Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ നിന്നു വേർതിരിച്ചറിയാനും ദൃശ്യം പകർത്താനും ശേഷിയുള്ള കാർട്ടോസാറ്റ്; മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങൾ പകർത്താൻ കഴിയുന്ന റിസാറ്റ്; സർജിക്കൽ സ്‌ട്രൈക്കുകൾക്ക് സേനയെ സഹായിക്കാൻ കൂടുതൽ ഉപഗ്രഹങ്ങളുമായി ഐ എസ് ആർ ഒ; അതിർത്തിയെ കാക്കാൻ ബഹിരാകാശത്തേക്ക് മൂന്ന് ഉപഗ്രഹം കൂടി; പ്രതിരോധ കരുത്ത് ഇന്ത്യ കൂട്ടുമ്പോൾ

25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ നിന്നു വേർതിരിച്ചറിയാനും ദൃശ്യം പകർത്താനും ശേഷിയുള്ള കാർട്ടോസാറ്റ്; മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങൾ പകർത്താൻ കഴിയുന്ന റിസാറ്റ്; സർജിക്കൽ സ്‌ട്രൈക്കുകൾക്ക് സേനയെ സഹായിക്കാൻ കൂടുതൽ ഉപഗ്രഹങ്ങളുമായി ഐ എസ് ആർ ഒ; അതിർത്തിയെ കാക്കാൻ ബഹിരാകാശത്തേക്ക് മൂന്ന് ഉപഗ്രഹം കൂടി; പ്രതിരോധ കരുത്ത് ഇന്ത്യ കൂട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീഹരിക്കോട്ട: പ്രതിരോധ കരുത്ത് കൂട്ടാൻ ഇനി ഉപഗ്രഹ സഹായവും. ഇന്ത്യൻ സേനകൾക്ക് ആകാശക്കരുത്തു കൂട്ടാൻ പുതിയ 3 ഉപഗ്രഹങ്ങൾ കൂടി ഐഎസ് ആർ ഒ വിക്ഷേപിക്കും. ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങൾ വരെ പകർത്താൻ കഴിയുന്ന കാർട്ടോസാറ്റ് 3 ആണ് ഏറ്റവും പ്രധാനം.

അടുത്ത 25 നും അതിർത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ കഴിയുന്ന റിസാറ്റ്2 ബിആർ 1, ബിആർ 2 ഉപഗ്രഹങ്ങൾ ഡിസംബറിലും ഐഎസ്ആർഒ വിക്ഷേപിക്കും. ഇതോടെ ഇന്ത്യയുടെ സൈനിക കരുത്ത് കൂടും. സൈനികാവശ്യങ്ങൾക്കു മാത്രമായി കഴിഞ്ഞ ഏപ്രിലിൽ എമിസാറ്റ്, മേയിൽ റിസാറ്റ് 2 ബി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.

പിഎസ്എൽവി സി47, 48, 49 റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും വിക്ഷേപണം. കാർട്ടോസാറ്റിനൊപ്പം യുഎസിന്റെ 13 ചെറിയ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നുണ്ട്. ജിസാറ്റ്1, ജിസാറ്റ്2, റിസാറ്റ്1എ, ജിസാറ്റ് 32 തുടങ്ങിയ സൈനികാവശ്യങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ അടുത്ത വർഷത്തെ വിക്ഷേപണപ്പട്ടികയിലുണ്ട്. പാക് നുഴഞ്ഞു കയറ്റവും സൈനിക നീക്കങ്ങളും അറിയുക തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ചൈനയും ശ്രീലങ്കയും നേപ്പാളും എല്ലാം നിരീക്ഷണത്തിൽ വരും.

25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ നിന്നു വേർതിരിച്ചറിയാനും ദൃശ്യം പകർത്താനും ശേഷിയുള്ള ക്യാമറയാണു കാർട്ടോസാറ്റ് 3 ൽ ഉള്ളത്. ശത്രുപാളയത്തിലെ മനുഷ്യർക്കൊപ്പം തോക്കുകളുടെയും ബോംബുകളുടെയും വരെ വിവരങ്ങൾ സേനയ്ക്കു ലഭിക്കും. ഇത് സൈനിക നീക്കങ്ങൾ അതി നിർണ്ണായകമാകും. 16 കിലോമീറ്റർ വ്യാപ്തിയുള്ള മേഖല ഒറ്റദൃശ്യത്തിൽ പകർത്താനുള്ള സ്‌പേഷ്യൽ റേഞ്ചുമുണ്ട്. ഭീകരകേന്ദ്രങ്ങളിലെ ഒളിത്താവളങ്ങൾക്കുള്ളിലെ ദൃശ്യം വരെ പകർത്താൻ കഴിയുന്ന മൾട്ടിസ്‌പെക്ട്രൽ, ഹൈപ്പർ സ്‌പെക്ട്രൽ ഉപകരണങ്ങളും കാർട്ടോസാറ്റിലുണ്ട്.

മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഉപഗ്രഹങ്ങളാണു റിസാറ്റ് ബിആർ1, 2 എന്നിവ. അതിർത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP