Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉണ്ണിയീശോ പിറന്നതും ഒരു പുൽക്കൂട്ടിലാണ്...! ഓലമേഞ്ഞ ചാപ്പലിൽ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഒത്തുകൂടി യാക്കോബായ വിശ്വാസികൾ; കോടതി വിധിയെ തുടർന്ന് പടിയിറങ്ങിയ സെന്റ് ജോൺസ് പള്ളിയിലെ യാക്കോബായ വിശ്വാസികൾ സുറിയാനി ചാപ്പൽ പണിതത് 70 സെന്റ് സ്ഥലത്ത്; പരിമിതമായ ഓലമേഞ്ഞ ചാപ്പലിൽ ആദ്യകൂദാശ കർമ്മം നടത്തിയത് ഡോ.മാത്യൂസ് മാർ ഇവാനിയോസ് മെത്രാപൊലീത്താ 

ഉണ്ണിയീശോ പിറന്നതും ഒരു പുൽക്കൂട്ടിലാണ്...! ഓലമേഞ്ഞ ചാപ്പലിൽ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഒത്തുകൂടി യാക്കോബായ വിശ്വാസികൾ; കോടതി വിധിയെ തുടർന്ന് പടിയിറങ്ങിയ സെന്റ് ജോൺസ് പള്ളിയിലെ യാക്കോബായ വിശ്വാസികൾ സുറിയാനി ചാപ്പൽ പണിതത് 70 സെന്റ് സ്ഥലത്ത്; പരിമിതമായ ഓലമേഞ്ഞ ചാപ്പലിൽ ആദ്യകൂദാശ കർമ്മം നടത്തിയത് ഡോ.മാത്യൂസ് മാർ ഇവാനിയോസ് മെത്രാപൊലീത്താ 

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന രാവിൽ ഉണ്ണിയീശോ പിറന്നതും ഒരു പുൽകൂട്ടിലായിരുന്നു! നമുക്കും ഈ പുൽക്കുട്ടി തുടക്കം കുറിക്കാം. ഹൃദയം നുറുങ്ങുന്ന വേദനയിലും വിശ്വാസികളോട് വികാരി പറഞ്ഞ വാക്കുകളാണ്. കോടതിയുത്തരവിനെ തുടർന്ന് ഹൃദയം നുറുങ്ങുന്ന വേദനയേറ്റുവാങ്ങിയാണ് സെന്റ് ജോൺസ് പള്ളിയിലെ യാക്കോബായ വിഭാഗം പടിയിറങ്ങിയത് പടിയിറങ്ങിയവരെല്ലാം ഇപ്പോഴിതാ പുൽക്കൂട് പോലൊരു ചാപ്പലിൽ ഒത്തുകൂടുകയാണ്.

പന്നൂർ സെന്റ് ജോൺസ് പള്ളിയിൽനിന്ന് പടിയിറങ്ങിയ യാക്കോബായ വിശ്വാസികളാണ്, പുതിയ സ്ഥലത്ത് ഓലമേഞ്ഞുണ്ടാക്കിയ താത്കാലികചാപ്പൽ കൂദാശനടത്തി കുർബാനകൂടിയത്. പ്രാർത്ഥനയ്ക്കും തുടക്കമിട്ടു.

ഇവിടെ പുതുതായി പണിയാൻപോകുന്ന പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ ശിലാസ്ഥാപനകർമവും നിർവഹിച്ചു. പന്നൂർ പള്ളിയുടെ കിഴക്കുവശത്തുള്ള 70 സെന്റ് സ്ഥലത്താണ് പുതിയ ചാപ്പൽ പണിയുന്നത്. ഇതിന് മുന്നോടിയായാണ് ഇവിടെ താത്കാലികചാപ്പൽ നിർമ്മിച്ചത്. ഇതിന്റെ കൂദാശാകർമം കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്താ ഡോ.മാത്യൂസ് മാർ ഇവാനിയോസ് നിർവഹിച്ചു. തുടർന്ന് നടന്ന കുർബാനയ്ക്കും അദ്ദേഹം കാർമികത്വംവഹിച്ചു. പള്ളിവികാരി ഫാ.ബേസിൽ ഞാനമറ്റത്തിൽ സഹകാർമികനായി.

യാക്കോബായ-ഓർത്തഡോക്‌സ് തർക്കം മൂലം തൊടുപുഴ പന്നൂർ സെന്റ് ജോൺസ് പള്ളിയിൽ നിന്ന് സുപ്രീം കോടതിയുടെയും മുട്ടം സബ്കോടതിയുടേയും വിധിയുടെ അടിസ്ഥാനത്തിലാണ് യാക്കോബായ വിഭാഗം പുറത്താകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 26ന് വിധി വന്നതോടെയാണ് യാക്കോബായ വിഭാഗം പടിയിറങ്ങിയതും. 130 വർഷം പഴക്കമുള്ള പള്ളിയിൽ കുറേ വർഷങ്ങളായി ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിന്നിരുന്നു. അന്നത്തെ ഇടുക്കി ആർ.ഡി.ഒയുടെ നിർദേശപ്രകാരം ഓർത്തഡോക്സ് വിഭാഗം രാവിലെ ഒമ്പതര വരെയും യാക്കോബായ വിഭാഗം അതിനുശേഷം ഉച്ചയ്ക്ക് രണ്ടു വരെയുമാണ് കുർബാന നടത്തിക്കൊണ്ടിരുന്നത്.

എന്നാൽ, ഓർത്തഡോക്സുകാർ മുട്ടം സബ്കോടതിയിൽ പള്ളിയുടെ ഉടമസ്ഥാവകാശമുന്നയിച്ച് കേസ് ഫയൽ ചെയ്യുകയും മാർച്ച് 29ന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. അതേത്തുടർന്നാണ് പള്ളി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുകയുമായിരുന്നു. രാവിലെ തന്നെ ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തി കാത്തുനിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP