂകരിച്ചതെങ്കിൽ, ചന്ദ്രയാൻ 2 വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ അഭിമാനസ്ഥാപനത്തിന്റെ കരുത്തു വിളിച്ചോതുന്നതായിരുന്നു ഈ ദൗത്യം.

ചന്ദ്രയാൻ 2 ദൗത്യത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യമിട്ട് ഐഎസ്ആർഒ (ഇസ്‌റോ). ആദിത്യ എൽ1 എന്നു പേരിട്ട ദൗത്യം അടുത്ത വർഷം പകുതിയോടെ നടക്കും. സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനമാണു ലക്ഷ്യം. കൊറോണയുടെ ഉയർന്ന താപനിലയുടെ സ്രോതസ്സിനെക്കുറിച്ചായിരിക്കും ഗവേഷണം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ മുന്നൊരുക്കങ്ങളും അതിവേഗം പൂർത്തിയാകുന്നു. ബഹിരാകാശ യാത്രികരായി 10 വ്യോമസേനാ പൈലറ്റുമാരെ തിരഞ്ഞെടുത്തതായി ഇന്നലെ വ്യോമസേന അറിയിച്ചു. 2022ൽ നിശ്ചയിച്ചിരിക്കുന്ന ദൗത്യത്തിൽ ഇവരിൽനിന്നു 3 പേർ പങ്കെടുക്കും. പൈലറ്റുമാരുടെ സംഘം ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിൽ വിവിധ പരിശോധനകൾക്കു വിധേയരായി. 15 മാസ പരിശീലനത്തിനായി നവംബറിൽ ഇവരെ റഷ്യയിലേക്ക് അയയ്ക്കും. പരിശീലന മികവിന്റെ അടിസ്ഥാനത്തിലാവും ദൗത്യത്തിൽ സഞ്ചാരികളാവേണ്ട 3 പേരെ തിരഞ്ഞെടുക്കുക.

ഇസ്‌റോയും റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്‌കോസ്‌മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണു പരിശീലനം ലഭ്യമാക്കുക. 7 ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന സംഘം ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തും. മുൻപ് ഇത്തരം ദൗത്യങ്ങൾ നടത്തിയിട്ടുള്ള വിദേശ രാജ്യങ്ങളും ആദ്യ യാത്രയ്ക്കു സേനാ പൈലറ്റുമാരെയാണു തിരഞ്ഞെടുത്തത്. 10000 കോടി രൂപയാണു ചെലവ്. ചൊവ്വാദൗത്യം മംഗൾയാൻ 1ന്റെ തുടർച്ചയായി മംഗൾയാൻ 2 ദൗത്യവും ഇസ്‌റോയുടെ സമീപകാല പദ്ധതികളുടെ പട്ടികയിലുണ്ട്. 100 കിലോ പേലോഡ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചു പര്യവേക്ഷണം നടത്താനാണു ലക്ഷ്യമിടുന്നത്. പേലോഡിൽ ഉൾപ്പെടുത്തേണ്ട ഘടകങ്ങളെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങി. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക പരീക്ഷണം ഇസ്‌റോ നേരത്തേ വിജയകരമായി നടത്തിയിരുന്നു. വർഷങ്ങൾക്കുള്ളിൽ ഇതും യാഥാർഥ്യമാകും. വായു ശ്വസിക്കുന്ന സ്‌ക്രാംജെറ്റ് എൻജിൻ കൂടി വിക്ഷേപണ വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ ബഹിരാകാശ മേഖലയിൽ ഇന്ത്യ വിപ്ലവങ്ങൾ സൃഷ്ടിക്കും.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ