Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശതകോടികൾ നഷ്ടപരിഹാരം കൊടുത്ത് കഴിഞ്ഞു; ഇനിയും സെറ്റിൽ ചെയ്യേണ്ടത് പതിമൂന്നായിരം കേസുകൾ; എന്നിട്ടും പാഠം പഠിക്കാതെ ജോൺസൻ ആൻഡ് ജോൺസൻ; ബേബി ടാൽകം പൗഡറിൽ കാൻസർ പരത്തുന്ന ആസ്ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ച് വിളിച്ച് അമേരിക്കൻ ഭീമൻ

ശതകോടികൾ നഷ്ടപരിഹാരം കൊടുത്ത് കഴിഞ്ഞു; ഇനിയും സെറ്റിൽ ചെയ്യേണ്ടത് പതിമൂന്നായിരം കേസുകൾ; എന്നിട്ടും പാഠം പഠിക്കാതെ ജോൺസൻ ആൻഡ് ജോൺസൻ; ബേബി ടാൽകം പൗഡറിൽ കാൻസർ പരത്തുന്ന ആസ്ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ച് വിളിച്ച് അമേരിക്കൻ ഭീമൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കുട്ടികൾക്കായുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളിലൂടെ ജനപ്രിയമായ ജോൺസൻ ആൻഡ് ജോൺസൻ വീണ്ടും വൻ വിവാദത്തിലായിരിക്കുകയാണ്. കമ്പനി പുറത്തിറക്കിയ ബേബി ടാൽകം പൗഡറിൽ കാൻസർ പരത്തുന്ന ആസ്ബറ്റോസ് അംശമുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്ഡിഎ) കണ്ടെത്തിയതിനെ തുടർന്ന് പൗഡർ തിരിച്ച് വിളിക്കാൻ ഈ അമേരിക്കൻ ഭീമൻ നിർബന്ധിതമായിരിക്കുകയാണ്.ഇന്നലെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. തങ്ങളുടെ പൗഡർ കാൻസറിന് വഴിയൊരുക്കിയെന്ന കേസുകളിൽ ശതകോടികളാണ് ജോൺസൻ ആൻഡ് ജോൺസൻ ഇതുവരെ നഷ്ടപരിഹാരമായി നൽകാൻ നിർബന്ധിതമായിരിക്കുന്നത്.

ഇത്തരത്തിലുള്ള പതിമൂന്നായിരത്തോളം കേസുകൾ ഇനിയും സെറ്റിൽ ചെയ്യാനുമുണ്ട്. എന്നിട്ടും പാഠം പഠിക്കാത്ത രീതിയിലാണ് കമ്പനി മുന്നോട്ട് പോകുന്നതെന്ന ആരോപണവും ശക്തമാണ്.ആസ്ബെറ്റോസ് ഒരു കാർസിനോജെനാണ്. ഇത് മെസോതെലിയോമ എന്ന കാൻസറിന് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബേബി പൗഡറിലെ ഈ ഘടകവുമായി നിരന്തരം സമ്പർക്കമുണ്ടായതിനെ തുടർന്ന് തങ്ങൾക്ക് കാൻസറുണ്ടായെന്ന് പതിനായിരക്കണക്കിന് പേരാണ് ഇതുവരെ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും ഈ ഘടകത്തെ പൗഡറിൽ നിന്നും ഒഴിവാക്കാൻ ജോൺസൻ തയ്യാറായിട്ടില്ലെന്ന വിമർശവും ശക്തമാണ്.

തങ്ങളുടെ ഉൽപന്നങ്ങളിൽ വ്യാപകമായി ആസ്ബെറ്റോസില്ലെന്നാണ് കഴിഞ്ഞ മാസത്തെ എഫ്ഡിഎ ടെസ്റ്റുകളെ ഉദ്ധരിച്ച് ജോൺസൻ ആൻഡ് ജോൺസൻ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പൗഡറിൽ ആസ്ബെറ്റോസുണ്ടെന്ന വാർത്ത പരന്നതോടെ ഇന്നലത്തെ വ്യാപാരത്തിൽ ജോൺസന്റെ ഓഹരി വിലയിൽ 2.6 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കമ്പനിയോട് ജനത്തിന് കടുത്ത ധാർമിക രോഷമുയരാൻ തുടങ്ങിയതിന്റെ പ്രതിഫലനമാണിതെന്ന് വിമർശകർ എടുത്ത് കാട്ടുകയും ചെയ്യുന്നുണ്ട്.തങ്ങളുടെ പൗഡർ ആസ്ബെറ്റോസ് രഹിതമാണെന്ന് ദശാബ്ദങ്ങളായി ജോൺസൻ ആൻഡ് ജോൺസൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ടെസ്റ്റുകളിലൂടെ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ഇവരുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്.

തങ്ങളുടെ പൗഡറിൽ ആസ്ബറ്റോസ് അംശം അടങ്ങിയിട്ടുണ്ടെന്ന് കമ്പനി നേരത്തെ തന്നെ തിരിച്ചറിഞ്ഞ കാര്യമാണെന്നും എന്നിട്ടും അത് മറച്ച് വയ്ക്കുകയായിരുന്നുവെന്നുമാണ് റോയിട്ടേർസ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 1971 മുതൽ 2000 വരെ നിരന്തരം നടത്തിയിരുന്ന ടെസ്റ്റുകളിലെല്ലാം കമ്പനിയുടെ പൗഡറിൽ ചെറിയ അളവിൽ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നുവെന്നാണ് ഈ അന്വേഷണം എടുത്ത് കാട്ടുന്നത്. എന്നാൽ കമ്പനിയുടെ ഉന്നതാധികാരികൾ ഇക്കാര്യം മറച്ച് വയ്ക്കുകയായിരുന്നുവെന്നും റോയിട്ടേർസ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP