Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും

ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ജില്ലയിൽ കൊട്ടിയത്ത് പതിനാലുകാരനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ അറസ്റ്റിലായ ജയമോള കോടതിയിൽ ഹാജരാക്കി. വൻ ജനരോഷത്തിനിടെയാണ് ജയമോളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ ജയമോൾ കുഴഞ്ഞു വീണതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് അവരെ കോടതിയിൽ ഹാജരാക്കിയത്. മകനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് യാതൊരു കൂസലുമില്ലാതെ അവർ കോടതിയിൽ കുറ്റസമ്മതം നടത്തി. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. പൊലീസ് മർദിച്ചെന്നും എന്നാൽ പരാതിയില്ലെന്നും അവർ കോടതിയിൽ നിലപാടെടുത്തു.

കോടതിയിൽ ഹാജരാക്കിയ ജയമോൾ, തന്നെ പൊലീസ് മർദ്ദിച്ചെന്നും എന്നാൽ തനിക്ക് അതിൽ പരാതിയില്ലെന്നും കോടതിയിൽ വ്യക്തമാക്കി. പ്രതിയെ മർദ്ദിച്ച പൊലീസ് നടപടിയെ കോടതി ശാസിച്ചു. ജയമോൾക്ക് വൈദ്യ സഹായം ലഭ്യമാക്കാനും കോടതി നിർദ്ദേശിച്ചു. മകനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് കോടതിയിലും ജയമോൾ ആവർത്തിച്ചു. കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജയമോളെ റിമാൻഡ് ചെയ്തു.

ഉച്ചക്ക് ഒരു മണിയോടെയാണ് ജയമോളെ കോടതിയിൽ ഹാജരാക്കിയത്. പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോഴാണ് കസ്റ്റഡിയിൽ പൊലീസ് മർദ്ദിച്ച കാര്യം ജയമോൾ അറിയിച്ചത്. ഇതേതുടർന്ന് ജയമോളെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയയാക്കിയശേഷം വീണ്ടും പ്രതിയെ കോടതിയിൽ കൊണ്ടുവന്നു. അപ്പോഴാണ് കോടതിയിൽ ജയമോൾ കുഴഞ്ഞുവീണത്. ആക്രമണമുണ്ടായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കോടതിയിലും പരിസരത്തും വൻ സുരക്ഷയൊരുക്കിയാണ് ജയമോളെ കോടതിയിൽ കൊണ്ടുവന്നത്.

അതേസമയം, വസ്തുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിൽ കൂടുതൽ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തിൽ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ ജനങ്ങൾ പ്രകോപിതരായ സാഹചര്യത്തിൽ കോടതിയിൽ കനത്ത സുരക്ഷ ഏർപ്പാടാക്കിയിരുന്നു. അതേസമയം, പിതാവിന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോൾ പ്രകോപിതയായിട്ടാണ് കൊലപാതകമെന്നും ജയയുടെ മൊഴിയിൽ പറഞ്ഞിരുന്നു. അതിനാൽ കൊലപാതകത്തിന് കാരണമാകാൻ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.

ഇന്നലെ തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുവന്നപ്പോൾ കൂടിനിന്ന നാട്ടുകാരിൽനിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്. വീട്ടിലെത്തിക്കുമ്പോൾ അച്ഛൻ നിർവികാരനായി സമീപത്തുനിൽപ്പുണ്ടായിരുന്നു. ഒരു കൂസലുമില്ലാതെ ആരെയും നോക്കാതെ നേരേ ജയമോൾ പൊലീസിനെ നേരേ കൊണ്ടുപോയത് അടുക്കളയിലേക്കാണ്. അടുക്കളയിലെ സ്ലാബിൽ ഇരുന്ന മകന്റെ കഴുത്തിൽ ഷാൾ മുറുക്കിയതും മകൻ താഴേക്കു വീണതും പൊലീസിനുമുന്നിൽ പ്രതി വിശദീകരിച്ചു.

കടുത്ത രോഷവുമായി നിന്ന ജനക്കൂട്ടത്തിന് നടുവിലേക്കാണ് ഇന്നലെ പൊലീസ് സംഘം ജയമോളുമായി കടന്നുവന്നത്. പൊലീസ് വാഹനം വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ തടിച്ചു കൂടിയ നാട്ടുകാർ പ്രതിക്ക് നേരെ അസഭ്യം വിളികൾ കൊണ്ട് വളഞ്ഞു. കനത്ത പൊലീസ് സന്നാഹവും ജനരോഷത്തെ തുടർന്ന് എത്തിയിരുന്നു. വനിതാ പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് ആദ്യം ജയമോളെ എത്തിച്ചത് കൃത്യം നിർവഹിച്ച വീടിലെ അടുക്കളയിലേക്കായിരുന്നു. ഇവിടെ വെച്ച് എങ്ങനെയാണ് കൊലപാതകം നിർവഹിച്ചതെന്ന കാര്യം അവർ പൊലീസിനോട് പറഞ്ഞു. സ്ലാബിൽ ഇരുന്ന് കഴുത്തിൽ ഷാൾ മുറുക്കിയ ശേഷം കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ജയമോൾ പൊലീസിന് കാണിച്ചു കൊടുത്തു. അടുക്കളയിൽ സ്ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തിൽ ഷാൾ മുറുകിയപ്പോൾ താഴെ വീണു.

തുടർന്ന് മൃതദേഹം എങ്ങനെയാണ് വലിച്ചു കൊണ്ടു പോയതെന്നു അവർ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കെല്ലാം യാതൊരു കൂസലുമില്ലാതെയാണ് അവർ മറുപടി നൽകിയത്. ഈ സമയം ജനങ്ങൾ ഉച്ചത്തിൽ കൂവി വിളിക്കുകകും അസഭ്യം പറയുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ജിത്തു ബോബിന്റെ കഴുത്തിൽ തോർത്തു കെട്ടി വലിച്ചു നിരക്കിയാണ് പറമ്പിലേക്ക് കൊണ്ടുപോയതെന്നാണ് അവർ പറഞ്ഞത്.

ആദ്യം വീടിനോട് ചേർന്ന് മതിലിന് സമീപത്തിട്ടാണ് കത്തിച്ചത്. ഈ ഭാഗം പൊലീസിന് കാണിച്ചു കൊടുത്തു ചാരം അടിഞ്ഞു കൂടിയ നിലയിലായിരുന്നു ഇവിടം. എന്നാൽ, ശരിക്കും കത്തുന്നില്ലെന്ന് കണ്ട് വെള്ളമൊഴിച്ച് അണച്ചു. തുടർന്ന് അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി. വീടിന്റെ പിന്നിലേക്ക് വിജനമായ റബ്ബർ തോട്ടത്തിലേക്ക് വഴിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സ്ഥിരമായി റബർ ടാപ്പു ചെയ്യാൻ ജയമോൾ പോയിരുന്നത് ഈ വഴിയുള്ള മതിൽ ചാടിക്കടന്നായിരുന്നു. അതുകൊണ്ട് തന്നെ ജിത്തുവിന്റെ മൃതദേഹം എടുത്തുയർത്തി അപ്പുറത്തേക്ക് ഇട്ടത് താൻ ഒറ്റക്കാണെനന്നും യുവതി പൊലീസിനോട് തെളിവെടുപ്പിനിടെ വ്യക്തമാക്കി.

മണ്ണെണ്ണ കുറവായതിനാൽ അയൽവീട്ടിൽ പോയി മണ്ണെണ്ണ വാങ്ങിയെന്നും അവർ പൊലീസിനോട് പറഞ്ഞു. മുക്കാൽ മണിക്കൂറോളം സമയമാണ് പൊലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് പൂർത്തീകരിച്ച ശേഷം മടങ്ങുമ്പോൾ തന്ന അസഭ്യം വിളിച്ച നാട്ടുകാർക്കെതിരെയും ജയമോൾ രോഷപ്രകടനം നടത്തി. തെളിവെടുപ്പിന്റെ സമയത്ത് ഉടനീളം യാതൊരു കൂസലുമില്ലാതെയാണ് മകന്റെ ഘാതകയായ അമ്മ പെരുമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP