Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്നു വാട്‌സ്ആപ്പ് സന്ദേശം; മുന്നിൽ കാണുന്നവരെ ഭയം; പെരുമ്പാവൂരിൽ ഇന്നത്തെ ഞായർ ദിനം ശ്മശാന സദൃശ്യം: കേരളം തന്നെ വിടാൻ ഇതരസംസ്ഥാന തൊഴിലാളികൾക്കു പ്രേരണയായി ജിഷ കൊലക്കേസ്

പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്നു വാട്‌സ്ആപ്പ് സന്ദേശം; മുന്നിൽ കാണുന്നവരെ ഭയം; പെരുമ്പാവൂരിൽ ഇന്നത്തെ ഞായർ ദിനം ശ്മശാന സദൃശ്യം: കേരളം തന്നെ വിടാൻ ഇതരസംസ്ഥാന തൊഴിലാളികൾക്കു പ്രേരണയായി ജിഷ കൊലക്കേസ്

കൊച്ചി: പെരുമ്പാവൂർ ശ്മശാന മൂകമാണ്. എങ്ങും ആളുമില്ല അനക്കവുമില്ല. സാധാരണഗതിയിൽ ഞായറാഴ്ചകളിൽ 'ഭായി'മാരുടെ മേളമാണ് പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും നടക്കേണ്ടത്. പക്ഷെ ഇന്ന് ഒരാളെപ്പോലും പുറത്തെവിടെയും കണ്ടില്ല.

പേടിച്ചരണ്ട ഇക്കൂട്ടർ മാളത്തിലൊളിച്ച പ്രതീതിയാണുള്ളത്. പുറത്തേക്കിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന വാട്ട്സ് ആപ്പ് മെസേജും ഇതിനിടെ പരന്നത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭീതി പരത്തി. ഇവർ പണിയെടുക്കുന്ന കമ്പനികളിലെ ഉടമകൾ ഇവരെ പുറത്തേക്ക് പോകേണ്ടെന്ന് നിർദേശിച്ചിരിക്കുകയാണ്.

ജിഷയുടെ ഘാതകനെ അറസ്റ്റു ചെയ്തതിനുശേഷം ഇതരദേശക്കാർ ആരുംതന്നെ പണിയെടുക്കാൻ പുറത്തിറങ്ങിയിട്ടില്ല. എല്ലാവരെയും ഭയത്തോടെ മാത്രമാണ് ഇവർ നോക്കുന്നത്. നേരത്തെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ അകാരണമായി പീഡിപ്പിച്ചിരുന്നു. കുറ്റം കണ്ടെത്താനും തെളിവുശേഖരിക്കാനുമായിരുന്നെങ്കിലും ഇവർക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. നാട്ടുകാർക്കും പീഡനത്തിനു കുറവില്ലായിരുന്നു.

എന്നാൽ പെരുമ്പാവൂരിന്റെ ഓരോ പൾസും അറിയാവുന്ന ഭായിമാർക്ക് ഇപ്പോൾ പെരുമ്പാവൂർ അന്യമായിക്കഴിഞ്ഞു. ഏകദേശം കാൽലക്ഷം തൊഴിലാളികൾ ഇവിടെ വിവിധ തൊഴിൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്. എന്നാൽ നാട്ടുകാരും ഇതരദേശക്കാരുമായി ഇപ്പോൾ അത്ര നല്ല ചങ്ങാത്തത്തിലല്ല. ഇവരെ ഭീകരരായി കാണുന്നതുമൂലമാണ് മലയാളികൾ നടത്തുന്ന കടകളിൽപ്പോലും വരാൻ ഇവർ മടികാട്ടുന്നത്.

എല്ലാ ഞായറാഴ്ചകളും ഭായിമാരുടെ ദിവസമാണ്. ഇവർക്കുവേണ്ടി മാത്രം കച്ചവടം ഒരുക്കി 500 അധികം കച്ചവടക്കാരാണ് പെരുമ്പാവൂരിൽ തമ്പടിക്കുന്നത്. ഏകദേശം 125 മൊബൈൽ ഫോൺ കടകളാണ് തുറന്നു പ്രവർത്തിക്കുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യൽ , ശീതള പാനീയങ്ങൾ കുടിക്കൽ , പച്ചക്കറി വാങ്ങൽ , അരി, പരിപ്പ്, മറ്റ് പല ചരക്ക് സാധനങ്ങൾ വാങ്ങുന്നതിനുവേണ്ടിയുള്ള മാർക്കറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കുവേണ്ടി പ്രത്യേക ഫിലിം ഷോയും തീയറ്ററുകളിൽ നടത്തുന്നുണ്ട്. ഏതാണ്ട് കാൽ ലക്ഷം രൂപയുടെ കച്ചവടം പൊടിപൊടിക്കേണ്ട ഇന്ന് പെരുമ്പാവൂരിൽ കച്ചവടത്തിന്റെ പ്രതീതിയോ ഇതര സംസ്ഥാന തൊഴിലാളികളുടെ നിഴലോ കാണാനില്ല.

പെരുമ്പാവൂർക്കാർക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങണമെങ്കിൽ അത് അവർ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വാങ്ങി സൂക്ഷിക്കുകയാണു പതിവ്. കാരണം ഞായറാഴ്ച പുലർന്നാൽ തെരുവുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ സാധനങ്ങൾ ശേഖരിക്കുന്ന തിരിക്കിലായിരിക്കും. ഇതിനിടയിൽ നാട്ടുകാർക്ക് എന്തെങ്കിലും വാങ്ങണമെന്ന് തോന്നിയാൽ പെട്ടെന്ന് മാർക്കറ്റിൽനിന്നും ഊരിപ്പോകുക അസാദ്ധ്യം.

ഏതായാലും ജിഷവധത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂർ വിടുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പലരും പ്രതി പിടിയിലായശേഷം കൂടുമാറ്റം നടത്താൻ
ഒരുങ്ങുന്നതായാണ് സൂചന. നേരത്തെ പെരുമ്പാവൂർ വിടാൻ തയ്യാറായ പലരും ബുദ്ധിപരമായ നീക്കത്തിലൂടെ അവിടെതന്നെ കഴിയുകയായിരുന്നു. വിട്ടുപോയാൽ
പ്രതിയാണെന്ന് സംശയിച്ച് പിറകെ വരുമെന്ന ഭയത്താലാണ് പലരും തങ്ങളുടെ താമസസ്ഥലങ്ങളിൽ തങ്ങിയത്. ഇപ്പോൾ അമീറുൾ ഇസ്ലാം പിടിയിലായതോടെ കേരളം
തന്നെ വിടാൻ ഒരുങ്ങുകയാണ് ഇതര സംസ്ഥാനക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP