Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല; എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളത്; മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവർ മുസ്ലിംങ്ങൾ മാത്രമല്ല; എല്ലാമതത്തിൽ നിന്നുമുണ്ട്; അതുകൊണ്ട് മൂന്ന് എക്‌സ് മുസ്ലീങ്ങൾ മാത്രം പങ്കെടുക്കുന്നുവെന്ന ദുഃഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു; യുക്തിവാദം എന്നാൽ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിർക്കലല്ല; യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും'; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് പിന്മാറുന്നതായി ജസ്ല മാടശ്ശേരി

'എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല; എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളത്; മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവർ മുസ്ലിംങ്ങൾ മാത്രമല്ല; എല്ലാമതത്തിൽ നിന്നുമുണ്ട്; അതുകൊണ്ട് മൂന്ന് എക്‌സ് മുസ്ലീങ്ങൾ മാത്രം പങ്കെടുക്കുന്നുവെന്ന ദുഃഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു; യുക്തിവാദം എന്നാൽ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിർക്കലല്ല; യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും'; കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിന്ന് പിന്മാറുന്നതായി ജസ്ല മാടശ്ശേരി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സോഷ്യൽ മീഡിയിൽ ഇസ്ലാമിനെ വിമർശിച്ചുകൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധനേടിയ 
വ്യക്തിയാണ് ജസ്ല മാടശ്ശേരി. 'മതം വിട്ട പെണ്ണ്' എന്ന ജസ്ലയുടെ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. എന്നാൽ തനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ഡി സി സാഹിത്യോൽസവത്തിൽനിന്ന് പിന്മാറിയിരിക്കയാണ് ജസ്ല മാടശ്ശേരി.

ഇസ്ലാംമതം ഉപേക്ഷിച്ചവരെ മാത്രം സംവാദ പരിപാടിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് നടപടി. എല്ലാ മതത്തിൽ നിന്നും മതരഹിത ജീവിതം നയിക്കുന്നവരെ സംവാദത്തിൽ ഉൾപ്പെടുന്നതായിരുന്നു ആരോഗ്യകരം. ഇസ്ലാം മതം ഉപേക്ഷിച്ച മൂന്നുപേരെ മാത്രം പാനലിൽ ഉൾപ്പെടുത്തിയത് ചർച്ച ടാർജറ്റഡ് ഫോബിയക്ക് കാരണമാകുമെന്നും സംഘ്പരിവാർ ഉൾപ്പെടെയുള്ളവർ അത് ആയുധമാക്കുമെന്നും അവർ ഫേസ്‌ബുക്കിലൂടെ വിശദീകരിച്ചു.

ജാമിദ ടീച്ചർ, നാടകകൃത്ത് റഫീഖ് മംഗലശ്ശേരി എന്നിവർക്കൊപ്പം, കോഴിക്കോട്ട് കടപ്പുറത്ത് ജനുവരി 19ന് നടക്കുന്ന 'മതജീവിതത്തിൽനിന്ന് മതരഹിത ജീവിതത്തിലേക്ക്' എന്ന സംവാദത്തിൽനിന്നാണ് ജസ്ല പിന്മാറിയത്. വിഷയം കൃത്യമായി കൺവേ ചെയ്യുന്നതിൽ വന്ന പാളിച്ചയാണ് ഈ വിഷയത്തിൽ സംഭവിച്ചതെന്ന് ജസ്ല പറയുന്നു.എന്നാൽ വിഷയവും കാര്യവും വളരെ നേരത്തെതന്നെ ജസ്ലയോട് അറിയിച്ചിരുന്നുവെന്നാണ് സംഘാടകർ പറയുന്നത്.

ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'മതജീവിതത്തിൽ നിന്നും മതരഹിത ജീവിതത്തിലേക്ക്' എന്ന വിഷയത്തിൽ നടക്കുന്ന ഈ സംവാദപരിപാടിയിൽ ഞാൻ പങ്കെടുക്കുന്നില്ല...
ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോൺ കോൾസ് ഒഴിവാക്കുക.

മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവർ 
എക്‌സ് മുസ്ലിംസ് മാത്രമല്ല..എല്ലാ മതത്തിൽ നിന്നുമുണ്ട്... അതുകൊണ്ട് മൂന്ന് 
എക്‌സ് മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഃഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു...

എല്ലാഎക്‌സ് മതക്കാരും തമ്മിലുള്ള പാനൽ ചർച്ച ആരോഗ്യകരമായതാണ്..എന്നാൽ എക്‌സ്  മുസ്ലിംസ് മാത്രമാകുമ്പോൾ സത്യങ്ങളാണേലും..അതിനുള്ള സാഹചര്യം ഇതല്ല എന്നും..ഇപ്പോഴത് ഇസ്ലാമോഫോബിയയുടെ വളർച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ.

മാത്രമല്ല..യുക്തിവാദം എന്നാൽ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിർക്കലല്ല..യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംഭന്ധിച്ചിടത്തോളം എല്ലാ മതങ്ങളും..

പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തിൽ ഇത്തരത്തിൽ മൂന്ന് ലഃ മുസ്ലിംങ്ങളുടെ മാത്രം പാനൽ ചർച്ച ഒരു ടാർജറ്റഡ് ഫോബിയ വളർത്താനേ ഉതകൂ..

മാത്രമല്ല..സംഘപരിവാറിന്, ഇതൊരു വാളും ആകും..എന്നതുകൊണ്ട്..തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ട്...

ഇതാണ് എന്റെ നിലപാട്..
ഇതുമായി ബന്ധപ്പെട്ട കാളുകൾ ഒഴിവാക്കണം..

എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല...എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളത്..

അതുകൊണ്ട് ഒരു ടാർജറ്റഡ് ടോക്ക് എന്റെ അജണ്ടയല്ല..

(വിഷയം കൃത്യമായി കൺവേ ചെയ്യുന്നതിൽ വന്ന പാളിച്ചയാണ് ഈ വിഷയത്തിൽ സംഭവിച്ചത്..
ഞാൻ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചർച്ചയിൽ പങ്കെടുക്കില്ല..സാമൂഹിക വിഷയങ്ങളിൽ മതം പറയും എന്ന് മാത്രം.

സംഘാടകർക്ക് വന്ന ബുദ്ധിമുട്ടിൽ ഖേദം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP