Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ഹൈക്കോടതികളിൽ വിചാരണ സ്‌റ്റേജിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണോ? സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന വാദത്തിൽ കേന്ദ്രത്തിന്റെ നിലപാടെന്താണ്? ഫേസ്‌ബുക്കിനെയും ഗൂഗിളിനെയും ട്വിറ്ററിനെയും പ്രതിക്കൂട്ടിലാക്കിയ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ; നിലപാട് എടുക്കാനാവാതെ കേന്ദ്രസർക്കാർ: സോഷ്യൽ മീഡിയയുടെ മറവിൽ ഒളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന മുഖമില്ലാത്തവർക്ക് വെപ്രാളം

മൂന്ന് ഹൈക്കോടതികളിൽ വിചാരണ സ്‌റ്റേജിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണോ? സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന വാദത്തിൽ കേന്ദ്രത്തിന്റെ നിലപാടെന്താണ്? ഫേസ്‌ബുക്കിനെയും ഗൂഗിളിനെയും ട്വിറ്ററിനെയും പ്രതിക്കൂട്ടിലാക്കിയ വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ; നിലപാട് എടുക്കാനാവാതെ കേന്ദ്രസർക്കാർ: സോഷ്യൽ മീഡിയയുടെ മറവിൽ ഒളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന മുഖമില്ലാത്തവർക്ക് വെപ്രാളം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ പന്ത് കേന്ദ്രസർക്കാറിന്റെ കോർട്ടിലേക്ക്. ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതോടെ സമൂഹ്യ മാധ്യമങ്ങളിൽ മുഖമില്ലാതെ തെറിവിളിക്കുന്നവർക്ക് വെപ്രാളം ഉണ്ടായിട്ടുണ്ട്. ഏറ്റവും അധികം വ്യക്തിഹത്യാ പോസ്റ്റുകളും മറ്റും ഉണ്ടാകുന്നത് ഫേക് പ്രൊഫൈലുകളിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നടപടി സോഷ്യൽ മീഡിയയിലെ ഇത്തര മോശം പ്രവണതക്കാർക്ക് തിരിച്ചടിയാകും.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫേസ്‌ബുക്ക് ഹർജി നൽകിയിരുന്നു. ഇതിന്മേൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നൽകി. ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നൽകിയിരുന്നു. സെപ്റ്റംബർ 13നകം മറുപടി നൽകണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.

നിലവിലെ സാഹചര്യത്തിൽ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹർജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും പറഞ്ഞു. നിലവിൽ കേസിന്റെ തെറ്റും ശരികളിലേക്കും പോകുന്നില്ല. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ നിലവിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്‌ബുക്കിന്റെ ഹർജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യേണ്ട സാഹചര്യം നിലവിലുണ്ടോ എന്നും സുപ്രീംകോടതി ചോദിക്കുന്നു.

ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സെപ്റ്റംബർ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാർഗനിർദ്ദേശങ്ങൾക്കു രൂപം നൽകുന്നുണ്ടെങ്കിൽ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹർജികൾ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയിൽ ഭേദഗതി വേണമെന്നും തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടു.

വിചാരണയുടെ നിർണായക ഘട്ടത്തിൽ മുന്നോട്ടു പോകാൻ കോടതിക്ക് ആകുന്നില്ലെന്നും തമിഴ്‌നാട് സർക്കാർ പറഞ്ഞു. പല ക്രിമിനൽ കേസുകളിലും സമൂഹമാധ്യമ കമ്പനികളിൽ നിന്നു വിവരം തേടി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യയിലാണു പ്രവർത്തിക്കുന്നതെങ്കിലും സമൂഹമാധ്യമ കമ്പനികളിൽ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കിൽ വിദേശ കോടതിയിലേക്ക് ഔദ്യോഗികമായി കത്തെഴുതി ചോദിക്കേണ്ട അവസ്ഥയാണ്. ഇതു പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കേസുകളെല്ലാം സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫേസ്‌ബുക്കിന്റെ ഹർജിയും ഗൂഢ ലക്ഷ്യങ്ങളോടെയാണ്. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫേസ്‌ബുക് ലക്ഷ്യമെന്നും തമിഴ്‌നാട് വാദിച്ചു. എന്നാൽ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തിൽ വിഷയത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കണമെന്നാണ് ഫേസ്‌ബുക് വാദം. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളും പലതരം കാഴ്ചപ്പാടുകളാണ് ഉന്നയിക്കുന്നതെന്നും ഫേസ്‌ബുക് വാദിക്കുന്നു.

അതേസമയം ആധാറുമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഇൻഫോർമേഷൻ ആൻഡ് ടെക്‌നോളജി മന്ത്രാലയം കൈക്കൊണ്ടിരിക്കുന്ന നിലപാട്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ കൂട്ടമായി പിരിഞ്ഞു പോക്കിന് ഇടയാക്കുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ നിലപാട് കോടതിയിൽ വ്യക്തമാക്കുകയ മന്ത്രിസഭയുമായി കൂടിയാലോചിച്ചായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP