1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
20
Monday

പാക്ക് അതിർത്തിയിൽ കഴിയുന്നവർക്ക് കശ്മീരിൽ സംഭവിക്കുന്നതൊന്നും വിഷയമല്ല; എന്നും ഇന്ത്യയ്‌ക്കൊപ്പം ഉറച്ച് നിൽക്കുന്നവർക്ക് പറയാനുള്ളത് പാക്ക് ഷെല്ലിൽ നിന്നും രക്ഷിക്കണമെന്ന് മാത്രം; പട്ടിണി മാറ്റാനും വിദ്യാഭ്യാസം നൽകാനും മുടക്കിയാൽ ഒപ്പം നിൽക്കാൻ റെഡിയാണെന്ന് നാട്ടുകാർ; ലൈൻ ഓഫ് കൺട്രോളിനോട് ചേർന്നുള്ള ഇടങ്ങളിൽ രാജ്യസ്‌നേഹികളായ ഇന്ത്യാക്കാരെ അറിയാം

August 12, 2019 | 08:50 AM IST | Permalinkപാക്ക് അതിർത്തിയിൽ കഴിയുന്നവർക്ക് കശ്മീരിൽ സംഭവിക്കുന്നതൊന്നും വിഷയമല്ല; എന്നും ഇന്ത്യയ്‌ക്കൊപ്പം ഉറച്ച് നിൽക്കുന്നവർക്ക് പറയാനുള്ളത് പാക്ക് ഷെല്ലിൽ നിന്നും രക്ഷിക്കണമെന്ന് മാത്രം; പട്ടിണി മാറ്റാനും വിദ്യാഭ്യാസം നൽകാനും മുടക്കിയാൽ ഒപ്പം നിൽക്കാൻ റെഡിയാണെന്ന് നാട്ടുകാർ; ലൈൻ ഓഫ് കൺട്രോളിനോട് ചേർന്നുള്ള ഇടങ്ങളിൽ രാജ്യസ്‌നേഹികളായ ഇന്ത്യാക്കാരെ അറിയാം

മറുനാടൻ ഡെസ്‌ക്‌

 ജമ്മു കശ്മീർ: സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ കലുഷിതമായ സ്ഥിതി ഉടലെടുത്തിരിക്കുന്ന വേളയിലും ആരും ശ്രദ്ധിക്കാതെ പോവുകയാണ് പാക്ക് അതിർത്തിയിൽ കഴിയുന്നവരെ. ഏത് വിഷയങ്ങളിലും ഇന്ത്യയ്‌ക്കൊപ്പെ ഉറച്ച് നിൽക്കുന്ന ഇവർക്ക് ഇപ്പോൾ പറയാനുള്ളത് കശ്മീരിൽ നടക്കുന്ന പ്രശ്‌നങ്ങളെ പറ്റിയല്ല. പകരം പാക്ക് ഷെല്ലിൽ നിന്നും രക്ഷിക്കണമെന്ന് അപേക്ഷ മാത്രമാണ് ഇവർക്കുള്ളത്. ഇപ്പോൾ അനുഭവിക്കുന്ന കൊടും പട്ടിണിയിൽ നിന്നും തങ്ങളെ കരയകയറ്റണമെന്ന അപേക്ഷ മാത്രമാണ് ഇവരിൽ നിന്നും കേൾക്കാനും സാധിക്കുന്നത്. പാക്ക് അതിർത്തിയോടട് ചേർന്ന് കഴിയുന്ന രാജ്യ സ്‌നേഹികളായ ഇന്ത്യാക്കാരുടെ ആവശ്യങ്ങളിലേക്ക് അധികൃതരുടെ കണ്ണും കാതും എന്തേ ചെല്ലാത്തത് എന്ന ചോദ്യവും ഇതിനോടകം ഉയരുന്നു.

കലുഷിതമായ സാഹചര്യം മുതൽ കാലാവസ്ഥ വരെ ഇവിടെയുള്ളവരെ വലയ്ക്കുകയാണ്. മാത്രമല്ല തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലമുള്ള കഷ്ടപ്പാടുകളും വേറെ. വിശപ്പിന്റെ വിളി ഇവരുടെ കണ്ണ് നിറയ്ക്കുന്നതിനൊപ്പം തന്നെയാണ് കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ പറ്റുന്നില്ലെന്ന വേദനയും ഇന്നാട്ടുകാർക്കുള്ളത്. ഇന്ത്യാ പാക്ക് അതിർത്തിയിൽ സമാധാനമുള്ള അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രകോപനമൊന്നും ഉണ്ടാകാതിരുന്നിട്ടും പാക്കിസ്ഥാനിൽ നിന്നും ഷെൽ ആക്രമണം ശക്തമാണ്. തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും കരകയറ്റിയാൽ ഒപ്പം നിൽക്കുമെന്ന് ഉറപ്പും ഇവർ നൽകുന്നു.സുരക്ഷയ്ക്കായി കൂടുതൽ ബങ്കറുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനിടെ താങ്ഡർ മേഖലയിലെ അതിർത്തി പ്രദേശത്ത് പ്രാർത്ഥനയ്ക്കായി ആളുകൾ ഒത്തു കൂടിയിരുന്നു.

തെരുവുകളിലടക്കം കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ജൂലൈ 30ന് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായിരുന്നു. നിരവധി വീടുകൾക്ക് തകരാർ സംഭവിക്കുകയും ഒട്ടേറെ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബലിപ്പെരുന്നാൾ ദിനത്തിൽ കശ്മീരിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളേർപ്പടുത്തിയിരിക്കുകയാണ്. പള്ളികളിൽ വലിയ ജനക്കൂട്ടമെത്തി സുരക്ഷ നിയന്ത്രണാതീതമാകാതിരിക്കുന്നതിന് വലിയ പള്ളികളിൽ ഈദ് നമസ്‌കാരത്തിന് നിയന്ത്രണമേർപ്പെടുത്തി. ജനങ്ങളോട് വീടിനടുത്തുള്ള ചെറിയ പള്ളികളിൽ നമസ്‌കാരത്തിന് പോകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ഈദ് നമസ്‌കാരത്തിനിടെ ഭീകരാക്രമണം നടത്താൻ ജയ്ഷെ മുഹമ്മദിന് പാക് സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങൾ. കശ്മീരിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും കടുത്ത നിയന്ത്രണങ്ങളുള്ള ഈദാണ് കടന്നുപോകുന്നത്. പ്രധാന കടകളും ബിസിനസ് കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണെങ്കിലും പെരുന്നാൾത്തലേന്ന് ജനങ്ങൾ മാർക്കറ്റിലെത്തി അവശ്യവസ്തുക്കൾ സമാഹരിച്ചു. ഇന്ന് നിയന്ത്രണങ്ങളിൽ അയവുണ്ടാകുമെങ്കിലും സുരക്ഷയിൽ തെല്ലും പഴുതുണ്ടാവില്ല. ആരാധനയ്ക്കുള്ള പൂർണ സൗകര്യമൊരുക്കുമെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണം എല്ലായിടത്തുമുണ്ടാകും. അനിഷ്ടസംഭവങ്ങളില്ലാതെ പെരുന്നാൾദിനം കടന്നുപോകുന്നതിനാണ് സൈന്യത്തിന്റെയും പൊലീസിന്റെയും പൂർണശ്രദ്ധയത്രയും.

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയശേഷമുള്ള ആദ്യ ഈദ് പെരുന്നാളാണിത്. സുരക്ഷയ്്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുകലുകൾ ജനങ്ങളെ അറിയിക്കുന്നതിന് ഇന്നലെ മൈക്കുപയോഗിച്ചുള്ള അനൗൺസ്മെന്റുകൾ എമ്പാടും നടത്തിയിരുന്നു. ശ്രീനഗറിൽ നിരോധനാജ്ഞ വീണ്ടും നിലനിൽവന്ന വിവരം ജനങ്ങളെ അറിയിച്ചു. ശ്രീനഗറിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സൈനികർക്കുനേരെ കല്ലേറുണ്ടായെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിൽ വരുത്താൻ സൈന്യം തീരുമാനിച്ചത്.

ആശയവിനിമയ സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിലും അയവില്ല. ബലിപ്പെരുന്നാൾ പ്രമാണിച്ച് ഇക്കാര്യങ്ങളിൽ അയവുവരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ലാൻഡ് ലൈനുകൾ, മൊബൈൽ ഫോണുകൾ, ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് തുടങ്ങിയ സംവിധാനങ്ങളെല്ലാം നിശ്ചലമാണ്. ഇന്നലെ സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച യാത്രാ നിയന്ത്രണങ്ങളുണ്ടാകും. നിയമവിരുദ്ധമായ കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിനാണ് യാത്രാ നിയന്ത്രണം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതു കൊണ്ട് സംസ്ഥാനത്തെ ഭീകരവാദത്തിന് അറുതി വരുത്താൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആൻഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർട്ടിക്കിൾ 370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എ.ബി.വി.പി അംഗമായിക്കെ പണ്ട് വെങ്കയ്യ നായിഡുവും ആർട്ടിക്കിൾ 370 ന് എതിരെ സമരം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ഓർമിച്ചു. സമരം ചെയ്ത നായിഡുവിനോട് താങ്കൾ എന്നെങ്കിലും കശ്മീർ കണ്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹം പഠിച്ചിരുന്ന കോളേജിലെ പ്രൊഫസർ ആരാഞ്ഞത്. നമ്മുടെ മുഖത്ത് രണ്ട് കണ്ണുകളുണ്ട്. എന്നാൽ ഒരിക്കലും അവയെ പരസ്പരം കാണാൻ സാധിക്കില്ല. എങ്കിലും ഏതെങ്കിലും ഒരു കണ്ണിന് അപകടം ഉണ്ടായാൽ സ്വാഭാവികമായും മറുകണ്ണിൽ നിന്നും കണ്ണുനീർ വരും എന്നായിരുന്നു നായിഡു അന്ന് നൽകിയ മറുപടിയെന്നും അമിത് ഷാ സദസ്സിൽ വിശദീകരിച്ചു.
.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്; ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് ?; മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞാണ് സൂര്യ ആ തുക വാങ്ങിയത്; അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ നൽകിയത് ചാത്തന്നൂരിലെ 18 സെന്റ് ഭൂമി പണയപ്പെടുത്തി; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദങ്ങൾക്ക് പുതുമാനം; സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നത് പച്ചക്കള്ളമോ? പാട്ടുകാരന്റെ വീട്ടുകാർ മറുനാടനോട് പ്രതികരിക്കുമ്പോൾ
'കെട്ടിക്കൂട്ടിയ പെണ്ണുങ്ങൾക്ക് ചെലവിന് സൗദിയിൽ നിന്ന്പെട്രോൾ കൊണ്ടുവരേണ്ടി വരും'; പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കിയവർ കേരളം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് ഓർക്കണം'; പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തുന്ന ക്യാമ്പെയിൻ ബഹിഷ്‌കരിക്കുന്ന മുസ്ലിംങ്ങളുടെ അന്നം മുട്ടിക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവിന്റെ പ്രസംഗം; ബഹിഷ്‌ക്കരണം നേടിരാൻ പുതിയ വ്യാപാരി സംഘടന പ്രഖ്യാപിച്ച് ബിജെപി
കയറ്റാഫീസ് ജംഗ്ഷന് സമീപത്തെ വീട്ടിൽ കൊണ്ടു പോയി പട്ടിക ജാതിക്കാരിയെ പീഡിപ്പിച്ചത് വിവാഹ തലേന്ന്; കല്യാണം കഴിയും വരെ എല്ലാം രഹസ്യമാക്കിയ പെൺകുട്ടി ആദ്യ രാത്രിയിൽ പീഡന വിവരം ഭർത്താവിനോട് പറഞ്ഞത് പൊട്ടിക്കരഞ്ഞ്; കണ്ണൂരിൽ നിന്ന് വർക്കലയിലേക്ക് പരാതി എത്തിയപ്പോൾ നസീബ് അഴിക്കുള്ളിൽ; കേരളത്തെ ഞെട്ടിച്ച് മറ്റൊരു പീഡനം കൂടി
അതിവേഗത്തിൽ വന്ന ലോറി ഇടിച്ചു തെറുപ്പിച്ചത് സ്‌കൂട്ടർ യാത്രക്കാരെ; ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു; സ്ത്രീയുടെ കാൽ അറ്റുപോയി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി പൊലീസ്; ഗതാഗതം പുനഃസ്ഥാപിച്ചത് അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി; ഇന്നലെ രാത്രിയിലെ അപകടത്തിൽ നടുങ്ങി ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ
തലമുടി മുറിച്ചുനീക്കിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അദ്ധ്യാപകൻ കസ്റ്റഡിയിൽ; കാണാതായ ദിവസം ഒപ്പമുണ്ടായവരിൽ അദ്ധ്യാപകനും; മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിച്ചെന്ന് പൊലീസ്; രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണം ഉയർത്തി ബന്ധുക്കളും; ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു അവർ പറഞ്ഞിരുന്നതായും ബന്ധുക്കൾ; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്
ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരൻ; രാത്രി ഡ്യൂട്ടിക്കിടെ വ്യാജ ഐഡി ഉണ്ടാക്കി വീട്ടമ്മമാരെ കെണിയിൽ വീഴ്‌ത്തുന്ന വിരുതൻ; ആദ്യം ചാറ്റിങ് പെൺകുട്ടിയുടെ ഐഡിയിൽ; എങ്ങനേയും നഗ്ന വീഡിയോയും അശ്ലീല ചാറ്റ് സ്‌ക്രീൻ ഷോട്ടും സംഘടിപ്പിച്ച് 'ശരത്തിലേക്ക്' രൂപ മാറ്റം; കണ്ണൂർ ടൗണിൽ പ്രവാസിയുടെ ഭാര്യയെ 'പിങ്കി പിങ്കു' കളിയിൽ ആത്മഹത്യ ചെയ്യിപ്പിച്ചത് ബ്ലാക് മെയിലിംഗിന്റെ ചതിയിൽ; സെക്യൂരിറ്റിക്കാരൻ ജിതിനെതിരെ കൂടുതൽ പരാതികൾ
അഫ്‌സൽ ഗുരു പറഞ്ഞതെല്ലാം ശരിയോ? ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്തകളും ഇന്റലിജൻസിന്; പുറത്തായത് തീവ്രവാദികൾക്ക് പിസ്റ്റളും വയർലെസ് സെറ്റും കൈവശം വയ്ക്കാൻ അനുമതി നൽകുന്ന അതിവിചിത്ര ഉത്തരവ്; പരിശോധന കൂടാതെ ഭീകരർക്ക് സഞ്ചരിക്കാൻ കുറിപ്പെഴുതിയത് ഔദ്യോഗിക ലെറ്റർ പാഡിൽ; കാക്കിക്കുള്ളിലെ ഭീകരനെ കുടുക്കി കൂടുതൽ വിവരങ്ങൾ; പാർലമെന്റ് ആക്രമണത്തിൽ അഫ്‌സൽ ഗുരുവിനെ ഈ തീവ്രവാദ ഓഫീസർ കുടുക്കിയതോ?  
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്