Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒടുവിൽ നമ്പി നാരായണന് നീതി ലഭിച്ചപ്പോൾ മനോരമ എഴുതി 'പോരാട്ടം ജയിച്ച് നമ്പി നാരായണൻ' എന്ന്! അന്ന് പരമ്പര എഴുതിയത് 'മാലി തെരുവിലെ കാമുകിമാർ ', 'മറിയം തുറന്നു വിട്ട ഭൂതങ്ങൾ', 'പണത്തിൽ പെണ്ണുങ്ങൾ വീണു'..തുടങ്ങിയ തലക്കെട്ടുകളിൽ; കെട്ടുകഥകളിൽ കെട്ടിപൊക്കിയ ചാരക്കേസിലെ ചരിത്രവിധി മാധ്യമ വിചാരണയ്ക്കുള്ള വേദിയാക്കി സൈബർ ലോകം

ഒടുവിൽ നമ്പി നാരായണന് നീതി ലഭിച്ചപ്പോൾ മനോരമ എഴുതി 'പോരാട്ടം ജയിച്ച് നമ്പി നാരായണൻ' എന്ന്! അന്ന് പരമ്പര എഴുതിയത് 'മാലി തെരുവിലെ കാമുകിമാർ ', 'മറിയം തുറന്നു വിട്ട ഭൂതങ്ങൾ', 'പണത്തിൽ പെണ്ണുങ്ങൾ വീണു'..തുടങ്ങിയ തലക്കെട്ടുകളിൽ; കെട്ടുകഥകളിൽ കെട്ടിപൊക്കിയ ചാരക്കേസിലെ ചരിത്രവിധി മാധ്യമ വിചാരണയ്ക്കുള്ള വേദിയാക്കി സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്നലെ മലയാള മാധ്യമ രംഗത്തിന് തിരിച്ചറിവ് പകരുന്ന വിധികൂടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. കെ കരുണാകരൻ എന്ന അതികായനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പിടിച്ചിറക്കിയ ഐഎസ്ആർഒ ചാരക്കേസിൽ പൊലീസും മാധ്യമങ്ങളും സമൂഹവും പ്രതിസ്ഥാനത്തു നിർത്തി വിചാരണ ചെയ്ത നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് നീതി ലഭിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവിച്ച ഗുരുതരമായി പിഴവിന് 50 ലക്ഷം രൂപയാണ് സുപ്രീംകോടതി പിഴശിക്ഷയായി വിധിച്ചത്. സംസ്ഥാന സർക്കാറാണ് ഈ തുക നൽകേണ്ടതും.

നമ്പി നാരായണന് നീതി ലഭിച്ചതോടെ സൈബർ ലോകത്ത് ഇന്നലെ മുതൽ വലിയ ചർച്ചകളാണ് നടക്കുന്നത്. മലയാള മനോരമ അടക്കമുള്ള മുത്തശ്ശിപത്രങ്ങളുടെ സൃഷ്ടിയാണ് ചാരക്കേസ് എന്നും ഇതിന് കോൺഗ്രസിലെ ഉമ്മൻ ചാണ്ടി ഗ്രൂപ്പുകാർക്കും വേണ്ടി ഏറ്റവും അധികം കഥകൾ എഴുതിയത് മലയാള മനോരമയാണെന്ന കാര്യവും എല്ലാവർക്കും അറിവുള്ളതാണ്. അതുകൊണ്ട് തന്നെ മനോരമ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്തുവെന്ന പരിശോധനയിലായിരുന്നു സൈബർ ലോകം.

മുൻകാലങ്ങളിൽ പത്രം അന്വേഷണം നടത്തി കണ്ടുപിടിച്ച കാര്യങ്ങളെല്ലാം തള്ളിപ്പറഞ്ഞ് നമ്പി നാരായണന് നീതി ലഭിച്ചു എന്ന വിധത്തിൽ തന്നെയാണ് മനോരമ ഈ വിഷയം കൈകാര്യം ചെയ്തത്. 'പോരാട്ടം ജയിച്ച് നമ്പി നാരായണൻ' എന്ന തലക്കെട്ടിൽ ലീഡ് വാർത്തയായി തന്നെയാണ് മലയാള മനോരമ ഈ വിഷയം കൈകാര്യം ചെയ്തത്. അതുകൊണ്ട് മുമ്പ് മനോരമ പത്രം ഈ വിഷയത്തെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന കാര്യം പരിശോധിക്കുന്ന തിരക്കിലായിരുന്നു സൈബർ ലോകം.

അഭിസാരികകളായി മുദ്രകുത്തി മുഴുനീള ചിത്രങ്ങളുമായി പരമ്പരകളെഴുതി മാലി വനിതകളെ അന്താരാഷ്ട്ര ചാരവനിതകളായി ചിത്രീകരിച്ചതിൽ മുഖ്യപങ്ക് മനോരമയ്ക്കായിരുന്നു. തനിനിറം പ്രസിദ്ധീകരിച്ചു തുടങ്ങിയ വാർത്തകൾ പിന്നാലെ മറ്റ് പത്രങ്ങളെല്ലാം ഏറ്റുപിടിക്കുകയായിരുന്നു. തിരുവനന്തപുരം ലേഖകനായിരുന്ന ജോൺ മുണ്ടക്കയമാണ് മാലി ദീപിലെത്തി മറിയം റഷീദയേയും ഫൗസിയ ഹസനേയും കുറിച്ചും അപസർപ്പ കഥകൾ തുടർച്ചയായി എഴുതിയത്. ഇന്ത്യൻ ശാസ്ത്ര രഹസ്യം ചോർത്താനെത്തിയ ചാര സുന്ദരികളായി ഇവരെ അവതരിപ്പിച്ചു.

 

കിടപ്പറയിലെ ട്യൂണ മത്സ്യം എന്നായിരുന്നു ലേഖകൻ ഇവരെ വിശേഷിപ്പിച്ചത്. മറിയം റഷീദയുടെ ആകാരവടിവും സൗന്ദര്യവും വരെ വിവരിച്ച് വായനക്കാരെ വീഴ്‌ത്തിയ മലയാള മനോരമയായിരുന്നു ചാരക്കേസിൽ ഏറ്റവും കൂടുതൽ മാലി വനിതകളെ ക്രൂശിച്ചത്. പൊലീസ് ഭാഷ്യങ്ങൾക്കൊപ്പം മനോരമ ലേഖകന്റെ സാലക്കഥകളും ചാരക്കേസിനെ ആളികത്തിക്കത്തിച്ചു.

അന്ന് മനോരമ എഴുതിയ പത്രക്കട്ടിംഗുകളാണ് ഇന്ന് സൈബർ ലോകത്ത് പാറി നടക്കുന്നത്. മുമ്പ് മറുനാടൻ മലയാളി ഈ വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അന്വേഷണ പരമ്പരയിലെ വിവരങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് അതിവേഗം പ്രചരിക്കുന്നത്. അന്ന് മനോരമയിൽ വന്ന വാർത്താപരമ്പരകളുടെ തലക്കെട്ടുകകൾ ഇങ്ങനെയായിരുന്നു: മാലി തെരുവിലെ കാമുകിമാർ. 'മറിയം തുറന്നു വിട്ട ഭൂതങ്ങൾ' ' പണത്തിൽ പെണ്ണുങ്ങൾ വീണു' ' മതാഹരി സർപ്പ സുന്ദരി മലബാർ ബന്ധം' മാലിക്കാരിയുടെ ബാഗിലെ രഹസ്യ രേഖകൾ...

അന്ന പത്രത്തിന്റെ സർക്കുലേഷൻ കൂട്ടാനായി മനോരമയും മാതൃഭൂമിയും പരസ്പ്പരം മത്സരിച്ചു പരമ്പര ആരംഭിക്കുകയാിയരുന്നു. ദീപികയും ദേശാഭിമാനിയും മംഗളവും ചാരക്കഥകൾ ദിവസങ്ങൾ നീണ്ട പരമ്പരയാക്കിയിരുന്നു. മറിയം റഷീദയ്‌ക്കൊപ്പം ഫൗസിയയും കഥാപാത്രമായി എല്ലാ പത്രങ്ങളിലും മാലി വനിതകളുടെ കഥകൾക്ക് പ്രാമുഖ്യമാണ് അന്ന് മാധ്യമങ്ങൾ നൽകിയത്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ചോർത്തിയ ചാര വാർത്തയിൽ നിന്ന് മാലി സുന്ദരികളുടെ കിടപ്പറ രഹസ്യങ്ങൾ തേടിയുള്ള യാത്രയായി പല പരമ്പരകളും മാറി.

1994 ഡിസംബർ 14ലെ മനോരമയിൽ വന്ന തലക്കെട്ട് ഇങ്ങനെയാിയിരുന്നു. ' എട്ടാമൻ അമ്പോ ഭയങ്കരൻ, ' ഒർമാനിയ' ! ' മറിയം റഷീദയുടെ ഉമ്മയെയും ബന്ധുക്കളെയും നേരിൽ കണ്ട് ആ പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ മാലിയിൽ നിന്ന് തയ്യാറാക്കിയ റിപ്പോർട്ടുകളും പിന്നാലെ വന്നു. മറിയം റഷീദയുടെ വിവാഹ കഥകളും ദാമ്പത്യത്തെ കുറിച്ചുമൊക്കെ അന്ന വാർത്തകൾ വന്നു. അന്ന് മനോരമ ഇട്ട തലക്കെട്ടുകളൊക്കെ പിന്നീട് മലയാള മാധ്യമ ചരിത്രത്തിൽ നാണക്കേടിന്റെ തലക്കെട്ടുകളായി മാറുകയായിന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP