Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇണ്ടാസ് ഇറക്കി ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല ഈ ആശയം; സാലറി ചലഞ്ച് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ഉപദേശം നൽകിയ മുൻ യുഎൻ ഉദ്യോസ്ഥനും അതിനെ തള്ളിപ്പറയുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ജോൺ സാമുവൽ വാഗ്ദാനം ചെയ്ത തുക ഇനി നേരിട്ടു സഹായമെത്തിക്കാൻ ഉപയോഗിക്കും; എം എം മണിയുടെ ഭീഷണി കൂടി ആയതോടെ സാലറി ചലഞ്ച് ഗുണ്ടാപ്പിരിവായെന്ന് പൊതുവികാരം

ഇണ്ടാസ് ഇറക്കി ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല ഈ ആശയം; സാലറി ചലഞ്ച് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ഉപദേശം നൽകിയ മുൻ യുഎൻ ഉദ്യോസ്ഥനും അതിനെ തള്ളിപ്പറയുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ജോൺ സാമുവൽ വാഗ്ദാനം ചെയ്ത തുക ഇനി നേരിട്ടു സഹായമെത്തിക്കാൻ ഉപയോഗിക്കും; എം എം മണിയുടെ ഭീഷണി കൂടി ആയതോടെ സാലറി ചലഞ്ച് ഗുണ്ടാപ്പിരിവായെന്ന് പൊതുവികാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് വിവിധ കോണുകളിൽ നിന്നും സഹായം ഒഴുകി എത്തിയപ്പോഴാണ് എങ്ങനെ സർക്കാറിന് പണം സ്വരൂപിക്കാം എന്ന ചർച്ചകൾ നടന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദ്ദേശം മുന്നോട്ടു വെച്ചത് മുൻ യുഎൻ ഉദ്യോസ്ഥൻ കൂടിയായ ജെ എസ് അടൂർ എന്ന ജോൺ സാമുവൽ ആയിരുന്നു. സർക്കാർ ജീവനക്കാർ അടക്കം എല്ലാവരുടെയും പക്കൽ നിന്നും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശിച്ച് പണം കണ്ടെത്താം എന്ന വിപ്ലവകരമായ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ മുഖവിലയ്ക്കെടുത്തു. ഇതോടെ ഈ നിർദ്ദേശം അദ്ദേഹം എല്ലാവരോടുമായി നൽകുകയും ചെയ്തു. അങ്ങനെ സാലറി ചലഞ്ചിന് നല്ല പ്രതികരണം ലഭിച്ചെങ്കിലും ഇപ്പോൾ ഈ സംഭവം ഇടതു സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും കൈയൂക്ക് കാണിക്കാനുള്ള അവസരമായി മാറുകയായിരുന്നു.

ഭീഷണിപ്പെടുത്തിയും വിരട്ടിയും പണം പിരിക്കുന്ന ഗുണ്ടാപ്പിരിവ് സംവിധാനത്തിലേക്ക് നീങ്ങുന്ന അവസ്ഥുണ്ടായി. സാലറി ചലഞ്ചിനോട് നോ പറഞ്ഞ ഉദ്യോസ്ഥനെ സ്ഥലം മാറ്റിയും മർദ്ദിക്കുകയും ചെയ്യുന്ന സാഹചര്യം പോലും ഇതോടെ ഉണ്ടായി. ഈ സാഹചര്യത്തിൽ താൻ മുന്നോട്ടു വെച്ച ആശയം ഗുണ്ടാപ്പിരിവായി മാറുന്നു എന്ന വിമർശനം ഉന്നയിച്ച് ജെഎസ് അടൂർ രംഗത്തെത്തി. കേരള സർക്കാർ ഇപ്പോൾ നടത്തുന്നത് ഇണ്ടാസ് ഇറക്കി ശമ്പളം പിടിച്ചുവാങ്ങുന്ന ശൈലിയാണെന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പറഞ്ഞ തുക നൽകാൻ ഒരുക്കമല്ലെന്നും ദുരിതബാധിതർക്ക് നേരിട്ട് സഹായം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂട വ്യക്തമാക്കി.

സാലറി ചലഞ്ചിലെ ഇപ്പോഴത്തെ മോശ പ്രവണതയെ കുറിച്ച് വ്യക്തമാക്കി ജെഎസ് അടൂർ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

കേരള സർക്കാർ ഇപ്പോൾ നടത്തുന്നത് 'Salary Challenge 'അല്ലെ അല്ല. Salary Challenge എന്ന ആശയത്തിന്റ കാമ്പ് അത് സ്വയം ഓരോ മനുഷ്യരുടെ ബോധ്യത്തിൽ നിന്നും സ്വയമായി ഒരു കൂട്ടായ്മയിൽ പങ്കാളികളാകുവാൻ ഉള്ള കൂട്ടായ്മയാണ്. അല്ലാതെ സർക്കാർ ഇണ്ടാസ് ഇറക്കി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല. ഇതുകൊണ്ട് കുറെ പൈസ കിട്ടും. അതിലേറെ കിട്ടുമായിരുന്നത് കിട്ടില്ല. വിദേശ മലയാളികളിൽ സർക്കാർ ഭരണ പാർട്ടി ഭക്ക്ത ജനങ്ങൾ അല്ലാതെ എത്ര പേർ ഇങ്ങനെയുള്ള കൈയൂക്ക് സംരംഭത്തിന് കാശ് കൊടുക്കും എന്ന് കണ്ടറിയാം.

ഇപ്പൊൾ സർക്കാർ കാര്യം മുറപോലെ എന്ന സാദാ അധികാര അഹങ്കാരമാണ് നടക്കുന്നത്. കാശു മതി ബാക്കി കാര്യം ഞങ്ങളുടെ സൗകര്യം പോലെ എന്ന നിലപാട് കൊണ്ട് ഒരു നവ കേരളവുമുണ്ടാകയില്ല. ആയതിനാൽ ഞാൻ വാഗ്ദാനം ചെയ്ത് പതിനായിരം വച്ച് പതിനഞ്ചു മാസം ഉള്ള തുകയും സുഹൃത്തുക്കളുടെ സംഭാവനകളും കൂടി കൂട്ടി വീട് നഷ്ടപ്പെട്ട ഒന്നോ രണ്ടോ പേർക്ക് വീടുപണി നേരിട്ട് ചെയ്തു കൊടുക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുകയിൽ കുറവുവന്നതിനെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിക്ക് മന്ത്രി എം.എം.മണിയുടെ പരസ്യ ശകാരം നേരിട്ട സംഭവം ഉണ്ടായിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ദുരിതാശ്വാസനിധി ഏറ്റുവാങ്ങുന്നതിനിടെയാണ് മണി ബ്ലോക്ക് പഞ്ചായത്ത്് ഭരണ സമിതിയെയും വിവിധ പഞ്ചായത്ത് ഭരണസമിതികളെയും കുറ്റപ്പെടുത്തിയത്. തുക കുറഞ്ഞതിലാനാണ് മന്ത്രി പ്രകോപിതനായതും ഭരണസമിതിയംഗങ്ങളെ ശകാരിച്ചതും. 'ദുരിതാശ്വാസനിധി ആരുടെയും കുടുംബസ്വത്തല്ല, തുക ആരുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല, കൂടുതൽ തുക കളക്ടറേറ്റിൽ എത്തിക്കണം. അല്ലാതെ പാലം, റോഡ് എന്നുപറഞ്ഞ് അങ്ങോട്ട് വന്നേക്കരുത്' എന്നും പറഞ്ഞു. മാധ്യമപ്രവർത്തകരുൾെപ്പടെയുള്ളവരുടെ മുന്നിൽെവച്ചായിരുന്നു ശകാരം. കട്ടപ്പന ബ്ലോക്കിൽനിന്ന് 46.17 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി എം.എം.മണി ഏറ്റുവാങ്ങിയത്.

ഇത് കൂടാതെ സാലറി ചലഞ്ചിൽ 'നോ' പറഞ്ഞതിന് ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന അവസ്ഥയും ഉണ്ടായി. പി.എസ്.സിയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സജീവ് തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ മർദ്ദനമേൽക്കേണ്ടി വന്നത്. വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ലാതെ നിർബന്ധിത പിരിവിന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പിൽ ഉത്തരവിറങ്ങിയിരുന്നു. ഒരു മാസത്തെ സാലറി നൽകുന്നതിന് തന്റെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് സജീവ് 'നോ' പറഞ്ഞത്.

ഇന്നലെ ഒഫീസിലെത്തിയ സജീവിനെ ഇടത് അനുകൂല സംഘടനയിൽ പെട്ട ഒരു സംഘം വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സജീവ് പറഞ്ഞു. മർദ്ദനമേറ്റ സജീവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമത്തിനിരയായെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും സജീവ് പറഞ്ഞു. നേരത്തേ ധനകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായ അനിൽ രാജിനെ സസ്‌പെന്റ് ചെയ്യുകയും വിവാദത്തെതുടർന്ന് സസ്‌പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. സർക്കാർ ഉത്തരവിലെ വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ലാതെ ഉത്തരവിറക്കിയ സഹകരണ വകുപ്പിന്റെ ഉത്തരവ് നിയയമ നടപടികളിലേക്ക് വഴിവക്കാൻ സാധ്യതയുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് നടത്തരുതെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചചാത്തലത്തിലും സാലറി ചലഞ്ച് വിവാദമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP