Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മൾ വാചകമടി തുടരുമ്പോൾ അവർ കൂടുതൽ ശക്തമായി നമ്മെ ആക്രമിക്കാൻ പദ്ധതിയൊരുക്കുന്നു; പുൽവാമ ഓപ്പറേഷനെത്തിയവർ അതിനേക്കാൾ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ മടങ്ങൂ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്; മൂന്ന് ആത്മഹത്യ ജിഹാദികൾ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യൻ മണ്ണിൽ തന്നെ തക്കം പാർത്തിരിക്കുന്നതായി സ്ഥിരീകരണം; കാശ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടൻ ആക്രമണം എന്ന സൂചനയിൽ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ സൈന്യം

നമ്മൾ വാചകമടി തുടരുമ്പോൾ അവർ കൂടുതൽ ശക്തമായി നമ്മെ ആക്രമിക്കാൻ പദ്ധതിയൊരുക്കുന്നു; പുൽവാമ ഓപ്പറേഷനെത്തിയവർ അതിനേക്കാൾ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ മടങ്ങൂ എന്ന് ഇന്റലിജൻസ് റിപ്പോർട്ട്; മൂന്ന് ആത്മഹത്യ ജിഹാദികൾ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യൻ മണ്ണിൽ തന്നെ തക്കം പാർത്തിരിക്കുന്നതായി സ്ഥിരീകരണം; കാശ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടൻ ആക്രമണം എന്ന സൂചനയിൽ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ സൈന്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫെബ്രുവരി 14ന് പുൽവാമയിൽ കടുത്ത ഭീകരാക്രമണം നടത്തി ജെയ്ഷ്- ഇ- മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ഡാർ 44 സിആർപിഎഫ് പട്ടാളക്കാരെ വധിച്ചതിനെ തുടർന്ന് ശക്തമായി തിരിച്ചടി പാക്കിസ്ഥാന് നൽകുന്നതിനെക്കുറിച്ചുള്ള ചൂടൻ ചർച്ചകൾ ഇന്ത്യയാകമാനം നടന്ന് കൊണ്ടിരിക്കുന്ന സമയമാണിത്. എന്നാൽ നാം ഇത്തരത്തിൽ തിരിച്ചടിയെക്കുറിച്ച് വാചകമടി തുടരുമ്പോഴും ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരർ കൂടുതൽ ശക്തമായി ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. അതായത് പുൽവാമയിൽ നേടിയ വിജയം പുതിയ ആക്രമണങ്ങൾ നടത്താൻ ഭീകരകർക്ക് പ്രചോദനമാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

പുൽവാമ ഓപ്പറേഷനെത്തിയവർ അതിനേക്കാൾ കഠിനമായ മറ്റൊരു ആക്രമണം കൂടി നടത്തിയേ ഇന്ത്യയിൽ നിന്നും മടങ്ങൂ എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. ഇതിനായി മൂന്ന് ആത്മഹത്യ ജിഹാദികൾ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സംഘം ഇന്ത്യൻ മണ്ണിൽ തന്നെ തക്കം പാർത്തിരിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവർ കാശ്മീരിലോ മറ്റെവിടെയെങ്കിലുമോ ഉടൻ ആക്രമണം എന്ന സൂചനയിൽ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ സൈന്യം കടുത്ത ജാഗ്രതയാണ് പുലർത്തി വരുന്നത്. ഫെബ്രുവരി 16നും 17നും പാക്കിസ്ഥാനിലെ ജെയ്ഷ് ഇ നേതൃത്വവും കാശ്മീരിലെ തീവ്രവാദികളും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിയതിലൂടെയാണ് ഇന്റലിജൻസ് ഇത്തരം ആക്രമണസാധ്യത സ്ഥിരീകരിച്ചിരിക്കുന്നത്.

ജമ്മുവിലോ അല്ലെങ്കിൽ ജമ്മു ആൻഡ് കാശ്മീരിന് പുറത്തോ അധികം വൈകാതെ വൻ ആക്രമണമുണ്ടാകുമെന്ന് വിവിധ ഉറവിടങ്ങളിൽ നിന്നും സൂചനകൾ ലഭിച്ചിരിക്കുന്നുവെന്നാണ് മുതിർന്ന ഒരു ഇന്റലിജൻസ് ഒഫീഷ്യൽ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ചാവേറുകൾ അടക്കം 21 അംഗ ജെയ്ഷ് ഇ മുഹമ്മദ് സ്‌ക്വാഡാണ് ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനായി 2018 ഡിംസബറിൽ കാശ്മീരിലെത്തിയിരിക്കുന്നതെന്നാണ് ഇന്റലിജൻസ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. മൂന്ന് ആക്രമണങ്ങളെങ്കിലും നടത്താനാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇതിൽ രണ്ടെണ്ണം കാശ്മീർ താഴ് വരക്ക് പുറത്താണെന്നും മുന്നറിയിപ്പുണ്ട്.

പുൽവാമ ആത്മഹത്യാ ആക്രമണത്തിനായുള്ള ഒരുക്കങ്ങളുടെ വീഡിയോ ജെയ്ഷ് ഇ മുഹമ്മദ് പുറത്ത് വിട്ടിരുന്നുവെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. പുൽവാമയിൽ ആക്രമണം നടത്തിയ 20 കാരനായ ഭീകരൻ ആദിൽ അഹമ്മദ് ഡാറിനെ ധീരനായകനായി ചീത്രീകരിക്കാനാണീ വീഡിയോകൾ പുറത്തിറക്കിയത്. ഇയാളോടിച്ചിരുന്ന മാരുതി ഇകോ വാനിൽ കടുത്ത സ്ഫോടകവസ്തുക്കളായിരുന്നു കുത്തിനിറച്ചിരുന്നത്. ജെയ്ഷ് ടെററിസ്റ്റുകൾ തമ്മിൽ നടത്തിയ സംഭാഷണത്തിൽ അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ചിലപ്പോൾ അനാവശ്യമായി പരിഭ്രാന്തി പരത്തി മുതലെടുക്കുകയായിരിക്കും ഇവരുടെ ലക്ഷ്യമെന്നും പൊലീസ് ഒഫീഷ്യലുകൾ പറയുന്നു.

എന്നാൽ ഇത്തരം ആശയവിനിമയങ്ങളെ ജാഗ്രതയോടെയാണ് കാണുന്നതെന്നും മുൻകരുതലുകൾ അനുവർത്തിക്കുന്നുവെന്നും പൊലീസ് ഒഫീഷ്യലുകൾ വ്യക്തമാക്കുന്നു. പുൽവാമയിൽ സിആർപിഎഫ്. വാഹനവ്യൂഹത്തിനു നേർക്ക് ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദാറിനു പരിശീലനം നൽകിയത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ ഇബ്രാഹിമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലെന്നു റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 30 നു സുരക്ഷാ സേന വധിച്ച കൊടുംഭീകരൻ മുഹമ്മദ് ഉസ്മാന്റെ പിതാവാണു മസൂദിന്റെ സഹോദരനായ ഇബ്രാഹിം അസർ. 1999 ലെ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചലോടെയാണ് ഇബ്രാഹിം, സുരക്ഷാ സേനകളുടെ പട്ടികയിൽ ഇടം പിടിക്കുന്നത്.

ജയിലിലായിരുന്ന മസൂദ് അസറിന്റെയും മറ്റു രണ്ടു ഭീകരരുടെയും മോചനത്തിനായി വിലപേശൽ നടത്തിയത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. അമേരിക്കൻ പത്രപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി വധിച്ച അഹമ്മദ് ഒമർ സയീദ് ഷേഖ്, കശ്മീർ ഭീകരരുടെ പ്രധാന പരിശീലകനായ മുഷ്താഖ് അഹമ്മദ് സർഗാർ എന്നവരെയും ബന്ദികളുടെ മോചനത്തിനായി അന്നു കേന്ദ്ര സർക്കാരിനു മോചിപ്പിക്കേണ്ടി വന്നു. അതിർത്തി കടന്നുള്ള ഇബ്രാഹിമിന്റെ പോക്കുവരവിന് ഒത്താശ ചെയ്തിരുന്നത് കമ്രാനായിരുന്നു. ആക്രമണത്തിനു വേണ്ട സ്ഫോടക വസ്തുക്കൾ സംഘടിപ്പിച്ചതും പ്രാദേശിക സഹകരണം ഏകോപിച്ചതും ഇയാൾ തന്നെയാണ്.

കമ്രാനു പുറമേ പാക്കിസ്ഥാൻകാരായ മുഹമ്മദ് ഒമർ, മുഹമ്മദ് ഇസ്മായിൽ എന്നിവരും ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണു വിവരം. ഇതിൽ ഒമർ, മസൂദിന്റെ ബന്ധുവാണ്. ഒക്ടോബറിൽ ബഡ്ഗാമിൽ റിട്ട. എസ്‌പി. ഗുലം മുഹമ്മദിന്റെ വസതി ആക്രമിച്ചത് ഇസ്മായിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP