Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയാത്രക്കാരിയെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോയ പിക് അപ്പ് വാൻ സിസിടിവിയുടെ ഫ്രെയിമിന് അപ്പുറം ഒതുക്കി നിർത്തി; അപകടകാരണം ഉറക്കമെന്ന് പൊലീസിന് മൊഴി നൽകി അറസ്റ്റിലായ പാറശ്ശാലക്കാരനായ ഡ്രൈവർ; ഷാരോൺ ഓടിച്ചിരുന്നത് ഹാബിറ്റാറ്റിന്റെ വാഹനം; അഭ്യൂഹങ്ങൾക്ക് കാരണം പ്രചരിച്ച വീഡിയോയിലെ അസ്വാഭാവികതകൾ; അപകടത്തിൽ മരിച്ചത് സാമൂഹിക പ്രവർത്തകയായ ജസീന്ത; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ആലുവ മനയ്ക്കപ്പടിയിലെ ആക്‌സിഡന്റിന് പിന്നിലെ വസ്തുത ഇങ്ങനെ

വഴിയാത്രക്കാരിയെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോയ പിക് അപ്പ് വാൻ സിസിടിവിയുടെ ഫ്രെയിമിന് അപ്പുറം ഒതുക്കി നിർത്തി; അപകടകാരണം ഉറക്കമെന്ന് പൊലീസിന് മൊഴി നൽകി അറസ്റ്റിലായ പാറശ്ശാലക്കാരനായ ഡ്രൈവർ; ഷാരോൺ ഓടിച്ചിരുന്നത് ഹാബിറ്റാറ്റിന്റെ വാഹനം; അഭ്യൂഹങ്ങൾക്ക് കാരണം പ്രചരിച്ച വീഡിയോയിലെ അസ്വാഭാവികതകൾ; അപകടത്തിൽ മരിച്ചത് സാമൂഹിക പ്രവർത്തകയായ ജസീന്ത; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ആലുവ മനയ്ക്കപ്പടിയിലെ ആക്‌സിഡന്റിന് പിന്നിലെ വസ്തുത ഇങ്ങനെ

എം മനോജ് കുമാർ

ആലുവ: വഴിയാത്രക്കാരിയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആലുവയ്ക്ക് അടുത്ത് മനക്കപ്പടിയിലാണ് സംഭവം. വഴിയരികിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ പിക് അപ് വാൻ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. മനപ്പൂർവ്വം സ്ത്രീയെ ഇടിക്കാൻ ശ്രമിക്കുന്നത് പോലെയാണ് സിസിടിവി ദൃശ്യങ്ങൾ. എന്നാൽ ഇതൊരു വെറും അപകടമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു ദൂരഹതയുമില്ലെന്നും പൊലീസ് പറഞ്ഞു

മനയ്ക്കപ്പടിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിന്റെ സിസിടിവി ക്യാമറിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ പാറശാല മണലിവില്ലയിൽ ഷാരോൺ (26) നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസിന് കിട്ടിയ മൊഴി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സോഷ്യൽ മീഡിയ വലിയ സംശയങ്ങൾ ഉയർത്തുന്നത്. എന്നാൽ വാൻ നിർത്താതെ പോയി എന്നത് ശരിയല്ല. സിസിടിവി ക്യാമറയുടെ പരിധിയിൽ ഷാരോൺ വണ്ടി നിർത്തി. തിരുവനന്തപുരം പാറശാല സ്വദേശിയാണ് ഇയാൾ.

ആസൂത്രിതമായ കൊലപാതകം എന്ന രീതിയിലാണ് ഫേസ്‌ബുക്കിൽ വീഡിയോ പങ്കുവെക്കപ്പെട്ടതും തുടർന്നുള്ള ചർച്ചകളും നടന്നത്. നിരവധി പേർ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് കമന്റ് ചെയ്തു. ആലുവയിൽ നിന്നും പറവൂർക്ക് പോകുകയായിരുന്ന പിക് അപ് വാനാണ് വഴിയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചത്. വീട്ടമ്മയ്ക്കു നേരെ വരുന്ന വാഹനം അവരെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടിച്ചു പോകുകയായിരുന്നുവെന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതാണ് കൂടുതൽ ദൂരൂഹമായ ചർച്ചകൾക്ക് കാരണം.

ദൃശ്യങ്ങളിൽ അപകടമുണ്ടാക്കിയ പിക്ക് അപ്പ് വാനിന് പിന്നാലെ മറ്റൊരു കാർ വരുന്നത് കാണാം. പെട്രോൾ പമ്പിന് സമീപം നിർത്തുന്ന കാറിൽ നിന്നും ഇറങ്ങുന്ന ആൾ എന്തോ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.അപകടം നടക്കുമ്പോൾ പിക്ക് അപ്പ് വാനിന്റെ സൈഡിലൂടെ പോകുന്ന ഒരു ബൈക്കുമുണ്ട്. രണ്ട് യുവാക്കളാണ് ബൈക്കിലുള്ളത്. ഇവരുമായി പിക് വാൻ ഡ്രൈവർ സംസാരിക്കുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തോ തർക്കത്തിലായിരുന്നു പിക്ക് അപ്പ് വാനും ബൈക്ക് യാത്രക്കാരുമെന്നും ചർച്ചയും ഈ വീഡിയോ സജീവമാക്ിക.

ഈ തർക്കത്തിനിടെയിൽ അശ്രദ്ധ വാഹനത്തിന്റെ നിയന്ത്രണം മറ്റൊരു വഴിക്കാക്കിയെ്‌നും ഇടിച്ചിട്ട വാഹനം നിർത്താതെ പോയത് ക്രിമിനൽ കുറ്റമാണെന്നുമൊക്കെ ചർച്ചയെത്തി. അതുകൊണ്ട് ഇത് ആസൂത്രിത കൊലപാകമെന്ന സംശയം സജീവമാക്കുകയായിരുന്നു സോഷ്യൽ മീഡിയ. സിസിടിവി ദൃശ്യത്തിൽ പാതി സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിസിടിവിയുടെ ഫ്രെയിമിന് അപ്പുറത്ത് പിക്ക് വാൻ നിർത്തിയിരുന്നു. അപകടത്തിൽ രോഷാകുലരായ നാട്ടുകാർ പിക്ക് അപ്പ് വാൻ തല്ലിതകർക്കാനും ശ്രമിച്ചു. ഡ്രൈവറെ കൈയേറ്റം ചെയ്യാനുള്ള ശ്രമവുമുണ്ടായി. മരിച്ച സ്ത്രീയുമായി ഈ ഡ്രൈവർക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെയായിരുന്നു സംഭവം നടന്നത്. കരുമല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥന്റെ ഭാര്യ ജസീന്ത(60)യാണ് മരിച്ചത്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സഹകരണ സെക്രട്ടറിയും മുൻ എസ്എൻഡിപി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു. ഇതെല്ലാം സംശയത്തിന് ദുരൂഹത കൂട്ടി. അതിനിടെ ഹാബിറ്റാറ്റ് എ്ന്ന സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാനാണ് ജസീന്തയെ ഇടിച്ചതെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പിന്നാലെയാണ് വസ്തുതകൾ പുറത്തു വരുന്നത്.

ജസീന്തയുടെ സാമൂഹിക സേവന പശ്ചാത്തലവും സംശയങ്ങൾക്ക് ബലം കൂട്ടുന്നതായി സോഷ്യൽ മീഡിയ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നായിരുന്നു ഉയർന്ന ആവശ്യം. മനയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രാൾ പമ്പിനു സമീപം വച്ചായിരുന്നു അപകടം . വഴിയരികിൽ റോഡിനു സമീപം നിന്ന വീട്ടമ്മയെ ആലുവയിൽ നിന്നും പറവൂർക്ക് പോവുന്ന പിക്കപ്പ് വാൻ ആണ് ഇടിച്ചിട്ടത് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവിയുടെ ഫ്രെയിമിന് അപ്പുറത്ത് നടന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്താത്തതാണ് അഭ്യൂഹങ്ങൾക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP