Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയത്തിനിടയിലും വില്ലനായി യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം; യാക്കാബായ സഭയുടെ പേരിൽ സർക്കാരിന് പ്രളയ ഫണ്ട് നൽകരുതെന്ന വ്യാജ അറിയിപ്പ് പ്രചരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ യുവാക്കൾ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പേജുകളിലൂടെ; വ്യാജൻ പ്രചരിക്കുന്നത് യാക്കോബായ സഭയുടെ ഔദ്യോഗിക വാർത്താ വിഭാഗമായ ജെഎസ്സി ന്യൂസിന്റെ പേരും ലോഗോയും വച്ച്; നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി

പ്രളയത്തിനിടയിലും വില്ലനായി യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കം; യാക്കാബായ സഭയുടെ പേരിൽ സർക്കാരിന് പ്രളയ ഫണ്ട് നൽകരുതെന്ന വ്യാജ അറിയിപ്പ് പ്രചരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ യുവാക്കൾ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പേജുകളിലൂടെ;  വ്യാജൻ പ്രചരിക്കുന്നത് യാക്കോബായ സഭയുടെ ഔദ്യോഗിക വാർത്താ വിഭാഗമായ ജെഎസ്സി ന്യൂസിന്റെ പേരും ലോഗോയും വച്ച്;  നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കേരളം പ്രളയ ഭീഷണിയിൽ നിൽക്കുമ്പോഴും യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ കാഠിന്യത്തിൽ വ്യാജ വാർത്തകളുടെ പ്രളയം. മലങ്കര ഓർത്തഡോക്സ് സഭയിലെ യുവാക്കൾ നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സർക്കാരിന് പ്രളയ ഫണ്ട് നൽകരുതെന്ന വ്യാജ അറിയിപ്പ് പ്രചരിപ്പിക്കപ്പെട്ടത് എന്നത് തന്നെ സഭാ തർക്കത്തിന്റെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് സഭാ സുന്നഹദോസ് ശുപാർശ ചെയ്ത കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ്, എപ്പിസ്‌കോപ്പൽ സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് എന്നിവരുടെ ചിത്രം വച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ തന്നെയാണ് സർക്കാരിന്റെ നിലപാടും. കഴിഞ്ഞ ദിവസമാണ് വ്യാജ സന്ദേശം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ പ്രളയത്തിന് യാക്കോബായ സഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന ആവശ്യക്കാർക്ക് നൽകിയിട്ടില്ലെന്നും, അതു കൊണ്ട് ഇത്തവണ അതത് ദേശത്തെ സംഘടനകൾക്ക് മാത്രം ഫണ്ട് നൽകുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഹ്വാനം നൽകിയെന്ന വ്യാജ വാർത്തയാണ് സഭയുടെ ഔദ്യോഗിക വാർത്താ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പേരും ലോഗോയും ഉപയോഗിച്ച് പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ദുരിതമേഖലകളിൽ കഴിയുന്നവർക്ക് അടിയന്തര സഹായം നൽകുന്നതിന് സാധനങ്ങൾ ഇടവക വിശ്വാസികൾ ശേഖരിക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ കല്പന വായിച്ചതിന്റെ പിന്നാലെയാണ് വ്യാജ വാർത്ത പുറത്ത് വന്നത്. വ്യാജ അറിയിപ്പിന്റെ ഉറവിടം കണ്ടെത്തുവാൻ സൈബർ ഡോമും, പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും നടപടികൾ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ സൈബർ പോരാളികളായ വിദേശത്ത് ജോലി ചെയ്യുന്ന ചില വ്യക്തികളടക്കം സംശയമുള്ളവരുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കേരളം പ്രളയഭീഷണിയിൽ നിൽക്കുമ്പോൾ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി കൊണ്ടാണ് ഇവരുടെ പ്രവർത്തനമെന്നതും ഗൗരവത്തോടെയാണ് കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP