Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്; ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിട്ട് കത്തിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവം...അങ്ങനെ എന്തെല്ലാം; മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട; ഇപ്പോൾ കിട്ടുമെന്നുറപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി; ജാമിത ടീച്ചറും മതം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക്; ഭീഷണിയുമായി ഇസ്ലാമിസ്റ്റുകളും

ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്; ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിട്ട് കത്തിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവം...അങ്ങനെ എന്തെല്ലാം; മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട; ഇപ്പോൾ കിട്ടുമെന്നുറപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി; ജാമിത ടീച്ചറും മതം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക്; ഭീഷണിയുമായി ഇസ്ലാമിസ്റ്റുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വനിതകളുടെ ജുമ നടത്തി ഇസ്ലാമിക പരിഷ്‌ക്കർത്താവ് ആയി അറിയപ്പെട്ടിരുന്ന ജാമിദ ടീച്ചറും ഒടുവിൽ മതം ഉപേക്ഷിക്കുന്നു. താൻ നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഖുർആൻ ദൈവികമല്ലെന്ന കണ്ടെത്തിയെന്നും, ശപിക്കുകയും പത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അവർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ മൂൻ പ്രസംഗങ്ങളിലെല്ലാം ഇസ്ലാമിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരടിക്കുമ്പോഴും ഖുർആനിന്റെ ദൈവികതയെയോ, അള്ളാഹുവിന്റെ അസ്തിത്വത്തെയോ അവർ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നില്ല. ഖുർആനും ഇസ്ലാമും സ്ത്രീകൾക്ക് അനുവദിച്ചുതുരുന്ന അവകാശങ്ങൾ പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തിയ പൗരോഹിത്യം അംഗീകരിച്ചു തരുന്നില്ല എന്ന നിലപാടാണ് അവർ എടുത്തിരുന്നത്. ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തക കൂടിയായിരുന്ന ജാമിദ ടീച്ചർ, ഖുർആൻ ഒഴികെയുള്ള ഹദീസുകൾ അടക്കമുള്ളവയൊന്നും അംഗീകരിക്കരുതെന്ന പക്ഷക്കാരിയായിരുന്നു. പക്ഷേ മതത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മതമൗലിക വാദികളും ചില ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രശ്നത്തിന്റെ പേരിൽ ജാമിദ ടീച്ചർക്കെതിരെ വാളെടുത്തിരിക്കയാണ്. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലടക്കം വലിയ ചർച്ചകളാണ് ജാമിദ ടീച്ചറുടെ മനം മാറ്റത്തിന്റെ പേരിൽ നടക്കുന്നത്. ജാമിദ ടീച്ചർ ആദ്യമേ തന്നെ നാസ്തികയായിരുന്നെന്നും അത് പുറത്തെടുക്കാതെ മത പരിഷ്‌ക്കരണവാദിയായി നിൽക്കയാണെന്നും അവർ രോഷം കൊള്ളുന്നു. ഇൻബോക്സിലും മറ്റുമായി തെറിവിളികളുടെ പൂരമാണ് തനിക്ക് അനുഭവിക്കേണ്ടി വരുന്നതെന്ന് തുടർന്ന് ഇട്ടപോസ്റ്റുകളിൽ ടീച്ചർ വ്യക്തമാക്കുന്നു.

ജാമിത ടീച്ചറിന്റെ ഫേസ്‌ബുക്ക് പോസ്ററിന്റെ പൂർണരൂപം ഇങ്ങനെയാണ്:

എന്റെ നിലപാടുകൾ എനിക്കാരെയും എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടുന്ന നിർബന്ധമില്ല. അത് വ്യക്തമാണ്. കൃത്യമാണ്. അങ്ങേയറ്റം സുതാര്യമാണ്: എനിക്ക് രാഷ്ട്രീയമുണ്ട് :എന്നാൽ ഞാനൊരു രാഷ്ട്രിയ പാർട്ടിയുടെയും ചട്ടുകമല്ല.ഞാൻ കല്പിതകഥയിലെ സ്വർഗ്ഗക്കാരിയായ വിജയിയാണ്. എന്നാൽ ഞാൻ വാദിക്കുന്നത് മുഴുവൻ മനുഷ്യന്റെയും സമത്വത്തിന് വേണ്ടിയാണ്. ഞാൻ ഒരു സ്ത്രീയാണ് .ഞാൻ നിലകൊള്ളുന്നത് സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയും അക്രമിക്കപ്പെടുന്നവരുടെ നീതിക്കുവേണ്ടിയാണ്. ഞാൻ ജന്മം കൊണ്ട് മുസ്ലിമാണ്. കർമ്മം കൊണ്ടും വിവേചനബുദ്ധികൊണ്ടും മനുഷ്യനാണ്. ഞാൻ പഠിച്ചതും അറിഞ്ഞതും എന്റെ മത പ്രമാണങ്ങളെ കുറിച്ചാണ്.ഏറ്റവും വിമർശിക്കുന്നതും വ്യക്തമായ അറിവുള്ള വിഷയങ്ങളെ കുറിച്ച് മാത്രമാണ് '. അറിഞ്ഞ ഞാൻ അനുഭവിച്ച മതത്തിലെ വിവേചനങ്ങൾ, അനീതികൾ, അവഗണനകൾ...... അതൊക്കെ എന്നെ എന്റെ മതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു.

ആദ്യം ഖുർആനും ഹദീസും പഠിച്ചു, പഠിപ്പിച്ചു.പിന്നീട് ചിലഹദീസുകൾ ഖുർആനിന് എതിരാണെന്ന് മനസിലാക്കി. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. പ്രത്യേകിച്ച് 6 ഹദീസ് ഗ്രന്ഥങ്ങളും 6 ഹദീസ് പണ്ഡിതന്മാരെയും കുറിച്ചുള്ള ചരിത്രങ്ങളും.ഹദീസ് പ്രമാണമല്ല എന്ന് ഖുർആനിലുടെ കണ്ടെത്തി.ശേഷം ഖുർആനിനെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ശ്രമം നടത്തി. അത് ദൈവികമല്ലെന്ന കണ്ടെത്തലിലാണ് ഞാനെത്തിച്ചേർന്നത്.
ശപിക്കുന്ന ദൈവം,ഇല്ലാത്ത ദൈവങ്ങളെ ആരാധിച്ചാൽ തീയിലിച്ച് കത്തിക്കുന്ന ദൈവം, അരൂപിയെങ്കിലും സിംഹാസനത്തിലിരിക്കുന്ന ദൈവം, കോപിക്കുന്ന ദൈവം, പ്രത്യേക മതക്കാരോട് കോപിക്കുകയും അവർക്ക് അയിത്തം കൽപ്പിക്കുകയും ചെയ്യുന്ന ,പറയുന്നത് വിശ്വസിപ്പിക്കാൻ അത്തിപ്പഴം കൊണ്ട് സത്യം ചെയ്യുന്ന ദൈവം, നബിക്ക് വേണ്ടി നമസ്‌കരിക്കുന്ന ദൈവം,നബിക്ക് കാരുണ്യം ദൈവത്തിന്റെത് പോരെന്ന് മനസിലാക്കി മലക്കുകളെയും വിശ്വാസികളെയും കൊണ്ട് പ്രാർത്ഥിപ്പിക്കുന്ന ദൈവം............

അങ്ങനെ ധാരാളം........തെമ്മാടിത്തരം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ എന്റെ ചുണ്ടുവിരൽ ഉയർന്നെന്നിരിക്കും ഉയിര് പോയാലും :ഇതാണ് ഞാൻ. യോജിപ്പില്ലാത്തവർക്ക് സൗഹൃദം വിടാം.കാരണം എനിക്ക് ഞാനാകാനേ കഴിയൂ.എന്റെ പ്രകൃതവും അതാണ്: നൂറുവർഷമുള്ള അടിമ ജീവിതം എനിക്കു വേണ്ടാ.മരിച്ച ശേഷം ഉറപ്പില്ലാത്ത മുത്തും പവിഴവുമുള്ള കൊട്ടാരവും മന്തി ബിരിയാണിയും വേണ്ട. ഇപ്പോൾ കിട്ടുമെന്നു റപ്പുള്ള കഞ്ഞിയും ചമ്മന്തിയും മതി.ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്കണമെന്നേയുള്ളൂ.........

വിവാദമായി വനിതാ ജുമ; ജാമിത ടീച്ചറുടെ നിലപാട് ഇങ്ങനെയായിരുന്നു

നേരത്തെ ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും ജാമിദ ടീച്ചർ വഹിച്ചിരുന്നു. ഈ സമയത്താണ് രാജ്യത്ത് ആദ്യമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നൽകിത്. ഇതിന്റെ പേരിൽ തനിക്ക് ആയിരത്തിലധികം കൊലപാതക ഭീഷണികൾ വന്നതായി അന്ന് ജാമിദ ടീച്ചർ പറഞ്ഞിരുന്നു.ഇന്ന് കേരളത്തിൽ നിലവിലുള്ള മുഴുവൻ മുസ്ലിംമത സംഘടനകളും ഖുർആനിനെ തള്ളി ഹദീസിനെ പ്രമാണമായി സ്വീകരിച്ചവരാണ്, ഹദീസ് ഖുർആനിന് വിരുദ്ധമാണ്, ഇതാണ് താനും ഖുർആൻ സുന്നത്ത് സൊസൈറ്റിയും പൊതുസമൂഹത്തോട് പറയാൻ ശ്രമിക്കുന്നതെന്ന് ജാമിദ ടീച്ചർ വ്യക്തമാക്കിയിരുന്നു.

വനിതാ ജുമക്കുശേഷം സമാനതകളില്ലാത്ത ആക്രമണങ്ങളാണ് അവരുടെ നേർക്ക് ഉണ്ടായത്.കൊയിലാണ്ടിയിലുള്ള വീടിനുനേരെ അക്രമണമുണ്ടായി. ഫോണിലേക്കു ആയിരത്തിലധികം കൊലപാതക ഭീഷണി മെസ്സേജുകൾ വന്നു, പച്ചയ്ക്ക് കത്തിക്കും, വെട്ടി നുറുക്കും, പട്ടിക്ക് ഇട്ടുകൊടുക്കും, ചേകന്നൂർ മൗലവിക്ക് സംഭവിച്ചത് ആവർത്തിക്കും തുടങ്ങിയ മെസ്സേജുകളാണ് താൻ 12വർഷമായി ഉപയോഗിച്ചുവന്നിരുന്ന ഫോണിലേക്ക് വരുന്നതെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ മുത്തലാക്ക് വിഷയത്തിൽ മതപണ്ഡിതർക്ക് വിരുദ്ധമായ നിലപാട് എടുത്തതും വിഷയത്തിൽ സുപ്രീംകോടതി ബില്ലിനെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വൻഅറപ്പുളവാക്കുന്ന തേജോവധങ്ങളാണു ടീച്ചർക്ക് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു നേതൃത്വം നൽകിയത്.

മുജാഹിദ് വിഭാഗത്തിന്റെ തിരുവനന്തപുരം സലഫിസെന്ററിൽ പത്തുവർഷത്തോളം അദ്ധ്യാപികയായിരുന്നു ജാമിദ. ദക്ഷിണകേരളാ സുന്നിവിഭാഗത്തിന്റെ തിരുവനന്തപുരം പരുത്തിക്കുഴിയിലെ സ്ഥാപനത്തിലും ജാമഅത്തെ ഇസ്ലാമിയുടെ തിരുവനന്തപുരം അട്ടക്കുളങ്ങര ഇസ്ലാമിക സ്ഥാപനത്തിനും അദ്ധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഓക്‌സഡ് ഇന്റർനാഷണൽ സ്‌കൂൾ, മണക്കാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, പൊന്നറ ശ്രീധർമ മെമോറിയൽ സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അറബിക് അദ്ധ്യാപികയായും ജോലിചെയ്തു. ഇപ്പോൾ ഹദീസിനെ മാത്രമല്ല ഖുർആനെയും തള്ളിപ്പറഞ്ഞ നിലപാട് എടുത്തതോടെ അവർക്ക് ഭീഷണികൾ ഏറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP