Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയയിലേക്ക് ഇനി തിരുവനന്തപുരത്തു നിന്നും നേരിട്ട് പറക്കാം; ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ ഉടൻ തിരുവനന്തപുരത്തു നിന്നും ഓസ്‌ട്രേലിയയിലേക്ക് സർവ്വീസ് ആരംഭിക്കും. ഓസ്‌ട്രേലിയൻ കണക്ഷൻ ലഭിക്കുന്ന വിധം സിംഗപ്പൂരിലേക്കായിരിക്കും ജെറ്റ്സ്റ്റാറിന്റെ സർവ്വീസ്

ഓസ്‌ട്രേലിയയിലേക്ക് ഇനി തിരുവനന്തപുരത്തു നിന്നും നേരിട്ട് പറക്കാം; ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ ഉടൻ തിരുവനന്തപുരത്തു നിന്നും ഓസ്‌ട്രേലിയയിലേക്ക് സർവ്വീസ് ആരംഭിക്കും. ഓസ്‌ട്രേലിയൻ കണക്ഷൻ ലഭിക്കുന്ന വിധം സിംഗപ്പൂരിലേക്കായിരിക്കും ജെറ്റ്സ്റ്റാറിന്റെ സർവ്വീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓസ്‌ട്രേലിയൻ മലയാളികൾക്ക് ഇനി തിരുവനന്തപുരത്തു നിന്നും ഓസ്‌ട്രേലിയയിലേക്ക് നേരിട്ട് പറക്കാം. ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാർ തിരുവനന്തപുരത്തു നിന്നും ഓസ്‌ട്രേലിയയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നും സിംഗപ്പൂരിലേക്കും അവിടെ നിന്നും കണക്ഷൻ ഫ്‌ളൈറ്റു വഴി ഓസ്‌ട്രേലയയിലേക്കും എത്താവുന്ന സർവ്വീസിനാണ് ജെറ്റ്‌സ്റ്റാർ തുടക്കമിടുന്നത്.

മെൽബൺ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാനസർവീസ് നടത്തുന്ന കമ്പനിയാണ് ജെറ്റ് സ്റ്റാർ. അതിനാൽ തന്നെ ജെറ്റ് സ്റ്റാറിലുള്ള ഓസ്‌ട്രേലിയൻ യാത്രയുടെ ചിലവും കുറയുമെന്നാണ് വിലയിരുത്തൽ. ജെറ്റ്സ്റ്റാർ കമ്പനി ഉടമകൾ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കാൻ സന്നദ്ധതയറിയിച്ച് കേന്ദ്രസർക്കാരിനെ സമീപിച്ചു.

ജെറ്റ് സ്റ്റാറിന്റെ എൻജിനിയർമാരടങ്ങിയ ഉന്നതസംഘം അടുത്ത ആഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ട്രാവൽ ഏജന്റുമാരുമായും ഹോട്ടലുടമകളുമായും സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിൽ നിന്ന് ജെറ്റ് സ്റ്റാറിന് നിലവിൽ സർവീസുകളില്ല. സിംഗപ്പൂരിലേക്ക് സിൽക്ക് എയർ മാത്രമാണ് സർവീസ് നടത്തുന്നത്. സിംഗപ്പൂരിൽ നിന്ന് ആസ്‌ട്രേലിയയിലേക്ക് കണക്ഷൻ സർവീസാവും ജെറ്റ് സ്റ്റാർ ഒരുക്കുക.

ജെറ്റ് സ്റ്റാർ കൂടിയെത്തുന്നതോടെ തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾ 19 ആവും. നിത്യേന 120 സർവീസുകളാണ് ഇവിടെ നിന്നുള്ളത്. അതേസമയം തിരുവനന്തപുരത്തു നിന്നും വിമാന സർവീസ് ആരംഭിക്കാൻ നിരവധി കമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദക്ഷിണേഷ്യൻ വിമാനക്കമ്പനിയായ എയർഏഷ്യ ക്വാലാലംപൂരിലേക്കും മലേഷ്യയിലേക്കും ചെലവുകുറഞ്ഞ വിമാനസർവീസുകൾ തുടങ്ങാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസിനാണ് വിമാനക്കമ്പനികൾ ഒരുങ്ങുന്നത്. എയർഇന്ത്യ എക്സ്‌പ്രസ് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ ആഴ്ചയിൽ മൂന്നുദിവസം മാത്രമുണ്ടായിരുന്ന മസ്‌കറ്റ് സർവീസ് എയർഇന്ത്യ പ്രതിദിനമാക്കിയിട്ടുണ്ട്. ഡൽഹിയിലേക്ക് പ്രതിദിനം മൂന്ന് നേരിട്ടുള്ള സർവീസുകൾ നടത്തുന്ന ഇൻഡിഗോ ഒരു സർവീസ് കൂടി നടത്താൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP