Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ ചാരക്കേസ് ഐഎസ്ആർഒയെ പിന്നോട്ട് നയിച്ചത് 20 വർഷം; പദ്ധതി ആസൂത്രണം ചെയ്തത് സിഐഎ തന്നെ; ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യൻ ബഹിരാകാശ പരീക്ഷണങ്ങൾ നാസയെ കടത്തിവെട്ടിയേനെ; നമ്പി നാരായണന്റെ ആത്മകഥയിൽ പറയുന്നത്

ആ ചാരക്കേസ് ഐഎസ്ആർഒയെ പിന്നോട്ട് നയിച്ചത് 20 വർഷം; പദ്ധതി ആസൂത്രണം ചെയ്തത് സിഐഎ തന്നെ; ചാരക്കേസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ത്യൻ ബഹിരാകാശ പരീക്ഷണങ്ങൾ നാസയെ കടത്തിവെട്ടിയേനെ; നമ്പി നാരായണന്റെ ആത്മകഥയിൽ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തെ പിടിച്ചു കുലുക്കിയ കേസാണ് ഐഎസ്ആർഒ ചാരക്കേസ്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനൊപ്പം കെ കരുണാകരൻ എന്ന രാഷ്ട്രീയ നേതാവും ഈ കേസിൽ ഇരയാക്കപ്പെട്ടു. കോൺഗ്രസിലെ ഒരു വിഭാഗം അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിച്ച കേസിന് പിന്നിൽ വിദേശ കരങ്ങളും ഉണ്ടെന്ന വെളിപ്പെടുത്തലുമായി നമ്പി നാരായണൻ രംഗത്തെത്തി. ഐഎസ്ആർഒയുടെ വളർച്ച തടയുക എന്ന ഉദ്ദേശ്യമായിരുന്നു കേസിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണെന്നും ഐഎസ്ആർഒയുടെ വളർച്ച തടയാനുള്ള ആസൂത്രിത ശ്രമമായിരുന്നു അതെന്നുമാണ് നമ്പി നാരായണന്റെ ആത്മകഥയിൽ പരാമർശിക്കുന്നത്. അവർ അതിൽ ഒരു പരിധിവരെ വിജയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആർഒയുടെ വളർച്ച 20 വർഷമെങ്കിലും പിന്നാക്കം കൊണ്ടുപോകാൻ ആ വിവാദക്കേസ് കാരണമായി. അല്ലായിരുന്നെങ്കിൽ നാസയേക്കാൾ മികച്ച നേട്ടങ്ങൾ ഐഎസ്ആർഒ കൈവരിച്ചേനെയെന്നും ആ ഭയം തന്നെയാണു സിഐഎയുടെ ഇടപെടലിനു കാരണമെന്നും അദ്ദേഹം ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥ'ത്തിൽ പറയുന്നു.

വ്യക്തി, കുടുംബവിശേഷങ്ങൾക്കൊപ്പം ഐഎസ്ആർഒയിലെ പ്രവർത്തനകാലവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സിഐഎയുടെ ആസൂത്രിത നീക്കത്തിൽ രാഷ്ട്രീയക്കാർ വീണുപോയെന്നും നമ്പി നാരായണൻ വ്യക്തമാക്കുന്നു. ക്രയോജനിക് ഗവേഷണങ്ങളും അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന കരാറുകളും മറ്റും പുസ്തകത്തിൽ വിഷയമാകുന്നുണ്ട്. നമ്പി നാരായണനെ ചാരക്കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോർട്ടിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽകലാമുമായുള്ള ദീർഘകാലബന്ധവും രേഖപ്പെടുത്തിയിരിക്കുന്നു. ഐഎസ്ആർഒയിലെ ചടങ്ങുകളുടെയും മറ്റും അപൂർവ ചിത്രങ്ങളുമടങ്ങിയ 350 പേജുള്ള പുസ്തകം തൃശൂർ കറന്റ് ബുക്‌സാണു പുറത്തിറക്കുന്നത്. പ്രകാശനം 26നു തിരുവനന്തപുരം പ്രസ് ക്ലബിൽ ശശി തരൂർ എംപി നിർവഹിക്കും.

നേരത്തെ ഐഎസ്ആർഒ ചാരക്കേസിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസും രംഗത്തെത്തിയിരുന്നു. മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താൻ ആണെന്ന് സിബി മാത്യൂസ് അത്മകഥയിൽ വെളിപ്പെടുത്തുന്നു. അധികാരമാറ്റത്തിനുവേണ്ടി ബിഷപ്പുമാർ ഗൂഢാലോചന നടത്തിയെന്ന് പ്രചരണമുണ്ടായിരുന്നതായും സിബി മാത്യൂസ് പറയുന്നു.

ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രമൺ ശ്രീവാസ്തവയ്‌ക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ ആർക്കുമായില്ല. അതുകൊണ്ടാണ് അറസ്റ്റ് ചെയ്യാതിരുന്നത്. കേസിനെ തുടർന്ന് കെ.കരുണാകരൻ മാറി എ.കെ. ആന്റണി അധികാരത്തിൽ വന്നു. അതിനു പിന്നിൽ ചില ബിഷപ്പുമാർ ഗൂഢാലോചന നടത്തിയെന്ന പ്രചാരണം അന്ന് സമൂഹത്തിൽ വ്യാപകമായിരുന്നുവെന്നും സിബി മാത്യൂസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP