Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോഡ് ജാനകി കൊലപാതകക്കേസ് എത്തിനിൽക്കുന്നത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്ത്; കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് ക്ഷേത്ര പരിസരത്തെ കടയിൽ നിന്ന്; മൂന്ന് പേർ ഒരുമിച്ച് കടയിൽ വന്ന് മുഖംമൂടികൾ വാങ്ങിയതായി കടക്കാരന്റെ മൊഴി; കേസിൽ തുമ്പു ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്

കാസർകോഡ് ജാനകി കൊലപാതകക്കേസ് എത്തിനിൽക്കുന്നത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്ത്; കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് ക്ഷേത്ര പരിസരത്തെ കടയിൽ നിന്ന്; മൂന്ന് പേർ ഒരുമിച്ച് കടയിൽ വന്ന് മുഖംമൂടികൾ വാങ്ങിയതായി കടക്കാരന്റെ മൊഴി; കേസിൽ തുമ്പു ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്

രഞ്ജിത് ബാബു

കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക പി.വി. ജാനകിയെ കൊലപ്പെടുത്തിയ കേസിൽ കവർച്ചക്കാർ മുഖം മൂടി വാങ്ങിയത് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്തു നിന്ന്. ജാനകിയെ കൊലപ്പെടുത്തുകയും ഭർത്താവ് കൃഷ്ണൻ മാസ്റ്ററെ അക്രമിച്ച് ആഭരണവും പണവും കവർച്ച ചെയ്ത പ്രതികൾ മുഖം മൂടി സംഘടിപ്പിച്ചത് എവിടെ നിന്നാണെന്ന പൊലീസ് അന്വേഷണത്തിലാണ് ഇതോടെ തുമ്പായത്. മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവിലേക്ക് അന്വേഷണം എത്തിയത് മുഖം മൂടിയുടെ പേരിലാണ്. കാസർഗോഡും കാഞ്ഞങ്ങാടുമുള്ള കടകളിലും മറ്റും പൊലീസ് മുഖം മൂടി അന്വേഷിച്ച് ഇറങ്ങിയെങ്കിലും കവർച്ചക്കാർ ധരിച്ച തരത്തിലുള്ള മുഖം മൂടി കണ്ടെത്താൻ ആയിരുന്നില്ല.

അക്രമ സമയത്ത് കവർച്ചക്കാരിൽ ഒരാളുടെ മുഖം മൂടിയുടെ ഒരു ഭാഗം അടർന്ന് വീണതാണ് അന്വേഷണം ആ വഴിക്ക് നീങ്ങിയത്. ഈ മുഖം മൂടി മംഗളൂരു ആശുപത്രിയിൽ കഴിയുന്ന കൊല്ലപ്പെട്ട ജാനകിയുടെ ഭർത്താവ് കൃഷ്ണൻ മാസ്റ്ററെ പൊലീസ് കാണിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തി മുത്തപ്പനെ പ്രാർത്ഥിച്ച ശേഷം മൂന്ന് പേർ ഒരുമിച്ച് കടയിൽ വന്ന് മുഖം മൂടികൾ വാങ്ങിയതായി സമീപത്തെ കടക്കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കടയിൽ എത്തിയവർ പലതരം മുഖം മൂടികൾ ഏറെ നേരം പരിശോധിക്കുകയും ഒടുവിൽ മുഖത്തോട് ഒട്ടി നിൽക്കുന്ന മുഖം മൂടി വാങ്ങുകയും ചെയ്തുവെന്ന് കടയുടമ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ചീമേനി കൊലക്ക് ശേഷം മുഖം മൂടി അന്വേഷിച്ച് പൊലീസ് കാഞ്ഞങ്ങാട്, കാസർഗോഡ് ഭാഗങ്ങളിൽ കുറേ ദിവസമായി അന്വേഷണം ആരംഭിച്ചിട്ട്. ഒടുവിലാണ് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ എത്തിയത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് നിരവധി സി.സി. ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലെ ദൃശ്യങ്ങൾ വരും ദിവസങ്ങളിൽ പൊലീസ് പരിശോധിക്കും. അതോടെ ഈ കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേ സമയം കൊലക്കേസുമായി ബന്ധപ്പെട്ട് സംശയത്തിൽ ആയ ഒരു യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ അയാൾ ഹാജരായില്ല. മൊബൈൽ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന സംശയവും ശക്തമായിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് റിട്ടയേർഡ് അദ്ധ്യാപക ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറി ജാനകിയെ കെട്ടിയിട്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തി പണവും സ്വർണ്ണവും കവർന്നത്. ജാനകിയുടെ കഴുത്തിന് ഇരു വശവും കത്തി കുത്തിയിറക്കുകയായിരുന്നു. ഭർത്താവ് കൃഷ്ണൻ മാസ്റ്റർക്കും സമാന രീതിയിലുള്ള കുത്തേറ്റിരുന്നെങ്കിലും അപകടം സംഭവിച്ചില്ല. മഹാരാഷ്ട്രയിൽ നിന്നും അനാർ കച്ചവടത്തിന് എത്തിയ സംഘമാണ് അക്രമം നടത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാൽ പറശ്ശിനിക്കടവിൽ നിന്നും മുഖം മൂടി ലഭിച്ചതോടെ യഥാർത്ഥ വസ്തുത പുറത്ത് വരുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP