Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരം പറഞ്ഞ് മടുത്തപ്പോൾ സ്‌റ്റോക്കില്ലെന്ന് ബോർഡ് വച്ച് രക്ഷപ്പെടൽ; എല്ലാത്തിനും കാരണം മാസപ്പടിയെന്ന് പരിതപിച്ച് മടക്കവും; 'ജവാനെ' കിട്ടാതെ കുടിയന്മാർ വലയുന്നു

ഉത്തരം പറഞ്ഞ് മടുത്തപ്പോൾ സ്‌റ്റോക്കില്ലെന്ന് ബോർഡ് വച്ച് രക്ഷപ്പെടൽ; എല്ലാത്തിനും കാരണം മാസപ്പടിയെന്ന് പരിതപിച്ച് മടക്കവും; 'ജവാനെ' കിട്ടാതെ കുടിയന്മാർ വലയുന്നു

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സിന്റെ ജനപ്രിയ ബ്രാൻഡിന് ആവശ്യക്കാർ ഏറിയതോടെ ഉത്പാദനത്തിൽ റെക്കോഡ് നേട്ടം. ട്രാവൻകൂർ ഷുഗേഴ്‌സിന്റെ ഉത്പന്നമായ ജവാൻ റമ്മിന്റെ ഉത്പാദനമാണ് ഒരു ലക്ഷം കെയ്‌സിൽനിന്ന് 1,38, 000 കെയ്‌സ് എന്ന റിക്കോർഡിലേക്കു കുതിചത് . എന്നാൽ, കച്ചവടം കൂടിയതോടെ പല ബവ്‌റിജസ് ഷോപ്പുകളിലും ജവാനില്ലാത്ത പ്രത്യേക സാഹചര്യമാണുള്ളത്. കേരളത്തിലെ തിരക്കുള്ള സാധാരണക്കാർ ആശ്രയിക്കുന്ന ബവ്‌റിജസ് ഔട്ട് ലെറ്റുകളുടെ മുമ്പിൽ ജവാൻ സ്റ്റോക്ക് ഇല്ല എന്നെഴുതിയ ബോർഡുകൾ കാണാം.

ചില പ്രമുഖ മദ്യബ്രാൻഡുകളുടെ ഇടപെടലാണ് ജവാൻ 'സ്റ്റോക്കില്ലാത്തതിന്' കാരണമെന്നാണ് ആരോപണം. പ്രമുഖ ബ്രാൻഡുകൾ വിറ്റാൽ വിൽപ്പനയ്ക്കനുസരിച്ച് 'മാസപ്പടി' ഉദ്യോഗസ്ഥരുടെ കയ്യിലെത്തും. ജവാന്റെ നിർമ്മാണം പൊതുമേഖലയിലായതിനാൽ മാസപ്പടിക്ക് സാധ്യതയില്ല. ഇക്കാരണത്താൽ മറ്റുള്ള ബ്രാൻഡുകൾ വിറ്റുപോയതിനുശേഷമേ ജവാൻ പുറത്തിറക്കാൻ നിക്കം നടതുനതാണ് ജവാൻ റം ക്ഷാമം ആവാൻ കാരണം എന്ന് കരുതുന്നു . റിക്കോർഡ് ഉത്പാദനം നടക്കുന്ന 'ജവാൻ' റം സ്റ്റോക്കില്ലെന്നു പറഞ്ഞ് ഉപയോക്താക്കളെ മടക്കി അയയ്ക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി അധികൃതർതന്നെ വ്യക്തമാക്കുന്നു

300 രൂപക്ക് താഴെ ആണ് ജവാന്റെ വില. 2010ൽ പതിനായിരം കേയ്‌സിൽ താഴെയായിരുന്നു ജവാന്റെ പ്രതിദിന ഉത്പാദനം. വിലക്കുറവാണ് ഉപയോക്താക്കൾ വർധിക്കാൻ കാരണമായി ബവ്‌റിജസ് കോർപ്പറേഷൻ പറയുന്നത്. കഴിഞ്ഞവർഷം 23 ലക്ഷംരൂപ നഷ്ടത്തിലായിരുന്നു എന്നാൽ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അറ്റാദായം രണ്ടുകോടിയോളമാണ്. വിറ്റുവരവ് 45 കോടി കഴിഞ്ഞു. കരിമ്പുകർഷകർക്കായി സ്ഥാപിച്ചതാണു ട്രാവൻകൂർ ഷുഗേഴ്‌സ്. കരിമ്പ് ഉത്പാദനം കുറഞ്ഞതോടെ മദ്യ ഉത്പാദനത്തിലേക്കു തിരിയുകയായിരുന്നു. ഇപ്പോൾ മധ്യകേരളത്തിൽ മാത്രമാണ് ജവാന്റെ വിൽപ്പന. ആവശ്യക്കാർ വർധിച്ചതോടെ ഉത്പാദന ഷെഡ്യൂളുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിന് കത്തുനൽകിയെന്നും അറിയുന്നു.

വിലക്കുറവാണ് ഉപയോക്താക്കൾ വർധിക്കാൻ കാരണമായി ബവ്‌റിജസ് കോർപ്പറേഷൻ പറയുന്നത്. തിരുവല്ലയിലെ കരിമ്പുകർഷകർക്കായി സ്ഥാപിച്ചതാണു ട്രാവൻകൂർ ഷുഗേഴ്‌സ്. കരിമ്പ് ഉത്പാദനം കുറഞ്ഞതോടെ മദ്യ ഉത്പാദനത്തിലേക്കു തിരിയുകയായിരുന്നു. ഇപ്പോൾ മധ്യകേരളത്തിൽ മാത്രമാണ് ജവാന്റെ വിൽപ്പന. ആവശ്യക്കാർ വർധിച്ചതോടെ ഉത്പാദന ഷെഡ്യൂളുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിന് കത്തുനൽകിയെങ്കിലും ആവശ്യം തള്ളിയതായി കമ്പനി അധികൃതർ പറയുന്നു.

ഇതിനിടെയിൽ ജവാൻ റമ്മിന്റെ ഉൽപാദകരായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടുവന്ന ഒരു ലോഡ് സ്പിരിറ്റ് കാണാതായിരുന്നു. ഏകദേശം 40 ലക്ഷം രൂപ വിപണി വില വരുന്ന 20,000 ലിറ്റർ സ്പിരിറ്റാണ് കാണാതായത്. ഓർഡർ നൽകിയ സ്പിരിറ്റ് ലഭിക്കാത്തത് മദ്യ ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. റമ്മിനു പുറമെ ബ്രാൻഡിയും വിസ്‌കിയും നിർമ്മിക്കാനുള്ള ലൈസൻസ് കന്പനിക്കുണ്ട്.എന്നാൽ ഇപ്പോഴത്തെ സൗകര്യങ്ങൾ വച്ച് ആ മേഖലയിലേക്കു കടക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാവില്ല.

88 ഏക്കർ സ്ഥലമാണ് വളഞ്ഞവട്ടത്ത് ട്രാവൻകൂർ ഷുഗേഴ്‌സിനുള്ളത്. ആൾക്കാരെ പഞ്ചസാരയൂട്ടി അടിമുടി തകർന്നപ്പോഴാണ്,ജീവനക്കാരുടെ അന്നം മുട്ടാതിരിക്കാൻ ട്രാവൻകൂർ ഷുഗേഴ്‌സിൽ മദ്യ നിർമ്മാണം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP