Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസന്വേഷിക്കാൻ വന്ന ഉന്നത ഉദ്യോഗസ്ഥൻ നടിക്കൊപ്പം കൂത്താടി നടന്നു; പഞ്ചനക്ഷത്ര ഹോട്ടലിൽ ഇടനിലക്കാരനായി തനിക്കെതിരേ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടു; നിസാമിനെ ആദ്യമായി ജയിലിൽ അടച്ചതും കാപ്പ ചുമത്തിയതും താനാണെങ്കിലും അയാൾക്ക് വിടുപണി ചെയ്‌തെന്ന് പറഞ്ഞുപരത്തി; ചെയ്യാത്ത കുറ്റത്തിന് പീഡനമേറ്റപ്പോൾ കുടുംബസമേതം ആത്മഹത്യയ്ക്ക് പോലും ആലോചിച്ചു; ചന്ദ്രബോസ് വധക്കേസിൽ മേലുദ്യോഗസ്ഥർ കുടുക്കുകയായിരുന്നുവെന്ന് തുറന്നടിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്

കേസന്വേഷിക്കാൻ വന്ന ഉന്നത ഉദ്യോഗസ്ഥൻ നടിക്കൊപ്പം കൂത്താടി നടന്നു; പഞ്ചനക്ഷത്ര ഹോട്ടലിൽ ഇടനിലക്കാരനായി തനിക്കെതിരേ ആസൂത്രിത പ്രചാരണം അഴിച്ചുവിട്ടു; നിസാമിനെ ആദ്യമായി ജയിലിൽ അടച്ചതും കാപ്പ ചുമത്തിയതും താനാണെങ്കിലും അയാൾക്ക് വിടുപണി ചെയ്‌തെന്ന് പറഞ്ഞുപരത്തി; ചെയ്യാത്ത കുറ്റത്തിന് പീഡനമേറ്റപ്പോൾ കുടുംബസമേതം ആത്മഹത്യയ്ക്ക് പോലും ആലോചിച്ചു; ചന്ദ്രബോസ് വധക്കേസിൽ മേലുദ്യോഗസ്ഥർ കുടുക്കുകയായിരുന്നുവെന്ന് തുറന്നടിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ സസ്പെൻഷനിലാവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ് സേനയ്ക്കും മേലുദ്യോഗസ്ഥനും എതിരേ രൂക്ഷമായ ആരോപണവുമായി രംഗത്ത്. ഈ മാസം 31 ന് വിരമിക്കാനിരിക്കെ എല്ലാം തുറന്നു പറയാൻ ജേക്കബ് ജോബിന് അവസരം ഒരുക്കിയതാകട്ടെ ജില്ലാ പൊലീസ് അസോസിയേഷനും.

കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മാധ്യമങ്ങളും പൊലീസും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ജേക്കബ് ജോബ് ആഞ്ഞടിച്ചത്. മൂന്നുവർഷമാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനം ഏൽക്കേണ്ടി വന്നത്. മുഹമ്മദ് നിഷാമിനെ രക്ഷിക്കാനും കസ്റ്റഡിയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും ജേക്കബ് ജോബ് ശ്രമിച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന്റെ പേരിൽ ഇദ്ദേഹത്തെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റുകയും പത്തനംതിട്ടയിൽ നിയമിക്കുകയും ചെയ്തു. ചുമതലയേറ്റ് രണ്ടാം ദിവസമാണ് നിസാമിന് വഴിവിട്ട് സഹായം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായത്.

പിന്നീട്, എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കെഎം മാണിയുടെ നോമിനിയായിട്ടാണ് ഇദ്ദേഹം പത്തനംതിട്ടയിൽ എത്തിയത് എന്നാണ് പറയപ്പെടുന്നത്. സസ്പെൻഷനിലായിപ്പോയ ജില്ലയിലെ കസേരയിൽ തന്നെ തിരിച്ചെത്തണമെന്നത് ഇദ്ദേഹത്തിന്റെ വാശിയായിരുന്നു. ചില തുറന്നു പറച്ചിലുകൾ തനിക്ക് നടത്താനുണ്ടെന്ന് പറഞ്ഞായിരുന്നു ജേക്കബ് ജോബിന്റെ പ്രസംഗം.

തനിക്കെതിരേ പൊലീസിൽ നിന്ന് തന്നെ ഗൂഢാലോചനയുണ്ടായി. കേസ് അന്വേഷിക്കാനെന്ന് പേരിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ പുറപ്പെട്ടു. അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിവില്ല. അദ്ദേഹം ഏത് സ്ഥലത്താണ് ഉണ്ടായിരുന്നതെന്നോ ഡ്യൂട്ടിയിലുണ്ടായിരുന്നോ എന്നു പോലും ആരും അന്വേഷിച്ചില്ല. മൊബൈൽ ടവർ ലൊക്കേഷനിലൂടെ ഇതെല്ലാം കണ്ടെത്താൻ കഴിയുമായിരുന്നു. തന്നെ വഞ്ചിച്ച ആ മേലുദ്യോഗസ്ഥൻ പ്രമുഖ നടിയോടൊപ്പം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് കേസിൽ ഇടനിലക്കാരനായും പ്രവർത്തിച്ചു.
ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനമേൽക്കേണ്ടി വന്നപ്പോൾ കുടുംബസമേതം ആത്മഹത്യ ചെയ്യുന്നതിന് വരെ ചിന്തിച്ചിരുന്നു. നിസാമുമായി ബന്ധപ്പെടുത്തി തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു. ആദ്യമായി അയാളെ ജയിലിൽ അടച്ചത് ഞാനാണ്. കാപ്പ ചുമത്തിയതു ഞാനാണ്.

നിസാമുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി-ജേക്കബ് ജോബ് വികാരാധീനനായി. താനും കുടുംബവും അനുഭവിച്ച മനോവേദനയ്ക്ക് കണക്കില്ല. ജീവതത്തിൽ ആദ്യമായി ഡിപ്പാർട്ട്മെന്റ് കൈവിട്ടു. നിരവധി കാര്യങ്ങൾ ഇനിയും തനിക്ക് വെളിപ്പെടുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിസാമിന് വിടുപണി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ആരും മിണ്ടിയില്ല. തന്നോട് മാത്രമാണ് അനീതി കാണിച്ചത്. തന്റെ നിരപരാധിത്വം പിന്നീട് അംഗീകരിക്കേണ്ടി വന്നു. അതു കൊണ്ടാണ് സസ്പെൻഷനിലായ ജില്ലയിൽ തന്നെ എത്താൻ കഴിഞ്ഞത്. 

ആരോപണത്തിൽ കഴമ്പില്ലെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് ജേക്കബ് ജോബിനെ വീണ്ടും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാക്കുന്നത്. മെയ്‌ 31 ന് ജേക്കബ് ജോബ് സർവീസിൽനിന്ന് വിരമിക്കും.
തൃശൂർ ഫ്ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതി നിഷാമിനെ അന്നത്തെ തൃശൂർ കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നേരിട്ട് സഹായിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കാലത്തും പിന്നീടും ഈ വിഷയം സിപിഎം ഏറെ വിവാദമാക്കിയിരുന്നു. നിഷാം കേസുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി: എം.എൻ. കൃഷ്ണമൂർത്തിയുടെ ഫോൺ സംഭാഷണം ജേക്കബ് ജോബ് ചോർത്തിയെന്ന ആരോപണം വിവാദമായിരുന്നു.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ രഹസ്യമായി സഹായിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജേക്കബ് ജോബ് നേരത്തെ സസ്പനെഷനിലായത്. ജേക്കബ് ജോബ് മൂന്നുതവണ നിഷാമുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു സസ്പെൻഷൻ. അറസ്റ്റിലായ വ്യവസായി നിഷാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂർ മുൻ കമ്മീഷണർ ജേക്കബ് ജോബ് സമ്മതിച്ചിരുന്നു. എന്നാൽ കമ്മീഷണറെന്ന നിലയിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് നിഷാമിനെ കണ്ടതെന്നായിരുന്നു ജേക്കബ് ജോബിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥർ നിഷാമിനെ ബാംഗ്ലൂരിൽ സുഖവാസത്തിന് കൊണ്ടുപോയെന്ന ആരോപണത്തെപ്പറ്റിയാണ് ചോദിച്ചത്. കമ്മീഷണർ ഓഫീസിൽവച്ച് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിർത്തിയാണ് വിവരങ്ങൾ ആരാഞ്ഞത്. ചിലർ കൈക്കൂലി ആവശ്യപ്പെട്ടതായി മനസ്സിലായി.നിഷാമിന്റെ ഭാഗത്തുനിന്ന് തനിക്കും പ്രലോഭനങ്ങളും ഭീഷണിയും സമ്മർദ്ദവുമുണ്ടായതായും ജേക്കബ് ജോബ് അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP