Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജമാ അത്ത് ഇസ്ലാമിയുടെ കാശ്മീരിലെ 4500 കോടിയുടെ സ്വത്ത് കണ്ടുകെട്ടും; 350 മോസ്‌കുകളും 400 സ്‌കൂളുകളും 1000 മദ്രസകളും അടച്ചുപൂട്ടും; 500-ലധികം ജമായത്ത് പ്രവർത്തകർ അറസ്റ്റിൽ; ജമായത്ത് ഇസ്ലാമിയെ കാശ്മീരിൽ ഭരണകൂടം നിരോധിച്ചതോടെ തിരക്കിട്ട നടപടികളുമായി സർക്കാർ; സംഘടനയ്‌ക്കെതിരായ നടപടിയും വിവാദത്തിലേക്ക്

ജമാ അത്ത് ഇസ്ലാമിയുടെ കാശ്മീരിലെ 4500 കോടിയുടെ സ്വത്ത് കണ്ടുകെട്ടും; 350 മോസ്‌കുകളും 400 സ്‌കൂളുകളും 1000 മദ്രസകളും അടച്ചുപൂട്ടും; 500-ലധികം ജമായത്ത് പ്രവർത്തകർ അറസ്റ്റിൽ; ജമായത്ത് ഇസ്ലാമിയെ കാശ്മീരിൽ ഭരണകൂടം നിരോധിച്ചതോടെ തിരക്കിട്ട നടപടികളുമായി സർക്കാർ; സംഘടനയ്‌ക്കെതിരായ നടപടിയും വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കാശ്മീരിൽ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ തിരക്കിട്ട ശ്രമം തുടങ്ങി. സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ, സംഘടനയുടെ സജീവ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കും കളക്ടർമാർക്കും സർക്കാർ നിർദ്ദേശം നൽകി. ഇതുവരെ 500-ഓളം പേരെങ്കിലും ക്‌സറ്റഡിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം 350 പേർ അറസ്റ്റിലായി.

ജമാ അത്ത് ഇസ്ലാമിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. 400 സ്‌കൂളുകളും 350 പള്ളികളും 1000 മദ്രസ്സകളും ഇതനുസരിച്ച് പൂട്ടും. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടാനും നടപടികളെടുക്കും. സംഘടിത കുറ്റകൃത്യ നിരോധന നിയമമായ യു.എ.പി.എ. അനുസരിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവർത്തകർക്കെതിരേ നടപടിയെടുക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തിയും കേസെടുക്കുന്നുണ്ട്.

സംസ്ഥാനത്തിനകത്തും വിദേശത്തുനിന്നുമുള്ള ഫണ്ടുപയോഗിച്ചാണ് ജമാ അത്ത് ഇസ്ലാമിയുടെ പ്രവർത്തനം. ജമ്മു കാശ്മീരിനെ ഇന്ത്യയിൽനിന്നടർത്തി പാക്കിസ്ഥാനോട് ചേർക്കണമെന്ന് നിലപാടാണ് സംഘടനയ്ക്കുള്ളത്. സംഘടനയ്ക്ക് എത്ര സ്വത്തുക്കളുണ്ടെന്നോ എത്ര ബാങ്ക് ബാലൻസ് ഉണ്ടെന്നോ ഉള്ള വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഘടനയുമായി ബന്ധമുള്ള എല്ലാ വസ്തുവകകളും പിടിച്ചെടുക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

ജമാ അത്ത് ഇസ്ലാമിയുടെ പ്രമുഖ നേതാക്കളായ അബ്ദുൾ ഹമീദ് ഫയാസ്, സാഹിദ് അലി, മുദസിർ അഹമ്മദ്, ഘുലാം ഖാദിർ തുടങ്ങിയവരൊക്കെ അറസ്റ്റിലായിട്ടുണ്ട്. ത്രാൽ, അനന്ത്‌നാഗ്, ബഡ്ഗാം എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ പേരും അറസ്റ്റിലായത്. ജമാ അത്ത് ഇസ്ലാമിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംഘടനയെ നിരോധിച്ചത്.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ വിഘടനവാദി നേതാക്കൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ജമാ അത്ത് ഇസ്ലാമിക്കും നിരോധനം കൊണ്ടുവന്നത്. അഞ്ചു വർഷത്തേക്കാണ് നിരോധനം.

കഴിഞ്ഞദിവസം ബാലാക്കോട്ട് ഭീകരകേന്ദ്രങ്ങൾക്കെതിരേ വ്യോമസേന നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായതെന്നാണ് സൂചന. ഇതിനുതൊട്ടുപിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം യുഎപിഎ പ്രകാരം ജമാ അത്ത് ഇസ്ലാമിക്ക് നിരോധനം ഏർപ്പെടുത്തുന്നതായി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP