Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടി മാറിയാൽ കൊച്ചിയിൽ ഫ്ളാറ്റ് നൽകാം, രാഷ്ട്രീയം മറന്നാൻ ലക്ഷങ്ങൾ വേറെയും നൽകാമെന്നും വാഗ്ദാനം; അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ തന്നോട് നാട്ടിലെ സിപിഎം ഛോട്ടാനേതാക്കൾക്ക് ശത്രുത; ഇവരെ കണ്ടല്ല ഞാൻ പാർട്ടിക്കാരനായത്; ലഭിച്ച സഹായ ധനത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ നൽകി; ഇനി കയ്യിൽ പണമില്ല, ജോലിക്കു പോകണം: പ്രളയത്തിൽ ചവിട്ടുപടിയായി വൈറലായ മത്സ്യത്തൊഴിലാളി ജൈസൽ മറുനാടൻ മലയാളിയോട്

പാർട്ടി മാറിയാൽ കൊച്ചിയിൽ ഫ്ളാറ്റ് നൽകാം, രാഷ്ട്രീയം മറന്നാൻ ലക്ഷങ്ങൾ വേറെയും നൽകാമെന്നും വാഗ്ദാനം; അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ തന്നോട് നാട്ടിലെ സിപിഎം ഛോട്ടാനേതാക്കൾക്ക് ശത്രുത; ഇവരെ കണ്ടല്ല ഞാൻ പാർട്ടിക്കാരനായത്; ലഭിച്ച സഹായ ധനത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ നൽകി; ഇനി കയ്യിൽ പണമില്ല, ജോലിക്കു പോകണം: പ്രളയത്തിൽ ചവിട്ടുപടിയായി വൈറലായ മത്സ്യത്തൊഴിലാളി ജൈസൽ മറുനാടൻ മലയാളിയോട്

ജംഷാദ് മലപ്പുറം

മലപ്പുറം: മത്സ്യത്തൊഴിലാളിയായ ജൈസലിനെ അത്രപെട്ടന്നൊന്നും മറക്കാൻ മലയാളികൾക്ക് കഴിയില്ല, കേരളം വിറങ്ങലിച്ചു നിന്ന പ്രളയക്കെടുതി സമയത്ത് ചവിട്ടുപടിയായി മാറിയ താനൂർ കോർമൻ കടപ്പുറം സ്വദേശിയായ ജൈസൽ സോഷ്യൽ മീഡിയയിലെ താരമായിരുന്നു. എന്നാൽ ഇന്ന് ജൈസൽ ഏറെ വിഷമത്തിലാണ്, താൻ അടിയുറച്ചു വിശ്വസിക്കുന്ന തന്റെ പാർട്ടിയിലെ നാട്ടിലെ ഛോട്ടാനേതാക്കൾ തന്നെ ശത്രുവായി കാണുന്നു, എന്താണ് കാരണമെന്നറിയില്ല, വീട്ടിലെ എട്ടോളം ചാക്കിൽ നിരവധി അഭിനന്ദന ഫലകങ്ങൾ ഉണ്ട്, രാഷ്ട്രീയം നോക്കാതെയാണ് കേരളാ സമൂഹം തന്നെ ഏറ്റെടുത്തത്.

എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും തന്നെ അഭിനന്ദിക്കുകയും, ആവശ്യങ്ങൾ ആരായുകയും ചെയ്തെങ്കിലും സിപിഎമ്മുകാരനും പാർട്ടി കുടുംബാംഗവുമായ തനിക്ക് തന്റെ നാട്ടിലെ പാർട്ടി ഛോട്ടാനേതാക്കൾ പ്രോത്സാഹനമോ, നല്ലവാക്കോ പറഞ്ഞില്ലെന്ന് മാത്രമല്ല അവർ ഒരു ശത്രുവിനോടെന്ന പോലെയാണ് പെരുമാറുന്നത്, താനൂരിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിലൊരു വള്ളം ഇറക്കിയത് തന്റെ പിതാവും സൃഹൃത്തുക്കളുമാണ്, പാർട്ടി കുടുംബാംഗമായ തന്റെ പിതാവിന്റെ പാർട്ടി ആദർശം കണ്ടാണ് ഞാൻ വളർന്നത്. പണ്ടുകാലത്ത് ഇവിടെ രാഷ്ട്രീയ വൈര്യം കത്തിനിൽക്കുമ്പോൾ പാർട്ടി വള്ളം തകർക്കാൻ ആളെത്തുമെന്നു പറയുമ്പോൾ അർധരാത്രിപോലും വള്ളത്തിനു കാവലിരിക്കാൻ പോയ പിതാവിന്റെ മകനാണ് ഞാൻ, എന്നാൽ ഇതൊന്നും അറിയാതെയാണ് ഇവിടുത്തെ ഛോട്ടാ പാർട്ടി നേതാക്കളുടെ പെരുമാറ്റമെന്നും ജൈസൽ പറയുന്നു.

പാർട്ടി മാറിയാൽ ലക്ഷങ്ങൾ ലഭിക്കുമായിരുന്നു

പാർട്ടി മാറിയാൽ എനിക്ക് ലക്ഷങ്ങൾ ലഭിക്കുമായിരുന്നു, പണത്തിനുപുറമെ കൊച്ചിൽ വീടോ, ഫ്ളാറ്റോ നൽകാമെന്ന വാഗ്ദാനവും ലഭിച്ചു, എന്നാൽ തന്റെ ആദർശം പണയംവെച്ചുള്ള ഒരു സഹായവും സ്വീകരിക്കേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും, കറകളഞ്ഞൊരു പാർട്ടിക്കാരനാണെന്ന വിശ്വാസം എനിക്കുണ്ട്, ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

ഇനി ജോലിക്കുപോകണം

നേരത്തെ പല രീതിയിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നു, ഇന്ന് പണമെല്ലാം കഴിഞ്ഞു ഇനി വീണ്ടും പഴയ ജോലിക്കുപോകണം, മൂന്നു ലക്ഷം രൂപയാണ് തന്റെ അക്കൗണ്ടിൽ സഹായ ധനമായി വന്നത്, സംവിധായകൻ വിനയൻ ഒരു ലക്ഷം രൂപ നൽകി, ഒരു കാറും സമ്മാനമായി ലഭിച്ചു, ഒരുപ്രവാസി ഒരു ലക്ഷം രൂപ തന്നെ, കാന്തപുരം എ.പി വിഭാഗം തനിക്ക് പുതിയ വീടുണ്ടാക്കി തന്നു, ഇതാണ് തനിക്ക് ലഭിച്ച സഹായങ്ങൾ, വീട്ടിലേക്കു വണ്ടിവരില്ല, റോഡിനുള്ള സ്ഥലം നൽകാമെന്ന് അയൽവാസകൾ പറഞ്ഞെങ്കിലും ഇതിന് ഇനി എട്ടു ലക്ഷം രൂപയെങ്കിലും വേണം, അതിനുള്ള പണം ഇനി കയ്യിലില്ല,

ലഭിച്ച സഹായങ്ങൾ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ നൽകി

തനിക്ക് ലഭിച്ച സഹായ ധനങ്ങളിൽ വലിയൊരു തുക പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്താൻ കൈമാറി. ഒരുപെൺകുട്ടിയുടെ കല്യാണത്തിനായി 50000, മറ്റൊരാൾക്ക് 20000, മറ്റൊരാൾക്ക് 10000 രൂപ എന്നിങ്ങനെ കൈമാറി. നാട്ടിലെ നിർധന കുടുംബത്തിൽപ്പെട്ടവരായിരുന്നു ഇവർ.

അർഹമായത് മാത്രം വാങ്ങി

രാഷ്ട്രീയം മറന്നാൽ പല സഹായങ്ങൾ വാഗ്ദാനം ചെയ്തപ്പോഴും അത് സ്വീകരിക്കാതെ എ.പി വിഭാഗക്കാർ വീട്വെച്ചു നൽകാമെന്ന് പറഞ്ഞപ്പോൾ ഇത് സ്വീകരിച്ചത് താനൊരു എ.പി വിഭാഗക്കാരൻ ആയതുകൊണ്ടാണ്, ഞാൻ ഒരിക്കലും പണം മോഹിച്ചിട്ടില്ല, അങ്ങിനെ ആയിരുന്നെങ്കിൽ ഇപ്പോൾ എനിക്ക് ഒരു കോടീശ്വരൻ തന്നെ ആകാമായിരുന്നു.

ഒറ്റപ്പെടുത്തിയതിനാൽ മാറി നിൽക്കുന്നു

നാട്ടിലെ സിപിഎം ഛോട്ടാനേതാക്കൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഇപ്പോൾ പാർട്ടിയിൽനിന്നും മാറിനിൽക്കുകയാണ്, പ്രദേശത്ത് പ്രാദേശികമായ പാർട്ടി കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്, മറ്റു രാഷ്ട്രീയ പാർട്ടിക്കാർ വേണ്ട പരിഗണ നൽകാതിരിക്കുമ്പോൾ അവരുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയേണ്ടതുണ്ട്,

ലീഗ് നേതാക്കൾ വീട്ടിലെത്തി, പാർട്ടിക്കാർ ആരും വന്നില്ല

മുസ്ലിംലീഗ് നേതാവായ അബ്ദുസമദ് സമദാനി അടക്കമുള്ളവർ തന്റെ വീട് സന്ദർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തെങ്കിലും തന്റെ പാർട്ടിക്കാർ ആരുംതന്നെ എത്താതിരുന്നത് മാനസികമായ ഏറെ വിഷമമുണ്ടാക്കി, കെ.എം.സി.സി, പി.ഡി.പി അടക്കമുള്ളവരെല്ലാം തന്നെ അഭിനന്ദിക്കുകയും വീട്ടിൽ വരികയും ചെയ്തവരാണ്,

കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിയെ കണ്ടു

കഴിഞ്ഞ ദിവസം കോർമൻ കടപ്പുറത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെ കണ്ടു, പ്രാദേശിക നേതക്കൾക്ക് ശത്രുത മനോഭാവം ആയതിനാൽതന്നെ പ്രചരണ പരിപാടികൾക്കൊന്നും പോയിട്ടില്ലായിരുന്നു. പ്രചരണത്തിനെത്തിയ പി.വി അൻവർ തന്നെ കണ്ടു അടുത്തുവരികയായിരുന്നു. തുടർന്നാണ് സംസാരിച്ചത്, എനിക്ക് പാർട്ടിയോട് ഒരു വെറുപ്പും, ഛോട്ടാനേതാക്കളാണ് പ്രശ്നമെന്നും ജൈസൽ പറയുന്നു.

വൈറലായത് ഇങ്ങിനെ

കേരളം വിറങ്ങലിച്ചു നിന്ന പ്രളയ സമയത്താണ് ജൈസലിന്റെ രക്ഷാപ്രവർത്തനം ഉണ്ടായത്, വേങ്ങരയിൽ പ്രളയജലത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനെത്തിയ ബോട്ടിലേക്ക് കയറണമെങ്കിൽ ആ സ്ത്രീകൾക്ക് കഴിയുമായിരുന്നില്ല. ബോട്ടിലേക്ക് ചവിട്ടി കയറാൻ പാകത്തിൽ വച്ചുകൊടുക്കാൻ ഒന്നുംതന്നെ ആ പ്രളയജലത്തിൽ കണ്ടെത്താനും കഴിയില്ല. ഉടൻ രക്ഷാപ്രവർത്തകനായ ജൈസൽ വെള്ളത്തിൽ മുട്ടുകുത്തിക്കിടന്ന് ജീവനുള്ളൊരു ചവിട്ടുപടിയായി.

വൃദ്ധയടക്കമുള്ള സ്ത്രീകൾ ആ യുവാവിന്റെ മുതുകിൽ ചവിട്ടി ബോട്ടിലേക്ക് കയറി. ഇതിന്റെ വീഡിയോ സുഹൃത്ത് എടുത്ത് സോഷ്യൽ മീഡിയയൽ ഇട്ടതോടെയാണ് ഇത് വൈറലായത്, ലക്ഷക്കണക്കിനു പേരെ ദുരിതാശ്വാസക്യാംപുകളിലാക്കിയ വെള്ളപ്പൊക്കത്തിൽ പകരം വയ്ക്കാനില്ലാത്ത പോരാട്ടവീര്യം കാഴ്ചവച്ച് രക്ഷാപ്രവർത്തനം നടത്തിയ നൂറുകണക്കിന് മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിലെ ഒരാളാണ് ജൈസൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP