Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശവസംസ്‌കാര തർക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിന് എതിര്; ക്രിസ്തീയമായ ക്ഷമയുടെ ആത്മാവിൽ നിന്നു ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ അലിഖിതമായ ധാരണയുണ്ടാകണം; കാതോലിക്കാ ബാവാ കക്ഷിഭേദമന്യേ മുഴുവൻ വിശ്വാസികളുടെയും ആത്മീയ മേലധ്യക്ഷനായതിനാൽ തർക്കമുള്ള ഇടവകകളിൽ മറുപക്ഷത്തുള്ള സഹോദരങ്ങളെ ക്രിസ്തുവിന്റെ ആത്മാവിൽ സ്വാഗതം ചെയ്യണം: ഓർത്തഡോക്‌സ് സഭാ വൈദികർ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങുമ്പോൾ; കത്തിന്റെ പൂർണ്ണ രൂപം

ശവസംസ്‌കാര തർക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിന് എതിര്; ക്രിസ്തീയമായ ക്ഷമയുടെ ആത്മാവിൽ നിന്നു ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ അലിഖിതമായ ധാരണയുണ്ടാകണം; കാതോലിക്കാ ബാവാ കക്ഷിഭേദമന്യേ മുഴുവൻ വിശ്വാസികളുടെയും ആത്മീയ മേലധ്യക്ഷനായതിനാൽ തർക്കമുള്ള ഇടവകകളിൽ മറുപക്ഷത്തുള്ള സഹോദരങ്ങളെ ക്രിസ്തുവിന്റെ ആത്മാവിൽ സ്വാഗതം ചെയ്യണം: ഓർത്തഡോക്‌സ് സഭാ വൈദികർ പ്രശ്‌ന പരിഹാരത്തിന് ഇറങ്ങുമ്പോൾ; കത്തിന്റെ പൂർണ്ണ രൂപം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യാക്കോബായ സഭയുമായുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണണമെന്ന് ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരുൾപ്പെടെയുള്ളവർ സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവയോട് അഭ്യർത്ഥിച്ചു.

ബാവാ ഉൾപ്പെടെ, ജീവിച്ചിരിക്കുന്ന എല്ലാ മെത്രാപ്പൊലീത്തമാരുടെയും സെമിനാരി അദ്ധ്യാപകനായ ഫാ. ടി.ജെ. ജോഷ്വ, വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും വേൾഡ് ക്രിസ്ത്യൻ കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ ഫാ. കെ.എം. ജോർജ്, പഴയ സെമിനാരി മുൻ പ്രിൻസിപ്പലും സൺഡേ സ്‌കൂൾ ഡയറക്ടർ ജനറലുമായിരുന്ന ഫാ. ജേക്കബ് കുര്യൻ, മുൻ വൈദിക ട്രസ്റ്റിയും പഴയ സെമിനാരി പ്രിൻസിപ്പലുമായിരുന്ന ഫാ. ഒ. തോമസ് തുടങ്ങിയവരാണ് നിവേദനം നൽകിയത്. പതിമൂന്ന് പേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. ക്രിസ്തുവിൽ അങ്ങയുടെ ആത്മീയ മക്കൾ എന്ന് കുറിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. സിനഡിലേയും വർക്കിങ് കമ്മറ്റിയിലേയും മുഴുവൻ അംഗങ്ങൾക്കും കത്ത് നൽകിയിട്ടുണ്ട്.

ഓർത്തഡോക്‌സ് സഭാചരിത്രത്തിൽ ഇത്രയും നല്ലൊരു കോടതിവിധി ലഭിച്ചിട്ടില്ല. നാമെല്ലാവരും സ്വപ്നംകാണുന്ന മലങ്കര സഭയുടെ ഒന്നായിത്തീരൽ, വ്യവഹാര രഹിതസഭ, ശാശ്വത സമാധാനം എന്നീ ലക്ഷ്യങ്ങൾ വിധിയോടെ കൈവരുമെന്നു പ്രതീക്ഷിച്ചു. എന്നാൽ, സമീപകാല സംഭവങ്ങൾ ഈ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ചു. പൊതുസമൂഹത്തിൽ സഭ അവഹേളിക്കപ്പെട്ടു. രാഷ്ട്രീയമായി അവഗണിക്കപ്പെട്ടു. മാധ്യമങ്ങൾക്കു മുന്നിൽ പരിഹാസപാത്രമായി. ഇപ്പോൾ നടക്കുന്ന അക്രമപ്രവർത്തനങ്ങൾ അപലപനീയമാണെന്നാണ് നിവേദനത്തിൽ പറയുന്നത്.

മറുകക്ഷിയിലെ (യാക്കോബായ സഭ) അംഗങ്ങളുടെ ശവസംസ്‌കാരം സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിന് എതിരാണ്. ക്രിസ്തീയമായ ക്ഷമയുടെ ആത്മാവിൽ നിന്നുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ അലിഖിതമായ ഒരു ധാരണയുണ്ടാകണം. കാതോലിക്കാ ബാവാ ഇപ്പോൾ കക്ഷിഭേദമന്യേ മലങ്കരസഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മീയ മേലധ്യക്ഷനായതിനാൽ തർക്കമുള്ള ഇടവകകളിൽ മറുപക്ഷത്തു നിൽക്കുന്ന സഹോദരങ്ങളെ ക്രിസ്തുവിന്റെ ആത്മാവിൽ സ്വാഗതംചെയ്യണം. അവരുടെ ഹൃദയങ്ങളെ മുറിപ്പെടുത്താതെയും വികാരങ്ങളെ വ്രണപ്പെടുത്താതെയുമുള്ള നടപടികളാണ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അവർ പറയുന്നു.

പള്ളിയും സെമിത്തേരിയും ആരുടെ ഭാഗത്താണോ അവിടെ വിശ്വാസികൾ സ്വാഭാവികമായും ഒത്തുചേരുന്ന രീതിയായിരുന്നു മുൻകാലങ്ങളിൽ കണ്ടിട്ടുള്ളത്. വിശ്വാസികളെ പുറത്തുപോകാൻ നിർബന്ധിക്കുന്ന തത്പര ശക്തികൾ നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നു. ആ വിശ്വാസികൾ പുറത്തുപോയി, പുതിയ പള്ളികൾ പണിയാൻ നിർബന്ധിതരാകുന്നതും അങ്ങനെ സമൂഹത്തിന്റെ സഹതാപം നേടുന്നതും ആശാസ്യമല്ലെന്നും അവർ പറയുന്നു.

കത്തിന്റെ പൂർണ്ണ രൂപം ചുവടെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP