മകൻ ബിജെപി സഖ്യകക്ഷിയുടെ പോപ്പായ അഛൻ വെള്ളാപ്പള്ളിയെ വിളിക്കുന്നു; അഛൻ വിജയനെയും അമിത് ഷായെയും വിളിക്കുന്നു; ഷാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുന്നു; പേരിന് ഒരു ഗുജജു കച്ചവടക്കാരനെ വിളിക്കുന്നു; ഗുജജു പൊട്ടനല്ലാത്തതുകൊണ്ട് സ്‌കൂട്ടാകുന്നു; മുഖ്യൻ ഫോണെടുത്ത് കുത്തുന്നു: സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോയും: തുഷാറിന്റെ മോചനം ജാവേദ് പർവേശിന്റെ വരകളിൽ; വെള്ളാപുള്ളി ഡീകോഡഡ്-മനോരമ ലേഖകന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
August 23, 2019 | 12:00 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എങ്ങനെയാണ് തുഷാർ വെള്ളാപ്പള്ളിക്ക് അജ്മാൻ ജയിലിൽ നിന്ന് അതിവേഗ മോചനം സാധ്യമായത്? മനോരമയുടെ ലേഖകൻ ജാവേദ് പർവേശിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. മനോരമ സൈറ്റൈലിൽ പടം വരച്ചാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. സരസമായ വാക്കുകളിലൂടെ കൊള്ളേണ്ടിടത്ത് കാര്യങ്ങൾ എത്തിക്കുകയാണ് ജാവേദ്. മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയും കഥാപാത്രങ്ങളാകുന്നു. അങ്ങനെ അതീവ രസകരമാണ് പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് ജാവേദ് കണക്കിന് പരിഹസിക്കുന്നത്. സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോ തൊമ്മിച്ചിരി ചിരിച്ച് , ആസന്നത്തിൽ സഖാവ് പൊട്ടിച്ച പന്നിപ്പടക്കം കണ്ടില്ലെന്ന് നടിച്ച് ,പതിവുപോലെ മരക്കഴുതപ്പുറത്തു കയറി ഫാഷിസത്തിനെതിരേ പോരാടുന്നു.-ഇതാണ് ജാവേദ് പറ്ഞ്ഞു വയ്ക്കുന്നത്.
ജാവേദ് പർവേശിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
നടന്നത്:
തുഷാർ ലോക്കാകുന്നു.
മകൻ ബിജെപി സഖ്യകക്ഷിയുടെ പോപ്പായ അഛൻ വെള്ളാപ്പള്ളിയെ വിളിക്കുന്നു.
അഛൻ കേരള മുഖ്യൻ വിജയനെയും പിന്നെ തന്റെ നേതാവായ അമിത് ഷായെയും വിളിക്കുന്നു.
ഷാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുന്നു. പേരിന് ഒരു ഗുജജു കച്ചവടക്കാരനെ വിളിക്കുന്നു. ഗുജജു പൊട്ടനല്ലാത്തതുകൊണ്ട് സ്‌കൂട്ടാകുന്നു. (മാപ്പു നോക്കുക)
വിജയൻ ഉടൻ കത്തെഴുതുന്നു. Dear Mr.Jaya shankar എന്നെഴുതിയ കത്തിനു താഴെ ശൂ വരയ്ക്കുന്നു. ഫാക്‌സ് അയക്കുന്നതിന് മുൻപ് ആരോ അത് കണ്ടെത്തുന്നു. ആർഷഭാരത സംസ്‌കാരം അനുസരിച്ച് മിസ്റ്റർ പാടില്ല, ജീ വേണം. തിരുത്തുന്നു, ഫാക്‌സുന്നു.
മുഖ്യൻ ഫോണെടുത്ത് കുത്തുന്നു. ആ നറു തേൻ പുഞ്ചിരി നിലാവ് മോന്തയിൽ ഉദിച്ചപ്പോൾ തന്നെ സെക്രട്ടറിക്ക് കാര്യം മനസിലായി. ഫോണിനപ്പുറം ഏതോ മുതലാളിയാണ്.
ഏതോ മന്ത്രി പുത്രന്റെ ക്വട്ടേഷനാണെന്നു കരുതി പിറുപിറുത്തു ഫോണെടുത്ത യൂസുഫലിയാക്ക പടച്ചോന് സ്തുതി പറഞ്ഞു. ആദ്യമായി പോയ പൈസ തിരികെ കിട്ടുന്നു. അപ്പുറത്തുള്ളത് നടേശൻ മുതലാളിയുടെ പുത്രനാണ്. ഫിനാൻസ് മാനേജറെ ( കേരള എയ്ഡ് ആൻഡ് ക്വട്ടേഷൻസ്) വിളിച്ച് പൈസ കൊടുക്കാൻ പറയുന്നു. ആദ്യമായി കൊടുത്ത പണം തിരികെ കിട്ടുമെന്നറിഞ്ഞ് മാനേജർ ഓഫിസിൽ ലഡു വിതരണം നടത്തുന്നു.
സംഘിപ്പടയിലെ പോരാളിക്കു വേണ്ടി സഖാവിന്റെ ശുഷ്‌കാന്തി കണ്ട് അന്തം ബ്രോ തൊമ്മിച്ചിരി ചിരിച്ച് , ആസന്നത്തിൽ സഖാവ് പൊട്ടിച്ച പന്നിപ്പടക്കം കണ്ടില്ലെന്ന് നടിച്ച് ,പതിവുപോലെ മരക്കഴുതപ്പുറത്തു കയറി ഫാഷിസത്തിനെതിരേ പോരാടുന്നു.
( വര. ഞാൻ )
