Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ടണൽ ഏപ്രിൽ രണ്ടിന് ഗതാഗതത്തിന് തുറന്നുകൊടുക്കും; ജമ്മുവിൽനിന്നും ശ്രീനഗറിലേക്കുള്ള യാത്ര രണ്ടുമണിക്കൂർ കുറയ്ക്കുന്ന എൻജിനിയറിങ് വിസ്മയം ടൂറിസ്റ്റുകൾക്കും ആവേശമാകും

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ടണൽ ഏപ്രിൽ രണ്ടിന് ഗതാഗതത്തിന് തുറന്നുകൊടുക്കും; ജമ്മുവിൽനിന്നും ശ്രീനഗറിലേക്കുള്ള യാത്ര രണ്ടുമണിക്കൂർ കുറയ്ക്കുന്ന എൻജിനിയറിങ് വിസ്മയം ടൂറിസ്റ്റുകൾക്കും ആവേശമാകും

ചെങ്കുത്തായ കൊക്കകളും പാറക്കെട്ടുകളും നിറഞ്ഞ, നെഞ്ചിടിപ്പേറ്റുന്ന യാത്രയാണ് ജമ്മു-ശ്രീനഗർ ദേശീയ പാതയിലേത്. എന്നാൽ, ആ യാത്ര ഇനിമുതൽ ആവേശകരമാകും. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കത്തിലൂടെയാവും ഏപ്രിൽ രണ്ടിനുശേഷം ജമ്മു-ശ്രീനഗർ യാത്ര. തുരങ്കം വന്നതോടെ, ലാഭിക്കുന്നത് രണ്ടുമണിക്കൂർ നേരത്തെ യാത്രയാണ്. ചെനാനി നഷാരി ടണലിന്റെ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

ജമ്മു-ശ്രീനഗർ പാതയിലൂടെയുള്ള യാത്ര ക്ലേശകരമാക്കുന്നത് വലിയ ട്രാഫിക് കുരുക്കുകളും മലയിടിച്ചിലുമൊക്കെയാണ്. ദുർഘടമായ ആ മേഖലയിലെ യാത്രാക്ലേശങ്ങൾ അപ്പാടെ ഇല്ലാതാകുമെന്നതാണ് ടണലിന്റെ മര്‌റൊരു ഗുണം. മഞ്ഞുകാലത്ത് ഹൈവേ അടച്ചിടുന്ന പതിവും ഇതോടെ ഇല്ലാതാകും. ഹിമാലയത്തിലെ അതി ദുർഘടമായ മേഖലയിൽ ഇത്തരമൊരു ടണൽ നിർമ്മിക്കാനായത് എൻജിനിയറിങ്ങിലെ വിസ്മയങ്ങളിലൊന്നാണെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

10.89 കിലോമീറ്ററാണ് ടണലിന്റെ ദൈർഘ്യം. ടണലിലൂടെയുള്ള യാത്ര ജമ്മു-ശ്രീനഗർ ഹൈവേയിലെ 41 കിലോമീറ്റർ ദൂരമാണ് കുറയ്ക്കുന്നത്. ശൈത്യകാലത്തും ടണൽ ഉപയോഗിക്കാമെന്നതിനാൽ, ജമ്മു-ശ്രീനഗർ പാതയിലൂടെ വർഷം മുഴുവൻ ഗതാഗതം സാധ്യമാകും. 41 കിലോമീറ്റർ ലാഭിക്കുന്നതോടെ ഓരോ ദിവസവുംം 27 ലക്ഷം രൂപ വിലവരുന്ന ഇന്ധനം ലാഭിക്കാനാകുമെന്നും കരുതുന്നു.

തീവ്രവാദികളും ഭീകരരുമുള്ള മേഖലയായതിനാൽ, അതീവ സുരക്ഷയോടെയാണ് ടണൽനിർമ്മിച്ചിട്ടുള്ളത്. റേഡിയോ ഫ്രീക്വൻസി, കമ്യൂണിക്കേഷൻ സൗകര്യങ്ങൾ, വെന്റിലേഷൻ, വൈദ്യുതി, അടിയന്തര ഘട്ടങ്ങളിൽ ഫോൺ ചെയ്യാനുള്ള ബൂത്തുകൾ, അഗ്നിരക്ഷാ സംവിധാനം തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ടണൽ അപകടത്തിൽപ്പെട്ടാൽ, സമാന്തരമായി രക്ഷാപ്രവർത്തനത്തിനായി മറ്റൊന്നുകൂടി നിർമ്മിച്ചിട്ടുണ്ടെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

2519 കോടി രൂപ ചെലവിട്ടാണ് ടണൽ നിർമ്മിച്ചിട്ടുള്ളത്. ഉധംപുരിനെയും റമ്പാനെയും ബന്ധിപ്പിക്കുന്ന ടണൽ 2016 മെയ് 20 പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, പല കാരണങ്ങൾകൊണ്ടും നിർമ്മാണം വൈകി. 55 രൂപയാണ് എൽഎംവി വാഹനങ്ങൾക്ക് ഒരുവശത്തേയ്ക്ക് നൽകേണ്ടത്. ഇരുവശത്തേയ്ക്കുമായി 85 രൂപയും. ഒരുമാസത്തെ യാത്രാപാസിന് 1870 രൂപ. മിനി ബസുകൾക്ക് 90 രൂപ, 135 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ബസുകൾക്കും ട്രക്കുകൾക്കും 190 രൂപയും 285 രൂപയുമാണ് ടോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP