Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവാൻകാ ട്രംപിന്റെ സഹായിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു; ഇവാൻകയുടെയും ഭർത്താവ് കുഷ്‌നറുടെയും ഫലം നെഗറ്റീവായത് ആശ്വാസമായി; ട്രംപിന്റെ ഓഫീസിലെ ഒരു ജീവനക്കാരിയുടെ പരിശോധനാ ഫലവും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലെറുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഭീതിയിൽ വിറച്ച് വൈറ്റ് ഹൗസ്; രോഗം വീട്ടിൽ കയറിയിട്ടും മാസ്‌ക്ക് ധരിക്കാതെ കൂളായി ട്രംപും; പ്രസിഡന്റിന് ഇപ്പോൾ എല്ലാ ദിവസവും കോവിഡ് പരിശോധന; വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറിക്കും കോവിഡ്

ഇവാൻകാ ട്രംപിന്റെ സഹായിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു; ഇവാൻകയുടെയും ഭർത്താവ് കുഷ്‌നറുടെയും ഫലം നെഗറ്റീവായത് ആശ്വാസമായി; ട്രംപിന്റെ ഓഫീസിലെ ഒരു ജീവനക്കാരിയുടെ പരിശോധനാ ഫലവും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലെറുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഭീതിയിൽ വിറച്ച് വൈറ്റ് ഹൗസ്; രോഗം വീട്ടിൽ കയറിയിട്ടും മാസ്‌ക്ക് ധരിക്കാതെ കൂളായി ട്രംപും; പ്രസിഡന്റിന് ഇപ്പോൾ എല്ലാ ദിവസവും കോവിഡ് പരിശോധന; വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറിക്കും കോവിഡ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കയെ ശരിക്കും നടുക്കിയിരിക്കയാണ് കോവിഡ് ബാധ. ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധാകാരിയായ അമേരിക്കൻ പ്രസിഡന്റ് താമസിക്കുന്ന വൈറ്റ് ഹൗസിനെയും കോവിഡ് വിറപ്പിക്കുകയാണ്. എല്ലാവിധത്തിലും അതിശക്തമായ സുരക്ഷ ഒരുക്കുന്ന വൈറ്റ് ഹൗസും കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെടുന്ന കാഴ്‌ച്ചയാണ് കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപിന്റെ പിഎയ്ക്ക് (പേഴ്‌സണൽ അസിസ്റ്റന്റ്) കോവിഡ് 19 സ്ഥിരീകരിച്ചു എന്നതോടെ ഈ ആശങ്ക എങ്ങും പടരുകയാണ്.

പിഎയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്ന വാർത്ത സിഎൻഎൻ ആണ് പുറത്തുവിട്ടത്. അതേസമയം ഇവാൻകാ ട്രംപിന്റേയും ഭർത്താവ് ജാഡ് കുഷ്നറുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവാൻകയ്ക്കൊപ്പം പിഎ ജോലി ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലെ ഒരു ജീവനക്കാരിയുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലെർ, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലെറുടെ ഭാര്യ എന്നിവരുടെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇവാൻക ട്രംപിന്റെ പിഎയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി മില്ലെറ്റ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നത യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന് വൈറസ് ബാധ കണ്ടെത്തിയിരുന്നു. അതേസമയം, ട്രംപിന്റെയും പെൻസിന്റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.

പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് പെൻസും മുൻകരുതലെന്ന നിലയിൽ കോവിഡ് പരിശോധന നടത്തിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം ഇപ്പോഴും മാസ്‌ക്ക് ധരിക്കാതെ കൂസാതെ നടക്കുകയാണ് ട്രംപ്. തനിക്ക് രോഗബാധയുണ്ടാകാൻ സാധ്യതയില്ലെന്നും, രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി തനിക്ക് നേരിട്ട് സമ്പർക്കമില്ലായിരുന്നു എന്നും ട്രംപ് അവകാശപ്പെടുമ്പോഴും അത് അങ്ങനെയാകാൻ സാധ്യതയില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറയുന്നത്. പൊതുജനങ്ങൾക്ക് വ്യാപകമായി രോഗപരിശോധനക്ക് സംവിധാനങ്ങൾ ലഭ്യമല്ലാത്തപ്പോഴും വൈറ്റ്ഹൗസിൽ ആഴ്‌ച്ചയിൽ ഒരിക്കൽ നടത്തിയിരുന്ന കോവിഡ് 19 രോഗ പരിശോധന ഇനി ദിവസത്തിൽ ഒരിക്കൽ നടത്തുമെന്ന് ട്രംപ് തന്നെയാണ് പറഞ്ഞത്. ബുധനാഴ്‌ച്ചയും വ്യാഴാഴ്ചയും താൻ പരിശോധനക്ക് വിധേയനായതായും രോഗബാധ ഇല്ലെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുരക്ഷിതരാണ്.

പ്രസിഡണ്ടിന്റെ പരിചാരകനായി പ്രവർത്തിക്കുന്ന ഒരു നേവി ഉദ്യോഗസ്ഥന് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് പ്രസിഡണ്ടും സുരക്ഷിതനല്ല എന്ന അവസ്ഥ വന്നത്. ഇത്തരത്തിൽ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നവർ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം എന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദ്ദേശമുള്ളപ്പോഴും ട്രംപ് അതിന് തയ്യാറല്ല എന്നാണ് ലഭിക്കുന്ന വിവരം. താൻ ഒരു അത്യാവശ്യ സേവന വിഭാത്തിൽ പെടുന്നതിനാൽ ക്വാറന്റൈനിൽ പോകുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം അമേരിക്കയിൽ കോവിഡ് അതിവേഗം കുതിക്കുന്ന അവസ്ഥയാണുള്ളത്. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിൽ 1635 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 77,178 ആയി ഉയർന്നു. വൈറ്റ് ഹൗസിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 13 ലക്ഷത്തിലധികം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. അതേസമയം, ചൈനയെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് എത്തി.

കൊവിഡ് 19 ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കിൽ ചൈനയുടെ കഴിവില്ലായ്മയോ ആണെന്ന് ട്രംപ് കുറ്റപ്പെടുത്തി.അമേരിക്കയെപ്പോലെതന്നെ ഇറ്റലിയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടു. ബ്രസീലിൽ കഴിഞ്ഞ ദിവസം 800ൽ കൂടുതലാളുകളാണ് മരിച്ചത്. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 180000 പിന്നിട്ടു. അതേസമയം ഇന്ത്യയിൽ 56,000ൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1800 കടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP