Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിക്കാൻ പോകുന്നു എന്നു പറഞ്ഞ് അവൾ സന്ദേശം അയച്ചപ്പോൾ ഒക്കെ ചേട്ടനെ അറിയിച്ചിട്ടുണ്ട്; എല്ലാം തുറന്ന് പറഞ്ഞിട്ടും പൊലീസ് എന്നെ പീഡിപ്പിക്കുന്നു; ഞാൻ ജസ്‌നയുടെ കാമുകൻ അല്ല; ആരോ ഒരാൾ അവൾക്കൊപ്പം ഉണ്ട്; അവൾ ചെയ്യുന്നതെല്ലാം അയാൾ പറയുന്നത് പോലെയാണ്: ജെസ്‌നയുടെ ആൺ സുഹൃത്തിന് പറയാനുള്ളത്

മരിക്കാൻ പോകുന്നു എന്നു പറഞ്ഞ് അവൾ സന്ദേശം അയച്ചപ്പോൾ ഒക്കെ ചേട്ടനെ അറിയിച്ചിട്ടുണ്ട്; എല്ലാം തുറന്ന് പറഞ്ഞിട്ടും പൊലീസ് എന്നെ പീഡിപ്പിക്കുന്നു; ഞാൻ ജസ്‌നയുടെ കാമുകൻ അല്ല; ആരോ ഒരാൾ അവൾക്കൊപ്പം ഉണ്ട്; അവൾ ചെയ്യുന്നതെല്ലാം അയാൾ പറയുന്നത് പോലെയാണ്: ജെസ്‌നയുടെ ആൺ സുഹൃത്തിന് പറയാനുള്ളത്

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത് മുതൽ പൊലീസും ബന്ധുക്കളും സംശയ മുനയിൽ നിർത്തിയത് ജസ്‌നയുടെ ഒരു ആൺ സുഹൃത്തിനെ ആയിരുന്നു. നിരവധി തവണ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ജെസ്‌നയുടെ കുടുംബവും ഈ ആണ്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു. ജെസ്‌നയുടെ ഫോണിൽ നിന്നും ഏറ്റവും കൂടുതൽ തവണ കോൾ പോയത് ഈ നമ്പരിലേക്കാണ് എന്നതാണ് ഇതിന് കാരണം. എന്നാൽ ഇപ്പോൾ താൻ നേരിടുന്ന ആരോപണങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഈ യുവാവ്.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുവാവ് തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. ഞാൻ ജസ്‌നയുടെ കാമുകൻ അല്ല. അവൾക്ക് കാമുകനുണ്ടോ എന്ന് എനിക്ക് അറിയുകയും ഇല്ല. എല്ലാ കാര്യങ്ങളും പല തവണ പറഞ്ഞിട്ടും പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. മരിക്കാൻ പോകുന്നു എന്നാണ് ജസ്‌ന അവസാനമായി തനിക്ക അയച്ച സന്ദേശം. ജെസ്‌നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവളെ കാണാതായപ്പോൾ തന്നെ പൊലീസിനെയും ബന്ധുക്കളെയും താൻ അറിയിച്ചതാണെന്നും സുഹൃത്ത് പറഞ്ഞു. എന്നിട്ടും പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്.

മരിക്കാൻ പോകുന്നു എന്നു പറഞ്ഞ് ജസ്‌ന സന്ദേശം അയച്ച കാര്യം അവളെ കാണാതായി അടുത്ത ദിവസം തന്നെ പൊലീസിൽ അറിയിച്ചിരുന്നു. ഇതിനു മുമ്പും പല തവണ താൻ മരിക്കാന് പോകുന്നു എന്ന് പറഞ്ഞ് ജസ്‌ന തനിക്ക് മെസേജ് അയച്ചിട്ടുണ്ട്. അപ്പോൾ തന്നെ ജെസ്‌നയുടെ ചേട്ടനെ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ അത് കാര്യമാക്കേണ്ടതില്ല എന്നാണ് ജസ്‌നയുടെ സഹോദരൻ അന്ന് പറഞ്ഞത് എന്നും ഈ സുഹൃത്ത് പറയുന്നു.

അതേസമയം ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോൺ കോളുകളും സൈബർ വിദഗ്ദരടക്കമുള്ളവരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും ജസ്‌ന ഏറ്റവും കൂടുതൽ ഫോണ് വിളിച്ചത് ഈ ആൺ സുഹൃത്തിനെ ആണെന്ന് കണ്ടെത്തിയിരുന്നു. ഒരുവർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത്് വിളിച്ചതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. മെസേജുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ആൺസുഹൃത്തിലേയ്ക്ക് എത്തിയത്. സുഹൃത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം തങ്ങൾക്ക് ജസ്‌നയുടെ തിരോധാനവുമായി ബന്ധമില്ലെന്ന് ജസ്‌നയുടെ അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി. തങ്ങൾക്ക് ജെസ്‌നയുടെ തിരോധാനവുമായി ബന്ധമില്ലെന്നും സഹപാഠികൾ പറഞ്ഞു. പൊലീസിന്റെ തുടർച്ചയായ ചോദ്യം ചെയ്യലും സമൂഹത്തിന്റെ സംശയ ദൃഷ്ടിയോടെയുള്ള നോട്ടവും കാരണം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് തങ്ങളെന്ന് ജസ്‌നയുടെ സഹപാഠികൾ പറയുന്നു.

മരിക്കുമെന്ന സന്ദേശം മുൻപും ജെസ്‌ന അയച്ചിട്ടുണ്ടെന്ന് സഹോദരൻ ജെയ്‌സ് നേരത്തെ പറഞ്ഞിരുന്നു. അവസാനം കൂട്ടുകാരന് അയച്ച സന്ദേശവും ഇതാണ്. ഈ വിവരങ്ങൾപൊലീസിന് നേരത്തെ കൈമാറിയിരുന്നു. കൂട്ടുകാരനെ സംശയമില്ലാതില്ല. എന്നാൽ കുറ്റപ്പെടുത്താൻ തെളിവില്ല. ഇതിന്റെ പേരിൽ അയാൾ പീഡിപ്പിക്കപ്പെടരുതെന്നും ജെയ്‌സ് ജോൺ പറഞ്ഞിരുന്നു. അതേസമയം ഇന്ന് ജസ്‌നയെ കാണാതായിട്ട് 94 ദിവസങ്ങൾ പിന്നിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP