Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ന്യായം നിന്റെ ഭാഗത്താണെങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ ഗേറ്റ് പൊളിച്ച് പണിയണം; അവരെ എതിർത്ത് നിനക്ക് ജീവിക്കാൻ കഴിയില്ല' ; സ്വന്തം ഭൂമിയിൽ ഗേറ്റ് നിർമ്മിക്കുന്നതിന് സിപിഎം പ്രവർത്തകനെ പാർട്ടി തന്നെ വിലക്കി; സംഗതി വാർത്തയായതോടെ നഗരസഭാധ്യക്ഷനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്; നാട്ടുകാരെന്ന് നഗരസഭാധ്യക്ഷൻ ഉദ്ദേശിച്ചത് പാർട്ടിയേയെന്നും യുവാവ്

'ന്യായം നിന്റെ ഭാഗത്താണെങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ ഗേറ്റ് പൊളിച്ച് പണിയണം; അവരെ എതിർത്ത് നിനക്ക് ജീവിക്കാൻ കഴിയില്ല' ; സ്വന്തം ഭൂമിയിൽ ഗേറ്റ് നിർമ്മിക്കുന്നതിന് സിപിഎം പ്രവർത്തകനെ പാർട്ടി തന്നെ വിലക്കി; സംഗതി വാർത്തയായതോടെ നഗരസഭാധ്യക്ഷനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്; നാട്ടുകാരെന്ന് നഗരസഭാധ്യക്ഷൻ ഉദ്ദേശിച്ചത് പാർട്ടിയേയെന്നും യുവാവ്

മറുനാടൻ ഡെസ്‌ക്‌

വൈക്കം: സിപിഎം പ്രവർത്തകനായ യുവാവിന് സ്വന്തം ഭൂമിയിൽ ഗേറ്റ് വയ്ക്കുന്നതിന് പാർട്ടി വിലക്ക്. പ്രളയദുരിതാശ്വാസത്തിനായി വിട്ടു നൽകിയ ലോറിയിൽ ബിജെപി കൊടി നാട്ടിയതിന് പിന്നാലെയാണ് യുവാവ് സിപിഎമ്മിന് ശത്രുവായതെന്നും ആരോപണമുണ്ട്. നിയമാനുസൃതമായി നിർമ്മിച്ചിട്ടും ഗേറ്റിന് പെർമിറ്റ് നൽകില്ലെന്ന് നഗരസഭാധ്യക്ഷൻ ഫോണിലൂടെ പറയുന്ന സംഭാഷണങ്ങളും പുറത്ത് വന്നതോടെ പാർട്ടി തന്നെ വെട്ടിലായിരിക്കുകയാണ്.

സിപിഎം പ്രവർത്തകനായ തെക്കേനട മാടയിൽ പറമ്പ് ദേവസ്വം ചിറയിൽ രജീഷ് കുമാറിനാണ് പാർട്ടി ഗേറ്റ് പണിയുന്നതിൽ നിന്നും വിലക്കിയത്. സംഗതി വാർത്തയായതോടെ നഗരസഭാധ്യക്ഷനായ പി.ശശി രജീഷിനെ ഫോണിൽ വിളിച്ചിരുന്നു. ഇവർ തമ്മിലുള്ള സംഭാഷണം പുറത്ത് വന്നതോടെയാണ് ഗേറ്റ് വിലക്കിന് പിന്നിൽ പാർട്ടിയാണെന്ന്ത് പുറത്തായത്

. 'ഗേറ്റ് നിർമ്മിച്ചത് നിയമാനുസൃതമാണെങ്കിലും അനുമതി നൽകാനാവില്ലെന്നാണു ഫോണിലൂടെ നഗരസഭാ അധ്യക്ഷൻ രജീഷിനോടു പറയുന്നത്. ഈ ഫോൺ സംഭാഷണമാണ് പുറത്തായത്. '100 ശതമാനം ന്യായം നിന്റെ പക്ഷത്താണെങ്കിലും നാട്ടുകാരെ ബോധിപ്പിക്കാൻ ഗേറ്റ് പൊളിച്ചു പണിയണം. ഞാൻ നേരിട്ടുവന്ന് പൊളിച്ചു പണിയാം. നാട്ടുകാരെ എതിർത്ത് നിനക്കിവിടെ ജീവിക്കാനാവില്ല. ഒത്തുതീർപ്പ് ചെയ്യുന്നതാണ് നല്ലത്. കേസും വഴക്കുമായി പോയാൽ മരിച്ചാലും കേസ് തീരില്ല. ഒത്തു തീർപ്പാണ് നല്ലത്. ഉന്നത തലത്തിലേക്ക് പരാതി പോയിട്ടുണ്ട്.

ഇനിയും സർവേയും മറ്റും നടത്തി കാലതാമസം വരുന്നതിലും നല്ലത് ഗേറ്റ് സ്വയം പൊളിച്ച് പിന്നോട്ട് മാറ്റി വയ്ക്കുന്നതാണ്. രജീഷിന്റെ ഫയലുകളെല്ലാം ചെയർമാന്റെ മേശപ്പുറത്തുണ്ട്. നേരിട്ട് ഓഫിസിലോട്ട് വന്നാൽ പ്രശ്‌നത്തിന് വേഗം പരിഹാരം കാണാമെന്നും ശശി പറയുന്നുണ്ട്. അതേസമയം, നാട്ടുകാരെന്ന് ചെയർമാൻ പറഞ്ഞത് പാർട്ടിയെ ആണെന്നും തനിക്കെതിരെ നാട്ടുകാർ നൽകിയെന്നു പറയുന്ന പരാതി വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണു രജീഷിന്റെ ആരോപണം.

പെർമിറ്റ് ലഭിക്കുന്നതിനായി നഗരസഭയെ സമീപിച്ചപ്പോൾ ഗേറ്റ് നിൽക്കുന്നത് നഗരസഭാ ഭൂമിയിലാണെന്നായിരുന്നു പ്രശ്‌നം.എന്നാൽ വില്ലേജിൽനിന്നും താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഗേറ്റ് നിൽക്കുന്നത് രജീഷിന്റെ ഭൂമിയിൽ തന്നെയെന്ന് തെളിഞ്ഞു. ചില പ്രാദേശിക നേതാക്കൾ പരാതിയുമായി വീണ്ടും രംഗത്തെത്തി. പരാതി നിലനിൽക്കുന്നതിനാൽ പെർമിറ്റ് കൊടുക്കാനാവില്ല എന്നാണ് നഗരസഭയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP