Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇങ്ങനേയും ഉണ്ടോ പക പോക്കൽ; ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നാരോപിച്ച് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുന്നു; ഇല്ലാത്ത അഴിമതിയുടെ പേരിൽ വിജിലൻസ് വേട്ടയാടുന്നതിനൊപ്പമാണ് പുതിയ നീക്കം; മുഖ്യമന്ത്രിയുടെ പക തീർക്കൽ രാഷ്ട്രീയത്തിൽ മൂക്കത്ത് വിരൽ വച്ച് പിണറായി ഭക്തർ പോലും

ഇങ്ങനേയും ഉണ്ടോ പക പോക്കൽ; ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നാരോപിച്ച് ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുന്നു; ഇല്ലാത്ത അഴിമതിയുടെ പേരിൽ വിജിലൻസ് വേട്ടയാടുന്നതിനൊപ്പമാണ് പുതിയ നീക്കം; മുഖ്യമന്ത്രിയുടെ പക തീർക്കൽ രാഷ്ട്രീയത്തിൽ മൂക്കത്ത് വിരൽ വച്ച് പിണറായി ഭക്തർ പോലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന് വൈരാഗ്യം തോന്നിയാൽ ആർക്കെതിരേയും എന്തും ചെയ്യാം? ഭരണകൂട ഭീകരതയുമായി ഏറ്റവും ചർച്ച ചെയ്യുന്ന ചോദ്യമാണ് ഇത്. ഇത് ശരിയാണെന്ന് തെളിയിക്കുകയാണ് പിണറായി സർക്കാർ. ടിപി സെൻകുമാറിനെ വേട്ടയാടുന്നത് ഒരു ഭാഗത്ത്. ഇപ്പോഴിതാ സംസ്ഥാനത്തെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനേയും കുടുക്കുകയാണ് പിണറായി. സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന പേരിൽ, സസ്പെൻഷനിലുള്ള ഡി.ജി.പി. ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമാണ് ഈ നീക്കത്തിന് പിന്നിൽ.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം എഴുതിയത് അനുമതിയില്ലാതെയാണെന്നും ചട്ടലംഘനം നടത്തിയെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്ന കണ്ടെത്തലുള്ള സമിതിയുടെ റിപ്പോർട്ട് പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറി. സമിതിയുടെ ശുപാർശയടങ്ങുന്ന ഫയൽ ഏതാനും ദിവസംമുമ്പ് സർക്കാരിന് കൈമാറി. സർക്കാർ ഇത് പൊലീസ് മേധാവിക്കും അദ്ദേഹം ക്രൈംബ്രാഞ്ചിനും നൽകി. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നേരത്ത തുറമുഖ ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങിയ കേസിൽ ജേക്കബ് തോമസിനെതിരെ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. തുറമുഖ ഡയറക്ടർക്ക് 15 ലക്ഷം രൂപ മാത്രമേ ചെലവാക്കാൻ അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ ഡ്രജർ വാങ്ങിയത് സർക്കാരിന്റെ അനുമതിയോടെയാണ്. ഡ്രജറിന്റെ നിലവാരം സാക്ഷ്യപ്പെടുത്തിയതും പണം നൽകിയതും ജേക്കബ് തോമസ് സ്ഥാനമൊഴിഞ്ഞ ശേഷം ഡയറക്ടറായ ഷേഖ് പരീദിന്റെ കാലത്താണ്. എന്നിട്ടും ജേക്കബ് തോമസിനെതിരെ ചെയ്യാത്ത കുറ്റത്തിന് കേസെടുക്കുകയായിരുന്നു പിണറായി സർക്കാർ ചെയ്തത്.

ഇതിന് പിന്നാലെയാണ് ആത്മകഥയിലെ ക്രൈംബ്രാഞ്ച് കേസും. സർവ്വീസിൽ നിന്ന് രാജിവയ്ക്കാൻ ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി കഴിഞ്ഞു. ഇതു കഴിഞ്ഞ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഏതെങ്കിലും പദവിയിൽ ജേക്കബ് തോമസ് എത്താനുള്ള സാധ്യത പിണറായി സർക്കാർ കാണുന്നു. ഈ സാഹചര്യത്തിലാണ് അഴിമതിക്കേസിനൊപ്പം ക്രിമിനൽ കേസും എടുക്കുന്നത്. ഇടത് സർക്കാരിന്റെ കാലത്ത് ചില സിപിഎം നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉയർന്നു. അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അതിശക്തമായ നിലപാടാണ് എടുത്തത്. അതുമൂലം ചില നേതാക്കൾ കേസുകളിൽ കുടുങ്ങി. എന്നാൽ ജേക്കബ് തോമസിന് അവിടെ നിന്നും മാറ്റി. ഈ കേസുകളിൽ നിന്നെല്ലാം നേതാക്കളെ രക്ഷിച്ചു. അതിന് ശേഷമാണ് പകപോക്കൽ പോലെ ജേക്കബ് തോമസിനെതിരെ കേസെടുക്കുന്നത്.

തന്റെ സർവീസ്‌കാല അനുഭവങ്ങളാണ് ജേക്കബ് തോമസ് പുസ്തകത്തിൽ വിവരിക്കുന്നത്. പുസ്തകത്തിലൂടെ പ്രമുഖ നേതാക്കൾക്കെതിരേ നിശിതമായ വിമർശനം ഉന്നയിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ കഴിഞ്ഞദിവസം ജേക്കബ് തോമസിനെതിരേ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹം സ്വയം വിരമിക്കുന്നതിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ അംഗീകരിച്ചില്ല. തുടർന്ന് അദ്ദേഹം പിന്മാറി. ചാലക്കുടിയിൽ ട്വന്റി-ട്വന്റി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് പാരവച്ച ശേഷമാണ് കേസുകളും എടുക്കാൻ തുടങ്ങിയത്. സർക്കാരിനെതിരെ ജേക്കബ് തോമസ് പൊതു വേദിയിൽ ആഞ്ഞെടിക്കുമെന്നുള്ളതിനാലായിരുന്നു മത്സരത്തിന് അനുവദിക്കാത്ത വിധം രാജി സ്വീകരിക്കാൻ കാലതാമസം എടുക്കുന്നത്.

31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. ഉമ്മൻ ചാണ്ടി, ആർ ബാലകൃഷ്ണപിള്ള നിരവധി പ്രമുഖ നേതാക്കൾക്കെതിരെ നിശിത വിമർശനം ഉന്നയിച്ച പുസ്തകം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് മുടക്കിയതിന് പിന്നിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാരം തന്നെയെന്നാണ് വിലയിരുത്തൽ. സുപ്രീംകോടതി വിധിയിലൂടെ ഡിജിപി കസേരിയിൽ തിരിച്ചെത്തി വിരമിച്ച ടിപി സെൻകുമാറിനെ വിടാതെ പിന്തുടരുകയാണ് പിണറായി. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സെൻകുമാർ എത്താതിരിക്കാൻ പല വിധ കേസുകളാണ് ഉണ്ടാക്കുന്നത്. ഒടുവിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയതും സെൻകുമാർ ആണെന്ന് വാദിച്ചു. എങ്ങനേയും സെൻകുമാറിന്റെ സാധ്യതകൾ തകർക്കാർ പുതിയ കേസുകളെടുക്കുന്നു. ഇതിന് സമാനമായ വേട്ടയാടൽ തന്നെയാണ് ജേക്കബ് തോമസിനെതിരേയും നടക്കുന്നത്.

കേരളത്തിൽ ഡി.ജി.പി. പദവിയിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവിൽ സസ്‌പെൻഷനിലാണ്. ഓഖി ദുരന്തവേളയിൽ സർക്കാരിനെതിരേ നടത്തിയ വിവാദപരാമർശത്തേത്തുടർന്ന്, ഐ.എം.ജി. ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷനിലായിരിക്കേ, 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയുടെ പേരിൽ വീണ്ടും സസ്‌പെൻഷനിലായി. ആത്മകഥയിൽ വിവിധ സർക്കാർ വകുപ്പുകൾക്കും ലോകായുക്തയ്ക്കും കോടതികൾക്കുമെതിരേ പരാമർശമുണ്ടായിരുന്നു. പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനിയുടെ അറസ്റ്റിനു പിന്നിലെ കാരണം വെളിപ്പെടുത്തിയതിലൂടെ ഔദ്യോഗികരഹസ്യനിയമം ലംഘിച്ചെന്നും ആക്ഷേപമുണ്ടായി.

ഈ വിവാദങ്ങളിലെ സസ്പെൻഷനെല്ലാം ഉടൻ സർക്കാരിന് പിൻവലിക്കേണ്ട അവസ്ഥ വരും. ഇത് കൂടി മനസിലാക്കിയാണ് പുതിയ കേസ്. ഈ കേസിലും ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്യാനാണ് നീക്കം. ജേക്കബ് തോമസ് വിരമിക്കും വരെ പദവികൾ ഒന്നും കൊടുക്കില്ലെന്നാണ് പിണറായിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP